Thursday, February 19, 2009

ആഹ്ലുസ്സുന്ന - ആഹ്ലുല്‍ ബിദഅ- സുവ്യക്ത അന്തരം


الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلا على الظالمين، والصلاة والسلام الأتـمَّان الأكملان على نبينا محمد، وعلى آله وصحبه أجمعين.وأشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمداً عبده ورسوله، بلَّغ الرسالة، وأدى الأمانة، ونصح الأمة، وجاهد في الله حق جهاده، حتى أتاه اليقين من ربه،فصلوات الله وتسليماته عليه، وعلى آله، وأصحابه، وأتباعه إلى يوم الدين.

കിതാബും സുന്നത്തും - ഇതു രണ്ടുമാണ് അഹ്ലുസുന്നത്തിന്‍റെ ആദര്‍ശാടിത്തറ നിശ്ചയിക്കുന്നത്‌. അതിന്‍റെ ഉലമാക്കള്‍ ദഅവത്ത് നടത്തുന്നത് അതിലേക്കാണ്. അവരല്ലാതെ മറ്റാരും അത് ചെയ്യുന്നില്ല. എന്നാല്‍ أهل الأهواء ന്റെ രീതി അതല്ല. അവര്‍ ഖുറാന്‍ സുന്നത്ത് എന്ന് പറയും. പക്ഷെ, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അവര്‍, സ്വന്തം ബുദ്ധിയും, കാഴ്ചപ്പാടുകളും, പൊതുജനാഭിപ്രായങ്ങളും സ്വീകരിക്കുകയും, ദീനിന്‍റെ-ഖുരാനിന്റെയും സുന്നത്തിന്റെയും -പേരില്‍ അവ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണെന്ന് കാണാം. ഇതു തന്നെയാണ് أهل السنة ഉം أهل البدع യും തമ്മിലുള്ള അടിസ്ഥാന പരമായ അന്തരം. അഖീദയില്‍ തുടങ്ങി, ഒരാള്‍ ദീന്‍ പഠിക്കുമ്പോള്‍, തൌഹീദ്, സുന്നത്ത്, മുആമലാത്, മുനാകഹാത്, സിയാസ ശറഇയ്യ, തുടങ്ങിയ വിഷയങ്ങള്‍ വായിക്കപ്പെടുക സ്വാഭാവികം മാത്രം. ജീവിതത്തിന്‍റെ നിഖില വശങ്ങളും ഉലമാക്കളുടെ ദര്‍സുകളില് പ്രദിപാതിക്കപ്പെടാറുണ്ട് എന്ന കാര്യം അതില്‍ ഒരിക്കലെങ്കിലും പങ്കെടുക്കാന്‍ توفيق ലഭിച്ചവര്‍ക്കറിയാം. അതായത്, ഓരോ വിഷയത്തിനും മുറിച്ചു മുറിച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് സാരം. ഉദാഹരണത്തിന് , 'കുടുംബ ജീവിതം ഇസ്ലാമില്‍' , "ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ" , "ജിഹാദ് ഇസ്ലാമില്‍" , "ഇസ്ലാമും തീവ്ര വാദവും" തുടങ്ങി പൊതുവായതും, അഭിപ്രായ വിത്യാസം തുലോം കുറഞ്ഞതുമായ വിഷയങ്ങള്‍ വിശദമായ് അപഗ്രഥിക്കുകയും, ദഅവത്തിന്റെ പേരില്‍ കേവലം 'ആളെക്കുട്ടി മാമാങ്കങ്ങള്‍ക്ക്" കോപ് കൂട്ടുകയും ചെയ്യുന്ന أهل البدع ന്‍റെ സാര്‍വത്രിക രീതി ഒരിക്കലും أهل السنة സ്വീകരിക്കാറില്ല. പൊതുജനങ്ങളെ എപ്പോഴും അഖീദയും സുന്നതുമായ് ബന്ധിപ്പിക്കുകയും, أهل السنة ന്‍റെ ഉലമാക്കളുമായി അവരെ കൂട്ടിയിണക്കുകയും ചെയ്യുന്ന ഒരു രീതി ഇന്നു ദഅവ രംഗത്ത് കുറച്ചു മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. والله المستعان

