Saturday, April 7, 2018

ബിദ്അത്തിന്റെ അപകടം


സഹ്ലുബ്നു അബ്ദുള്ള അത്തസത്തുരി റഹിമഹുള്ളാ പറഞ്ഞു : ആരെന്കിലും ദീനിൽ പുതിയതായി വല്ലതും കൊണ്ടുവന്നാൽ അന്ത്യനാളിൽ അതിനെക്കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും. സുന്നത്തുമായി അത് പൊരുത്തപ്പെട്ടാൽ അവൻ രകഷപ്പെട്ടു. അല്ലെന്കിൽ അവനാണ് നാശം


​قال سهل بن عبدالله التستري رحمه الله:
"ما أحدثَ أحدٌ في #العلم شيئاً إلاَّ سئل عنه يوم #القيامة ؛ فإنْ وافقَ #السُّنَّة سَلِمَ و إلا فهو العطب".


(جامع بيان العلم) (2 / 1085).

യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ .....

ഇമാം ഇബ്'നു ബത്ത رحمه الله പറഞ്ഞു:

യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ, ഔദാര്യവാനായ റബ്ബിന്റെ സംരക്ഷണം മുൻകടക്കുകയും ചെയ്തുവോ,

അവന്റെ അടയാളം:

സുരക്ഷയും സമാധാനവും തേടി അല്ലാഹുവിനോട് ആവലാതിപ്പെടുകയും അഭയം തേടുകയും ചെയ്തുകൊണ്ടുള്ള ദുആയുടെ കവാടം അവനുവേണ്ടി തുറന്നുകൊടുക്കപ്പെടും.

അല്ലാഹുവിന് തൃപ്തിയുള്ളതോ, തന്റെ ദീനിന്ന് ഗുണമാകുന്നതോ അല്ലാത്ത കാര്യങ്ങളിൽ മിണ്ടാതിരിക്കാനും,  നാവിനെ സംരക്ഷിക്കാനും,
സമകാലികരായി ചുറ്റുമുള്ളവരെ നന്നായി മനസ്സിലാക്കാനും,
തന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നവനായിരിക്കാനും
തൌഫീഖ് നൽകപ്പെടും.

അനാവശ്യ കാര്യങ്ങളിൽ മുഴുകുന്നതും സംസാരിക്കുന്നതും അവൻ ഉപേക്ഷിക്കുന്നു. ഒരുപക്ഷേ തന്റെ നാശത്തിനു തന്നെ ഹേതുവായിത്തീരാവുന്ന കാര്യങ്ങളെക്കുറിച്ച അനാവശ്യ ചോദ്യങ്ങളും പ്രചാരണങ്ങളും അവൻ വെടിയുന്നു.

അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ സ്നേഹിക്കില്ല. അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ കോപിക്കില്ല.

തീർച്ചയായും ഈ ഫിത്'നകളും ഹവകളും ധാരാളം പടപ്പുകളെ വഷളാക്കിത്തീർത്തു. അവരുടെ വൃത്തികേടുകളുടെ മറ നീക്കി.

ജനങ്ങളിൽ തന്റെ നഫ്സിനെ ഏറ്റവും നന്നായി സംരക്ഷിക്കുന്നത് തന്റെ നാവിനെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവനാണ്.
തന്റെ ദീനുമായി ഏറ്റവും നന്നായി മുഴുകുന്നവനാണ്.
തനിക്ക് ആവശ്യമില്ലാത്തതിനെ ഏറ്റവും നന്നായി ഉപേക്ഷിക്കുന്നവനാണ്.

(അൽ ഇബാന: 2/596)

വിവ: അബൂ തൈമിയ്യ

ഈമാൻ വർധിക്കുന്നു, ഈമാൻ കുറയുന്നു

ഇബ്'നു റജബ് رحمه الله പറഞ്ഞു:

ആരാണോ അല്ലാഹുവിനെ സ്മരിക്കുന്നതും, അവന്റെ കിതാബ് പാരായണം ചെയ്യുന്നതും അധികരിപ്പിക്കുന്നത് അവന്റെ ഈമാൻ വർധിക്കുന്നു. ആരാണോ തന്റെ നാവുകൊണ്ടു ചെയ്യേണ്ട നിർബന്ധമായ ദിക്ർ ഒഴിവാക്കുന്നത് അവന്റെ ഈമാൻ കുറയുന്നു.

