Wednesday, June 19, 2013

സ്ത്രീകളുടെ മുഖാവരണവും ശബാബ് വാരികയും


സ്ത്രീകളുടെ മുഖാവരണവും 
ശബാബ് വാരികയും

കേവല മനുഷ്യ ബുദ്ധിയുടെ അതിർത്തികൾക്കപ്പുറംനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വചനങ്ങൾ അവലംബിക്കുകയും ആധാരമാക്കുകയും ചെയ്യുന്നവനാണ് യഥാർത്ത സുന്നി. സുന്നത്ത്അഥവാ നബിചര്യ പൂർണാർത്ഥത്തിൽ സ്വീകരിക്കുന്നവന് പറയുന്ന പേരാണ് സുന്നി എന്നുള്ളത്. അല്ലാതെ അതൊരു സംഘടനയുടെയോ പാർട്ടിയുടെയോ പേരല്ല.
ജീവിതത്തിന്റെ ഏതു തുറകളിലായാലുംഇസ്ലാം എന്ത് കല്പിക്കുന്നു എന്ന് പരിശോധിക്കുകയും അതിനനുസരിച്ച് നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ ബാധ്യത.
തന്റെ കിടപ്പറയിൽസ്വന്തം ഭാര്യയുടെ കൂടെ ശയിക്കുന്ന ഒരുത്തനെ വാളു കൊണ്ട് നിഗ്രഹിക്കും എന്ന് പറഞ്ഞപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " സഅദിന്റെ "ഗീറത്തു" കണ്ടിട്ട് നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നുണ്ടോ" എന്നാണു ചോദിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് വ്യഭിചാരാരോപണമുന്നയിക്കണമെങ്കിൽ നാല് സാക്ഷികളുണ്ടാവണം! ആരെയും കോപാന്ധനാക്കുന്ന ഇത്തരം ഘട്ടങ്ങളിൽ എവിടെ നിന്ന് കിട്ടും നാല് സാക്ഷികളെ!പക്ഷെ പാടില്ല ! വൈകാരികത മാറ്റി നിർത്തിശറഇന്റെ താല്പര്യത്തിനു വഴിപ്പെടുക ! അതാണ്‌ ദീൻ ! അതാണ്‌ സുന്നത്ത് ! അതാണ്‌ സലഫിയ്യത്ത് !
തുടർന്ന്നബി സ്വല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞു " അല്ലാഹുവാണ് സത്യംഞാൻ അദ്ധെഹത്തെക്കാൾ'ഗീറത്തുഉള്ള ആളാണ്‌. അല്ലാഹു ആകട്ടെഎന്നെക്കാൾ "ഗീറത്തു" ഉള്ളവനും. ! വികാരവിക്ഷോപങ്ങൾക്ക് യാതൊരു പരിഗണനയും ഇല്ലായെന്ന് ചുരുക്കം !
സുന്നത്ത്അഥവാ നബി ചര്യ എന്തെന്നുംഅവ എങ്ങിനെയാണ് സ്വീകരിക്കുകയും അമൽ ആക്കുകയും ചെയ്യേണ്ടതെന്നും തിരിച്ചറിയാൻ കഴിയാത്ത ആളുകൾഅവരെ സംബന്ധിച്ചേടത്തോളംനിലപാടുകൾ നിശ്ചയിക്കുന്നത് അവരുടെ താല്പര്യങ്ങളുംസ്വന്തം കാഴ്ചപ്പാടുകളുമാണ്.
അവരുടെ മനസ്സുകൾ കമഴ്ത്തി വെച്ച കൂജ പോലെയാണ്. സ്വന്തം ബുദ്ധിയും യുക്തിയും പിന്നിട്ടു,സുന്നത്ത് അവരുടെ ഹൃദയത്തിലേക്ക് കടക്കില്ല.
തങ്ങൾനിലകൊള്ളുന്ന പാർട്ടികൾപ്രസ്ഥാനങ്ങൾസംഘടനകൾഇവയുടെ നയങ്ങളും നിലപാടുകളുമാണ് അവരിൽ പലരുടെയും ദീൻ! കാലങ്ങളായി അവരെന്താണോ പ്രചരിപ്പിക്കുന്നത്അതിന്റെ വാഹകരും പ്രചാരകരുമാണവർഅപവാതങ്ങൾ കാണാമെങ്കിലും.!
ഈയടുത്ത് ശബാബ് വാരികയിൽ ഒരു മൊയ്ദീൻ സുല്ലമി " മുഖം മറക്കൽ പുരുഷനും ബാധകമോ" എന്ന ശീർഷകത്തിൽ ഒരു ലേഖനം കാച്ചുകയുണ്ടായി.
ശബാബ്,എന്നത് എടുത്തു പറയാൻ നിലവാരമുള്ള ഒരു പ്രസിദ്ധീകരണമോ,  ഇസ്ലാമിനെയും സുന്നത്തിനെയും പ്രതിനിധീകരിക്കുന്നതോഅല്ലെങ്കിൽ സഹായിക്കുന്നതോബിദ്അതിനെയും അതിന്റെ അഹല്കാരെയും പ്രധിരോധിക്കുന്നതോ ഒന്നുമല്ല. പക്ഷെസാധാരണക്കാരായ പലരെയും ഈ പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവര്ത്തിക്കുന്ന ആളുകൾ തെറ്റിദ്ധരിപ്പിക്കുകയുംഅവരുടെ അജ്ഞത ചൂശണം ചെയ്യുകയും ചെയ്യുന്നു. സുന്നത്തിനു വിരുദ്ധമായ കാര്യങ്ങൾപ്രമാണങ്ങളായി പ്രതിപാദിക്കപ്പെടുകയുംപ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾകാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കും;പ്രതികരിക്കണം. ! സുന്നത്തിനെ കുഴിച്ചു മൂടാൻ ആളുകൾ ഏറെയാണ്‌. എന്നാൽ സുന്നത്തിനെ ജീവിപ്പിക്കുന്നവരുംപ്രതിരോധിക്കുന്നവരും തുലോം കുറവും. !  
ഒരു കാലത്ത്തൗഹീദിന്റെയും സുന്നത്തിന്റെയും പ്രസിദ്ധീകരണമായി  ശബാബ് പരിചയപ്പെടുതപ്പെട്ടു എന്നത് വസ്തുതയാണ്. കുറച്ചൊക്കെ അത് വാസ്തവവും ആയിരുന്നു. പക്ഷെആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് സുന്നത്തിനെ കൊച്ചാക്കുകയും അഹ്ലുൽ ബിദ്അതിന്റെ ഓടമാലിന്യങ്ങൾ ഒഴുക്കുന്ന ഗാര്ബൈജ് ആയിത്തീരുകയും ചെയ്തിട്ടുണ്ട് ശബാബ്. ഇയാളെപ്പോലെ ചില സുല്ലമിമാരുടെ പോഴത്തരങ്ങൾ പ്രസിദ്ധീകരിക്കുന്ന പണിയാണ് ഇന്നത്‌ നിര്വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
മുകളിൽ പറഞ്ഞ ലേഖനം തുടങ്ങുന്നത് തന്നെ 'മുജാഹിദുകളിലെ രണ്ടു വിഭാഗം ആളുകൾ തര്ക്കമില്ലാതെ നിര്ബന്ധമാക്കുന്ന കാര്യമാണ് സ്ത്രീകളുടെ മുഖം മറക്കൽ" എന്നാണു90 പിന്നിട്ട മുജാഹിദ് പ്രസ്ഥാനത്തിൽ 80 കൊല്ലത്തോളം സ്വന്തം ഭാര്യമാരുടെ മുഖമാകുന്ന ഔറത്ത് പൊതു സമൂഹത്തിൽ പ്രദർശിപ്പിച്ചുഇപ്പോൾ ഒരു 10 വര്ഷമായി പുതിയ വല്ല വഹയും ഇറങ്ങിയോ എന്ന് ലേഖകൻ പരിഹസിക്കുന്നു.
സാധാരണ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രായം 100 ആയിട്ടുണ്ട്‌ എന്നാണു പറയാറുള്ളത്. സുല്ലമി 10വര്ഷം കുറച്ചു കാണിച്ചതിലെ യുക്തി എന്തോ ആകട്ടെനമുക്ക് വിഷയത്തിലേക്ക് വരാം. മുജാഹിദ് പ്രസ്ഥാനം സമം " സമ്പൂർണ ഇസ്ലാം " എന്ന ഒരു അലിഖിത ധാരണ വെച്ച് പുലർത്തുന്നവരാണ് മുജാഹിദുകളിൽ പലരും. ലേഖകനും അക്കൂട്ടത്തിലാണ് എന്ന് തെളിയിക്കാൻ ഇയാളുടെ മുകളിലെ വരികൾ മതി.
പ്രമാണങ്ങളെക്കുറിച്ച് കുറച്ചെങ്കിലും സത്യസന്ധമായ ബോധം ഇയാൾക്കുണ്ടായിരുന്നെങ്കിൽ ഇയാളിത് പറയുമായിരുന്നോഅതുണ്ടായിരുന്നെങ്കിൽ ഇയാൾ മടവൂരിയാകുമായിരുന്നോഎന്ന് ചോദിക്കലാണ് കൂടുതൽ ഉചിതം !
വിഷയവുമായി ബന്ധപ്പെട്ടു ഏതെല്ലാം കിതാബുകൾ ഇയാൾ പരിശോധിച്ചുപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ എത്രയെണ്ണം വായിച്ചു പണ്ഡിതന്മാരാണല്ലോ ദീനീ കാര്യങ്ങളിൽ സംസാരിക്കേണ്ടത്!ദീനി വിഷയങ്ങൾ കോട്ടിമാട്ടി പ്രതിപാദിക്കുകയും വിഷയ വൈവിധ്യങ്ങളെ പരിഹാസ രൂപേണ സമീപിക്കുകയും ചെയ്യുന്നത് ഒരു മുസ്ലിമിന് ചേർന്ന പണിയല്ല
