Tuesday, June 27, 2017

ഇംസാക്

السلام عليكم ورحمة الله وبركاته

بسم الله، والحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد:

ശവാൽ മാസപ്പിറവി കാണ്ടതിൻറെ അടിസ്ഥാനത്തിൽ ഒരു മുസ്ലിം ഭരണാധികാരി ഈദ് ഉറപ്പിച്ചാൽ പിന്നെ നോന്പ് പിടിക്കാവതല്ല, റമളാൻ അവസാനിച്ചിരിക്കുന്നു. 

ഈദ് അതതു നാട്ടിലെ മുസ്ലിം സമൂഹത്തോടൊപ്പം ആഘോഷിക്കുക. എന്നാൽ, ഖഗോളീയരുടെ ഗണിതമനുസരിച്ച് ഈദ് ആഘോഷിക്കുന്നവരുടെ ബിദ്അത്തിലും ഭിന്നിപ്പിലും ചേരാതിരിക്കുക. 

മറ്റു നാടുകളിലെ  ഭരണാധികാരികൾ ഈദ് പ്രഖ്യാപിച്ചിട്ടും പ്രാദേശികമായി മാസപ്പിറവി കാണാത്തതിൻറെ പേരിൽ നോന്പുതുടരുന്ന നാട്ടിലാണെങ്കിൽ ആ ദിവസം നോന്പ് പിടിക്കാതെ ഇംസാക് മാത്രം നടത്തുക; ഫിത് നയും ഭിന്നിപ്പും സൂക്ഷിക്കുക.

'ഇംസാക്' :  മറ്റുള്ളവരുടെ മുന്നിൽ നോന്പുകാരനെ പോലെ അന്നപാനീയങ്ങൾ വെടിഞ്ഞു നിൽക്കുന്ന അവസ്ഥ

അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ حفظه الله
29.9.1438

നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന്‌ അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച്‌ പ്രഖ്യാപിക്കലുമാണ്‌.

നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന്‌ അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച്‌ പ്രഖ്യാപിക്കലുമാണ്‌.
എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക്‌ സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.

പിന്നെ അതിന്റെ മാനദണ്ഡമെന്ത്‌ ?
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ്‌ അതിന്റെ മാനദണ്ഡം :
" പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്‌."
റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത്‌ , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച്‌ നോംമ്പ്‌ അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്‌.
ഇതു തന്നെയാണ്‌ ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്‌റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട്‌ മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത്‌ പരിഗണിച്ച്‌ തീരുമാനമെടുക്കും ,
ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല.
അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച്‌ നബിയും ഖലീഫമാരുമെടുത്ത തീരുമാനം
ബിദ്‌-അത്തായിരുന്നില്ല ; മറിച്ച്‌ അതാണ്‌ സുന്നത്ത്‌ .
" പരിഗണിച്ച കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്‌."
ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന്‌ അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്‌-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക്‌ ബിദ്‌-അത്ത്‌ എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്‌ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട്‌ .
968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട്‌ 84 വരെ അത്‌ തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട്‌ അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?!
ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ :
തമിഴ്‌ നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും , കോയമ്പത്തൂരിലും , കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ
അൽപ്പം മലയാളം മനസ്സിലാകുന്ന
കെ.എൻ.എം - എസ്‌.എസ്‌.എഫ്‌ കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട്‌ .
ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?!
നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട്‌ കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത്‌ മുറുകെ പിടിച്ചാൽ ലോക മുസ്‌ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ..
കഴിയുന്നതിനനുസരിച്ച്‌ അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും .
കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ .
പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്‌.
 ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന്‌
മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല . ഗൾഫ്‌ രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്‌യൂഷ്യനുകളാണ്‌ ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !!
ന്യൂ ഇയർ ദിനം ലോകത്ത്‌ ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?!
 അത്‌ അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!!
അറഫാ ദിവസം നോമ്പ്‌ പിടിക്കാനാണ്‌ നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്‌ ,
അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്‌.
ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട്‌ കണക്കാക്കാൻ കൽപ്പനയില്ല .
അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്‌ കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക്‌ മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല.

അല്ലാഹുവാണ്‌ തൗഫീഖ്‌ നൽകുന്നവൻ .