(ഫത്'ഹുൽബാരി)

വിവ: അബൂ തൈമിയ്യ

‏قَالَ الإِمَامُ ابْنُ رَجَبٍ -رَحِمَهُ اللهُ تَعَالَى- :

" فإنّ مَن زاد ذكره لله ، وتلاوته لكتابه : (( زاد إيمانه ))،

ومَن ترك الذكر الواجب بلسانه : (( نقص إيمانه ))".

["فتح الباري شرح صحيح البُخاريّ" (٩/١)]

തനിക്ക് ഫിത്'ന ബാധിച്ചിട്ടുണ്ടോ?

ഹുദൈഫ رضي الله عنه പറഞ്ഞു:

നിങ്ങളിലാരെങ്കിലും തനിക്ക് ഫിത്'ന ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ, അവൻ പരിശോധിക്കട്ടെ  അവൻ ഹറാമായിക്കണ്ടിരുന്ന കാര്യം ഹലാലായി കാണുന്നുണ്ടെങ്കിൽ അവന് ഫിത്'ന ബാധിച്ചിട്ടുണ്ട്.  അവൻ ഹലാലായിക്കണ്ടിരുന്ന കാര്യം ഹറാമായി കാണുന്നുണ്ടെങ്കിൽ അവന് ഫിത്'ന ബാധിച്ചിട്ടുണ്ട്. (ഹാകിം)

വിവ: അബൂ തൈമിയ്യ


عَنْ عُمَارَةَ بْنِ عُمَيْرٍ، عَنْ أَبِي عَمَّارٍ، عَنْ حُذَيْفَةَ رَضِيَ اللَّهُ عَنْهُ، قَالَ: «إِذَا أَحَبَّ أَحَدُكُمْ أَنْ يَعْلَمَ أَصَابَتْهُ الْفِتْنَةُ أَمْ لَا، فَلْيَنْظُرْ فَإِنْ كَانَ رَأَى حَلَالًا كَانَ يَرَاهُ حَرَامًا فَقَدْ أَصَابَتْهُالْفِتْنَةُ، وَإِنْ كَانَ يَرَى حَرَامًا كَانَ يَرَاهُ حَلَالًا فَقَدْ أَصَابَتْهُ»
رواه الحاكم وقال: هَذَا حَدِيثٌ صَحِيحُ الْإِسْنَادِ عَلَى شَرْطِ الشَّيْخَيْنِ، وَلَمْ يُخْرِجَاهُ "
[التعليق - من تلخيص الذهبي]
٨٤٤٣ - على شرط البخاري ومسلم


സ്ത്രീയുടെ നന്മ

അല്ലാമാ ഇബ്'നു ഉഥൈമീൻ رحمه الله പറഞ്ഞു:

എല്ലാ സ്ത്രീകളും മനസ്സിലാക്കട്ടെ, അറിവുകൊണ്ടല്ലാതെ അവൾ നന്നാവില്ല.
പഠിച്ചു മനസ്സിലാക്കേണ്ട ശർഇയ്യായ ഇൽമിനെയാണ് അറിവ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്നുകിൽ, അവൾക്ക് സാധ്യമാണെങ്കിൽ, കിതാബുകൾ വായിച്ച്, അല്ലെങ്കിൽ, പണ്ഡിതന്മാരുടെ നാവിൽ നിന്നും കേട്ട് മനസ്സിലാക്കിക്കൊണ്ട്. ആ പണ്ഡിതന്മാർ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ.
നമ്മുടെ ഈ കാലത്ത് പണ്ഡിതന്മാരുടെ നാവിൽ നിന്നും കേട്ടു പഠിക്കാൻ സ്ത്രീകൾക്ക് ധാരാളം സൌകര്യമുണ്ട്. അത് റെക്കോഡ് ചെയ്യപ്പെട്ട ഓഡിയോകളിലൂടെയാണ്. അത്തരം ഓഡിയോകൾക്ക് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുണ്ട്; നല്ല രീതിയിൽ അവ ഉപയോഗപ്പെടുത്തിയാൽ.