ഇസ്ലാം ദീൻ മലയാളികള്ക്ക് വേണ്ടി മാത്രം ഇറക്കിയതാണെന്നുംഅതിൽ മുജാഹിദ് പ്രസ്ഥാനം പറഞ്ഞ അഭിപ്രായങ്ങൾ - അതെന്തായാലും - അവസാന വാക്കാണെന്നുമാണ് പ്രസ്തുത ലേഖനം വായിച്ചാൽ തോന്നുക.  സംഘടന തിട്ടൂരത്തിനപ്പുറത്തു ഒന്നും കാണാൻ കഴിയാത്ത സുല്ലമി വിഷയ സംബന്ധിയായി പൂർവ്വ കാല ഉലമാക്കളുടെ സുദീര്ഘമായ വൈജ്ഞാനിക ചർച്ചകൾ കാണാതെ പോയതിൽ അത്ഭുതമില്ല.
അന്യ പുരുഷന്മാർ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാനാണ് സ്ത്രീ മുഖം മറക്കുന്നതെങ്കിൽ അന്യ സ്ത്രീകൾ തന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ പുരുഷനും മുഖമൂടി ധരിക്കേണ്ടതല്ലേഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " ഒരു മുസ്ലിമിന് എഴുതാൻ പറ്റിയതാണോ ഈ വരികൾ ഇപ്പോൾ മൊയിദീൻ സുല്ലമി ഖണ്ടിക്കുന്നത് ഖുർആനിനെതന്നെയാണ് !! അദ്ദേഹം തന്റെ മുകളിൽ കൊടുത്ത ആയതിനെ നിരൂപണം ചെയ്തു എഴുതിയതാണ് ഇത്. !
കേരളത്തിലെ യുക്തി വാദപ്രസ്ഥാനം പരാചയപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു ചർച്ച ഇതേ ശബാബിലെ ആദ്യ ചില കോളങ്ങളിൽ പൊടിപൊടിക്കുന്നുണ്ട്.
" യുക്തി വാദം" പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം അതിനു ശേഷം തന്നെ കുത്തി തിരുകിയതിലെ പൊരുൾ എന്തെന്ന് മനസ്സിലായിട്ടില്ല. ശറഉ എന്ത് കൽപ്പിച്ചുവോ അത് ചോദ്യം ചെയ്യാതെ അന്ഗീകരിക്കുകയും അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുകയെന്നതാണ് ഒരു മുസ്ലിമിന്റെ രീതി. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കൽ സത്യവിശ്വാസിയുടെ കർത്തവ്യമാണ്. അല്ലാഹുവിന്റെ ആജ്ഞാ നിർദെശങ്ങളിലെ യുക്തി അന്വേഷിക്കാൻ അവൻ നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. അവനാണല്ലോ മഹാ യുക്തിജ്ഞൻ.
പക്ഷെമൊയ്ദീൻ സുല്ലമിയുടെ രീതി മറിച്ചാണ് ! സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെങ്കിൽ പുരുഷന്മാരും നിര്ബന്ധമായും മറക്കണം ! ഇതാണ് സുല്ലമിയുടെ വാദം. അതാണ്‌ ശബാബ് പ്രചരിപ്പിക്കുന്നത് ! ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന രീതിയാണോ ഇത്?  ഈ കാഴ്ചപ്പാടിന്റെ ആശയ സ്രോദസ്സ് ഏതാണ്പ്രമാണത്തിന്റെ യാതൊരു പിന്ബലവും ഇല്ലാത്ത സുല്ലമിയുടെ വക്ര ബുദ്ധിയിൽ വിരിഞ്ഞതാണിത് എന്ന് വ്യക്തം. ലോകത്ത് കഴിഞ്ഞു പോയ പ്രാമാണിക പണ്ഡിതന്മാരിൽ ഒരാള് പോലും ഇങ്ങിനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല.
പരപുരുഷന്മാരിൽ നിന്ന് സ്ത്രീകള് അവരുടെ മുഖം മറക്കൽ സുന്നത്താണ് എന്ന കാര്യത്തിൽ അഹ്ലുസ്സുന്നതിന്റെ ഉലമാക്കൾക്കിടയിൽ അഭിപ്രായ വിത്യാസമെയില്ല. അത് വാജിബ് ആണോ അതല്ല,മുസ്തഹബു മാത്രമാണോ എന്നത് മാത്രമേ ചർച്ച പോലുമുള്ളൂ. മുസ്തഹബു ആണെന്ന് അഭിപ്രായം പറഞ്ഞവർ പോലുംമുഖം മറക്കാൻ നിർദേശിച്ചതായി കാണാം.
അന്യ സ്ത്രീകളുമായി ഇട കലരുന്നതിൽ തൊട്ടു, പരസ്പരം കാണുകയും സംസാരിക്കുകയും വേദികൾ പങ്കിടുകയും ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്യുന്നതിൽ പോലും യാതൊരു ലജ്ജയുമില്ലാത്ത ആളുകൾ, "ഇവരുടെ വാദപ്രകാരം ദീനിൽ സ്ത്രീകള്ക്ക് പുരുഷന്മാരെ യഥേഷ്ടം നോക്കാമെന്നാണോ? " എന്ന് ചോദിക്കുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാൾ കവിഞ്ഞ ഒരു വില അതിനുണ്ടാവില്ല. പ്രസ്തുത ശബാബിൽ പോലും ഈ 'ഇടകലരൽചിത്ര സഹിതം കാണാം. !
ഖുർആനിൽ പലയിടങ്ങളിൽ നിന്നായി തനിക്കു ഉചിതമെന്ന് തോന്നിയ ആയത്തുകൾ അസ്ഥാനത് തന്നിഷ്ടപ്രകാരം തെളിവായി ഉദ്ധരിക്കുന്ന ഇയാൾദുര്ബലമായ പല ഹദീസുകളും തന്റെ പിഴച്ച വാദം സ്ഥാപിക്കാൻ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹി ബിന് ഉമ്മി മക്തും റളിയള്ളാഹു അൻഹുവിന്റെ  സംഭവം ഉദ്ധരിച്ചതിനു ശേഷം സുല്ലമി എഴുതുന്നു " ഈ സംഭവം ആണിനും പെണ്ണിനും നിയമം തുല്യമാണെന്ന് പഠിപ്പിക്കുന്നുപക്ഷെപർദയുടെ നിയമം എല്ലാവർക്കും ഒരു നിലയിലല്ല."  പർദയുടെ നിയമംനബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഭാര്യമാർക്ക് പ്രത്യേകമാണെന്നാണോസുല്ലമി പറയാതെ പറയുന്നത്? ശറഇന്റെ പൊതുവായ കൽപനകൾ സവിശേഷമാക്കണമെങ്കിൽപ്രത്യേകം തെളിവ് വേണം. പർദ്ദ നിയമം പ്രവാചക പത്നിമാർക്ക് മാത്രമാണെന്നതിനു യാതൊരു തെളിവുമില്ല. അപ്പോൾ ഈ വാദത്തിന്റെ പ്രാമാണികത എന്തെന്ന് അനുവാചകരെ തെര്യപ്പെടുത്താനുള്ള ബാധ്യത നിങ്ങൾക്കുണ്ട്‌.
സുല്ലമി തുടരുന്നു " മുസ്ലിം പെണ്ണ് മുഖവും മുന്കയ്കളും സ്വയം ഔറതായി പ്രഖ്യാപിച്ചു വസ്ത്ര ധാരണം നടത്തേണ്ടതില്ല. മുഖവും മുന്കൈകളും വെളിവാക്കാമെന്നു അല്ലാഹുവും രസൂലും അനുവദിച്ചതാണ് " അതിനു ശേഷം തെളിവായി സൂറത്തു നൂറിലെ 31-ആമത്തെ ആയതു ഉദ്ധരിക്കുന്നു. ഈ ആയതിലെ   ولا يبدين زينتهن إلا ما ظهر منها എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്‌. അത് ഞാൻ വഴിയെ വിശദീകരിക്കാം.
അഴകുള്ളതും പ്രത്യക്ഷമായതുമായ ചില ഭാഗങ്ങൾ സ്ത്രീകൾക്ക് വെളിപ്പെടുത്താം. അതല്ലാത്തത് വെളിപ്പെടുത്താൻ പാടില്ല. " സുല്ലമിയുടെ ഈ പരാമർശത്തിന്റെ പ്രാമാണികതയെന്താണ് സ്ത്രീകളുടെ അഴക്‌ വെളിപ്പെടുത്താൻ പാടില്ലായെന്ന് അല്ലാഹു പറയുന്നു. സുല്ലമി മറിച്ചും !!
ഇനി വെളിപ്പെടുത്താൻ പാടുള്ള ആ "ചില ഭാഗങ്ങൾ " ഏതെന്നു സുല്ലമി തന്നെ പറയട്ടെ. ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹു പറഞ്ഞതായി ഇബ്നു കസീരിൽ നിന്ന് ഉദ്ധരിക്കുന്നു " അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെപ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട്  എടുത്തുദ്ധരിക്കുന്നതിൽ സുല്ലമി സമർത്ഥനാണ് എന്നതിന് തെളിവാണ് ഈ വരികൾയഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്അതിങ്ങിനെയാണ്.
قال ابن كثير رحمه الله - في تفسير هذه الآية ، وقوله تعالى : ولا يبدين زينتهن إلا ما ظهر منها أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه ،
