Friday, August 16, 2013

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും 1

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും

ഒന്ന് -

ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ  വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !!

രണ്ട്-

 ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു  ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല.

മൂന്ന് -

 ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ  ആധുനിക       ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ.

നാല് -

നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു.

അഞ്ചു -

തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു.

ആറ്-

ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്‌?

ഏഴ് -

നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക്‌ ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട്‌ അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല.

എട്ട് -


ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? 
8 comments:

 1. അക്രമികളായ ഭരണാധികാരികലോടുള്ള പോരാട്ടവും ധീര രക്ത സാക്ഷ്യങ്ങളും ആണ് ഖവാരിജു ആവാനുള്ള മാനദണ്ഡമെങ്കില്‍ ഹുസൈന്‍ (റ) അബ്ദുല്ലാഹിബ്നു ഉമര്‍ വരെ ഇവരുടെ നിര്‍വചന പ്രകാരം ഖവാരിജുകള്‍ ആവണം ....

  ReplyDelete
 2. അല്ല കള്ളാ..,ബ്രിട്ടീഷ്‌ കാരോട് പോരാടിയ മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ആലി മുസ്ലിയാരും നിങ്ങളുടെ ഭാഷയില്‍???!!!!!!!! അപ്പൊ മുര്സിക്കെതിരെ പോരാടിയ നിന്റെ കക്ഷിയോ???!!!!


  ReplyDelete
 3. ഇവരെന്തിനാ പിന്നെ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്???!!!!!!!!!!!!!!

  ReplyDelete
 4. http://audio-islam.com/2013/08/24/shaykh-abdul-muhsin-al-abbaad-on-protests-and-demonstrations-videoar-en-subtitles/

  ReplyDelete
 5. ഇസ്ലാം എന്താണെന്നത് ബ്ളോഗറുടെ ഇഷ്ടം അനുസരിച്ചല്ലല്ളോ? യസീദ് എന്ന സര്‍വായുധ സജ്ജനായ ഭരണ കുടത്തിനെതിരെ പോരാടി രക്തസാക്ഷ്യം വഹിച്ച കര്‍ബലയുടെ പുത്രന്‍ ഹുസൈന്‍ (റ) ഖവാരിജ് ആയിരുന്നോ ആവോ?. തുലോം തുച്ചമായ ആളുകള്‍ വധിക്കപ്പെടുമെന്ന് അന്ന് ഉറപ്പായിരുന്നു. പിന്തിരിയാന്‍ പലരും ഉപദേശിച്ചു. പലരും പിന്തിരിഞ്ഞുപോയി. പക്ഷേ, ഹുസൈന്‍ (റ) നിലപാട് മാന്യ സലഫീ സുഹൃത്ത് അറിയുമോ എന്തോ?. അക്രമിയായ ഭരണാധികാരിക്ക് മുന്നില്‍ സത്യം പറയലാണ് ജിഹാദ് എന്ന ഹദീസ് എന്തു ചെയ്യും. ഫിര്‍ഒൗന്‍ എന്ന ഭരണകൂടത്തിനെതിരായ പോരാട്ടമായിരുന്നില്ളേ മൂസ നബിയുടെ നിയോഗ ദൗത്യം തന്നെ? നംറൂദിനെതിരായ പോരാട്ടം മറന്നോ? നിലനില്‍ക്കുന്ന അധികാരി വര്‍ഗത്തിന്‍െറ ധിക്കാരങ്ങളെ പിടിച്ചു കെട്ടാന്‍ തന്നെയാണ് നബിമാര്‍ അവതരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം അവരുടെ ദൗത്യമായിരുന്നു. ലോക സലഫികള്‍ക്കില്ലാത്ത നിലപാട് കേരളത്തിലെ സലഫികള്‍ എടുക്കുമ്പോള്‍ ഇസ്ലമില്‍നിന്ന് തെളിവ് ഹാജരാക്കനെങ്കിലും തായാറാകണം.. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ. അത് കഴിഞ്ഞാല്‍ ഖലീഫമാര്‍ .. പിന്നെ ആധുനിക സലഫികള്‍ ഇതാണ് ഇസ്ലാമിന്‍െറ ചരിത്രം എന്ന് കരുതി വിഢിത്തം പറയരുത്..

