Sunday, December 6, 2015

തക് ഫീർ - അഹ് ലുസ്സുന്നയുടെ നിലപാട് -5

ഒരു കാര്യം കുഫ്ർ ആണെന്ന് പറയുന്നതും ഒരു വ്യക്തി കാഫിർ ആണെന്ന് വിധി പറയുന്നതും രണ്ടാണ്. ഒരു വ്യക്തിയെ തക് ഫീർ നടത്തണമെങ്കിൽ, അയാളിൽ കുഫ്ർ/ശിർക്ക് ഉണ്ടായാൽ മാത്രം പോര. അതായത് കുഫ്റിന്റെ/ശിർക്കിന്റെ ഒരു വാക്കോ പ്രവർത്തിയോ ഒരു വ്യക്തിയിൽ നിന്നുണ്ടായാൽ ആ വ്യക്തി കാഫിർ/മുശ് രിക്ക് എന്ന് വിധി പറയാൻ ചില നിബന്ധനകൾ പൂർത്തിയാക്കിയേ പറ്റു. അതിനുള്ള അവകാശമാകട്ടെ സാധാരണക്കാർക്ക് ഇല്ലതാനും.

സാധാരണ അഹ് ലുസ്സുന്നയുടെ ഉലമാക്കൾ ശിർക്ക് ചെയ്യുന്നവൻ മുശ് രിക്കാണ് എന്ന് പറയാറുണ്ട്‌. സത്യത്തിൽ അത് വ്യക്ത്യാധിഷ്ഠിതമായ ഒരു വിധിയല്ല. അങ്ങിനെ കാണാനും പാടില്ല. ആരെങ്കിലും ഇത്തരം പരാമർശങ്ങളെ വ്യക്ത്യാധിഷ്ഠിത വിധിയായി വിലയിരുത്തുന്നുവെങ്കിൽ, അത് അഹ് ലുസ്സുന്നയുടെ ഇവ്വിഷയകമായ സർവാംഗീകൃത നിലപാടിന് വിരുദ്ധമാണ്.
ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു.
والتحقيق في هذا أن القول قد يكون كفرا كمقالات الجهمية الذين قالوا " إن الله لا يتكلم " ولا يرى في الآخرة، ولكن قد يخفى على بعض الناس أنه كفر، فيطلق القول بتكفير القائل، كما قال السلف مَن قال : القرآن مخلوق فهو كافر، ومن قال إن الله لا يرى في الآخرة فهو كافر، ولا يكفر الشخص المعين حتى تقوم عليه الحجة" الفتاوى 7-619
((.....ഇതിൽ നിജപ്പെട്ട കാര്യം, ജഹ്മികളുടെ വാദങ്ങൾ പോലെ കുഫ്ർ ആകുന്നവ ഉണ്ടാകും. അവർ, ' അള്ളാഹു സംസാരിക്കുകയില്ല, പരലോകത്ത് അള്ളാഹുവിനെ കാണാൻ കഴിയില്ല' എന്നൊക്കെ പറഞ്ഞവരാണ്. എന്നാൽ, അത്തരം വാദങ്ങൾ കുഫ്ർ ആണെന്ന് അറിയാത്തവർ ഉണ്ടാകാം. അപ്പോൾ അത് പറഞ്ഞ ആൾ കാഫിർ ആണെന്ന് മുത്വ് ലഖ് ആയ നിലയിൽ പറയപ്പെടും. "ഖുർആൻ സൃഷ്ടിയാണെന്നു പറഞ്ഞവൻ കാഫിറാണ്", "പരലോകത്ത് അള്ളാഹുവിനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞവൻ കാഫിറാണ്" എന്നൊക്കെ സലഫുകൾ പറഞ്ഞത് പോലെ. തെളിവ് നിരത്തി സ്ഥാപിക്കപ്പെടുന്നത് വരെ, ഒരു വ്യക്തിയിൽ കുഫ്ർ ആരോപിക്കപ്പെടാവതല്ല " ഫതാവാ -7/ 619