അതായത്മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത് " പിന്നെ സുല്ലമി ഉദ്ധരിച്ച ഇബ്ൻ അബ്ബാസിൽ നിന്നുള്ള " അത് അവളുടെ മുഖവും മുന്കൈകളുമാണ് " എന്നതിന്റെ ഉദ്ദേശം എന്താണ്തിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അത് പറയുന്നു. പക്ഷെസുല്ലമി അത് മാത്രം കണ്ടില്ല.  
وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها.( ابن كثير )
ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും.
ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة)
“ മുഖംകണ്ണിലെ സുറുമകൈകളിലെ ചായംമോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല."  ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ്‌ മനസ്സിലാവുന്നത്. പിന്നെഒരു സ്ത്രീ മനപൂര്വ്വമാല്ലാതെമറക്കാൻ കഴിയാത്ത നിലയിൽവെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. മുജാഹിദ് പ്രസ്ഥാനം പറഞ്ഞു എന്നതിന്റെ പേരിൽ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതിനു മുമ്പ് പരിശോധിക്കാനും ഉറപ്പു വരുത്താനും പരിശ്രമിക്കേണ്ടതുണ്ട്. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്തവാഴ നടലുംകുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട നിങ്ങളെപ്പോലുള്ള ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്.
ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് തുടർന്ന് സുല്ലമി ഉദ്ധരിച്ച മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്"
قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه (ترمذي)
ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി.
സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽമുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ.
ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്.
قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله : { وليضربن بخمرهن على جيوبهن }  شققن مروطهن فاختمرن بها } ( صحيح البخاري(
ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ.  അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി."
“ മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു.
قال الحافظ في الفتح (9/480):" "فاختمرن بها" أي: غطَّيْن وجوههنَّ ".
“ മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽഅവർ അവരുടെ മുഖങ്ങൾ മറച്ചു" എന്ന് !  അപ്പോൾ സലഫുകൾഅഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത്‌ പോലെ വെളിവാക്കണമെന്നല്ല.
ഇത് കൂടാതെ ഇബ്ൻ ഹജർ " ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട്.
قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر:"ومنه خمار المرأة؛ لأنه يستر وجهها "[فتح الباري:10/48].
സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്.
ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്.  ഹജ്ജു വേളയിൽറസൂലുല്ലയുടെ കു‌ടെഞങ്ങൾ ഇഹ്രാമിലായിരിക്കെപുരുഷന്മാർ അടുത്ത് കു‌ടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രംതലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയുംഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം.
പിന്നെ അസ്മാ റളിയള്ളാഹു അൻഹ നേർത്ത വസ്ത്രം ധരിച്ചു നബിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന ഹദീസാണ് സുല്ലമി തെളിവായി ഉദ്ധരിക്കുന്നത്. ആ ഹദീസ് ദുർബലമായതിനാൽ തെളിവിനു കൊള്ളില്ലെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയിട്ടുണ്ട്.
സുല്ലമി തന്റെ വാറോല അവസാനിപ്പിക്കുന്നത് കാണുക " ചുരുക്കത്തിൽ സ്ത്രീകള്ക്ക് പുരുഷന്മാരുടെ ദൃഷ്ടിയെ തടുക്കാൻ മുഖ മക്കന നിര്ബന്ധമാക്കുന്ന പക്ഷംസ്ത്രീകളുടെ ദൃഷ്ടിയെ തടുക്കാൻ പുരുഷനും മുഖ മക്കന വേണ്ടി വരും" 
എങ്ങിനെയുണ്ട് ഗവേഷണം? ! ആദ്യംസ്വന്തം ബുദ്ധി കൊണ്ട് പ്രമാണങ്ങളെ എതിര്ക്കുകയും നിരാകരിക്കുകയും ചെയ്യുക. പിന്നീട് സ്വന്തം 'അഭിപ്രായംപ്രമാണമായി അവതരിപ്പിക്കുക. മടവുരിസം പോയിപ്പോയി എവിടെയെത്തിയെന്നു അവര്ക്ക് തന്നെ അറിയാത്ത അവസ്ഥയിലായിട്ടുണ്ട്.
സ്ത്രീകളിൽ നിന്ന് പുരുഷന്മാർ മുഖം മറക്കാൻ (മക്കന കൊണ്ടോ മറ്റോ) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് യാതൊരു കല്പനയുമില്ല. സ്വഹാബതു അങ്ങിനെ ചെയ്തിട്ടുമില്ല. കണ്ണുകൾ താഴ്ത്താനുംസ്ത്രീകൾ ഉള്ള സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാനുംഒന്നിൽ കൂടുതൽ തവണ അവരെ നോക്കരുതെന്നും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ കല്പിച്ചു. എന്നാൽ പുരുഷന്മാരോട് സ്ത്രീകളിൽ നിന്ന് മുഖം മറക്കാൻ കൽപിച്ചില്ല. അതാണ്‌ ദീൻഅതാണ്‌ സുന്നത്ത് ! ഇനി സുല്ലമിയെപ്പോലുള്ള പോഴത്തക്കാരുടെ ഗവേഷണങ്ങൾ ആവശ്യമില്ല
ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും സത്യസന്ധമായ ദീൻ ആയി പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ വിഭാഗത്തിന്റെ ആദർശാടിത്തറ അടയാളപ്പെടുത്തുന്നത് ഇയാളെപ്പോലുള്ള ചില പീറ സുല്ലമിമാരാണ്.
" 80 വർഷത്തോളം മുഖവും മുന്കൈയും ഔറത്തല്ല എന്ന് ആരാണ് പഠിപ്പിച്ചത്? " ലേഖനത്തിന്റെ ഏതാണ്ട് ആരംഭ ഭാഗത്തായി ഇങ്ങിനെ ഒരു ബൂമറാങ്ങ് ഉണ്ട് ! നിങ്ങളെപ്പോലുള്ള കൂലി മൊല്ലമാർ എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.
ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ ശബാബിന്റെ താളുകളെ ഇതിനു മുമ്പും " സംമ്പന്നമാക്കിയിട്ടുണ്ട്" സുന്നത്തിനെ എങ്ങിനെ വെട്ടി മാറ്റാമെന്നും സ്വന്തം കാഴ്ചപ്പാടുകളെ എങ്ങിനെ ആദർശവൽക്കരിക്കാമെന്നും ഗവേഷണം നടത്തുന്ന മടവുരികളുടെ 'ആദർശപുസ്തകത്തിലെ മറ്റൊരു വികല വീക്ഷണമായി ഇതും ചരിത്രത്തിൽ ഇടം പിടിക്കും !