أهل السنة ന്‍റെ ഉലമാക്കള്‍ حسيات കളില്‍ (അനുഭവ വേധ്യമായ, وحي അല്ലാത്ത) കാര്യങ്ങളില്‍ ഊന്നി നില്‍ക്കുകയോ , ആവശ്യത്തില്‍ കവിഞ്ഞു അവയില്‍ ചുറ്റിതിരിയുകയോ ചെയ്യാറില്ല. മറിച്ചു أهل السنة ന്‍റെ പ്രഥമവും പ്രധാനവുമായ ഊന്നല്‍ എപ്പോഴും, എക്കാലത്തും غيبيات കളില്‍ (അനുഭവ വേധ്യമല്ലാത്ത, وحي കളില്‍ മാത്രം പരിമിതമായ ഉലൂമുകളില്‍) അഥവാ ഖുര്‍ആനിന്റെയും സുന്നത്തിന്‍റെയും അച്ചുതണ്ടിലാണ് അവര്‍ കറങ്ങുന്നത്. إمام أوزاعي പറഞ്ഞതു ഇവിടെ സ്മര്യമാണ്. ندور مع السنة حيث دارت " ഞങ്ങള്‍, സുന്നത്തിനൊപ്പം, അത് കറങ്ങുന്നിടത്തു കൂടെ കറങ്ങുന്നു. " ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാല്‍, ആനുകാലിക -സാമൂഹികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ, മാനുഷികാമോ ആയ എല്ലാ പ്രശ്നങ്ങളിലും 'ഇടപെടുകയും' , പിന്നെ 'ദഅവത്ത്' അതുമായ് പരിമിതപ്പെടുകയും ചെയ്യുക. ! ഇതു أهل السنة ന്‍റെ ഉലമാക്കളില്‍ കാണുക അസാധ്യം. എന്നാല്‍ أهل الأهواء والبدع ഇതിന്‍റെ വക്താക്കളും, പ്രയോഗ്താക്കളും ആണെന്ന് മാത്രമല്ല, അതാണ്‌ യഥാര്‍ത്ഥ ദഅവത്ത് എന്ന് കരുതുന്നവരുമാണ്. ! نسأل الله السلامة والعافية