മുകളിലെ ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്ന അടിസ്ഥാനപരമായ ഒരു അസ്വിലിലേക്കാണ് ഞാൻ വിരൽ ചൂണ്ടുന്നത്. അതായത്, മുത്വ് ലഖായി (നിരുപാധികം) പറയുന്ന വിധികൾ മുഅയ്യനായി (സോപാധികം, വ്യക്ത്യാധിഷ്ഠിതമായി ) പരിഗണിക്കപ്പെടുകയില്ലായെന്ന് ! ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാമിനെത്തന്നെ ഉദ്ധരിച്ചത് ആധികാരികതയുടെ ബലം ഉറപ്പു വരുത്താനാണ്.
അപ്പോൾ, ഈ രൂപത്തിലുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്ത്യാധിഷ്ഠിതമായി നിലപാടുകൾ സ്വീകരിക്കുക എളുപ്പമല്ല.
കേരളത്തിലെ സുന്നികളിൽ ശിർക്ക് സംഭവിക്കുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സുന്നി പള്ളികളിലെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന് പറയുന്നത് ആ വ്യക്തിയെ ഇസ്‌ലാം മതത്തിൽ നിന്ന് പുറത്തു പോയ കാഫിർ ആയി വിധിക്കുന്നതിന് തുല്യവുമാണ്. അവിടെ രണ്ടു നിലപാടുകൾ ഇല്ല ! ഒന്നുകിൽ മുസ്‌ലിം, അപ്പോൾ തുടർന്ന് നമസ്കരിക്കാം. തുടർന്ന് നമസ്കാരം പാടില്ലെങ്കിൽ അയാളെ നിങ്ങൾ കാഫിർ ആയാണ് പരിഗണിക്കുന്നത് എന്നാണ് കരുതുക.
ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ വീണ്ടും പറയുന്നു.
"مع أن أحمد لم يكفر أعيان الجهمية ولا كل من قال إنه جهمي كفره،ولا كل من وافق الجهمية،
بل صلى خلف الجهمية الذين دعوا إلى قولهم وامتحنوا الناس وعاقبوا من لم يوافقهم بالعقوبات الغليظة لم يكفرهم أحمد وأمثاله، بل كان يعتقد إيمانهم وإمامتهم ويدعو لهم..... مجموع فتاوى 7- / 507 و 508
ജഹ്മികൾ കാഫിറുകളാണ് എന്ന് വിധി പറഞ്ഞ ഇമാം അഹ് മദിന്റെ നിലാപാടിനെക്കുറിച്ചാണ് ഇവിടെ പരാമർശം. അദ്ദേഹം പറയുന്നു " ..... എന്നിട്ടും, ഇമാം അഹ് മദ്‌, ജഹ്മികളിലെ വ്യക്തികളെയോ ജഹ്മി ആണെന്ന് പറയപ്പെട്ടവനെയോ അവരുടെ നിലപാടുകൾ സ്വീകരിച്ചവനെയോ തക് ഫീർ നടത്തിയിരുന്നില്ല. എന്ന് മാത്രമല്ല, ജഹ്മിയ്യത്തിലേക്ക് ക്ഷണിക്കുകയും, ജനങ്ങളെ അത് വെച്ച് പരിശോധിക്കുകയും, അംഗീകരിക്കാത്തവരെ അതി കഠിനമായി ശിക്ഷിക്കുകയും ചെയ്ത ജഹ്മികൾക്ക് പിന്നിൽ നിന്ന് അദ്ദേഹം നമസ്കാരം നിർവ്വഹിച്ചിട്ടുണ്ട്. അഹ് മദും അദ്ധേഹത്തെപ്പോലെ ഉള്ളവരും അവരെ കാഫിറുകൾ എന്ന് വിധിച്ചിരുന്നില്ല , എന്നല്ല, അവരുടെ ഈമാനിലും നേതൃത്വത്തിലും അദ്ദേഹം വിശ്വസിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തിരുന്നു. " ഫതാവാ 7/507, 508
അഹ് ലുസ്സുന്നത്തിന്റെ അക്കാലത്തെ ഇമാമായ ഇമാം അഹ് മദ് റഹിമഹുള്ളാ വിഷയം തിരിയാത്ത ആളാണെന്നു പറയുമോ ? അത് ഉദ്ധരിച്ച ഇബ്ൻ തീമിയ റഹിമഹുള്ളാ മറ്റാർക്കോ വേണ്ടി സംസാരിക്കുന്ന ഉട്ടോപ്യൻ ആശയക്കാരൻ എന്ന് പറയുമോ ? അറിയില്ല !!
ഇവരൊക്കെ ദീൻ മനസ്സിലാക്കിയത് പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്. വ്യാഖ്യാനിച്ചതും അമൽ ചെയ്തതുമെല്ലാം ഇങ്ങിനെത്തന്നെ.
ലോകത്തിന്റെ ഏതെങ്കിലും മുക്കിൽ, ഇരുണ്ട ഒരു മുറിയിൽ കമ്പ്യൂട്ടറിന്റെ മുമ്പിൽ ചടഞ്ഞിരുന്ന്, ഇന്റർനെറ്റിൽ കയറി ഉലമാക്കളുടെ ഫത് വകൾ വായിച്ചു തെറ്റായി മനസ്സിലാക്കി അതാണ്‌ ദീൻ എന്ന് കരുതി നിലപാടുകൾ സ്വീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവർക്ക് കാര്യങ്ങൾ അതിന്റെ ശെരിയായ അർത്ഥത്തിൽ മനസ്സിലാകാൻ സമയമേറെയെടുക്കും; ഇനിയും. പക്ഷെ, ഒരപേക്ഷയുണ്ട്, ദയവു ചെയ്തു സാധാരണ ജനങ്ങളുടെ ദീനിൽ ഇടപെടരുത്.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.