Sunday, June 9, 2013

" സമ്മൂ ലനാ രിജാലകും ! " - 4

"സമ്മൂ ലനാ രിജാലക്കും " - 4


ഇസ്ലാമിക ദഅവത്ത് നിർവ്വഹിക്കേണ്ടത് ഇൽമുള്ള ആളുകളാണ്. സ്വന്തം ചെലവിനു തന്നെ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടുന്നവൻ സക്കാത്ത് കൊടുക്കേണ്ടതില്ലാത്തത് പോലെ, ശറഇയ്യായ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്തവൻ ദഅവത്തിന് മുതിരേണ്ടതില്ല. ഓരോന്നിനും അതിന്റേതായ ആളുകളുണ്ട്, അവരാണതു നിർവ്വഹിക്കേണ്ടത്.
എന്നാൽ, ദഅവത്തിന്റെ പേരില് കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഗവേഷണം നടത്തി കണ്ടു പിടിച്ചു നടത്തി ക്കൊണ്ടിരിക്കുന്ന പല രീതികളും സലഫുകൾ ദഅവത്തിനുവേണ്ടി സ്വീകരിച്ച
രീതികളിൽ നിന്നും തികച്ചും വിത്യസ്തമാണ്.

സലഫുകൾ  ദഅവത്ത് നടത്താൻ സ്വീകരിച്ച മാർഗമല്ലാതെ, പുതിയതായ ഒരു മാർഗവും രീതിയും ഉണ്ടാക്കാൻ ആർക്കും അവകാശമില്ല. അവരെ 'ഇത്തിബാഉ' ചെയ്യുക എന്നതിന്റെ താൽപര്യം അതാണ്‌.

ദശാബ്ദങ്ങളോളം, ഇന്ത്യൻ രാഷ്ട്രീയത്തിനോട് പുറം തിരിഞ്ഞു നിൽക്കുകയും, ജനാധിപത്യ പ്രവർത്തനവും സമ്മതിദാനവും ശിർക്കും കുഫ്റുമാണെന്ന് വിധിയെഴുതി, മുസ്ലിംകളെ അതിൽ നിന്ന് വിലക്കുകയും ചെയ്ത ജമായത്തെ ഇസ്ലാമി, ഇക്കാലമത്രയും ഇവർ സ്വയം വിമുഖത കാട്ടുകയും, മറ്റുള്ളവരെ വിലക്കുകയും ചെയ്ത അതെ ജനാധിപത്യത്തിലേക്കും
രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു.
ഇപ്പോൾ, ചാനലുകളുടെ കൂട്ടത്തിലേക്കു   ഇതാ പുതിയ ഒരു "ഇസ്ലാമിക" അവതാരം ! ജമായത്തിന്റെ വക !
മറ്റു ചാനലുകളിൽ നിറഞ്ഞാടുന്ന മിക്ക "വിഭവങ്ങളും" മീഡിയ വണ്ണിലുമുണ്ട്. സംഗീതവും , പെണ്ണും, മ്യുസികും, അന്യ സ്ത്രീ പുരുഷ ദർശനവും, ഇടകലരലും, ഇളക്കവും എല്ലാം. ഇസ്ലാമികമായ ഏതൊരു താൽപര്യമാണ് ഇവരുടെ ചാനൽ സംരക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരഗത്തിൽ നിന്ന് അകറ്റുന്നതുമായ കാര്യങ്ങളാണോ ഇത്?  ജീവിതം മുഴുവൻ ഇബാദത്താണെന്ന് വാതമുള്ള ജമായത്ത് കാർ ഇതൊന്നു വിശദീകരിക്കണം. സന്ധ്യ മയങ്ങുമ്പോൾ ഖുർആൻ പാരായണം ചെയ്യുന്ന വെല്ലിമ്മമാരും, കൊച്ചു സൂറത്തുകൾ ഉച്ചത്തിൽ ആവർത്തിച്ചോതിയിരുന്ന കുട്ടികളും ചാനലിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ടെങ്കിൽ അതിന്റെ പാപ ഭാരം നിങ്ങൾ തന്നെ ഏൽക്കേണ്ടി വരും. ഇസ്ലാമിക ദഅവത്തിന്റെ ഏതു കോളത്തിലാണ് ഇത് നിങ്ങൾ ചേർക്കുക എന്നതാണ് ചോദ്യം.

ജമായത്തെ ഇസ്ലാമിയെ നിശിതമായി വിമർശിക്കുകയും, അവരുടെ ദഅവത്തിലെ ന്യുനതകൾ സമൂഹ മധ്യത്തിൽ
തുറന്നു കാട്ടുകയും ചെയ്ത വേറൊരു കൂട്ടരുണ്ട്. ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന് പരസ്യമായി പറയുന്ന
ഇവരുടെ പോക്കും അനുദിനം സലഫുകളുടെ  മാർഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് തന്നെയാണ്.

പരിസ്ഥിതി-പ്രകൃതി  സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ അജണ്ടകളിലാണ് ഇവരുടെ ദഅവത്തു കറങ്ങിക്കൊണ്ടിരിക്കുന്നത്.

