Thursday, December 26, 2019

ഭരണകൂടഭീകരത

ഹസൻ ബസ്വ് രി رحمه الله പറയുന്നു:

മർദ്ദകവീരൻ ഹജ്ജാജ് പ്രജകളുടെമേൽ അല്ലാഹു ഇറക്കിയ ഒരു ശിക്ഷ തന്നെയായിരുന്നു. അല്ലാഹുവിന്റെ ശിക്ഷ പശ്ചാത്താപവും പാപമോചനവും കൊണ്ടല്ലാതെ വാളുകൊണ്ട് തടുക്കാനാവില്ല.

വാൽക്കഷ്ണം: ഭരണകൂടഭീകരതയും തഥൈവ

വിവ: അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ حفظه الله 

Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 5

"സലഫ്" എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മുൻഗാമി, മുൻകടന്നത്, മുമ്പേ കഴിഞ്ഞത്, എന്നൊക്കെയാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മരണാസന്നനായി കിടക്കുന്ന സമയത്ത് ഫാത്വിമ റദിയള്ളാഹു അൻഹയോട് "فاتقي الله واصبري، ونعم السلف أنا لك" ( നീ അള്ളാഹുവിൽ സൂക്ഷ്മത പാലിക്കുകയും ക്ഷമ അവലംബിക്കുകയും ചെയ്യുക. ഞാൻ നിനക്ക് എത്ര നല്ല മുൻഗാമിയാണ് ! " )

ഈ അർത്ഥത്തിൽ ഇസ്‌ലാമിൽ മുൻകടന്നവരായ ആളുകളാണ് സലഫുകൾ. അതിൽ പ്രധാനമായും നബിയോട് സഹവചിച്ച അള്ളാഹു തൃപ്തിപ്പെട്ട സ്വഹാബത് ആണ് സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്നാൽ അതിന്റെ വിശാലാർത്ഥത്തിൽ താബിഉകളും താബിഈ താബിഉകളും ഉൾപ്പെടുകയും ചെയ്യും.

സ്വഹാബത്തിനോട് പൊതുവായും അവരിൽ അബുബക്കർ, ഉമർ, ഉഥ്മാൻ, അലി ( റദിയള്ളാഹു അൻഹും അജ്മഈൻ) എന്നീ നാല് ഖലീഫമാരും സ്വർഗ്ഗം കൊണ്ട് ജീവിച്ചിരിക്കെത്തന്നെ വാഗ്‌ദത്തം ചെയ്യപ്പെട്ട പത്തു പേരും, ബൈഅതു രിദ് വാനിലും, ഹുദൈബിയയിലും പങ്കെടുത്തവരും മക്കാ വിജയത്തിന് മുമ്പ് ഇസ്‌ലാമിൽ പ്രവേശിച്ചവരും അതിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ചവരും തുടങ്ങി വിവിധ ദറജയിലുള്ള സ്വഹാബികളോട് സവിശേഷമായും സ്നേഹവും ആദരവും കാണിക്കുകയും അവരുടെ പദവിയും നിലവാരവും അവർക്ക് അതിന്റെ തോതനുസരിച്ചു വക വെച്ച് കൊടുക്കുകയും ചെയ്യാൻ കടപ്പെട്ടവരാണ് സത്യവിശ്വാസികൾ.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാർ എന്ന നിലയിലും, നബിയിൽ നിന്ന് ദീൻ നേരിട്ട് സ്വീകരിച്ച പ്രഥമ സംബോധിതർ എന്ന നിലയിലും സ്വഹാബത്തിന്റെ മാർഗ്ഗം പിൻപറ്റുകയും അവ സർവ്വാത്മനാ സ്വീകരിക്കുകയും ചെയ്യൽ ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്.

സലഫ്, സലഫി, സലഫിയ്യത് (സലഫിസം എന്നത് സലഫിയ്യത് എന്നതിന്റെ ഭാഷാ പരമായ തർജ്ജമയായി വ്യവഹരിക്കപ്പെടാറുണ്ട്. അത് സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോൾ സുരക്ഷിതമല്ല. കാരണം ഇസ്‌ലാമും സലഫിയ്യത്തും ഒന്നും "ഇസം" അല്ല. മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആശയ സമാഹാരങ്ങൾക്കാണ് "ഇസം" എന്ന് പറയാറുള്ളത്. സലഫിയ്യത് മനുഷ്യ ബുദ്ധിയുടെ സൃഷ്ടിയല്ല) തുടങ്ങിയ പദപ്രയോഗത്തോട് പോലും അനിഷ്ടവും അതൃപ്തിയും തോന്നുകയും അവ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയുന്നവരിലുണ്ട്. നവോദ്ധാനക്കാരും, ആദർശവാദികളുമായി സ്വയം വിശേഷിപ്പിക്കുന്ന ഇത്തരക്കാരുടെ യഥാർത്ഥ ചിത്രം സമൂഹത്തിൽ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

സലഫിയ്യത്തിനെ പ്രതിനിധാനം ചെയ്യുകയോ അതിലേക്ക് ജനങ്ങളെ ഉൽബോധനം നടത്തുകയോ സലഫീ മൻഹജിനെക്കുറിച്ചു ബോധവൽക്കരിക്കുകയോ ചെയ്യുന്ന ആളുകളെ, മൊത്തത്തിൽ " ഗൾഫ് സലഫിസം" ആശ്രമ സലഫിസം, ആടു സലഫികൾ, അക്ഷര പൂജകർ, അനുഷ്‌ഠാന തീവ്രതയുള്ളവർ" തുടങ്ങിയ പരിഹാസ പ്രയോഗങ്ങളിലൂടെ അപഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതയും വൈരനിര്യാതന ശത്രുതയും ഇവരിൽ വളരെക്കൂടുതലായി ഉണ്ട്.

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി, അവരുടെ പോഷക സംഘടനകൾ തുടങ്ങിയ പുരോഗമനം അവകാശപ്പെടുന്ന ആളുകളായിരുന്നു ആദ്യ കാലത്ത് ഈ പ്രവണത പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ ഇടക്കാലത്ത് ഹുസ്സൈൻ മടവൂരിന്റെ നേതൃത്വത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വിഘടിച്ചു പോയ, നവോദ്ധാനം അവകാശപ്പെടുന്ന മർകസ് ദഅവ മുജാഹിദുകളും സലഫിയ്യത്തിനോട് ശത്രുതയും വെറുപ്പും വെച്ച് പുലർത്തുകയും അത് പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്നു.