  ReplyDelete
 6. ഭരണാധികാരികള്‍ക്കെതിരെ ജിഹാദ് പാടില്ലെന്ന് പ്രജരിപ്പിക്കുന്ന ആലു സൗദിന്‍റെ കൊട്ടാരം കൂലിക്കാര്‍ ആലു സൗദിനെ എങ്ങനെ ന്യായീകരിക്കും ?
  1932 ല്‍ ബ്രിട്ടീഷ്കാരില്‍ നിന്നും അച്ചാരം പറ്റി തുര്‍ക്കി ഖിലാഫത്തിനെതിരെ യുദ്ധം ചെയ്ത് ഇസ്ലാമിക ജമാഅത്തിനെ താഴെ ഇറകഛകിയത് ഏത് അമലില്‍ പെടും. ?

  ലോക താഗൂത്തായ ഐക്യ രാഷ്ട്രസഭയുടെ ഒറിജിനല്‍ മെംബറായാ സൗദ്് സൗദി പിന്‍പറ്റുന്ന മുഹമ്മദ് ഇബ്നു അബ്ദുള്‍ വഹാബ് (റ ) പഠിച്ച നാഖിദ് പ്രകാരം മുര്‍ത്തദാണ്.
  കൂടാതെ 2009 ല്‍ ഇറാകിലെ മുസ്ലിം ജമാഅത്തിനെ ഇല്ലായ്മചെയ്യാന്‍ അമേരിക്ക എന്ന ഖുഫ്ാറിന് ബെയ്സ് കൊട്ത്തത് മൂലം നാഖിദ് പ്രകാരം ആലു സൗദ് മുര്‍ത്തദായി.
  ഖുഫ്രന്‍ ഭരണാധികാരിക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കുന്ന നിങ്ങളെ പോലുളള എഴുത്ത് കാരാണ് ദീനിന്‍റെ ശാപം ..ല

  ReplyDelete
 7. ഭരണാധികാരികള്‍ക്കെതിരെ ജിഹാദ് പാടില്ലെന്ന് പ്രജരിപ്പിക്കുന്ന ആലു സൗദിന്‍റെ കൊട്ടാരം കൂലിക്കാര്‍ ആലു സൗദിനെ എങ്ങനെ ന്യായീകരിക്കും ?
  1932 ല്‍ ബ്രിട്ടീഷ്കാരില്‍ നിന്നും അച്ചാരം പറ്റി തുര്‍ക്കി ഖിലാഫത്തിനെതിരെ യുദ്ധം ചെയ്ത് ഇസ്ലാമിക ജമാഅത്തിനെ താഴെ ഇറകഛകിയത് ഏത് അമലില്‍ പെടും. ?

  ലോക താഗൂത്തായ ഐക്യ രാഷ്ട്രസഭയുടെ ഒറിജിനല്‍ മെംബറായാ സൗദ്് സൗദി പിന്‍പറ്റുന്ന മുഹമ്മദ് ഇബ്നു അബ്ദുള്‍ വഹാബ് (റ ) പഠിച്ച നാഖിദ് പ്രകാരം മുര്‍ത്തദാണ്.
  കൂടാതെ 2009 ല്‍ ഇറാകിലെ മുസ്ലിം ജമാഅത്തിനെ ഇല്ലായ്മചെയ്യാന്‍ അമേരിക്ക എന്ന ഖുഫ്ാറിന് ബെയ്സ് കൊട്ത്തത് മൂലം നാഖിദ് പ്രകാരം ആലു സൗദ് മുര്‍ത്തദായി.
  ഖുഫ്രന്‍ ഭരണാധികാരിക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കുന്ന നിങ്ങളെ പോലുളള എഴുത്ത് കാരാണ് ദീനിന്‍റെ ശാപം ..ല

  ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.