അടിസ്ഥാനപരമായി ഇസ്ലാം ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പൊതു കാര്യങ്ങളിൽ ദഅവത്തിന്റെ പേരിൽ ഒരു സമൂഹത്തിന്റെ മുഴുവൻ ഊർജത്തെയും തളച്ചിടുകയെന്നതിനേക്കാൾ, ഇസ്ലാമിക പ്രബോധനത്തിന്റെ പവിത്രമായ ലക്ഷ്യവും പാവനമായ മാർഗവും വികലമാക്കുകയെന്ന പ്രവണതയാണ് ഇതിലൂടെ ഗൌരവമായി വിലയിരുത്തപ്പെടേണ്ടത്.

മരണ ശേഷമുള്ള മനുഷ്യ ജീവിതത്തിന്റെ ഭാസുരതയാണ് ഇസ്ലാമിക പ്രബോധനത്തിന്റെ മർമ്മം. അത് വിശദീകരിച്ചു തന്നത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയാണ്. രോഗം, കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ദാരിദ്ര്യം, വറുതി,  പ്രയാസങ്ങൾ ഇതെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു കാലഘട്ടവും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല. ആർക്കും എപ്പോഴും ഇതിലേതും പിടിപെടാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും
സ്വഹാബികളുടെയും ജീവിതത്തിൽ ഇതിൽ പലതും സംഭവിച്ചിട്ടുമുണ്ട്. മാനുഷികമായ സഹായങ്ങളും ഒത്താശകളും പരസ്പരം ചെയ്യാൻ കഴിയുന്ന
സഹായങ്ങളും ചെയ്യാനും ഇസ്ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കാനും
ഇസ്ലാം കൽപിക്കുന്നു. എന്നാൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ
 പ്രബോധന ജീവിതത്തിലെവിടെയും ഇത്തരം വിഷയങ്ങൾക്ക്‌ അതർഹിക്കുന്ന തോതിൽ കവിഞ്ഞ പ്രാധാന്യം നൽകുകയോ, ഇത്തരം കാര്യങ്ങളെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമായി കാണുകയോ ചെയ്തിട്ടില്ല

മര വൽകരണവും പ്രകൃതി-ജല സ്രോദസ്സുകളുടെ  സംരക്ഷവുമൊക്കെ ആർക്കു വേണമെങ്കിലും നിർവ്വഹിക്കാം. പക്ഷെ, ഇസ്ലാം ദീനിന്റെയും ദഅവത്തിന്റെയും പേരിൽ ആവരുതെന്നു മാത്രം. കാരണം, അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അവന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ്. അതിന് വേണ്ടിയാണ് ഖുർആൻ അവതരിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിലേക്ക് ദഅവത്തു നടത്താൻ
പ്രമാണങ്ങളുടെ ആവശ്യമില്ല.ഇത്തരം കാര്യങ്ങളെക്കുറിച്ച്
നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്നതിനു യാതൊരു രേഖയുമില്ല. അതിനു വേണ്ടി അല്ലാഹു ഒരു പ്രവാചകനെയും ഒരു കാലത്തും അയച്ചിട്ടുമില്ല. പിന്നെയെന്തിന് ഒരു മുസ്ലിമിനെ സംബ്ധിച്ചേടത്തോളം  അനിവാര്യമോ ഐഛികമോ അല്ലാത്ത കാര്യങ്ങളിൽ അവന്റെ ജീവിതം തുലക്കണം?
മനുഷ്യ ജീവിതത്തെ കേവല ഭൌതിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന കാഫിറുകൾ ഉയർത്തിക്കാട്ടുന്ന ബാനറുകൾക്ക് പിന്നാലെ മുസ്ലിംകൾ കിതച്ചു കൊണ്ടോടേണ്ടതില്ല. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം, അവരുടെ ലക്ഷ്യവും മാർഗവും വ്യക്തവും കൃത്യവുമാണ് ചുരുക്കത്തിൽ, ഇസ്ലാമിക ദഅവത്തു അവകാശപ്പെടുന്നവർ, അവർ  സലഫുകളുടെ, അഥവാ സ്വഹാബത്തിന്റെ മാർഗം മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് വേണ്ടത്.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട തൗഹീദ്, സുന്നത്ത് തുടങ്ങിയ വിഷയങ്ങളിൽ ഒരു മുസ്ലിം അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പോലും പഠിക്കുകയോ, പ്രാവർത്തികമാക്കുകയോ ചെയ്യാത്ത ആളുകൾ ആപേക്ഷികമായി മാത്രം പ്രസക്തമാവുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? പൊതു സമൂഹത്തിന്റെ കുത്തൊഴുക്കിൽ ഒരു റോൾ നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടുമെന്ന ഭയം ദീനിനെക്കുറിച്ചു അറിവില്ലാത്തവർക്കുണ്ടാവുക സ്വാഭാവികമാണ്. ഖുർആനിലും ഹദീസിലും വന്ന ജല-സസ്യ സംബന്ധിയായ പ്രദിപാതനങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുന്നതു അത് കൊണ്ടാണ്.

ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ തന്നിഷ്ടം കാനിക്കുന്നവരോടെല്ലാം നമുക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ " സമ്മൂ ലനാ രിജാലക്കും " !

Thursday, June 6, 2013

" സമ്മൂ ലനാ രിജാലകും ! " - 3

" സമ്മൂ ലനാ രിജാലകും ! " -3

ഇസ്ലാം മതത്തിൽ ആർക്കും എന്തെങ്കിലും പറയാൻ സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. ഇനി പറഞ്ഞാൽ തന്നെ, ചെവികൊടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിന് നിബന്ധനകളുമുണ്ട്.

ഇന്ന്, ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവരിൽ പലരും നേരത്തെ സൂചിപ്പിച്ച നിബന്ധനകൾ പ്രാവർത്തികമാക്കുന്നില്ല. അവർ സംസാരിക്കുന്നത് ഇസ്ലാമിനെക്കുറിച്ച് തന്നെയാണ്. പക്ഷെ,  അവർ അതിനു യോഗ്യരല്ല, അതായത് അവർ ദീൻ എന്ന നിലക്ക്  പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ പലപ്പോഴും സലഫുകൾ പറയുകയോ ചെയ്യുകയോ അന്ഗീകരിക്കുകയോ ചെയ്യാത്തവയാണ്. അപ്പോൾ ഇമാം ഇബ്ൻ സീരീൻ റഹ്മതുല്ലാഹി അലൈഹി പറഞ്ഞത് നമുക്ക് മാനദണ്ഡമായി സ്വീകരിക്കേണ്ടി വരും. അതായത് " സമ്മൂ ലനാ രിജാലകും " ! എവിടെ നിന്ന് കിട്ടി നിങ്ങൾക്കിത്? ആരാണ് നിങ്ങളോടിത് പറഞ്ഞത്? എന്താണ് നിങ്ങൾക്കിങ്ങനെ ചെയ്യാനുള്ള രേഖ അഥവാ പ്രമാണം? 

മറുപടിയായി പറയാനുള്ളത് സ്വഹാബതു ഇങ്ങനെ ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ എതിരില്ലാത്ത നിലയിൽ അവർ അന്ഗീകരിച്ചിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്, എന്നൊക്കെയാണോ എങ്കിൽ പിന്നെ ചോദ്യമില്ല ! കേട്ടു, അനുസരിച്ചു , പ്രയോഗവൽക്കരിച്ചു , ഒരെതിർപ്പുമില്ല. 

