Saturday, October 31, 2015

സംബതിനോടും പദവികളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തി

قال رسول الله صلى الله عليه وسلم : " ما ذئبان جائعان أرسلا في غنم ؛ بأفسد لها من حرص المرء - على المال والشرف - لدينه "
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു 
രണ്ടു വിശന്നു വലഞ്ഞ ചെന്നായകള്‍ ഒരാട്ടിന്‍ പറ്റത്തിലേക്ക് എത്തിയാല്‍ എങ്ങിനെ നശിപ്പിക്കപ്പെടുമോ അത് പോലെയാണ് സംബതിനോടും പദവികളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തി അവന്‍റെ ദീനിനെതന്നെ നശിപ്പിച്ചു കളയുന്നത്. (ആശയം)

Monday, October 26, 2015

മുസ്‌ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് മത വിരുദ്ധമല്ലെന്നു ഹുസൈൻ മടവൂർ !

മുസ്‌ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് മത വിരുദ്ധമല്ലെന്നു ഹുസൈൻ മടവൂർ !

പ്രവാചകന്റെ കാലത്ത് സ്ത്രീകൾ പൊതുരംഗത്ത് സജീവമായിരുന്നുവത്രേ.!
തികച്ചും നിരുത്തരവാദപരവും പ്രാമാണിക വിരുദ്ധവുമായ പ്രസ്താവനകൾ നടത്തി ശ്രദ്ധ നേടാനും സ്ത്രീ വിമോചകനായി പേരെടുക്കാനുമുള്ള ഇയാളുടെ തൊലിക്കട്ടി അപാരം തന്നെ. അന്യ സ്ത്രീ പുരുഷന്മാര പരസ്പരം കാണുകയും ഇടകലരുകയും ചെയ്യരുതെന്ന് കർശനമായി വിലക്കിയ,സ്ത്രീകൾ ഉള്ള ഇടങ്ങളിൽ പ്രവേശിക്കരുതെന്ന് കൽപിച്ച, ബനൂ ഇസ് റാഈലികളിൽ ഉണ്ടായ ഏറ്റവും വലിയ കുഴപ്പം അവരിലെ സ്ത്രീകൾ മുഖേനെയായിരുന്നു എന്ന് താക്കീത് നൽകിയ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബീ വനിതകളെ ക്കുറിച്ച് അപവാതം പറയുന്നതിനു ഇയാൾക്ക് ലജ്ജയില്ലേ ? മഹതിയായ ആയിഷ റദിയള്ളാഹു അൻഹ സ്വയം ഖേദിക്കുകയും ആത്മവിമർശനം രേഖപ്പെടുത്തുകയും ചെയ്ത, ജമൽ യുദ്ധത്തിലെ അവരുടെ ഇടപെടൽ പ്രമാണമാക്കുന്ന നിങ്ങളുടെ ചരിത്രാവബോധത്തോട് സഹതാപമുണ്ട്‌. ഉമർ റദിയള്ളാഹു അൻഹു ഷിഫാഉ ബിൻത് അബ്ദുള്ളയെ മാർക്കെറ്റിന്റെ ചുമതലയേൽപിച്ചുവെന്ന വാദം, സ്വഹീഹായ ഒരു സനദ് കൊണ്ട് തെളിയിക്കാമോ ? ബുഖാരിയിലെ ഹദീസുകൾ പോലും യുക്തിക്ക് യോജിക്കാത്തതെന്നു പറഞ്ഞു തള്ളിക്കളയുന്ന ഒരു പ്രസ്ഥാന നേതാവിന്റെ ദയനീയത  ഒരിക്കൽ കൂടി മറനീക്കി പുറത്തു വരികയാണ്.

