Tuesday, September 29, 2020

#മരണം #ആരേയും #വിശുദ്ധരാക്കുന്നില്ല

സലഫിയ്യത്തിനോടും സലഫീ ഉലമാക്കളോടും പണ്ടേ പുച്ഛവും വെറുപ്പുമുള്ള വിഭാഗമാണ് ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ ഇന്ത്യൻ  കോപ്പിയായ ജമാഅത്തെ ഇസ്‌ലാമിയും. ആധുനിക മുസ്‌ലിം ലോകത്ത്, തീവ്ര വാദത്തിന്റെയും ഭീകരവാദത്തിന്റെയും ഖവാരിജീ ചിന്തയുടെയും  നാരായ വേരും അതിന്റെ അച്ചുതണ്ടും മൊത്ത-ചില്ലറ കച്ചവടക്കാരും കയറ്റുമതിക്കാരും മാർക്കറ്റിങ്ങും ഏറ്റെടുത്ത ആൾക്കാരാണ് ഇഖ് വാനികൾ. എന്നിട്ടും അതിന്റെ മുഴുവൻ പഴിയും സലഫിയ്യത്തിന്റെയും സലഫീ ഉലമാക്കളുടെയും തലയിൽ കെട്ടിവെക്കാൻ കുറച്ചൊന്നുമല്ല ഈ തെമ്മാടിക്കൂട്ടം വിയർപ്പൊഴുക്കിയത്. അപ്പോഴൊക്കെ കേട്ടാലറക്കുന്ന പദപ്രയോഗങ്ങളിലൂടെയും പരിഹാസ വാക്യങ്ങളിലൂടെയും സലഫിയ്യത്തിനെ ആക്ഷേപിക്കാൻ അവർക്ക് ഒരു ലജ്ജയുമുണ്ടാകാറില്ല. കാര്യമങ്ങിനെയൊക്കെയാണെങ്കിലും ഇടക്കൊക്കെ അവർക്ക് "സലഫീ പ്രേമം" അതിന്റെ  പാരമ്യത്തിലെത്താറുണ്ട്. സാധാരണക്കാരായ മുസ്‌ലിം പൊതു ബോധത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇഖ് വാനീ പരിഷകൾ അതീവ മിടുക്കുള്ളവരാണ്. പറയുന്ന കാര്യത്തിൽ  സത്യസന്ധതയോ പ്രചരിപ്പിക്കുന്ന വിഷയങ്ങളിൽ വിശ്വാസ്യത നിഷ്കർഷിക്കുകയോ ചെയ്യാത്ത ഇക്കൂട്ടർ പലപ്പോഴും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ചാടിക്കാറുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് (29 സെപ്തംബർ 2020 ) ഈജിപ്തുകാരനായ ഷെയ്ഖ് അബ്ദുൾറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവർ പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി കുവൈറ്റിൽ സ്ഥിരതാമസമാക്കുകയും സലഫീ പേരിൽ  അറിയപ്പെടുന്ന ' ഇഹ്‌യാഉ തുറാസിൽ' കയറിക്കൂടുകയും ചെയ്ത ആളാണ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ ഖാലിഖ്. സലഫീ കുപ്പായമിട്ടവരെല്ലാം സലഫികളാവണമെന്നില്ല. വേഷം കെട്ടി നടക്കുന്ന പലരും സലഫികൾക്കിടയിൽ കയറിക്കൂടി "സലഫി" എന്ന് പറഞ്ഞു നടക്കാറുണ്ട്. ഷെയ്ഖ് മുഖ്‌ബിൽ, ഷെയ്ഖ് അൽബാനി ഷെയ്ഖ് റബീഉ -അല്ലാഹു അവരിൽ റഹ്മത്തും ബർകതും ചൊരിയട്ടെ - തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ ഭുവനപ്രശസ്തരായ സലഫീ ഉലമാക്കൾ പേരെടുത്തു വിമർശിക്കുകയും ആദർശ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്ത ഒരാളാണ് അബ്ദുൽ ഖാലിഖ്. അയാളെ ജമാഅത്തും സഹയാത്രികരും വിശുദ്ധനാക്കാൻ ശ്രമിക്കുന്നത് വെറുതെയല്ല. ജമാഅത്ത് - ഇഖ് വാനീ ചിന്തകൾ സലഫീ ചെറുപ്പക്കാരിലേക്ക് മാർക്കറ്റ് ചെയ്യാൻ ഇഖ് വാനികൾ വേഷം കെട്ടിച്ചു വിട്ട ഒരാൾ മാത്രമാണ് അയാൾ എന്നത് കൊണ്ടാണ്. സലഫീ ഉലമാക്കൾ അത്  തിരിച്ചറിയുകയും ചെവിക്ക് പിടിച്ചു പുറത്തിടുകയും ചെയ്തുവെന്നത് വേറെക്കാര്യം. 

ചുരുക്കത്തിൽ മരണം ആരെയും വിശുദ്ധരാക്കുന്നില്ല. അബ്ദുറഹ്‌മാൻ അബ്ദുൽ ഖാലിഖ് ഇന്നലെ ആരായിരുന്നോ അത് തന്നെയാണ് ഇന്നും. അദ്ദേഹം പഴയ ഖവാരിജീ ചിന്തയിൽ നിന്ന് തൗബ ചെയ്ത് മടങ്ങിയതായി കേട്ടിട്ടില്ല. അതായത് " സലഫീ പണ്ഡിതൻ " എന്ന് ഹൈലൈറ്റ് ചെയ്യുന്നത് തികച്ചും അന്യായവും അനവസരത്തിലുള്ളതും വസ്തുതാവിരുദ്ധവുമാണ്.