ഇനി മറുപടി, അതല്ലാത്ത മറ്റെന്തെങ്കിലുമാണെങ്കിൽ, പറഞ്ഞ വ്യക്തി ആരാവട്ടെ, , എന്തിനു പറഞ്ഞു എന്നു ചോദിക്കാൻ മുതിരുകയോ  ഉത്തരത്തിനു വേണ്ടി കാത്തു കെട്ടിക്കിടക്കുകയോ ചെയ്യില്ല; ചെയ്യേണ്ടതില്ല . കാരണം, ദീൻ എന്ന നിലയിൽ അവർ പ്രചരിപ്പിക്കുന്നത് ദീൻ അല്ലാത്ത കാര്യമാണ്. അവർ അതിൽ മായം കലർത്തിയിട്ടുണ്ട്. തേനിൽ വിഷം പുരട്ടുന്നത് പോലെ. 

അപ്പോൾ, പറയുന്ന കാര്യങ്ങൾ എത്ര മാത്രം സത്യ സന്ധതയോടും ആത്മാർഥതയോടും കൂടിയാണെങ്കിലും, സലഫുകളുടെ മാതൃക ഇല്ലെങ്കിൽ അതിനു യാതൊരു വിലയും കല്പ്പിക്കേണ്ടതില്ല; കൽപ്പിക്കാൻ പാടില്ല.

ഇനി ആനുകാലിക ജീവിത പരിസരത്തിലേക്ക് തിരിച്ചു വരൂ. ഇന്ന് ദഅവത് എന്ന പേരിൽ നിർവ്വഹിക്കപ്പെടുന്ന കാര്യങ്ങൾ മുകളിൽ വിവരിച്ച നിബന്ധന വെച്ച് വിശകലനം ചെയ്‌താൽ കിട്ടുന്ന ഉത്തരം എന്തായിരിക്കും? 

സലഫുകൾ ദഅവത്ത് നടത്തിയത് ഖുർആൻ കൊണ്ടാണ്, നബിചര്യ കൊണ്ടാണ്. അവർ ജനങ്ങളെ ക്ഷണിച്ചത് ഖുർആനിലേക്കാണ്, നബി  ചര്യയിലേക്കാണ്.  
ദഅവത്ത് എന്ന മഹത്തായ പുണ്യ കർമത്തിന്റെ മേൽവിലാസത്തിൽ പലരും പലതും ചെയ്തു കൊണ്ടിരിക്കുന്നു. 

ആധുനിക ലോകത്ത് ജീവിക്കുന്ന മനുഷ്യ മനസ്സുകളിലേക്ക് ഇസ്ലാം ദീനിന്റെ പൊൻപ്രഭ പ്രസരിപ്പിക്കണമെങ്കിൽ, സ്വഹാബികൾ, ആറാം നൂറ്റാണ്ടിൽ സ്വീകരിച്ച മാർഗം മതിയാവില്ലെന്ന് പലർക്കും തോന്നി. പിശാച് അവരുടെ ആ തോന്നലിനെ മനോഹരമാക്കി കാണിച്ചു കൊടുത്തു. മത പ്രബോധനത്തിന് വിത്യസ്ഥവും വിചിത്രവുമായ പല നിറങ്ങളും കൈവന്നു. ബഹുമത  സമൂഹങ്ങളുടെ കൂട്ടത്തിൽ ജീവിക്കുന്ന,മത വിജ്ഞാനത്തിന്റെ തോത് കുറഞ്ഞ,  സാധാരണക്കാരായ ആളുകൾ ആവേശത്തിൽ മതിമറന്നു സന്തോഷിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളെ, മത്സര വീര്യത്തോടെ അവർ വാരിപ്പുണർന്നു. സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് ചിന്തിക്കാൻ പോലും കഴിവും പ്രാപ്തിയുമുള്ളവർ അവരിലില്ലാതെ പോയി. ഈ ദുരന്ത ചിത്രത്തിന്റെ നേർക്കാഴ്ചയാണ് ആധുനിക പ്രബോധന രംഗം. 

" സമ്മൂ ലനാ രിജാലകും ! " - 2

" സമ്മൂ ലനാ രിജാലകും ! " -2 

നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം ദഅവത്തിന് സ്വീകരിച്ച മാർഗം ഏതാണോ അത് തന്നെയാണ് സ്വഹാബത്തും ദഅവത്തിന് വേണ്ടി സ്വീകരിച്ചത്. അവർ നബിയുടെ മാതൃകയില്ലാത്ത പുതിയ ഒരു മാർഗം കണ്ടു പിടിക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അവർ അതിനു മറ്റാരെക്കാളും  കഴിവുള്ളവരും യോഗ്യരുമായിരുന്നിട്ടും അവരതു ചെയ്തില്ലെങ്കിൽ, മറ്റാരു ചെയ്താലും എന്ത് ന്യായീകരണങ്ങൾ നടത്തിയാലും അത് സ്വീകാര്യമോ പ്രാമാണികമോ ആവില്ല. ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു

 عن ابن سيرين قال :« لم يكونوا يسألون عن الإسناد، فلما وقعت الفتنة قالوا: سموا لنا رجالكم فينظر إلى حديث أهل السنة فيؤخذ حديثهم وينظر إلى أهل البدع فلا يؤخذ حديثهم».[1[1] - رواه مسلم في مقدمة الصحيح (1/15) والترمذي في العلل ص81 بشرح ابن رجب والرامهرمزي في المحدث الفاصل ص12 والخطيب البغدادي في الكفاية ص122.
 

 അവർ,ഇസ്നാദിനെക്കുറിച്ചു ചോദിക്കാറുണ്ടായിരുന്നില്ല. ഫിത്ന  തുടങ്ങിയപ്പോൾ, അവർ, 'നിങ്ങളുടെ ആളുകളുടെ പേരുകൾ ഞങ്ങളോട് പറയൂ' . അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണെങ്കിൽ  അവർ സ്വീകരിക്കുകയും അഹ്ലുൽ ബിദ് അയുടെത് നിരാകരിക്കുകയും ചെയ്യും." 

ആദ്യ കാലത്ത്, അഥവാ സ്വഹാബതു ജീവിച്ചിരുന്നപ്പോൾ അവർ പറയുന്ന ഹദീസുകൾ എല്ലാവരും ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും അന്ഗീകരിക്കുകയും ചെയ്തിരുന്നു. അവരെക്കുറിച്ച് ആർക്കും അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. അവരുടെ വിശ്വാസ്യതയിൽ ആരും സംശയിച്ചിരുന്നില്ല. സ്വഹാബത് എല്ലാവരും നീതിമാന്മാരും സത്യസന്തരും ആയിരുന്നല്ലോ. എന്നാൽ അവരുടെ കാലത്തിനു ശേഷം പല തരത്തിലുള്ള ഫിത്നകളും ഉടലെടുത്തു. നബിയുടെ പേരിൽ, നബി പറഞ്ഞതായി നബി പറയാത്തത് പലരും ആരോപിച്ചപ്പോൾ, അവർക്ക് സനദിനെക്കുറിച്ച് ചോദിക്കൽ അനിവാര്യമായി. അതായത് " ഇക്കാര്യം നിങ്ങൾക്കെവിടെ നിന്ന് കിട്ടി ? " ആരാണ് നിങ്ങളോടിത് പറഞ്ഞത് ? " എന്നവർ ചോദിക്കാൻ തുടങ്ങി. വിശ്വസ്തരായ അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണ് കേട്ടത് എന്ന് വ്യക്തമായി തെളിഞ്ഞാൽ മാത്രം അവർ അക്കാര്യം സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്തു. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി ഇങ്ങിനെ പറഞ്ഞതും 
إن هذا العلم دين فانظروا عمن تأخذون دينكم 
" നിശ്ചയമായും ഈ ഇല്മ് ദീനാകുന്നു, അതാരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക."