Monday, October 19, 2015

വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കൽ

വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കൽ
ശൈഖ്‌ അൽ അല്ലാമ മുഹമ്മദ്‌ ബിൻ സ്വാലിഹ്‌ അൽ ഉഥൈമീൻ .
വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ

വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കുന്നത്‌ മക്‌റൂഹാണ്‌ . പക്ഷെ ആ കറാഹത്ത്‌ നിരുപാധികമല്ല . വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോന്പനുഷ്ടിക്കുന്നതാണ്‌  മക്‌റൂഹായ കാര്യം.
" വെള്ളി എന്ന ദിവസത്തെ, നോന്പുകൊണ്ടും അതിന്റെ രാവിനെ നമസ്കാരം കൊണ്ടും നിങ്ങൾ പ്രത്യേകമാക്കരുത്‌ " എന്ന നബിവചനമാണ് അതിന്നാധാരം.
എന്നാൽ ഒരാൾ സാധാരണയായി നോന്പനുഷ്ടിക്കുന്ന ദിവസത്തോട്‌  വെള്ളിയാഴ്ച യോജിച്ചു വന്നാൽ യാതൊരു കുഴപ്പവുമില്ല .
അതുപോലെ അതിന്റെ മുന്പോ പിന്പോ നോന്പെടുക്കുന്നുണ്ടെങ്കിലും യാതൊരു കുഴപ്പവുമില്ല , കറാഹത്തുമില്ല.
ഒന്നാമത്തേതിന്റെ ഉദാഹരണം :
ഒരു മനുഷ്യന്റെ സ്ഥിരമായ സന്പ്രദായമായി ഒരു ദിവസം നോന്പും ഒരു ദിവസം നോന്പില്ലാതെയും തുടരുന്നതാവുകയും എന്നിട്ട്‌ നോന്പിന്രെ ദിവസവുമായി വെള്ളിയാഴ്ച യോജിച്ചുവരികയും ചെയ്താൽ നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.
അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ്‌ അറഫാ ദിവസത്തിലെ നോന്പ്‌ , അത്‌ വെള്ളിയാഴ്ചയോട്‌ യോജിച്ചാൽ അന്ന് നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല , അന്നു മാത്രമായി നോന്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.
കാരണം അവൻ അന്ന് മാത്രമായി നോന്പെടുത്തത്‌ വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്‌.
അതുപോലെത്തന്നെയാണ്‌ ആ ദിവസം ആശൂറാഇനോട്‌ യോജിച്ചു വരികയും അന്ന് മാത്രമായി നോന്പെടുക്കുകയും ചെയ്താലുള്ള അവസ്ഥയും , അതിലും യാതൊരു പ്രശ്നവുമില്ല ;
ആശൂറാഇന്റെ കൂടെ അതിന്റെ മുന്പോ പിന്പോ കൂടി പിടിക്കലാണ്‌ നല്ലതെങ്കിൽ പോലും .
രണ്ടാമത്തേതിനുള്ള ഉദാഹരണം : വെള്ളിയാഴ്ചയുടെ കൂടെ വ്യാഴായ്ചയോ ശനിയാഴ്ചയോ നോന്പെടുക്കൽ .
എന്നാൽ വെള്ളിയാഴ്ച ദിവസം വെള്ളിയാഴ്ച എന്നതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ ഒരാൾ നോന്പെടുത്താൽ അയാളോട്‌ നമുക്ക്‌ പറയാനുള്ളത്‌ : നീ ശനിയാഴ്ചകൂടി നോന്പെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോന്പ്‌ തുടർന്നോളൂ , അല്ല ശനിയാഴ്ച നോന്പെടുക്കാൻ ഉദ്ദേശ്യമില്ല , വ്യാഴായ്ച നോന്പെടുത്തിട്ടുമില്ല എങ്കിൽ, നബി കൽപ്പിച്ചതു പോലെ, നോന്പു മുറിച്ചേക്കുക എന്നാണ്‌ .
അല്ലാഹുവാണ്‌ തൗഫീഖ്‌ നൽകുന്നവൻ.

നിന്റെ ഉമ്മക്ക്‌ നീ ചെയ്തതെന്ത്‌ ?*

ഒരു മനുഷ്യന് പാപവും നഷ്ടവുമായി മതിയാകും;
തന്റെ ഉമ്മ ജീവനോടെയുള്ള അവസരം
അവർക്ക്‌ നന്മ ചെയ്യാതെ പാഴാക്കിക്കളയുക എന്നത്‌, അവർ വാർദ്ധക്യത്തിലെത്തുന്പോൾ പ്രത്യേകിച്ചും !