അബു തൈമിയ്യ ഹനീഫ് حفظه الله

Saturday, June 3, 2017

"അവൻ ദുനിയാവ് മുഴുവൻ വെട്ടിപ്പിടിച്ചവനെപ്പോലെയാണ്"
"നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങളിൽ ആരാണോ നിർഭയത്തോടെയും ആയുരാരോഗ്യത്തോടെയും തന്റെ തട്ടകത്തിൽ ആയിത്തീരുകയും, ആ ദിവസത്തെ ആഹാരം ഉടമപ്പെടുത്തുകയും ചെയ്തത്, അവൻ ദുനിയാവ് മുഴുവൻ വെട്ടിപ്പിടിച്ചവനെപ്പോലെയാണ്." അദബുൽ മുഫ്റദ് - ബുഖാരി

സുന്നത്തിന്റെ പ്രാമാണികത
‏قال حسان بن عطية :
‏" كان جبريل ينزل على رسول الله ﷺ بالسنة كما ينزل عليه بالقرآن فيعلمه إياها كما يعلمه القرآن "
‏رواه الدارمي ( ٥٩٤)


നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട് - 2

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട്
" ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ് " എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു.
" ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്‌ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്‌ലിം ഉമ്മത്ത്‌ അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്.
ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്.
അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ്‌ ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു.
കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്‌ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട്‌ വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
{وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ."
അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്‌ലാം മതത്തിനും സംഭവിക്കും....."
( ഷെയ്ഖ്‌ അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം)

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട് - 1

​​
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ നിഷേധിക്കാൻ സാധാരണ ഗതിയിൽ മടവൂരികൾ ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് ... " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " എന്നത്.
ഈ ഹദീസിൽ പരാമർശിച്ച 

" സിഹ്റിൽ വിശ്വസിക്കുക"  എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.  ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. ✍അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം.

മുസ്‌ലിം ഉമ്മത്ത്‌ ഇജ്മാഓടെ സ്വീകരിച്ച ഒരു ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക എന്ന നീചമായ പ്രവൃത്തിയാണ് ഇവർ ചെയ്തത്. കാര്യബോധമില്ലാത്ത കെ എന്നെമ്മുകാരെ വിരട്ടാൻ ഇത്തരം ഓലപ്പാമ്പുകൾ ഉപകരിച്ചേക്കാം. പക്ഷെ ഈ തട്ടിപ്പുകൾ എല്ലാവരുടെ അടുത്തും നടക്കില്ല. മടവൂരികളുടെ മുഴുവൻ വാദഗതികളുടെയും അവസ്ഥ ഇത് തന്നെയാണ്.

സലഫുകളുടെ മൻഹജ് - 2

ഖുർആനും സുന്നത്തും സലഫുകൾ, അഥവാ സ്വഹാബത് എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമൽ ചെയ്യുകയും ചെയ്തുവോ അപ്രകാരം തന്നെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമൽ ചെയ്യുകയും ചെയ്‌താൽ അവൻ സലഫുകളുടെ സുരക്ഷിത മാർഗത്തിൽ പ്രവേശിച്ചു. അപ്പോൾ പിന്നെ ശിർക്കൻ മുടി മൊല്ലമാർക്കോ ഇസ്‌ലാമിന് കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകിയ ഇസ്ളാമിസ്റുകൾക്കോ ഹദീസുകൾ നിഷേധിക്കുകയും ബുദ്ധിക്കു അനുസരിച്ചു പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന കെ എന്നെം-മടവൂർ സാന്പാർ മുന്നണിക്കോ വിശ്വാസ വിമലീകരണത്തിനു വില കൽപ്പിക്കാത്ത തബ്ലീഗ് ജമാഅതിനോ അതിലേക്കു കടന്നു വരാൻ യാതൊരു പഴുതുമുണ്ടാകില്ല.

സലഫുകളുടെ മൻഹജ് - 1

മതപരമായ ഏതൊരു വിഷയത്തിലും ഖുർആനും സുന്നത്തും അനുസരിച്ചു സലഫുകൾ സ്വീകരിച്ച നിലപാടാണ് പ്രമാണമായി സ്വീകരിക്കേണ്ടത്. ഭൂരിഭാഗം ആളുകളും പ്രസ്ഥാനങ്ങളും പാർട്ടികളും ഗ്രുപ്പുകളും അതിനു എതിരായാലും ന്യായീകരണങ്ങൾ എത്ര യുക്തിപരമായാലും സലഫുകളുടെ ധാരണക്ക് വിരുദ്ധമായ ഒരു നിലപാട് ഒരിക്കലും സ്വീകാര്യമല്ല.

സിഹ്ർ, കണ്ണേർ, ജിന്നുബാധസിഹ്ർ, കണ്ണേർ, ജിന്നുബാധ തുടങ്ങിയവ സംഭവ്യവും മനുഷ്യന്റെ മരണത്തിനു പോലും കാരണമായിത്തീരുമെന്നു സൂചിപ്പിക്കുന്ന സ്വഹീഹായ ഹദീസുകൾ. ഇക്കാര്യം അഹ്ലുസ്സുന്നത്തിന്റെ പ്രാമാണിക പണ്ഡിതന്മാർ അഭിപ്രായാന്തരമില്ലാതെ സ്വീകരിച്ചതും അംഗീകരിച്ചതുമാണ്. ഇതിനു വിരുദ്ധമായ പ്രാമാണികമായ ഒരഭിപ്രായം കൊണ്ട് വരാൻ ആർക്കും സാധ്യമല്ല.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.