അപ്പോൾ, ദീൻ എന്ന നിലയിൽ ആര് പറഞ്ഞാലും, അതെല്ലാം സ്വീകരിക്കാനുള്ള ബാദ്യത ഒരു മുസ്ലിമിന് ഇല്ല. മറിച്ച് , അക്കാര്യം ദീനിൽ സ്ഥിരപ്പെട്ടതാണോ എന്നും, അത് പറയുന്ന ആൾ, അത് പറയാൻ യോഗ്യനാണോ എന്ന് കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയെ മതിയാകൂ.
ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവർ ഇന്നേറെയാണ്.  പറയാൻ യോഗ്യതയുള്ളവരും,ഇല്ലാത്തവരുമുണ്ട്‌.എന്നല്ല, ചിലപ്പോഴൊക്കെ ഇസ്‌ലാമിനു പുറത്തുള്ളവർ   പോലും ഇസ്ലാമിനെക്കുറിച്ച്  വാചാലരാവാറുണ്ട്.  പലരും അവരെ   തോളിലേറ്റി നടക്കാറുമുണ്ട്.

അപ്പോൾ, പറയുന്നത് ഇസ്ലാമിനെ ക്കുറിച്ചാണ് എന്നത് മാത്രം ആശ്രയിച്ചു കൊണ്ട് അതിന്റെ സ്വീകാര്യത സ്ഥാപിക്കപ്പെടുകയില്ല, മറിച്ചു അത് പറയുന്ന ആളുടെ, പറയാനുള്ള യോഗ്യത കു‌ടി  പരിഗണിക്കപ്പെടണം. യോഗ്യത എന്ന് പറയുമ്പോൾ, വൈജ്ഞാനികവും ഭാഷാപരവുമായ പാടവമല്ല ലക്ഷ്യമാക്കുന്നത് , മറിച്ചു പറയുന്ന ആൾ അഹ്ലുസ്സുന്നയിൽ അറിയപ്പെട്ട ആളാണോ എന്നതാണ്. അത് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ പറഞ്ഞതിന്റെ പൊരുളും. 
  
 

Wednesday, June 5, 2013

" സമ്മൂ ലനാ രിജാലകും ! "

" സമ്മൂ ലനാ രിജാലകും "


قال الترمذي :( حدثنا محمد بن علي بن الحسن بن شقيق أنا النضر بن عبد الله الأصم أنا إسماعيل بن زكريا عن عاصم عن ابن سيرين قال : (( كان في الزمان الأول لا يسألون عن الإسناد ، فلما وقعت الفتنة سألوا عن الإسناد ، لكي يأخذوا حديث أهل السنة ، ويدعوا حديث أهل البدع ) .

قال ابن رجب :
وابن سيرين رضي الله عنه هو أول من انتقد الرجال وميز الثقات من غيرهم ، وقد روي عنه من غير وجه أنه قال : (( إن هذا العلم دين فأنظروا عمن تأخذون دينكم )) وفي رواية عنه أنه قال : (( إن هذا الحديث دين فلينظر الرجل عمن يأخذ دينه )) .

തുര്മുടി പറയുന്നു : ആദ്യ കാലത്ത് ഇസ്നാദിനെക്കുറിച്ച് ചോദിക്കാരുണ്ടായിരുന്നില്ല

മുസ്ലിം ലോകത്ത് ഇസ്ലാമിക ദഅവത്തു സ്വയം ഏറ്റെടുത്തവർ ഒരുപാടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ ഇബാദത്താണ്. ഈ ക്ഷണം   പൂർണ്ണാർത്തത്തിൽ നിർവ്വഹിച്ചവരാണ് അമ്പിയാക്കൾ. അവരുടെ പിന്തുടർച്ചയാണ് പ്രബോധകർക്ക്‌ അവകാശപ്പെടാനുള്ളത്.

പ്രവാചകന്മാർ അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്.

" സമ്മൂ ലനാ രിജാലകും " - 1

മുസ്ലിം ലോകത്ത് ഇസ്ലാമിക ദഅവത്തു സ്വയം ഏറ്റെടുത്തവർ ഒരുപാടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ ഇബാദത്താണ്. ഈ ക്ഷണം   പൂർണ്ണാർത്തത്തിൽ നിർവ്വഹിച്ചവരാണ് അമ്പിയാക്കൾ. അവരുടെ പിന്തുടർച്ചയാണ് പ്രബോധകർക്ക്‌ അവകാശപ്പെടാനുള്ളത്.

പ്രവാചകന്മാർ അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്.

എങ്ങിനെയെങ്കിലും ദഅവത്തു നടത്തുകയെന്നതോ, മത നിയമ സംഹിതകൾക്ക് നവ വ്യാഖ്യാനങ്ങൾ നല്കലോ,  ഇസ്ലാമിന്റെ താൽപര്യമല്ല, ഇസ്ലാമിനു അങ്ങിനെ ഒരു മാതൃകയുമില്ല.

എന്നാൽ ദഅവത്തു ഏറ്റെടുത്ത ആളുകളിൽ പലരും ഇക്കാര്യങ്ങളിൽ അജ്ഞരോ, സ്വയം അജ്ഞത നടിക്കുന്നവരോ ആണ്.

ദഅവത്തു എന്നതിന്റെ പേരിൽ കേരളത്തിലെ ഏതാണ്ടെല്ലാ സംഘടനകളും നവീന രീതികൾ കണ്ടെത്താനും അത് പരീക്ഷിക്കാനും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അത് വലിയൊരു അസംബന്ധമാവില്ല.

എല്ലാവരുടെയും ലക്ഷ്യം ദഅവത്തു ആണ്. എന്നാൽ പലരുടെയും മാർഗങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും സ്വഹാബതും സ്വീകരിച്ചതോ പിന്തുടർന്നതോ അല്ല.  ജനങ്ങൾ സ്വീകരിക്കുന്നു എന്നതോ, പൊതു ജന ശ്രദ്ധയാകർഷിക്കുന്നു എന്നതോ അല്ല,  പ്രബോധനത്തിന് നാം സ്വീകരിച്ച രീതി,  കുറ്റമറ്റതാണ് എന്നതിനുള്ള തെളിവ്.

ഒരുപാട് 'ബുദ്ധിജീവികൾ' കൂടിയിരുന്ന് പല വട്ടം ചർച്ച ചെയ്തു ആലോചിച്ചു കണ്ടെത്തിയതാകാം പല രീതികളും ! അതിനു വളരെക്കുടുതൽ വിഭവ ശേഷിയും സമയവും വ്യയം ചെയ്തിരിക്കാം.
കേട്ടാൽ, ആർക്കും വിമർശിക്കാൻ 'കഴിയാത്ത'തും 'അനിവാര്യവുമെന്നു' തോന്നാം. പക്ഷെ, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയുമായി പൊരുത്തപ്പെടുന്നുണ്ടോ അവ എന്ന് പരിശോധിക്കുമ്പോഴാണ് അപകടം ബോധ്യപ്പെടുക. ഇവിടെയുള്ള ഏറ്റവും അപകടകരമായ കാര്യം, അങ്ങിനെ ഒരു പരിശോധന, അഥവാ ഇസ്ലാമിക ദഅവത്തു രംഗത്ത് പരീക്ഷിക്കപ്പെടുന്ന നൂതന ആശയങ്ങളും ചിന്തകളും രീതികളും കണ്ടെത്തലുകളും , സുന്നത്തുമായ് എത്ര മാത്രം യോജിക്കുന്നതാണ് എന്ന് അന്വേഷിക്കുന്നവരും പരിശോധിക്കുന്നവരുമായി ആരെങ്കിലുമുണ്ടോ എന്നതാണ്.

ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ എവിടെയെങ്കിലും തൗഹീദ്, സുന്നത്ത്  എന്നൊക്കെ ഒരു പത്തു തവണ പറഞ്ഞത് കൊണ്ടോ അഹ്ലുസ്സുന്നതിന്റെ ചില ഉലമാക്കളുടെ പേരുകൾ പരാമർശിച്ചത് കൊണ്ടോ ചെയ്യുന്ന കാര്യങ്ങൾ  ദഅവത്തു ആവുകയോ സാധൂകരണം സിദ്ധിക്കുകയോ ചെയ്യില്ല.