എന്റെ ഈ വരികൾ വായിക്കുന്നവനേ,
നിന്റെ ഉമ്മയുടെ ജീവിതം പരിമിതമാണെന്ന കാര്യം നീ ഓർക്കുക.
നിനക്കറിയില്ല, എപ്പോൾ അത്‌ അവസാനിക്കുമെന്ന് !
അവർ ജീവനോടെയുള്ള അവസരം അവർക്ക്‌ നന്മയും പുണ്യവും ചെയ്ത്‌ മുതലാക്കിയോ നീ ?

ഈ ദുനിയാവിലുള്ളവരിൽ വെച്ചേറ്റവുമധികം നന്മചെയ്തുകൊടുക്കാൻ അർഹത ആർക്കാണെന്ന കാര്യത്തിൽ മുഹമ്മദ്‌ നബിയുടെ വാക്ക്‌ നോക്കൂ,
അദ്ദേഹം പറഞ്ഞു: "ഏറ്റവും അർഹത നിന്റെ ഉമ്മാക്ക്‌, പിന്നെ നിന്റെ ഉമ്മാക്ക്‌, പിന്നെ നിന്റെ ഉമ്മാക്ക്‌ ! " ( ബുഖാരി )
അദ്ദേഹം പറഞ്ഞു:
"തന്റെ മാതാ പിതാക്കൾ, അല്ലെങ്കിൽ
അവരിലൊരാളെ കിട്ടിയിട്ട്‌ അവരെക്കൊണ്ട്‌ സ്വർഗ്ഗം ലഭിക്കാത്തവന്‌ നാശം".

എന്നല്ല, മുഹമ്മദ് നബിയുടെ ജീവിതകാലത്ത് നടന്ന ഒരു സംഭവം നീയൊന്നു ശ്രദ്ധിക്കൂ; വീഴ്ച്ചവരുത്തിയവനാണ് നീയെങ്കിൽ ഖേദം കൊണ്ട് വിരൽ കടിച്ചുപോകും.
ഒരാൾ നബിയുടെ അടുക്കൽ വന്നു, നമ്മുടെ നബിയുടെ കൂടെ ജിഹാദിനുദ്ദേശിച്ചാണ് അദ്ദേഹത്തിന്രെ വരവ്, എത്ര മഹത്തരമായ ഒരവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത് ?!
പക്ഷെ, തന്രെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് അദ്ദേഹം അതിനുവേണ്ടി വന്നിരിക്കുന്നത്. എന്നിട്ട് നബിയോട് അക്കാര്യത്തിന്രെ വിധിയന്വേഷിച്ചു. തന്രെ അഭീഷ്ടമനുസരിച്ച് സംസാരിക്കാത്ത നബി മറുപടി പറഞ്ഞു:
"നീ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുക".
അതുകൊണ്ട് മാത്രം നബി മതിയാക്കിയില്ല, തുടർന്ന് പറഞ്ഞു:
"അവരെ രണ്ടുപേരെയും നീ കരയിച്ചതുപോലെ, നീ തന്നെ അവരെ ചിരിപ്പിക്കണം".

തനിക്കും തന്രെ കുടുംബത്തിനും നന്മ ഉദ്ദേശിച്ചാണ് ഈ സ്വഹാബി പുറപ്പെട്ടത്. ഇസ്ലാമിൽ ശഹീദാകുന്നവന് തന്രെ കുടുംബത്തിനുവേണ്ടി ശഫാഅത്തിന് അർഹതയുണ്ട്. പക്ഷെ, മാതാപിതാക്കളുടെ സംതൃപ്തി അതിനേക്കാൾ മഹോന്നതമാണ്.