സത്യത്തിൽ ഇവർ ഇസ്‌ലാമിനെത്തന്നെയാണ് അവഹേളിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നത് എന്ന കാര്യം ഇവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. കാരണം, സലഫിയ്യത്ത്, നബിയും സ്വഹാബത്തും സഞ്ചരിച്ച കലർപ്പില്ലാത്ത ഇസ്‌ലാം മതം തന്നെയാണ്. സലഫിയ്യത് സ്വീകരിക്കാൻ വിമുഖത കാണിക്കുകയും, എന്നാൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, കഅബയെ ഖിബ്‌ലയായി (അഹ്‌ലുൽ ഖിബ്‌ല) അംഗീകരിക്കുകയും ചെയ്യുന്ന "അഹ്‌ലുൽ അഹ്‌വാഇ വൽ ബിദഉ"ന്റെ പൊതു വിശേഷണം ഇത്തരക്കാരിലും വന്നു ചേരുമെന്നതിൽ യാതൊരു സംശയവുമില്ല.

ബശീർ പുത്തൂർ

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗം - 4

ഖുർആനും സുന്നത്തും സ്വീകരിക്കുമ്പോൾ അവലംബിക്കേണ്ട രീതി അഥവാ മാർഗം സലഫുകൾ (സ്വഹാബത്) അവ എങ്ങിനെ സ്വീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്ന് പരിഗണിക്കൽ അനിവാര്യമാണ് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കാതെയോ അതിനെ അവഗണിച്ചു കൊണ്ടോ ആർക്കും ഖുർആനും സുന്നത്തും അവലംബിക്കുന്നുവെന്ന് പറഞ്ഞത് കൊണ്ട് മാത്രം നേർവഴി പ്രാപിക്കുക സാധ്യമേയല്ല.

ഇക്കാര്യം മുസ്‌ലിം ലോകത്ത്, വിശിഷ്യാ അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതരായ ഉലമാക്കളുടെ അരികിൽ പരക്കെ അംഗീകരിക്കപ്പെട്ടതും ചിരപ്രതിഷ്‌ഠ നേടിയതുമാണ്. ഖുർആനും സുന്നത്തും എന്ന് പറയുന്നതിനോട് ചേർത്ത് على فهم السلف الصالح ( സലഫുസ്സ്വാലിഹുകളുടെ ധാരണക്ക് അനുസരിച്ച്) എന്ന് പറയാതെ അവർ ആ വാചകം പൂർത്തിയാക്കാറില്ല. അത്ര കണ്ട് അത്യന്താപേക്ഷിതമായ അടിസ്ഥാന വിഷയമാണ് സലഫുകളുടെ ധാരണ പിന്പറ്റുകയെന്നത്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ പറയുന്നു.

لا عيب على من أظهر مذهب السلف وانتسب إليه واعتزى إليه بل يجب قبول ذلك منه بالاتفاق فإن مذهب السلف لا يكون إلا حقا-الفتاوى 4/149

" ഒരാൾ സലഫുകളുടെ മാർഗ്ഗം പ്രകടിപ്പിക്കുകയോ അതിലേക്ക് ചേർത്ത് പറയുകയോ അതിൽ അഭിമാനം കൊള്ളുകയോ ചെയ്യുന്നത് ഒരു ന്യുനതയല്ല. എന്നല്ല, അത് സ്വീകരിക്കൽ അയാൾക്ക് അനിവാര്യമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, സലഫുകളുടെ മാർഗ്ഗം സത്യമല്ലാതിരിക്കില്ല " ഫതാവാ 4/149

ഇമാം ശാഫിഈ റഹിമഹുള്ളയുടെ ഷെയ്ഖ് ആയ ഇമാം വകീഉ ഇസ്മായീൽ ബിൻ ഹമ്മാദ് റഹിമഹുള്ളയുടെ ജീവ ചരിത്രം പറയുന്നേടത്തു പറയുന്നു.

قال وكيع -شيخ الشافعي- في ترجمة اسماعيل بن حماد بن ابي حنيفة: كان إسماعيل بن حماد بن أبي حنيفة سلفياً صحيحا)."أخبار القضاة" "٢/۱٦٧

" ഇസ്മായീൽ ബിൻ ഹമ്മാദ് ശെരിയായ സലഫി ആയിരുന്നു " അഖ്ബാറുൽ ഖുദാ - 2/ 167

ഇമാം ദഹബി ഇമാം ദാറ ഖുത്വനിയെക്കുറിച്ചു പറയുന്നു.

قال الذهبي في ترجمة الدارقطني: لم يدخل الرجل ابدا في علم الكلام ولا الجدال ولاخاض في ذلك بل كان سلفيا" سير اعلام النبلاء 16/457

" അദ്ദേഹം ഒരിക്കലും വചന ശാസ്ത്രത്തിലോ കുതർക്കങ്ങളിലോ തർക്കശാസ്ത്രത്തിലോ ഏർപ്പെട്ടിരുന്നില്ല. എന്നല്ല, അദ്ദേഹം സലഫിയായിരുന്നു. " സിയർ അഅലാം 16/457

ഇങ്ങിനെ, മുന്കാലക്കാരായ അഹ്‌ലുസ്സുന്നത്തിന്റെ പരശ്ശതം ഉലമാക്കളിൽ നിന്ന് വ്യക്തവും സംശയത്തിന് ഇട നൽകാത്തതുമായ വിധത്തിലുള്ള ഉദ്ധരണികൾ എമ്പാടും കാണാം. ദൈർഘ്യം ഭയപ്പെടുന്നതിനാൽ ഉദാഹണത്തിനു വേണ്ടി ചിലത് ഉദ്ധരിച്ചുവെന്നു മാത്രം.

ചുരുക്കത്തിൽ ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ തൊട്ട് ഷെയ്ഖ് ഇബ്‌നു ബാസ്, അൽബാനി, സ്വാലിഹുൽ ഉസൈമീൻ, ഷെയ്ഖ് മുഖ്‌ബിൽ തുടങ്ങി ഇന്ന് ജീവിച്ചിരിപ്പുള്ള ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള പ്രാമാണികരായ ഉലമാക്കൾ ഇക്കാര്യം അംഗീകരിക്കുന്നവരും എടുത്തു പറയുന്നവരും അതിലേക്ക് ജനശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെടുന്നവരുമാണ്.

എന്നാൽ, കേരളത്തിൽ ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരെന്നവകാശപ്പെടുന്ന മർകസ് ദഅവാ മുജാഹിദുകൾ പരസ്യമായി സലഫുകളുടെ ഫഹ് മിനെ നിഷേധിക്കുന്നവരും അതിനെ അംഗീകരിക്കാതെ എതിർക്കുന്നവരും അവരുടെ ദഅവത്ത് " സലഫുകളിലേക്കല്ല" എന്ന് പച്ചയായി പറയാൻ ധിക്കാരം കാണിക്കുന്നവരുമാണ്.

ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിക്ക് അനുസൃതമായി വ്യാഖ്യാനിക്കുന്നതിൽ അവർക്ക് യാതൊരു ലജ്ജയുമില്ല. ഇതിനർത്ഥം മുജാഹിദുകൾ അടക്കമുള്ള മറ്റെല്ലാ വിഭാഗവും ശെരിയായ മാർഗത്തിലാണ് എന്നല്ല. മറിച്ച്, സലഫുകളോടും അവരുടെ നിലപാടിനോടും ഇവർക്കുള്ള അത്ര വെറുപ്പും അവജ്ഞയും മറ്റാർക്കുമില്ല എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്.

ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി സലഫുകളുടെ ധാരണ അവലംബിക്കാതെ മറ്റേതൊരു മൻഹജ്‌ സ്വീകരിച്ചാലും ശെരി, ആർക്കും നബിയുടെയും സ്വഹാബത്തിന്റെയും മാർഗ്ഗത്തിൽ എത്തിച്ചേരുക സാധ്യമല്ല. അവർ ഖവാരിജുകൾ, മുഅതസില, മുർജിഅ, അശായിറ, മാതുരീദിയ, സൂഫിയ, ഖുബൂരിയ്യ പോലെ അഹ്‌ലുൽ അഹ്‌വാഇന്റെ വാലായി അഹ്‌ലുൽ ഖിബ്‌ലയിൽ ലയിച്ചു പോവുകയായിരിക്കും ചെയ്യുക.

ബശീർ പുത്തൂർ

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 3


ഖുർആനും ഹദീസും മാത്രമാണ് മുസ്ലിംകളുടെ മത നിയമ സ്രോദസ്സ്. അവ രണ്ടിൽ നിന്നും നിർധാരണം ചെയ്യപ്പെടുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് ഒരാൾ ജീവിക്കേണ്ടത്. ഖുർആനും ഹദീസും ഒരാൾ പ്രമാണമായി സ്വീകരിക്കുന്നില്ലെങ്കിൽ അയാൾ ഇസ്‌ലാം മത വിശ്വാസിയായി പരിഗണിക്കപ്പെടില്ല.

എന്നാൽ, അതോടൊപ്പം, അതായത് ഖുർആൻ ഹദീസ് എന്നിവ പ്രമാണമായി സ്വീകരിക്കുമ്പോൾ അവ നബിയിൽ നിന്ന് നേരിട്ട് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത സ്വഹാബത് (അഥവാ സലഫുസ്സ്വാലിഹുകൾ) മനസ്സിലാക്കിയ അതേ വിധത്തിൽ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ ശെരിയായ നിലയിൽ നബി ചര്യ പിൻപറ്റുന്നവൻ ആയിത്തീരുകയുള്ളൂ

സ്വഹാബത് അവലംബമാണ്.

നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോട് സഹവസിക്കാൻ അള്ളാഹു തെരഞ്ഞെടുത്ത ഉത്തമ ഹൃദയത്തിന്റെ ഉടമകളാണ്‌ സ്വഹാബികൾ. അവരെക്കുറിച്ചു അള്ളാഹു സംതൃപ്തനാണ്. അവർ അള്ളാഹുവിനെക്കുറിച്ചും സംതൃപ്തരാണ്. മതപരമായ കാര്യങ്ങളിൽ അവർ നബിയിൽ നിന്ന് മനസ്സിലാക്കിയത് മാത്രമാണ് ദീൻ.

അള്ളാഹു പറയുന്നു. فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ ( നിങ്ങൾ വിശ്വസിച്ചത് പോലെ അവർ വിശ്വസിക്കുന്ന പക്ഷം അവർ സന്മാർഗ്ഗത്തിലായിത്തീർന്നു.)

അതായത് ആരാണോ സ്വഹാബത് വിശ്വസിച്ചത് പോലെ വിശ്വസിക്കുന്നത് അവർ മാത്രമാണ് സന്മാർഗം സിദ്ധിച്ചവർ. എന്നാൽ ആര് അവരുടെ മാർഗ്ഗത്തോട് വൈരുധ്യം പുലർത്തിയോ അവർ വ്യക്തമായ വഴികേടിലായി.

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു.

من كان على مثل ما أنا عليه اليوم وأصحابي

സുരക്ഷിത വിഭാഗം ആരെന്ന് ചോദിച്ചപ്പോൾ " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ നിലകൊള്ളുന്നത് അതിൽ നില കൊള്ളുന്നവർ " എന്നാണ് അവിടുന്ന് പറഞ്ഞത്. അവരാരാണെന്ന് ചോദിച്ചപ്പോൾ " അൽ ജമാഅഃ" എന്ന് ഉത്തരം ചെയ്തു. അൽ ജമാഅഃ എന്നാൽ സ്വഹാബികളാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ സ്വഹാബത്തിന്റെ നിലപാടിനെ ഇവിടെ പ്രത്യേകം പരാമർശിച്ചു. അവരുടെ നിലപാടുകൾക്ക് എതിര് നിൽക്കുന്നവർ പിൽക്കാലത്ത് വരുമെന്നതിലേക്ക് ഇതിൽ വ്യക്തമായ സൂചനയുണ്ട്.

ചില സ്വഹാബികളുടെ ഒറ്റപ്പെട്ട വാക്കുകൾ, അഭിപ്രായങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ അല്ല ഇവിടെ സ്വഹാബത്തിന്റെ ഫഹ്മ് (ധാരണ) എന്ന് പറഞ്ഞത്. മറിച്ച് പൊതുവായ നിലയിൽ, ഇന്ന വിഷയത്തിൽ സ്വഹാബികൾ മനസ്സിലാക്കിയത് ഇപ്രകാരമായിരുന്നു എന്ന് പറഞ്ഞാൽ അത് അവരുടെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടുന്നു. അത് സ്വീകാര്യവുമാണ്. എന്നാൽ ഖുർആനിന്റെയോ ഹദീസിന്റെയോ വ്യക്തമായ നസ്വിന് എതിരായ നിലക്ക് (അതിനുള്ള സാധ്യത വളരെ വളരെ കുറവാണ് ) ഒരു സ്വഹാബിയുടെ നിലപാട്, അതല്ലെങ്കിൽ മറ്റു ഭൂരിഭാഗം സ്വഹാബികളുടെ നിലപാടിന് എതിരായ ഒരു സ്വഹാബിയുടെ നിലപാട് തുടങ്ങിയവയൊന്നും സ്വഹാബത്തിന്റെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടില്ല.