ബിദ്അത്തുകൾ ജനിക്കുന്നത് അതിന്റെ പേരുകളിൽ അല്ല. സുന്നത്ത് എന്ന പേരിലോ, സുന്നത്തിനോട് വളരെ സദൃശമായ രൂപത്തിലോ ആയിരിക്കും. സൂക്ഷ്മദൃക്കുകൾക്കല്ലാതെ അത്, അതിന്റെ പ്രാഥമിക ദിശയിൽ ഗോചരമായിരിക്കില്ല.

ദഅവത്തിനു നേതൃത്വം നൽകുന്നവർ സുന്നത്തിനെക്കുറിച്ച് തികഞ്ഞ അറിവും ജാഗ്രതയും ഇല്ലാത്തവരാണെങ്കിൽ, സർവ്വ നാശമായിരിക്കും പ്രദാനം ചെയ്യുക.

Sunday, June 2, 2013

" സമ്മൂ ലനാ രിജാലകും ! " - 5

" സമ്മൂ ലനാ രിജാലക്കും " - 5

ഭൌതിക ലക്ഷ്യങ്ങൾ ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് - അവർ വളരെക്കൂടുതലാണ് - മാനദണ്‍ഠങ്ങളോ നിയതമായ രീതികളോ ഇല്ല. എന്തെങ്കിലുമൊക്കെ ചെയ്യുകയും അറിയപ്പെടുകയും ചെയ്യണം. അതിൽ കൂടുതൽ ഒന്നും അവരിൽ പലരും ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസം, ആദുര സേവനം, പ്രകൃതി-വന-ജല-സംരക്ഷണം, സാമൂഹ്യ ക്ഷേമം, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ധാരാളം ആളുകളും സന്നദ്ധ സംഘടനകളുമുണ്ട് നമുക്ക് ചുറ്റും.

ഇസ്ലാം മത സന്ദേശം ജനങ്ങളുടെ പാരത്രിക മോക്ഷത്തിനുള്ളതാണ്. ആത്യന്തികമായി കർമ ഫലങ്ങൾ മരണ ശേഷമാണ്. " ഇത്തിബാഉ" അഥവാ പിൻ പറ്റലാണ് നമ്മുടെ ബാധ്യത. ഈ നിബന്ധന വിസ്മരിച്ചു കൊണ്ടല്ലാതെ, നൂതന നിർമിതികൾക്കും, നവീന മാർഗങ്ങൾക്കും യാതൊരു സ്ഥായീഭാവവും ഇല്ല തന്നെ.

നന്മ എന്നത് നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുചര്യയാണ്. അതിനു എതിരാവുന്നതെല്ലാം തിന്മയാണ്. ഒരാളുടെ ചിന്തയും ബുദ്ധിയും നന്മയെന്നു അവനോടു മന്ത്രിക്കുന്ന കാര്യങ്ങൾ നബി ചര്യ കൊണ്ട് സാക്ഷ്യപ്പെടുത്താത്ത കാലത്തോളം ആ ചിന്തയും ഭാവനയും നന്മയായി പരിഗണിക്കാവതല്ല.അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ക്ഷണം, അഥവാ "ദഅവത്ത്" മഹത്തായ നന്മയാണ്. നബിയും സ്വഹാബത്തുമാണ് അതിന്റെ മാതൃകകൾ. ആ മഹിത മാതൃകയോട് ആരെങ്കിലും അതൃപ്തി കാണിക്കുകയും, സ്വന്തം ബുദ്ധിയും യുക്തിയും മന്ത്രിക്കുന്നത്, അതിനേക്കാൾ ഉത്കൃഷ്ടവും ഉത്തമവുമാണെന്ന് കരുതുകുകയും ചെയ്യുന്നുവെങ്കിൽ അവൻ നാശത്തിന്റെ വഴിയിൽ പ്രവേശിച്ചു. ഫിത്നകൾ മനുഷ്യ മനസ്സുകളെ റാഞ്ചിയെടുക്കും. പിന്നീട് ഒന്നും അവന്റെ മനസ്സിലേക്ക് കയറാത്ത വിധത്തിൽ ! സുന്നത്തുകൾ അവനെ ഒരു നിലക്കും സ്വാധീനിക്കാത്ത നിലയിൽ !നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഹുദൈഫ റദിയല്ലാഹു അന്ഹു പറയുന്നു.

قَالَ حُذَيْفَةُ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا فَأَىُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ وَأَىُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ حَتَّى تَصِيرَ عَلَى قَلْبَيْنِ عَلَى أَبْيَضَ مِثْلِ الصَّفَا فَلاَ تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَوَاتُ وَالأَرْضُ وَالآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ مُجَخِّيًا لاَ يَعْرِفُ مَعْرُوفًا وَلاَ يُنْكِرُ مُنْكَرًا إِلاَّ مَا أُشْرِبَ مِنْ هَوَاهُ ». ( صحيح مسلم ) 
ഒരു പായയുടെ ഇഴകൾ, (അതിൽ ഉറങ്ങുന്നവന്റെ പാർശ്വങ്ങളിൽ) ഒന്നിന് പിറകെ ഒന്നായി ഏതു പോലെയാണോ അടയാളങ്ങൾ വീഴ്ത്തുന്നത്, അത് പോലെയാണ് ഹൃദയങ്ങളിൽ ഫിത്ന ബാധിക്കുന്നത് ഏതൊരു ഹൃദയമാണോ അത് കുടിപ്പിക്കപ്പെട്ടത്‌, അതിൽ കറുത്ത ബിന്ദുക്കൾ വീഴ്ത്തും. ഏതൊരു ഹൃദയമാണോ അതിനെ നിരാകരിച്ചത്, അതിൽ വെളുത്ത ബിന്ദുക്കളും. അങ്ങിനെ രണ്ടു ഹൃദയങ്ങൾ. ഒന്ന് വെളുത്ത വെള്ളാരം കല്ല്‌ പോലെയുള്ളത്. ആകാശ ഭുമികൾ നില നിൽക്കുന്ന കാലത്തോളം,അതിനെ യാതൊരു ഫിത്നയും ബാധിക്കുകയില്ല. മറ്റൊന്ന് കറുത്തിരുണ്ടത്, തന്റെ ഹവയിൽ നിന്ന് കുടിപ്പിക്കപ്പെട്ടതെന്തോ അതല്ലാതെ, ഒരു നന്മയോ തിന്മയോ അത് തിരിച്ചറിയില്ല കമഴ്ത്തി വെച്ച ഒരു കൂജ പോലെ "കമഴ്ത്തി വെച്ച കൂജ" അതിലേക്കു പിന്നീടൊന്നും കടക്കില്ല. ! എന്തൊഴിച്ചാലും അത് ഉള്ളിൽ കടക്കാതെ പുറത്തേക്കു തന്നെ ഒഴുകും. ! ഹവ എന്താണോ കൽപിക്കുന്നത്‌ അത് മാത്രമേ അവർ ദീനായി സ്വീകരിക്കുകയുള്ളൂ ! ഒരു മുസ്ലിമിന്റെ ഹൃദയം ഹവകൾ മാത്രം സ്വീകരിക്കുന്ന ഒരു കൂജയാകാൻ പാടില്ല. മറിച്ചു സുന്നത്തിനോട് അനുഗുണമായി പ്രതികരിക്കുന്ന, സുന്നത്തുകൾക്ക് വഴങ്ങുകയും, വഴിപ്പെടുകയും ചെയ്യുന്ന, അതിലേക്കു ക്ഷണിക്കുന്ന, അതിൽ സംതൃപ്തി കൊള്ളുന്ന മനസാവണം അവന്റേതു.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.