അതിനാൽ, സത്രീ നന്നാകണമെങ്കിൽ അവൾ അറിവു നേടൽ അനിവാര്യമാണ്.
കാരണം ഇൽമുകൊണ്ടല്ലാതെ നന്നാവില്ല.


(دور المرأة في إصلاح المجتمع ص:٧)

വിവ: അബൂ തൈമിയ്യ حفظه الله

റജബ് മാസത്തിനു പ്രത്യേകത ഇല്ല

റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ട് വന്നിട്ടുള്ള ഹദീസുകൾ ദുർബലമാണ്. ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറയുന്നു " റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ല. പവിത്രമായ മാസം എന്നതല്ലാതെ റജബ് മാസത്തിനു തൊട്ടു മുന്പുള്ള മാസമായ ജമാദുൽ ഉഖ് റയേക്കാൾ റജബിനു സവിശേഷത ഒന്നുമില്ല. അതിൽ മറ്റു മാസങ്ങളെപ്പോലെ അല്ലാതെ പ്രത്യേക നമസ്കാരമോ നോന്പോ ഉംറയോ ഒന്നുമില്ല. " ( ലിഖാഉൽ ബാബിൽ മഫ് തൂഹ് 26/174) 

എന്നാൽ റജബ് മാസത്തിന്റെ പ്രാധാന്യം പറയുന്ന അനസ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസ്, റജബ് മാസം ആയിക്കഴിഞ്ഞാൽ " അള്ളാഹുവേ, റജബിലും ശഅബാനിലും ഞങ്ങൾക്ക് ബർകതു ചൊരിയുകയും, റമദാനിനെ ഞങ്ങൾക്ക് നീ എത്തിക്കുകയും ചെയ്യേണമേ എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ദുആ ചെയ്യാറുണ്ടായിരുന്നു എന്ന ഹദീസ് ദുർബലമാണ് .

ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ് - 2


ഏക നിവേദക പരമ്പരയിലൂടെ വന്ന അഥവാ "ഖബറുൽ ആഹാദ്" ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന നിലപാട് പ്രമാണങ്ങളോട് ഒരു നിലക്കും യോജിക്കുന്നതല്ല. ഹദീസുകൾ പ്രധാനമായും "മുതവാതിർ" (അഥവാ ഹദീസിന്റെ പരമ്പരയിൽ ഒരുപാട് നിവേദകരുള്ള) "ആഹാദ്" (നിവേദക പരമ്പരയിൽ മുതവാതിറിന്റെ അത്രയും എണ്ണം നിവേദകർ ഇല്ലാത്ത) എന്നിങ്ങനെ രണ്ടു ഇനമാണുള്ളത്. മുതവാതിർ ആയ ഹദീസുകൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. ഇസ്‌ലാമിലെ വിശ്വാസ, കർമ്മ, വിധികളുമായെല്ലാം ബന്ധപ്പെട്ടു വന്നിട്ടുള്ള ഏതാണ്ടെല്ലാ കാര്യങ്ങളിലും ആഹാദ് ആയ ഹദീസുകൾ ആണ് ഉള്ളത്. മുസ്‌ലിം ലോകം തർക്കമില്ലാതെ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യമെന്നോ കർമ്മപരമെന്നോ വിത്യാസമില്ലാതെ അവ കാലങ്ങളായി സ്വീകരിച്ചു പോരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി ഖബറുൽ ആഹാദ് ആയ ഹദീസുകൾ 'സംശയാസ്പദമായ' അറിവ് മാത്രമേ പ്രധാനം ചെയ്യുന്നുള്ളുവെന്നും അതിനാൽ തന്നെ, വിശ്വാസ കാര്യങ്ങളിൽ അത്തരം ഹദീസുകൾ അസ്വീകാര്യമാണെന്നുമുള്ള നിലപാടുമായി ചില വിഭാഗം ആളുകൾ രംഗപ്രവേശം ചെയ്തു. പ്രധാനമായും മാതുരീദികളായിരുന്നു ഇതിനു പിന്നിൽ.