അലി റദിയള്ളാഹു അൻഹുവിന്റെ കാലത്തു അദ്ദേഹത്തിനെതിരിൽ കലാപക്കൊടിയുയർത്തിയ ഖവാരിജുകൾ ഖുർആനിൽ നിന്നുള്ള ആയത് ഉദ്ധരിച്ചു കൊണ്ടാണ് അലി റദിയള്ളാഹു അൻഹുവിനെതിരിൽ യുദ്ധം ചെയ്തത്. പ്രമാണങ്ങളെ മനസ്സിലാക്കുന്നതിൽ അവർ സ്വഹാബത്തിന്റെ ഫഹ്മിനെ (ധാരണയെ) സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. അവരുടെ കൂടെ ഒരു സ്വഹാബി പോലുമുണ്ടായിരുന്നില്ല.! അവർ അവരുടെ യുക്തിക്കും നിരീക്ഷണ പാടവത്തിനും പ്രാമുഖ്യം നൽകി. അക്കാരണത്താൽ തന്നെ, ഭൂമുഖത്തു അക്കാലത്തു ജീവിച്ച ഏറ്റവും ഉൽകൃഷ്ട സമൂഹവുമായി അവർ യുദ്ധത്തിലേർപ്പെടേണ്ടി വന്നു.


ബശീർ പുത്തൂർ

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 2

ഖുർആനും ഹദീസുമാണ് ഇസ്‌ലാമിക വിശ്വാസസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങൾ. ഈ പൊതു തത്വം മുസ്ലിംകളെല്ലാവരും പരക്കെ അംഗീകരിക്കുകയും അതിന്റെ അവകാശികളെന്ന് സ്വയം കരുതുകയും ചെയ്യുന്നു. പൗരാണിക കാലത്ത് സ്വഹാബത്തിനോട് യുദ്‌ധം ചെയ്ത ഖവാരിജുകൾ തുടങ്ങി, അശ്അരീ, മാതുരീദി, റാഫിദീ ചിന്താഗതിക്കാർ തുടങ്ങി ഇന്ന് വരെയുള്ള മുഴുവൻ പിഴച്ച കക്ഷികളും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നവരാണ്.

ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് ഒരു വ്യക്തി അവകാശപ്പെടുമ്പോൾ, ഖുർആനിലെ അധ്യാപനങ്ങളും ഹദീസിന്റെ താല്പര്യങ്ങളുമാണ് മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാൻ സ്വീകരിക്കുന്നത് എന്ന പൊതുവായ സുരക്ഷിതമായ ആശയമായിരിക്കും കേൾക്കുന്ന ആൾക്ക് ലഭിക്കുക. എന്നാൽ വസ്തുത പലപ്പോഴും, പല കാരണങ്ങളാലും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. എന്ത് കൊണ്ടാണ് ഈ പ്രസ്താവന എന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.


ഖുർആനും ഹദീസുമാണ് പ്രമാണമെന്ന് അവകാശപ്പെട്ട, ലോകത്ത് ഇന്ന് ജീവിക്കുന്ന, മുമ്പ് കഴിഞ്ഞു പോയ മിക്ക കക്ഷികളും ശെരിയായ മാർഗത്തിലായിരുന്നില്ല എന്ന കാര്യത്തിൽ സംശയമില്ല. ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടും എന്ത് കൊണ്ട് അവർ നേർമാർഗം പ്രാപിച്ചില്ല? ഈ അന്വേഷണം നമുക്ക് നൽകുന്ന ഒരുത്തരമുണ്ട്. ആ ഉത്തരമാണ് ഈ വിഷയത്തിന്റെ കാതലായ വശം.

അപ്പോൾ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചത് കൊണ്ട് മാത്രം ഒരാൾ നേരായ വഴിയിൽ എത്തിച്ചേരില്ല എന്ന കാര്യം ഉറപ്പായി. പിന്നെ എന്താണ് ഒരാളെ സുരക്ഷിതവും നേരായതുമായ മാർഗ്ഗത്തിലെത്തിച്ചേരാൻ സഹായിക്കുന്ന ഘടകം ? ഈ ഒരു നിർണായക വിഷയം ഉൾക്കൊള്ളുന്നതിലാണ് പല വിഭാഗങ്ങൾക്കും തെറ്റ് പറ്റുകയും പിഴച്ചു പോവുകയും ചെയ്തത്. അതായത്, ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്ന ഒരാൾ, നിർബന്ധമായും, പ്രമാണവാക്യങ്ങൾ അഥവാ ഖുർആനിന്റെയും ഹദീസിന്റെയും അധ്യാപനങ്ങളിൽ നിന്ന്, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിലൂടെ സ്വഹാബത് എന്താണോ മനസ്സിലാക്കിയത്, അവർ അവ എങ്ങിനെയാണോ ഉൾക്കൊണ്ടത്, ഏതു രൂപത്തിലാണോ അവർ (സ്വഹാബത്) അവ (ഖുർആനും സുന്നത്തും) ജീവിതത്തിൽ പ്രയോഗവൽക്കരിച്ചത് എന്ന് മനസ്സിലാക്കുകയും അക്ഷരം പ്രതി യാതൊരു ഭേദഗതിയും കൂടാതെ അവ സ്വീകരിക്കുകയും അംഗീകരിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്‌താൽ മാത്രമേ നബിയും സ്വഹാബത്തും പിന്തുടർന്ന നേരായ മാർഗത്തിൽ എത്തിച്ചേരുകയുള്ളൂ. ഇതാണ് ഉത്തരം.

ഈ നിബന്ധന, അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച മാനദണ്ഡം പാലിക്കാത്തത് കൊണ്ട് മാത്രമാണ് യഥാർത്ഥ മാർഗത്തിൽ നിന്ന് ഖുർആനും സുന്നത്തും അവകാശപ്പെടുന്നവരായിരുന്നിട്ടു കൂടി മുഴുവൻ വിഭാഗവും പിഴച്ചു പോയത്. അതിൽ പല നിലവാരത്തിലുള്ളവരുമുണ്ട്. ചില വിഭാഗങ്ങൾ അവർക്കിഷ്ടപ്പെട്ട ചില വിഷയങ്ങളിൽ സ്വഹാബത്തിന്റെ ധാരണയെ പിൻപറ്റുന്നവരാണ്. വേറെ ചിലർ അവരുടെ ബുദ്ധിയെയും യുക്തിയെയും അടിസ്ഥാനമാക്കുന്നവരാണ്. മറ്റു ചിലർ അവരുടെ ഇമാമുമാരെയും നേതാക്കളെയും അവർ മഹത്വം കൽപിക്കുന്ന ചിലരെയും അന്ധമായി പിൻപറ്റുന്നവരാണ് . ഇതിലേത് വിഭാഗമായാലും ഖുർആനും സുന്നത്തും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ സ്വഹാബത്തിന്റെ ഫഹ്മിനെ സ്വീകരിക്കാത്ത കാലത്തോളം അക്കാരണത്താൽ തന്നെ യഥാർത്ഥ പാന്ഥാവിൽ നിന്ന് വ്യതിചലിച്ച പിഴച്ച വിഭാഗമായാണ് വിലയിരുത്തപ്പെടുക.