ഉമ്മയുടെ അവകാശങ്ങളിൽ വീഴ്ച്ച വരുത്തുന്ന മനുഷ്യാ, ഈ പ്രമാണ വാക്യങ്ങളും നീയും എവിടെ നിൽക്കുന്നു?!
ഇവയെക്കുറിച്ച് നിനക്ക് പറയാനുള്ളത്, ഇവ തെറ്റാണെന്നോ, അതിരുവിട്ടതാണെന്നോ, വീഴ്ച്ചകളുളളതാണെന്നോ, ഉൾകൊളളാനാകാത്ത വിധം വിദൂരമാണെന്നോ ഒക്കെയാണെങ്കിൽ, നീ മനസ്സിലാക്കിക്കോളൂ തീർച്ചായും ശർഇന്രെ വെളിച്ചത്തിൽ നീയാണ് യഥാർത്ഥത്തിൽ തെറ്റുപറ്റിയവൻ. നിന്രെ ഈ ചിന്ത നിന്രെ ദുഷിച്ച ആത്മാവിൽ നിന്നും പിശാചിൽ നിന്നും മാത്രമുള്ളതാണ്.

അല്ലാഹുവിന്രെ വാക്കിനെക്കുറിച്ച് നീയൊന്ന് ചിന്തിച്ചു നോക്കൂ:
"അവർ രണ്ടുപേരും നിനക്കറിവില്ലാത്ത ഒന്നുകൊണ്ട് എന്നിൽ പങ്കുചേർക്കാൻ നിർബന്ധിക്കുന്നുവെങ്കിൽ അവരെ നീ അനുസരിക്കരുത്. ദുനിയാവിന്രെ കാര്യത്തിൽ അവരോട് ഏറ്റവും നല്ല രീതിയിൽ സഹവർത്തിക്കുകയും വേണം".
ഈ ആയത്തിനപ്പുറം മറ്റൊരു വിശദീകരണം ആവശ്യമുണ്ടോ?!
നോക്കൂ, "നീ ശിർക്കു ചെയ്യാൻ അവർ നിന്നെ നിർബന്ധിച്ചാൽ"
അഥവാ നിന്രെ റബ്ബിനെയും നബിയെയും നിഷേധിക്കാൻ നിന്നോട് അവർ കൽപ്പിച്ചാൽ,
"അതിൽ അവരെ നീ അനുസരിക്കരുത്".
പക്ഷെ, നിന്രെ റബ്ബ് ഒരു നിബന്ധന കൂടി നിന്രെ മേൽ വെച്ചു,
"അവരോട് നല്ല രൂപത്തിൽ സഹവർത്തിക്കണം". അവർ രണ്ടുപേരും അല്ലാഹുവിന്രെയും അവന്രെ റസൂലിന്രെയും ശത്രുക്കളാണെങ്കിൽപ്പോലും അവരോടുള്ള സഹവാസം ഭംഗിയാക്കണം.
ഇതിനേക്കാൾ ഗൌരവമേറിയ പ്രശ്നമോ, വലിയൊരു കാര്യമോ മറ്റേതുണ്ട് ?!

അല്ലാഹു തആലയുടെ വാക്ക് നീ ഓർക്കുക:
" അവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന് നിന്രെ റബ്ബ് വിധിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും, അവരിലൊരാൾ അല്ലെങ്കിൽ രണ്ടുപേരുമൊന്നിച്ച് നിന്രെയടുക്കൽ വാർദ്ധക്യത്തിലെത്തുന്നുവെങ്കിൽ അവരോട് 'ഉഫ്' ( ഛെ ) എന്നുപോലും നീ പറയരുത്. അവരോട് കയർത്തു സംസാരിക്കരുത്. വളര മാന്യമായ വാക്കുകൾ അവരോട് പറയണം. അവർക്കുവേണ്ടി കാരുണ്യത്തിന്രെ ചിറകുകൾ താഴ് ത്തിവെച്ചു കൊടുക്കണം. നീ പറയണം: "റബ്ബേ, അവർ രണ്ടുപേരോടും നീ കരുണ കാണിക്കണേ; ചെറുപ്പത്തിൽ അവർ എന്നോട് കരുണ കാണിച്ചതു പോലെ."
'ഉഫ്' എന്ന് പറയുന്നതുപോലും നിന്നോട് വിലക്കി. നിന്രെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക.