أهل السنة ന്‍റെ മുകളില്‍ പറഞ്ഞ രീതി മനസ്സിലാകണമെങ്കില്‍ സഹാബത്, താബീ, തുടങ്ങി, താഴെ തലക്കലുള്ള ഉലമാക്കളുടെ വരെ, ജീവിതവും അവരുടെ ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ മതിയാകും. ഉദാഹരണത്തിന്, ഇമാം അഹ്മദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയ, ഇബ്നുല്‍ ഖയ്യിം, ഇബ്ന്‍ മന്ദ, ഇബ്ന്‍ ബത്ത, ഇമാം ബര്‍ബഹാരി, തുടങ്ങി, ശൈഖ് മുഖ്‌ബില്‍, ശൈഖ് ഇബ്ന്‍ ബാസ്, ശൈഖ് സാലിഹുല് ഉസൈമീന്‍, ശൈഖ് അല്‍ബാനി വരെയുള്ളവരുടെ കിതാബുകള്‍ പഠന വിധേയമാക്കു. തികച്ചും വിത്യസ്തവും, വിഭിന്നവുമായ സാമൂഹിക, രാഷ്ട്രീയ - ഭൂമിശാസ്ത്ര ദശാസന്ധികളിലും, അങ്ങേയറ്റം ദുര്‍ഘടവുമായ ദ്രുവങ്ങളിലും ജീവിച്ച ആ ഉലമാക്കളുടെ അടിസ്ഥാനപരമായ ആശയപ്പൊരുത്തം നിങ്ങള്‍ക്ക് അതില്‍ കാണാം. ! അവര്‍ ജീവിച്ച പ്രയാസകരമായ രാഷ്ട്രീയ ചുറ്റുപാടുകളും, ഭൂമിശാസ്ത്ര സവിശേഷതകളും പ്രകൃതി ദുരന്തങ്ങളും അവരുടെ ഗ്രന്ഥങ്ങളില്‍ പ്രദിഫലിച്ചില്ല ! ഒരാള്‍ പോലും حاكمية നെ ക്കുറിച്ച് ചര്‍ച്ച ചെയ്തില്ല ! നിലനില്ക്കുന്ന രാഷ്ട്രീയ ചുറ്റുപാടുകളെ അപഗ്രഥിക്കുകയും അവരുടെ ഭരണാധികാരികല്ക്കെതിരില് പൊതു ജനത്തെ ഇളക്കി വിടാന്‍ അവരാരും പണിയെടുത്തില്ല. ! അവര്‍ ഖുരാനിലെക്കും സുന്നതിലെക്കും ദഅവത്ത് നടത്തി. സഹാബത്തില്‍ നിന്നു അവര്‍ ദീനിനെ മനസ്സിലാക്കി. ഇന്നത്തേതിനേക്കാള്‍ ദുഷ്കരവും, പ്രയാസകരവുമായ ചുറ്റുപാടില്‍, ലോകത്തിന്‍റെ പരസ്പരം കേള്‍ക്കാത്ത, പരസ്പരം കാണാത്ത കോണുകളില്‍ ജീവിച്ചിട്ടും അഖീദയിലും സുന്നത്തിലും അവരൊന്നായി. അവരെ ഒന്നിപ്പിച്ചത് ഖുറാനും സുന്നതുമാണ്. ഈ വിഷയത്തില്‍ ആരെങ്കിലും ഭിന്നിച്ചിട്ടുന്ടെങ്കില്‍, അത് സ്വന്തം ബുദ്ധിയുടെയും, ഹവയുടെയും കാരണത്താലാണ്. എന്നാല്‍ أهل الأهواء നാടിന്‍റെയും, നാട്ടുകാരുടെയും മിടിപ്പിനനുസരിച്ചു തുടിക്കുന്നു. അവരുടെ ദഅവത്തില് സാമൂഹികവും ഭൂമിശാസ്ത്രവുമായ വ്യതിയാനങ്ങള്‍ സ്വാധീനിക്കുന്നു. രാഷ്ട്രീയമായ സംഭവവികാസങ്ങള്‍ അവരുടെ ആദര്‍ശങ്ങളില്‍ വെള്ളം ചെരാനിട വരുത്തുന്നു. ഒരു നാട്ടിലായിരുന്നിട്ടും അഖീദയിലും മന്ഹജിലും ഒരു പാടു തട്ടുകളില്‍ നിലകൊള്ളുന്നു. സമൂഹത്തിന്‍റെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളിലും 'ചലിക്കുകയും' ആള്‍ക്കുട്ടത്താല്‍ നയിക്കപ്പെടുകയും ചെയ്യുന്നവരല്ല أهل السنة ന്‍റെ ഉലമാക്കള്‍. അത് പോലെ എല്ലാ പ്രശ്നങ്ങളിലും എപ്പോഴും സജീവമായി ഇടപെടണമെന്ന നിബന്ധനയുമില്ല. ആവശ്യമുണ്ടെന്നു ബോധ്യപ്പെടുമ്പോള്‍ ആവശ്യത്തിനു മാത്രം ഇടപെടുകയും ശറഇയ്യായ حكم ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇതിലപ്പുറം 'നമ്മുടെ നിലപാട്' എല്ലാവരും അറിഞ്ഞിരിക്കണമെന്ന് കരുതുകയും, പിന്നീട് അത് എല്ലാവരെയും അറിയിക്കാന്‍ കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്ന രീതി സലഫുകളില്‍ കാണുക പ്രയാസം. ചുരുക്കത്തില്‍, സലഫുകള്‍ എവിടെ നിന്നോ, അവിടെ നില്‍ക്കുകയും, അവര്‍ എന്ത് കൊണ്ടു മതിയാക്കിയോ അത് കൊണ്ടു മതിയാക്കുകയും ചെയ്യുക.

وآخر دعوانا أن الحمد لله رب العالمين
وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين

Sunday, February 15, 2009

വിവാഹാന്വേഷണം


"..قَالَ الإمَامُ أَحْمَدُ رَحِمَهُ اللَّهُ : إذَا خَطَبَ رَجُلٌ امْرَأَةً سَأَلَ عَنْ جَمَالِهَا أَوَّلًا .فَإِنْ حُمِدَ : سَأَلَ عَنْ دِينِهَا .فَإِنْ حُمِدَ : تَزَوَّجَ ، وَإِنْ لَمْ يُحْمَدْ : يَكُونُ رَدُّهُ لِأَجْلِ الدِّينِ .وَلَا يَسْأَلُ أَوَّلًا عَنْ الدِّينِ ، فَإِنْ حُمِدَ سَأَلَ عَنْ الْجَمَالِ .فَإِنْ لَمْ يُحْمَدْ رَدَّهَا .فَيَكُونُ رَدُّهُ لِلْجَمَالِ لَا لِلدِّينِ ." (الإنصاف - (ج 12 / ص 206))

ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " ഒരാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ ഒന്നാമതായി അവളുടെ സൌന്ദര്യതെക്കുറിച്ചു ചോദിക്കട്ടെ. അത് തൃപ്തികരമെങ്കില്‍, അവളുടെ ദീനിനെക്കുറിച്ചു ചോദിക്കട്ടെ, അത് തൃപ്തികരമെങ്കില്‍ വിവാഹം കഴിക്കട്ടെ. തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കുന്നത് ദീനിന്‍റെ പേരിലാകും. ഒന്നാമതായി ദീനിനെക്കുറിച്ചല്ല ചോദിക്കേണ്ടത്‌. അങ്ങിനെയാവുമ്പോള്‍ അത് ത്രിപ്തികരമാണെങ്കില്‍ സൌന്ദര്യതെക്കുറിച്ചു ചോദിക്കും. അത് തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കും. അപ്പോള്‍ അവളെ ഒഴിവാക്കുന്നത്, സൌന്ദര്യത്തിന്‍റെ പേരിലായിരിക്കും, ദീനിന്‍റെ കാരണത്താലായിരിക്കില്ല. - അല്‍ ഇന്‍സാഫ് , വോല്യം 12 പേജ് 206

Sunday, February 8, 2009

الجماعات الإسلامية السياسية مفارقة للنهج الشرعي


للشيخ محمد العنجري حفظه الله تعالى ـ
عرف الشيخ محمد العنجري الولاية العامة بأنها الحكم «وهو لأمير البلاد والمقصود بذلك تدبير امور الناس على العموم والخصوص بما يرضي الله».وقال العنجري في تصريح لـ «القبس» ان مفتيّ الجماعات الاسلامية السياسية هم الذين نشأوا منذ نعومة اظفارهم تحت مظلة الحزب والتنظيم وتقدموا من خلال التنظيم وبرزوا من خلاله وروجوا لاجل التنظيم، ولمعوا بواسطة التنظيم، وادركوا المناصب بقوة الحزب والتنظيم فهؤلاء لن يصلوا في اجوبتهم الى منهج ما كان عليه النبي، صلى الله عليه وسلم واصحابه، بل هم مفارقون للنهج الشرعي فمنهج الصحابة، رضي الله عنهم وارضاهم، مغاير للمدارس السياسية الاسلامية، فلا يؤخذ منهم الدين. واضاف ان كل من شهد بان لا اله الا الله وان محمدا رسول الله ولم يأت بنواقص الاسلام فهو مسلم، فتقسيم المسلمين الى اسلامي وغير اسلامي بدعة محدثة اسسها ابناء الجماعات والاحزاب السياسية الاسلامية في القرن العشرين لمعاركهم، وهذا هو هدي مجلاتهم كمجلة المجتمع الاخوانية ومجلة الفرقان التراثية، فهم يستخدمون هذه التسمية وفيها اخراج لمسمى الاسلام عن المسلمين من خصومهم السياسيين، فهل يجوز شرعا نفي مسمى الاسلام عن النواب الذين لا ينتمون الى الجماعات الاسلامية فهذا هو سبيل للتكفير فاحذروه؟.وتابع العنجري قائلا: اما عن تفسير نصوص الدين على مقتضى الرأي والمصلحة فان ذلك هدي المنحرفين عن منهج الحق واضرب مثالا يوضح هذا المعنى، فالجماعات الاسلامية باركت للنائبة التركية مروة قاوقجي دخولها الى قبة البرلمان التركي، واعتبروا دخولها نصرا مؤزرا أو بقاءها في البرلمان جهادا في سبيل الله، بينما جعلوا دخول المرأة الكويتية الى البرلمان شرا مستطيرا ومنعه جهاد عظيم، فما كان في الامس محمودا اصبح اليوم محرما، فهذا هو نهج الساسة من ابناء مدارس الجماعات السياسية الاسلامية التي ظهرت في القرن العشرين والمسلم يلتزم في كل حال بقول النبي، صلى الله عليه وسلم: «لا طاعة لمخلوق في معصية الخالق»

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.