ബശീർ പുത്തൂർ

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 1

മർകസ് ദഅവ മുജാഹിദുകളുടെ ഒരു പ്രോഗ്രാം നോട്ടീസാണ് ചുവടെയുള്ളത്. " ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക " എന്ന പേരിലുള്ള "ദഅവ പ്രഭാഷണത്തിന്റെ പ്രസ്തുത നോട്ടീസിന്റെ മുകളിൽ തന്നെ വ്യക്തമായി കാണത്തക്ക വിധത്തിൽ (( സലഫുകളിലേക്കല്ല )) എന്ന് എഴുതിയിട്ടുണ്ട് !! ഇതിന്റെ അർത്ഥവും അപകടവും പലർക്കും മനസ്സിലായിക്കാണില്ല ! സലഫുകളുടെ മാർഗ്ഗം അവലംബിക്കാതെയോ അവരുടെ മൻഹജ്‌ സ്വീകരിക്കാതെയോ ഒരാൾ ഖുർആനിലേക്കും സുന്നത്തിലേക്കും ദഅവത്‌ നടത്തുന്നുവെങ്കിൽ അത് നബിയും സ്വാഹാബത്തും പിന്തുടർന്ന ശെരിയായ ദഅവത്തിന്റെ മാർഗ്ഗമല്ല. ഖുർആനും സുന്നത്തും സ്വീകരിക്കുകയും വിശ്വസിക്കുകയും അനുവർത്തിക്കുകയൂം ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ജനങ്ങളെ ദഅവത്തു നടത്തുകയും ചെയ്യുന്നതിന് പിന്തുടരേണ്ട അനിവാര്യ മാർഗ്ഗമാണ് സലഫുകൾ. അവരെ ഒഴിച്ച് നിർത്തിയുള്ള ഒരു ദഅവത്തും ഇസ്‌ലാമികമായി ശെരിയാകില്ല. കാരണം അവരാണ് ഇസ്‌ലാമിന്റെ പ്രഥമ സംബോധിതരായ സലഫുസ്സ്വാലിഹുകൾ. അള്ളാഹു പറയുന്നു
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا -
سورة النساء ١١٥
ആരെങ്കിലും അവന് സന്മാര്ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്, സത്യവിശ്വാസികളുടെ മാര്ഗമല്ലാത്തതിനെ അവന് പിന്പറ്റുകയും (ചെയ്താല്). അവന് തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല് [നരകത്തില്] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
ഈ വചനത്തിൽ " സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിൻപറ്റുക " എന്ന് പറഞ്ഞത് കൊണ്ടുള്ള വിവക്ഷ സ്വഹാബത്തും താബിഉകളും ഉൾപ്പെടെയുള്ള സലഫിനെ പിൻപറ്റാതിരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്ററിൽ പറഞ്ഞ നിലപാടിനോട് വിയോജിക്കുന്നു ; പൂർണ്ണമായിത്തന്നെ !
✍️ബഷീർ പുത്തൂർ


ഒരു മുഉമിനിനെ ഒരേ മാളത്തിൽ നിന്ന് രണ്ട്‌ തവണ പാമ്പ് കടിക്കാവതല്ല

ഇമാം ബുഖാരി റഹിമഹുള്ള : സ്വഹീഹുൽ ബുഖാരിയിൽ : കിതാബുൽ അദബ് അബു ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു
"ഒരു മുഉമിനിനെ ഒരേ മാളത്തിൽ നിന്ന് രണ്ട്‌ തവണ പാമ്പ് കടിക്കാവതല്ല "

صحيح البخاري كِتَابٌ : الْأَدَبُ بَابٌ : لَا يُلْدَغُ الْمُؤْمِنُ مِنْ جُحْرٍ مَرَّتَيْنِ.

6133 (المجلد : 8 الصفحة : 31)
حَدَّثَنَا قُتَيْبَةُ ، حَدَّثَنَا اللَّيْثُ ، عَنْ عُقَيْلٍ ، عَنِ الزُّهْرِيِّ ، عَنِ ابْنِ الْمُسَيَّبِ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " لَا يُلْدَغُ الْمُؤْمِنُ مِنْ جُحْرٍ وَاحِدٍ مَرَّتَيْنِ "

ഹൃദയം മരിച്ചവൻ

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

അബ്ദുല്ല ഇബ്നു മസ്ഊദ് പറയാറുള്ളതുപോലെ:
ആരാണ് ഹൃദയം മരിച്ചവൻ എന്നറിയുമോ? 'മരിക്കുകയും ആശ്വാസമടയുകയും ചെയ്തവനല്ല മയ്യിത്ത്! മയ്യിത്തെന്നാൽ ജീവിച്ചിരിക്കുന്നവരിലെ മരണപ്പെട്ടവർ മാത്രമാണ്.' എന്ന് പറയാറുള്ളത് അവരെക്കുറിച്ചാണ്.
അവർ ചോദിച്ചു: ആരാണ് അവൻ?
അദ്ദേഹം പറഞ്ഞു: നന്മയെ നന്മയായി തിരിച്ചറിഞ്ഞ് ഉൾകൊള്ളാത്തവൻ, തിന്മയെ തിന്മയാണെന്ന് മനസ്സിലാക്കി നിരാകരിക്കാത്തവൻ.


വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله



قال الإمام ابن القيم رحمه الله:

كما قال عبد الله بن مسعود -

أتدرون من ميت القلب الذي قيل فيه: ليس من مات فاستراح بميت... انما الميت ميت الاحياء

قالوا: ومن هو؟

قال: الذي لا يعرف معروفا ولا ينكر منكرا

(مدارج السالكين)

ആണത്തമുള്ളവൻ

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

ആണത്തമുള്ളവൻ: അവനാണ് തന്റെ ഹൃദയത്തിന്റെ മരണം ഭയക്കുന്നവൻ, ശരീരത്തിന്റെ മരണത്തെയല്ല.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال الإمام ابن القيم رحمه الله -

الرجل هو الذي يخاف موت قلبه لا موت بدنه

مدراج السالكين ٣/٢٤٨

കുടുംബത്തിനു ചിലവഴിക്കു*

ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു :

നിർബന്ധമായ കർമങ്ങളാണ് ഐശ്ചികമായവയേക്കാൾ അല്ലാഹുവിന് ഇഷ്ടം. ഖുദ്സിയ്യായ ഹഥീദിൽ വന്നിട്ടുള്ളതുപോലെ:
"ഞാൻ അവന്റെമേൽ നിർബന്ധമാക്കിയ ഒന്നിനോളം എനിക്കിഷ്ടപ്പെട്ട മറ്റൊന്നും, എന്റെ സാമീപ്യം തേടി, എന്റെ ദാസൻ പ്രവർത്തിക്കുന്നില്ല".

ചില ആളുകൾ, തന്റെ കുടുംബത്തിനുവേണ്ടി ചിലവഴിക്കാനാവുന്നത്ര ചെലവഴിക്കും. പക്ഷെ താൻ ഈ ചിലവഴിക്കുന്നതിലൂടെ അല്ലാഹുവിന്റെ സാമീപ്യമാണ് തേടുന്നതെന്ന ബോധം അവനുണ്ടാവില്ല. എന്നാൽ അവന്റെയടുക്കൽ ഒരു പാവപ്പെട്ടൻ വരികയും അവന് ഒരു റിയാൽ നൽകുകയും ചെയ്യുമ്പോൾ ആ സ്വദഖയിലൂടെ താൻ അല്ലാഹുവിലേക്ക് അടുത്തിരിക്കുന്നു എന്ന് അവന് തോന്നും.

പക്ഷേ കുടുംബത്തിനു ചിലവഴിക്കുന്ന നിർബന്ധമായ സ്വദഖയാണ് ഏറ്റവും ശ്രേഷഠവും ഏറെ പ്രതിഫലാർഹവും.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

ശൈഖ് നാസിറുദ്ദീൻ അൽബാനി


ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറഞ്ഞു:

ശൈഖ് നാസിറുദ്ദീൻ അൽബാനിക്ക് അല്ലാഹു കരുണചെയ്യട്ടെ.
ആ മനുഷ്യൻ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്താൽ, ആ ഗ്രന്ഥശാല ദരിദ്രമായിത്തീയും.

ഒന്നു സങ്കൽപ്പിച്ചു നോക്കൂ സഹോദരങ്ങളേ, എത്രയോ, ആയിരക്കണക്കായ ഗ്രന്ഥങ്ങൾ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി തിസീസുകളും അല്ലാത്തവയുമായ എത്രയോ ഗ്രന്ഥങ്ങൾ, ഒരു ഗ്രന്ഥശാലയിൽ നിന്ന് അവ നീക്കം ചെയ്തു എന്നുവെച്ച്,
അവയുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒരു അടയാളവും ഉണ്ടാക്കുന്നില്ല.

എന്നാൽ അൽബാനി رحمه الله
- അദ്ദേഹത്തെ ഉന്നതമായ ഫിർദൌസിന്ന് അർഹരായവരിലുൾപ്പെടുത്താൻ അല്ലാഹുവിനോട് ഞാൻ തേടുന്നു.

അല്ലാഹുവേ, വിശാലമായ കാരുണ്യം അദ്ദേഹത്തിന് നൽകേണമേ! നീയാണല്ലോ അർഹമു റാഹിമീൻ (ഏറ്റവും വലിയ കാരുണ്യവാൻ)-

അൽബാനി, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ, അത് ദരിദ്രമായിത്തീയും.
കാരണം അദ്ദേഹം നബിയിൽ നിന്നുള്ള സ്വഹീഹായ ഹദീസുകളിലേക്ക് നമ്മെ എത്തിച്ചു.
കാര്യങ്ങൾ അവയുടെ വിപരീതം കൊണ്ട് വ്യക്തമാകും!

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

അബൂബക്കറിനോടും ഉമറിനോടുമുള്ള സ്നേഹം *

മാലിക് ബിൻ അനസ് رحمه الله പറഞ്ഞു:
സലഫുകൾ അവരുടെ മക്കൾക്ക് അബൂബക്കറിനോടും ഉമറിനോടുമുള്ള സ്നേഹം പഠിപ്പിച്ചുകൊടുക്കാറുണ്ടായിരുന്നു; ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിച്ചുകൊടുക്കുന്നതു പോലെ.
-ലാലകാഈ-
വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

ജാഹിൽ പഠിപ്പിച്ചാൽ വിവരം കിട്ടൂല*



ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

ഏതെങ്കിലും ഒരു നാട്ടിലേക്കുള്ള വഴിയെക്കുറിച്ച് ഒരാൾ ചോദിച്ചാൽ, നിനക്ക് അറിവില്ലാതെ, ഇതിലൂടെയാണ് അങ്ങോട്ടുള്ള വഴി എന്ന് നീ പറയുന്നുവെങ്കിൽ, അതിനെ വഞ്ചനയും ചതിയുമായാണ് ആളുകൾ കണക്കാക്കുക. പിന്നെ നീ എങ്ങിനെ സ്വർഗത്തിലേക്കുള്ള വഴിയെക്കുറിച്ച് സംസാരിക്കും, അത് അല്ലാഹു ഇറക്കിയ ശരീഅത്താണ്; നിനക്കാകട്ടെ അതിനെക്കുറിച്ച് ഒരു വിവരവുമില്ലാതെ?!


വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال الإمام ابن عثيمين رحمه الله:

لو أن شخصا سأل عن طريق بلد من البلدان
فقلت الطريق من هنا وأنت لا تعلم لعد الناس ذلك خيانة منك وتغريرا.
فكيف تتكلم عن طريق الجنة وهو الشريعة التي أنزل الله وأنت لا تعلم عنها شيئا.

(الضياء اللامع)

ഞാൻ എല്ലാം തികഞ്ഞവനാണെന്ന ഭാവം...

അനസ് ബ്നു മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

നിങ്ങൾ തെറ്റുകളൊന്നും ചെയ്യാത്തവരാണെങ്കിൽ അതിലും വലുതാണ് ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നത്:
'ഞാൻ എല്ലാം തികഞ്ഞവനാണെന്ന ഭാവം, അതെ അഹന്ത തന്നെ'.

