Monday, August 19, 2013

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ്-വാനുൽ മുസ്ലിമൂനും - 2

ഇസ്ലാമിലെ ജിഹാദും 
ഈജിപ്തിലെ ഇഖ്-വാനുൽ മുസ്ലിമൂനും-2

ഒന്ന് -

يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم
സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും(ഭരണാധികാരികൾ) അനുസരിക്കുക.

രണ്ടു-

«اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ» رواه البخاري
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും!

മൂന്നു-

سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم
"اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ"

സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്)

നാല്-

وقال رسول الله صلى الله عليه وسلم لحذيفة بن اليمان "تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ» رواه مسلم
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.

അഞ്ചു-

"إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم

നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്)
അവർ ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്)

ആറു-

وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسلم
ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )

ഏഴു-
മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ണുള്ളവരെല്ലാം കാണണം. കാതുള്ളവരെല്ലാം കേൾക്കണം. വായിക്കാൻ അറിയുന്നവരെല്ലാം വായിക്കണം. എത്തിക്കാൻ കഴിയുന്നവർക്കെല്ലാം എത്തിക്കണം. കണ്ടതും കേട്ടതും കാളമൂത്രവും പ്രചരിപ്പിക്കുകയും, ഇഖ്-വാനികളുടെ ഉച്ചിഷ്ടവും ജമായത്തെ ഇസ്ലാമിയുടെ അമേധ്യവും തോളിലേറ്റി ജിഹാദ് ജിഹാദെന്നു വിളിച്ചു കൂവുന്ന ഏഴാം കൂലികൾ നിർബന്ധമായും ഭരണാധികാരികളുടെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞതെന്തെന്നറിയണം.

അല്ലെങ്കിൽ, നഷ്ടം മറ്റാർക്കുമായിരിക്കില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആരോടെങ്കിലും കടം വാങ്ങുക !!

Friday, August 16, 2013

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും 1

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും

ഒന്ന് -

ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ  വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !!

രണ്ട്-

 ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു  ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല.

മൂന്ന് -

 ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ  ആധുനിക       ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ.

നാല് -

നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു.

അഞ്ചു -

തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു.

ആറ്-

ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്‌?

ഏഴ് -

നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക്‌ ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട്‌ അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല.

എട്ട് -


ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? 
എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.