വാസ്തവത്തിൽ, ഇസ്‌ലാമിലെ പല വിഷയങ്ങളിലും ആഹാദ് ആയ ഹദീസുകൾ മാത്രമേയുള്ളൂ. സ്വഹാബികൾ തൊട്ടു ഇന്ന് വരെയുള്ള പ്രാമാണികരായ ഉലമാക്കളാരും തന്നെ അതിനു ദോഷം ആരോപിക്കുകയോ അഭിപ്രായ വിത്യാസത്തിലാവുകയോ ചെയ്തിട്ടില്ല.

എന്നാൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഹുസ്സൈൻ മടവൂരിൻറെ നേതൃത്വത്തിൽ വിഘടിച്ചു പോവുകയും, പ്രമാണങ്ങളോട് ബുദ്ധിപരമായി സമീപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇതേ വാദഗതിയുമായി രംഗപ്രവേശം ചെയ്തുവെന്നത് ഏറെ ആശ്ചര്യകരമാണ് . സത്യത്തിൽ മുഹമ്മദ് അബ്ദു, റഷീദ് രിദ ഉൽപ്പന്നമായ, പ്രമാണത്തെക്കാൾ യുക്തിക്കു പ്രാമുഖ്യം നൽകുന്ന നിലപാടിന്റെ വക്താക്കളാണ് കേരളത്തിലെ മുജാഹിദുകൾ. അക്കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിരാകരിക്കാൻ അവർ അവസാനം കണ്ടെത്തിയ മാർഗമാണ് പ്രസ്തുത ഹദീസ് ഖബറുൽ ആഹാദ് ആണ് എന്നത്. ആ ഹദീസിനെ തള്ളാൻ മുമ്പ് പറയാറുണ്ടായിരുന്ന ന്യായം, അതിന്റെ സനദിൽ ഹിശാം ബിൻ ഉർവ്വ റദിയള്ളാഹു അൻഹു ഉണ്ട് എന്നതായിരുന്നു. എന്നാൽ ആ ഹദീസ് ഹിശാം ഇല്ലാത്ത വേറെ സനദിലൂടെ രിവായതു ഉണ്ടെന്നു പറഞ്ഞപ്പോൾ രക്ഷയില്ലാതായി. അങ്ങിനെയാണ് ആ ഹദീസ് ഖബറുൽ ആഹാദ് ആണ്. ഖബറുൽ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന സാക്ഷാൽ "മാതുരീദി"കളുടെ വാദവുമായി ഇവർ രംഗപ്രവേശം ചെയ്തത്. ഈ നിലപാടിലൂടെ ഇസ്‌ലാമിൽ സ്ഥിരപ്പെട്ട പരശ്ശതം ഹദീസുകൾ അസ്വീകാര്യമായിത്തീരുമെന്ന കാര്യം അവർ മറന്ന് പോയി.

എനിക്ക് ഇവിടെ സൂചിപ്പിക്കാനുള്ളത്, ഇവർ സത്യസന്ധരും പ്രമാണങ്ങളോട് കൂറുള്ളവരും പറയുന്ന കാര്യങ്ങളോട് ഉത്തരവാദിത്വമുള്ളവരുമാണെങ്കിൽ ഇവ്വിഷയകമായ നിലപാടുകൾ തിരുത്തുകയും സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം അഹ്‌ലുസ്സുന്നയുടെ ഇന്നോളമുള്ള പ്രാമാണികരായ ഉലമാക്കളും സ്വീകരിച്ച നിലാപാടിലേക്കു തിരിച്ചു വരണമെന്നുമാണ്.