(ബൈഹഖീ ശുഅബിൽ ഉദ്ദരിച്ചതും, അൽബാനി സ്വഹീഹ് എന്ന് വിധിച്ചതും)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:

" لَوْ لَمْ تَكُونُوا تُذْنِبُونَ خَشِيتُ عَلَيْكُمْ مَا هُوَ أَكْبَرُ مِنْ ذَلِكَ الْعُجْبَ الْعُجْبَ "

(رواه البيهقي في الشعب وصححه الألباني)

സഹോദരനിൽ നിന്ന് ഒരു തിന്മ കാണുമ്പോൾ

ഫുദൈൽ ബ്നു ഇയാദ് رحمه الله പറഞ്ഞു:

തന്റെ സഹോദരനിൽ നിന്ന് ഒരു തിന്മ കാണുമ്പോൾ അവന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്ന ഒരുത്തൻ, അവനെ വഞ്ചിച്ചിരിക്കുന്നു.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قَالَ الْفُضَيْلُ بْنُ عِيَاضٍ:
مَنْ رَأَى مِنْ أَخٍ لَهُ مُنْكَرًا،
فَضَحِكَ فِي وَجْهِهِ؛ فَقَدْ خَانَهُ.
(المجالسة وجواهر العلم ١٩٢٧)

സഹോദരങ്ങളെ തിരിച്ചറിയുക ആവശ്യ നേരത്താണ്

അബൂഹാതിം ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു:

സഹോദരങ്ങളെ തിരിച്ചറിയുക ആവശ്യ നേരത്താണ്, ബന്ധുജനങ്ങളെ പരീക്ഷിച്ചറിയുന്നത് ദാരിദ്ര്യത്തിലെന്നതു പോലെ. കാരണം സൌഖ്യ സമയത്ത് എല്ലാരും കൂട്ടുകാരായുണ്ടാകും. സഹോദരങ്ങളിൽ ഏറ്റവും ഉപദ്രവകാരികൾ പ്രയാസങ്ങളിലും ആവശ്യനേരത്തും കയ്യൊഴിയുന്നവരാണ്.


വിവ: അബു തൈമിയ്യ ഹനീഫ് حفظه الله


قال أبو حاتم ابن حبان البستي رحمه الله:

الإخوان يعرفون عند الحوائج كما أن الأهل تختبر عند الفقر لأن كل الناس في الرخاء أصدقاء وشر الإخوان الخاذل لإخوانه عند الشدة والحاجة

(روضة العقلاء)

'തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു*

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

'തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് നാവുകൊണ്ട് പറയുകയും, തന്റെ ജീവിതാവസ്ഥയിൽ അതിനു സാക്ഷ്യമായി ഒന്നുമില്ലാത്തവനും, സംസാരിക്കാതെ മൌനിയായിരിക്കുകയും, തന്റെ ജീവിതാവസ്ഥയുടെ സാക്ഷ്യങ്ങൾ മുഴുക്കെ അവനു നിന്നോടുള്ള സ്നേഹത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതായി നിനക്ക് കണ്ടെത്താൻ കഴിയുന്നവനുമായ ഒരുത്തനും തമ്മിൽ എത്ര അന്തരമുണ്ട്!

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله

قال الإمام ابن القيم رحمه الله:

ففرق بين من يقول لك بلسانه: إنى أحبك، ولا شاهد عليه من حاله،
وبين من هو ساكت لا يتكلم وأنت ترى شواهد أحواله كلها ناطقة بحبه لك.

(طريق الهجرتين وباب السعادتين)

ബാങ്കു കേൾക്കുമ്പോൾ


ശൈഖുൽ ഇസ്'ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله പറഞ്ഞു:

അല്ലാഹു പറയുന്നു:
‎{رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ}
"കച്ചവടമോ ഇടപാടുകളോ അല്ലാഹുവിനെക്കുറിച്ച സ്മരണയിൽ നിന്ന് തിരിച്ചുകളയാത്തവരായ ആളുകൾ"

അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റെ കൽപ്പന മുന്നിൽവന്നാൽ അതിന് പ്രാമുഖ്യം നൽകുന്നു.

മത്വർ അൽവർറാഖ് رحمه الله പറഞ്ഞു:

അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അവരിലൊരാൾ ബാങ്കു കേൾക്കുമ്പോൾ അവന്റെ കയ്യിൽ ത്രാസുണ്ടെങ്കിൽ അത് താഴെ വെക്കും, എന്നിട്ട് നിസ്കരിക്കാൻ പോകും.

(തഫ്സീർ ഇബ്നു കഥീർ)

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله



قال شيخ الإسلام محمد بن عبد الوهاب رحمه الله:

قوله: {رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ} يبيعون ويشترون، لكن إذا جاء أمر الله قدّموه.

(تفسير آيات من القرآن الكريم)

وَقَالَ مَطَرٌ الوَرَّاق رحمه الله :
كَانُوا يَبِيعُونَ وَيَشْتَرُونَ، وَلَكِنْ كَانَ أَحَدُهُمْ إِذَا سَمِعَ النِّدَاءَ وميزانُه فِي يَدِهِ خَفَضَهُ، وَأَقْبَلَ إِلَى الصلاة.

(تفسير ابن كثير)

ദീൻ നസ്വീഹത്താണ്

അല്ലാമാ നവവി رحمه الله പറഞ്ഞു:

നിശ്ചയമായും ദീൻ നസ്വീഹത്താണ്. നിനക്ക് കൌതുകം തോന്നുന്ന ഗുണപാഠങ്ങൾ അത് പറഞ്ഞവനിലേക്ക് ചേർക്കൽ നസ്വീഹത്തിന്റെ ഭാഗമാണ്. അപ്രകാരം ചെയ്യുന്നവന് തന്റെ അറിവിലും അവസ്ഥയിലും ബറകത് നൽകപ്പെടും. ആരാണോ അത് മറച്ചുവെക്കുകയും മറ്റൊരാളുടെ വാക്ക് തന്റേതായി തെറ്റിദ്ധരിപ്പിച്ച് ഉദ്ധരിക്കുകയും ചെയ്യുന്നത്,
അവന്റെ അറിവുകൊണ്ട് ഉപകാരമോ അവസ്ഥയിൽ ബറകതോ ഇല്ലാതിരിക്കാൻ ഏറ്റവും അർഹനാണ് അവൻ. അറിവും ശ്രേഷ്ഠതയും ലഭിച്ചിട്ടുള്ള പണ്ഡിതന്മാർ ഉപകാരപ്രദമായ പാഠങ്ങൾ അവ പറഞ്ഞുതന്നവരിലേക്ക് ചേർത്തുപറയൽ പതിവാക്കിയിരിക്കുന്നു.
അതിനുള്ള തൌഫീഖ് നിരന്തരം നിലനിർത്തി തരണേ എന്നാണ് അല്ലാഹുവിനോട് നമ്മുടെ തേട്ടം.