Monday, September 28, 2020

ഏറ്റവും അന്തസ്സുള്ള തൂലികകൾ !

 

ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തൂലികകളുടെ ഇനങ്ങൾ വിശതീകരിക്കവേ പറഞ്ഞു ;

പന്ത്രണ്ടാമത്തെ ഇനം പേന : സമഗ്രമായ പേനയാണ്അത് ദുർവ്യാഖ്യാനക്കാരെപ്രതിരോധിക്കുന്നവയാണ്സത്യവാദികളായ സുന്നത്തിനെ ഉയർത്തുന്നവയാണ്വ്യത്യസ്തവുംവൈരുധ്യം നിറഞ്ഞതുമായ ദുർവ്യാഖ്യാനക്കാരുടെ ദുർവാദങ്ങൾ തുറന്നു കാട്ടുന്നവയും അവരുടെവൈരുധ്യങ്ങളും ആക്രോശങ്ങളും സത്യത്തിൽ നിന്നുള്ള അവരുടെ വ്യതിചലനവും പിഴച്ചമാർഗ്ഗത്തിലേക്കുള്ള അവരുടെ പ്രവേശനവും വിശതീകരിക്കുന്നവപേനകളിൽ  പേനപൊതുജനങ്ങളിൽ രാജാക്കന്മാർക്ക് തുല്യമാണ്അതിന്റെ ആളുകൾ പ്രവാചകന്മാർ കൊണ്ടുവന്നതിനെ സഹായിക്കുന്നവരായ തെളിവിന്റെ അഹ്‌ലുകാരും അതിന്റെ ശത്രുക്കളോടു യുദ്ധംചെയ്യുന്നവരുമാണ്.

അവർ , ഹിക്മത് കൊണ്ടും സദുപതേശം കൊണ്ടും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരുംഅവന്റെ മാർഗ്ഗത്തിൽ നിന്ന് പുറത്തു പോയവരുമായി എല്ലാ വിധത്തിലുംവാഗ്വാദത്തിലേർപ്പെടുന്നവരുമാണ്.

 തൂലികയുടെ ആളുകൾ എല്ലാ പിഴച്ചവനുമായും യുദ്ധത്തിലും പ്രവാചകന്മാരോട് വിയോജിപ്പ്പ്രകദിപ്പിക്കുന്നവരുമായി ശത്രുതയിലുമാണ്

അവരുടെ താത്പര്യം ഒന്നും  മറ്റു തൂലികാ വാഹകരുടെ താത്പര്യം മറ്റൊന്നുമാണ്"

العلامة ابن القيم

التبيان في أقسام القرآن ( ص ١٣٢)

Monday, September 21, 2020

#ഖുർആൻ #അല്ലാഹുവിന്റെ #ഒരു #സൃഷ്ടിയല്ല

 

ഖുർആൻ അല്ലാഹുവിൽ നിന്ന് അവതീർണമായ അവന്റെ വചനമാണ്. #ഖുർആൻ #അല്ലാഹുവിന്റെ #ഒരു #സൃഷ്ടിയല്ല അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അവനിൽ നിന്നാണ് അത് തുടങ്ങിയത്; അതവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും! ഹഖായ നിലക്ക് അല്ലാഹു സംസാരിച്ചതാണ്. അല്ലാഹു ജിബ്‌രീൽ അലൈഹിസ്സലാം മുഖേന മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് അത് വഹ്‌യ്‌ ( ബോധനം) ആയി ഇറക്കിയതാണ്‌. അറബി ഭാഷയിലുള്ള ആ മഹത്‌ഗ്രന്ഥം മുതവാതിറായ ( വിശ്വസ്തരായ ഒരു സംഘം ആളുകളിൽ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകളിലൂടെ) നിലയിൽ യാതൊരുവിധ ശങ്കക്കും സംശയത്തിനും ഇടയില്ലാത്ത വിധം നമ്മിലേക്ക്‌ തലമുറകളായി എത്തിച്ചേർന്നതാണ്.

Monday, September 14, 2020

ഇഖ്‌വാനുൽ_മുസ്‌ലിമൂൻ_സുന്നത്തിന്റെ_ശത്രുക്കൾ


((ഇഖ്വാനുൽ മുസ്‌ലിമൂൻ)) അഹ്‌ലു സുന്നയാണ് എന്ന് പറയുന്നത് ശെരിയല്ല ! കാരണം അവർ #സുന്നത്തിനോട് #യുദ്ധം #ചെയ്യുന്നവരാണ് !
( ശൈഖ് നാസ്വിറുദ്ധീൻ അൽബാനീ റഹിമഹുള്ളാ)

https://ar.alnahj.net/audio/839?fbclid=IwAR3W-2c5eKs2dYofNN-gBaydJGeaZD4KwfPZ8hrRnhYZJy8K20LzReIz5oQ

മാറ്റത്തിന്റെ നിദാനം

 ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു : "കോലാഹലങ്ങളും മുറവിളികളും പ്രകടനങ്ങളും കൊണ്ട് ഇസ്‌ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം ഉണ്ടാവുകയില്ല. സംയമനത്തോടെ മുസ്‌ലിംകൾക്കിടയിൽ അറിവ് പ്രചരിപ്പിക്കുന്നതിലൂടെയും ഇസ്‌ലാമിക ശിക്ഷണം നൽകുന്നതിലൂടെയും മാത്രമാണ് അതുണ്ടാവുക. കുറച്ചധികം കാലം കഴിഞ്ഞിട്ടാണെങ്കിലും ഈ ശിക്ഷണത്തിന്റെ ഫലം ലഭിക്കുന്നത് വരെ" ( ഫതാവാ ജിദ്ദ - കാസറ്റ്‌ -12)



എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.