അവസാനമായി, ഈ വിഷയത്തിന് നേരെ കണ്ണടക്കുകയും പൊതു സമൂഹത്തിൽ അലയടിക്കുന്ന "വത്തക്ക വെള്ളത്തിൽ" മുഖം കുത്തിക്കിടക്കാനുമാണ് കെ എന്നമ്മിലെ കുറച്ചെങ്കിലും കാര്യബോധമുണ്ടെന്നു കരുതപ്പെടുന്നവരുടെ ഉദ്ദേശമെങ്കിൽ, അതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുകയാണ്.


ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ് - 1

ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട്  ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ്

തല വാചകം നീളം കൂടിയിട്ടുണ്ട്. സാരമില്ല. കാരണം ഉള്ളടക്കം വായിക്കാൻ സമയമില്ലാത്തവർക്കു തല വാചകം വായിച്ചാലും കാര്യം മനസ്സിലാകുമല്ലോ. അത് മാത്രമാണ് എന്റെ ലക്ഷ്യവും.

(ഖബറുൽ വാഹിദ്) അഥവാ ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു റിപ്പോർട്ടറിലൂടെ മാത്രം നിവേദനം ചെയ്യപ്പെടുന്ന ഹദീസുകൾ (മുതവാതിറിനേക്കാൾ താഴെ എണ്ണം നിവേദകരിലൂടെ) കർമ്മങ്ങളുമായി (അമലി) ബന്ധപ്പെട്ട കാര്യങ്ങളിലാണെങ്കിൽ മാത്രമേ സ്വീകരിക്കപ്പെടൂ എന്നും അതല്ലാത്ത, വിശ്വാസവുമായി (അഖദി) ബന്ധപ്പെട്ടവയിൽ അസ്വീകാര്യവുമാണ് എന്ന ഒരു പ്രചരണം കേരളത്തിലെ 'നവോദ്ധാനം' അവകാശപ്പെടുന്ന ഒരു വിഭാഗം മുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ " ഹദീസുൽ ആഹാദ് ഹുജ്ജത്തുൻ ഫിൽ അഖാഇദി വൽ അഹ്‌കാം " എന്ന ഗ്രന്ഥത്തിൽ പറയുന്നു.
" വിശ്വാസ പരമായ കാര്യങ്ങളിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാൻ പാടില്ല എന്നത് ആധുനികമായ ബിദ്അത്തുകളിൽ പെട്ടതാണ്.
മൊത്തത്തിൽ, ആഹാദ് ആയ ഹദീസുകൾ കൊണ്ട്, വിശ്വാസപരമായ കാര്യത്തിലാകട്ടെ, കർമ്മപരമായ കാര്യത്തിലാകട്ടെ, ശറഇന്റെ ഏതു കാര്യത്തിലും സ്വീകരിക്കൽ അനിവാര്യമാണെന്ന് ഖുർആനിലെയും ഹദീസിലെയും തെളിവുകളും, സ്വഹാബിമാരുടെ അമലും, ഉലമാക്കളുടെ വാക്കുകളും കൊണ്ട് തെളിയുന്നതാണ്- നാം വിശദീകരിച്ചത് പോലെ - അതിനു രണ്ടിനുമിടയിൽ വേർതിരിക്കൽ സലഫുകൾ മനസ്സിലാക്കാത്തതാണ്; ബിദ്അത്താണ്. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ "അസ്സവാഇഖുൽ മുർസല" എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തിയത് അദ്ദേഹം പറയുന്നു.
" ഈ വേർതിരിക്കൽ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്‌മാഉ കൊണ്ട് തന്നെ ബാത്വിലാണ്. വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങളിൽ അവർ ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാറുണ്ട്. വിശേഷിച്ചു അള്ളാഹുവിനെക്കുറിച്ചുള്ള വിധികൾ ഉൾക്കൊള്ളുന്ന "അള്ളാഹു ഇന്ന കാര്യം നിയമമാക്കിയിരിക്കുന്നു" ഇന്ന കാര്യം വാജിബ് ആക്കിയിരിക്കുന്നു" ഇന്ന കാര്യം അവൻ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു" പോലെയുള്ളവയിൽ. അള്ളാഹുവിന്റെ ദീനും ശറഉം അവന്റെ നാമ-വിശേഷണങ്ങളിലേക്കു മടങ്ങുന്നവയാണ്. സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം ഹദീസിന്റെയും സുന്നത്തിന്റെയും ആളുകളും വിശ്വാസ കാര്യങ്ങളിലും ഖദറുമായി ബന്ധപ്പെട്ടവയിലും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ടവയിലും മറ്റു വിധികളിലും ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കുന്നവരാണ്. കർമ്മപരമായ കാര്യങ്ങളിലല്ലാതെ, അള്ളാഹുവിനെക്കുറിച്ചും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തെളിവ് പിടിക്കാൻ പാടില്ലായെന്ന് അവരിൽ നിന്ന് ഒരാളിൽ നിന്ന് പോലും, തീരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു വിഷയത്തിലും (വിശ്വാസകാര്യങ്ങളും കർമ്മങ്ങളും ആയി ) വേർതിരിച്ച സലഫുകൾ എവിടെ? ഉണ്ട്; അവരുടെ സലഫുകളായി ഉള്ളത്, അള്ളാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വഹാബത്തിൽ നിന്നും വന്നു കിട്ടിയതിനെ വില വെക്കാത്ത പിൽക്കാലക്കാരായ ചില മുതകല്ലിമീങ്ങളാണ്..........” (ഇബ്നുൽ ഖയ്യിം)

ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഇത്രയും എഴുതിയത്, ആരെയെങ്കിലും കൊച്ചാക്കാനോ, വില കുറച്ചു കാണിക്കാനോ കൊള്ളരുതാത്തവനായി ചിത്രീകരിക്കാനോ അല്ല. മറിച്ച്, അള്ളാഹുവിന്റെ ദീനിലെ പ്രധാനപ്പെട്ട ഒരു വിഷയം ലാഘവ ബുദ്ധിയോടെ അവലോകനം ചെയ്യുകയും തെറ്റിധാരണ ജനകമായ വിധത്തിൽ കൈകാര്യം ചെയ്യുകയും സാധാരണ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധമുള്ളത് കൊണ്ട് മാത്രമാണ്. ഖബറുൽ വാഹിദ് ആയ ഹദീസുകൾ വിശ്വാസ പരമായ കാര്യങ്ങളിൽ അസ്വീകാര്യമാണെന്നു വരുമ്പോൾ അള്ളാഹുവിന്റെ ദീനിലെ മുക്കാൽ ഭാഗവും ഇല്ലാതാകും. കാരണം, ഇസ്‌ലാം മതത്തിൽ ഭൂരിഭാഗം കാര്യങ്ങളും സ്ഥിരീകരിക്കാൻ തെളിവായി സ്വീകരിച്ചത് ലഭ്യമായ ആഹാദ് ആയ ഹദീസുകളാണ്.
ഇത് വായിക്കുന്ന സഹോദരങ്ങളോട് എനിക്ക് വിനീതമായി പറയാനുള്ളത്, - നിങ്ങൾ ഏതു സംഘടനക്കാരനോ, പാർട്ടിക്കാരനോ നാട്ടുകാരനോ എന്നത് എനിക്ക് പ്രശ്നമല്ല. ഇവിടെ സൂചിപ്പിച്ച വിഷയത്തിൽ എതിരഭിപ്രായമുള്ള ആളുകളിലേക്ക്‌ ഇത് പരമാവധി എത്തിക്കുക. അവർ സത്യത്തിന്റെ ഭാഗത്താണ് എന്ന് തെളിയിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും അവർ തന്നെയാണ്. അവരുടെ അടുത്ത് ഇതിനെ ഖണ്ഡിക്കാൻ തക്ക രേഖകൾ ഉണ്ടെങ്കിൽ അവരതു കാണിക്കുകയും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യട്ടെ. അപ്പോൾ നമുക്കത് സർവ്വാത്മനാ സ്വീകരിക്കാമല്ലോ.
(വിഷയത്തെക്കുറിച്ച് ധാരണയില്ലാത്തവർ ദയവ് ചെയ്ത് ഇടപെടാതിരിക്കുക)

സുന്നത്ത്‌


എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.