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله


قال النووي رحمه الله:

فإن الدين النصيحة، ومن النصيحة أن تضاف الفائدة التي تستغرب إلى قائلها فمن فعل ذلك بورك له في علمه وحاله ومن أوهم ذلك وأوهم فيما يأخذه من كلام غيره أنه له فهو جدير أن لا ينتفع بعلمه ولا يبارك له في حال. ولم يزل أهل العلم والفضل على إضافة الفوائد إلى قائلها نسأل الله تعالى التوفيق لذلك دائما.

(بستان العارفين)

അറിവിന്റെ ബറകതിൽ പെട്ടതാണ്..... - 2


ഇമാം അൽബാനി رحمه الله അദ്ദേഹത്തിന്റെ ചില വർക്കുകളെ കട്ടെടുത്ത് അദ്ദേഹത്തിലേക്ക് ചേർക്കാതെ ഉദ്ധരിക്കുന്ന ചില കള്ളന്മാർക്ക് മറുപടി നൽകവേ ഇബ്നു അബ്ദിൽ ബർറിന്റെ ഈ വാചകത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:

لأنّ في ذلك ترفّعا عن التزوير الذي أشار إليه النبيّ صلّى الله عليه وسلّم في قوله : "المتشبّع بما لم يعط كلابس ثوبي زور " متفق عليه..." انتهى .


[ مقدمة تحقيق " الكلم الطيب " ص 11 ]

കാരണം അതിൽ നബി صلى الله عليه وسلم തന്റ ഈ വാക്കിലൂടെ സൂചിപ്പിച്ച കള്ളം കെട്ടിച്ചമക്കുന്ന അവസ്ഥയിൽ നിന്നുള്ള രക്ഷയുണ്ട്.
"തനിക്ക് ലഭിക്കാത്തത് ഉണ്ടെന്നു കാണിക്കുന്നവൻ കട്ടെടുത്ത രണ്ടു വസ്ത്രങ്ങൾ ധരിച്ചവനെപ്പോലെയാണ്" (മുത്തഫഖുൻ അലൈഹി).

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله

സത്യത്തെ നാം തിരിച്ചറിയുന്നത്


ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു :

സത്യത്തെ നാം തിരിച്ചറിയുന്നത് ആളുകളുടെ ആധിക്യം കൊണ്ടല്ല, സത്യത്തെ നാം തിരിച്ചറിയുന്നത് കിതാബിനോടും സുന്നത്തിനോടും യോജിക്കുന്നതുകൊണ്ടു മാത്രമാണ്.

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله



نحن لا نعرف الحق بكثرة الرجال و إنما نعرف الحق بموافقة الكتاب والسنة

ابن عثيمين رحمه الله
الشرح الممتع (٣٧٩/٤)

അറിവിന്റെ ബറകതിൽ പെട്ടതാണ്.....*


ഇമാം ഇബ്നു അബ്ദിൽ ബർ رحمه الله പറഞ്ഞു:

തീർച്ചയായും അറിവിന്റെ ബറകതിൽ പെട്ടതാണ് ഏതൊരു കാര്യവും അതു പറഞ്ഞവരിലേക്ക് ചേർക്കൽ എന്നു പറയാറുണ്ട്.

വിവ: അബു തൈമിയ്യ ഹനീഫ് حفظه الله


قال الامام ابن عبد البر رحمه الله:

« يقال: إن من بركة العلم أن تضيف الشيء إلى قائله » .

[جامع بيان العلم وفضله " (2/ 89 )].

ബന്ധം ചാർത്തുക, സത്യം പറയുക


അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു : നിന്നോട് മുറിച്ചവനോട് ബന്ധം ചാർത്തുക, നിന്നോട് മോശമായി പെരുമാറിയവന് നന്മചെയ്തുകൊടുക്കുക, നിനക്കെതിരാണെങ്കിൽ പോലും സത്യം പറയുക.

- വിവ: അബു തൈമിയ്യ ഹനീഫ് حفظه الله


قال رسول الله صلى الله عليه وسلم :
صل من قطعك، وأحسن إلى من أساء إليك، وقل الحق ولو على نفسك.

(رواه أبو عمرو بن السماك في "حديثه" (١/٢٨/٢) - الصحيحة ١٩١١)

ഫിത്'ന വന്നുഭവിച്ചാൽ


ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യ പറഞ്ഞു:

ഫിത്'ന വന്നുഭവിച്ചാൽ ബുദ്ധിയുള്ളവർ വിഡ്ഢികളെ അതിൽ നിന്ന് തടുക്കാൻ അശക്തരായിത്തീരും. തലമുതിർന്ന പണ്ഡിതന്മാർ പോലും ഫിത്'നയെ അണക്കാനും അതിന്റെ ആളുകളെ തടുക്കാനും അശക്തരാകും.
ഇതാണ് ഫിത്'നകളുടെ കാര്യം.
അല്ലാഹു പറഞ്ഞതുപോലെ തന്നെ:
"ഒരു ഫിത്'നയെ നിങ്ങൾ സൂക്ഷിക്കുവീൻ, അത് നിങ്ങളിലെ അക്രമികളെ മാത്രമല്ല ബാധിക്കുക."(അൽ അൻഫാൽ:25)
ഫിത്'ന വന്നുഭവിച്ചാൽ അല്ലാഹു സുരക്ഷ നൽകിയവരല്ലാത്ത മറ്റാരും അതിന്റെ അഴുക്ക് പുരളാതെ രക്ഷപ്പെടില്ല.


- വിവ: അബു തൈമിയ്യ ഹനീഫ് حفظه الله


قال شيخ الإسلام ابن تيمية رحمه الله:

وَالْفِتْنَةُ إِذَا وَقَعَتْ عَجَزَ الْعُقَلَاءُ فِيهَا عَنْ دَفْعِ السُّفَهَاءِ، فَصَارَ الْأَكَابِرُ عَاجِزِينَ عَنْ إِطْفَاءِ الْفِتْنَةِ وَكَفِّ أَهْلِهَا. وَهَذَا شَأْنُ الْفِتَنِ كَمَا قَالَ تَعَالَى: {وَاتَّقُوا فِتْنَةً لَا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً} [سُورَةُ الْأَنْفَالِ: ٢٥] .
وَإِذَا وَقَعَتِ الْفِتْنَةُ لَمْ يَسْلَمْ مِنَ التَّلَوُّثِ بِهَا إِلَّا مَنْ عَصَمَهُ اللَّهُ.

(منهاج السنة النبوية)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.