ഉമ്മക്ക് നന്മ ചെയ്തു കൊടുക്കാനുള്ള ഉപാധികളിൽ പെട്ടതാണ്:
അവരുമായി നിരന്തര സന്പർക്കം വെച്ചുപുലർത്തൽ, അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കൽ, അവരുടെ സംസാരം കേട്ടിരിക്കൽ പോലുളള കാര്യങ്ങൾ.
അവരുടെ സംസാരം നിന്രെ പ്രകൃതത്തിനും താൽപ്പര്യങ്ങൾക്കും യോജിക്കാത്തതാണെങ്കിൽ പോലും അവർക്ക് കാതുകൂർപ്പിച്ചിരിക്കുന്ന നല്ലൊരു ശ്രോതാവാകണം നീ, അവർ അതുകൊണ്ട് സന്തോഷവതിയാകും.

സൽകർമങ്ങൾ അനുഷ്ടിക്കാനും, അല്ലാഹുവിനെ ഓർക്കാനും അവരെ നീ സഹായിക്കണം. എന്നാൽ അത് അവരെ മടുപ്പിക്കുന്ന തരത്തിലോ, നബി കാണിച്ചു തന്ന മാതൃകയുടെ പുറത്തേക്ക് അതിരുകടന്നു പോകുന്നതോ ആയിക്കൂടാ.

ആദരണീയനായ നമ്മുടെ റസൂലിനെക്കുറിച്ച് ഇബ്നു മസ്ഊദ് പറഞ്ഞത്, തന്രെ സ്വഹാബത്തിന് ഉപദേശങ്ങൾ നൽകുന്നതിന് അവരുടെ അവസ്ഥകളെ പരിഗണിച്ചിരുന്നുവെന്നാണ്; അവർക്ക് മടുപ്പുണ്ടാകുന്നതിനെ ഭയന്നിട്ടായിരുന്നു അത്.

നിന്രെ ഉമ്മക്ക് ധാരാളമായി പാരിതോഷികങ്ങൾ നൽകാൻ നീ ശ്രദ്ധിക്കണം, കാരണം പാരിതോഷികങ്ങൾ മനസ്സിന് സന്തോഷം നൽകും. ഹൃദയത്തെ മംഗളമാക്കും, ഈ കാര്യം നമ്മുടെ നബിയുടെ വചസ്സിൽ നിന്നാണ് നാം സ്വീകരിച്ചിട്ടുള്ളത്, അദ്ദേഹം പറഞ്ഞു:
" നിങ്ങൾ പരസ്പരം പാരിതോഷികങ്ങൾ നൽകുക, നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാകുക."

എന്നാൽ നിന്രെ ഭാര്യ നിന്രെ ഉമ്മയുമായി ഭിന്നതയുണ്ടാകുന്നുവെങ്കിൽ, നീ മനസ്സിലാക്കുക, നിന്രെ ഭാര്യയോട് അക്രമം കാണിക്കുന്നത് നിഷിദ്ധമാണ്. നിന്രെ കഴിവിന്രെ പരമാവധി പരിശ്രമം നടത്തി കാര്യങ്ങൾ ഒന്ന് അടുപ്പിച്ച് നേരെയാക്കി കൊണ്ടുപോവുകയാണ് വേണ്ടത്. അതേ സമയം ഒരിക്കലും പുറത്തു കടക്കാൻ നിനക്കവകാശമില്ലാത്ത ഒരു അതിരുണ്ട്; നിന്രെ ഉമ്മയോട് വാക്കുകൾ പരുഷമാക്കൽ, ശബ്ദമുയർത്തൽ, അക്രമം കാണിക്കൽ തുടങ്ങിയവയാണത്. അക്രമം പല രൂപത്തിൽ കടന്നുവരും.

നിന്രെ ഭാര്യയോട് നീ നീതി കാണിക്കണം; നിന്രെ ഉമ്മയോട് ഒരു അക്രമവും കാണിക്കാതെ. നിന്രെ ഉമ്മ നിന്നോട് അതിക്രമം കാണിച്ചാൽ അവരോട് തിരിച്ച് അതിക്രമം ചെയ്യുന്നതിന് നിനക്ക് യാതൊരു ന്യായവുമില്ല. അത് പിശാചിന്രെ പ്രവർത്തനവും പ്രേരണയും മാത്രമായിരിക്കും.

അതിനാൽ ഉമ്മയുടെ ജീവിതകാലം നീ പരമാവധി മുതലാക്കുക. ഏറ്റവും നല്ല സഹവാസവും നന്മകളും നൽകിക്കൊണ്ട് സന്തോഷത്തിന്രെ ഗേഹത്തിൽ നീ അവരെ പ്രവേശിപ്പിക്കുക. അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുക. പ്രയാസപ്പെട്ട് പുണ്യങ്ങളുണ്ടാക്കിയെടുത്തിട്ടെങ്കിലും അവരോട് പുണ്യം ചെയ്യണം. ക്ഷമ നിന്രെ പ്രകൃതത്തിലില്ലെങ്കിൽ പോലും അവരോടുളള പുണ്യത്തിനുവേണ്ടി ക്ഷമയുണ്ടാക്കിയെടുക്കണം.

സ്വാലിഹീങ്ങൾ അവരുടെ മാതാപിതാക്കൾക്ക് പുണ്യം ചെയ്തുകൊടുക്കാൻ കാണിച്ച ബുദ്ധിമുട്ടിന്രെ കാര്യത്തിൽ ആ കഥയിൽ നിനക്ക് സാക്ഷിയുണ്ട്. ഒരു ഗുഹയിലകപ്പെട്ട മൂവരിൽ ഒരാളുടെ കഥയാണ് ഞാനുദ്ദേശിച്ചത്. അയാൾ തന്രെ മാതാപിതാക്കൾക്കുവേണ്ടി പാലുമായി വന്നു, അവർ ഉറങ്ങിപ്പോയിരുന്നു, അവരുണരും വരെ അതുമായി തലക്കും ഭാഗത്ത് കാത്തുനിന്നു, തന്രെ മക്കൾ അതിന്രെ ആവശ്യക്കാരായിരുന്നു, അവർക്ക് കൊടുക്കാതെ അയാൾ മാതാപിതാക്കൾ ഉണരും വരെ കാത്തുനിൽക്കുകയാണ് ചെയ്തത്. അവർക്കു രണ്ടുപേർക്കും തൃപ്തിവരുവോളം ആദ്യം അവരെ കുടിപ്പിച്ചു. അതിനു ശേഷം മാത്രമാണ് തന്രെ ഭാര്യക്കും മക്കൾക്കും നൽകിയത്. അദ്ദേഹത്തിന്രെ ആ പ്രവർത്തിയിൽ അല്ലാഹുവിന്രെ തൃപ്തിയും സാമീപ്യവും ലഭിക്കുകയും ചെയതു.
എത്ര മഹത്തരമായ പുണ്യം !
എത്ര മഹനീയമായ കർമ്മം !!

ശൈഖ്‌ അബൂ ഉഥ്‌മാൻ മുഹമ്മദ്‌ അൽ അഞ്ചരീ حفظه الله
വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ حفظه الله

Thursday, October 15, 2015

സുന്നത്ത് - അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്.

ഇമാം ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു " സുന്നത്ത് -ഏതൊരുവനാണോ ഇലാഹ് ആയിട്ടുള്ളവൻ അവൻ തന്നെ സത്യം- അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്. അതിനാൽ നിങ്ങൾ അതിന്മേൽ ക്ഷമ കാണിക്കുക, അള്ളാഹു നിങ്ങളിൽ റഹ് മത്ത് ചൊരിയട്ടെ. നിശ്ചയമായും, അഹ് ലുസ്സുന്ന കഴിഞ്ഞ കാലത്ത് എണ്ണത്തിൽ കുറവായിരുന്നു, വരും കാലത്തും അവർ എണ്ണത്തിൽ കുറവുള്ളവരാണ്. അവർ ദുർവൃത്തന്മാരുടെ ദുർവൃത്തികളുടെ കൂടെയോ, അഹ് ലുൽ ബിദ്അയുടെ ബിദ്അത്തിന്റെ കൂടെയോ പോയില്ല. അവർ അവരുടെ റബ്ബിനെ കണ്ടു മുട്ടുന്നതു വരെ അവരുടെ സുന്നത്തിൽ ക്ഷമയോടെ ഉറച്ചു നിന്നു. അതിനാൽ അപ്രകാരം നിങ്ങളും ആയിത്തീരുക" ശറഹുത്വഹാവിയ-ഇബ്നു അബിൽ ഇസ്- 2/362

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.