Thursday, August 20, 2020

തൊഴിലിന്റെ മഹത്വം


അളളാഹു പല നിലവാരത്തിലാണ് മനുഷ്യരെ സൃഷ്ട്ടിച്ചത്. ശാരീരികവും കായികവും മാനസികവും ബൗദ്ധികവുമായ ഏറ്റപ്പറ്റുകൾ ഇല്ലാത്ത മനുഷ്യരില്ല. അതുപോലെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും കഴിവുകളും ശേഷികളും എല്ലാം വ്യത്യസ്തമാണ്. ചിലർക്ക് അള്ളാഹു ധാരാളം സമ്പത്തു നൽകി. വേറെ ചിലർക്ക് അനിതര സാധാരണമായ ബുദ്ധി ശക്തി നൽകി അനുഗ്രഹിച്ചു. മറ്റു ചിലർക്ക് ആരോഗ്യവും അദ്ധ്വാനിക്കാനുതകുന്ന വിധത്തിലുള്ള കായിക ബലവും ശേഷിയും പ്രദാനം ചെയ്തു. ഇതെല്ലാം മനുഷ്യർ തന്നെ. രണ്ട് കാലിൽ നടക്കുകയും സംസാരിക്കുകയൂം കരയുകയും ചിരിക്കുകയും സിരകളിൽ ഒരേ രക്തം ഓടുകയും ചെയ്യുന്ന മനുഷ്യൻ ! ചിലർ സുഖലോലുപരായി കൊട്ടാര സമാന സൗധങ്ങളിൽ അന്തിയുറങ്ങുമ്പോൾ വേറെ ചിലർ തെരുവോരങ്ങളിൽ സുഷുപ്തിയിൽ മുഴുകുന്നു. എല്ലാം മനുഷ്യ ജീവിതത്തിന്റെ വേറിട്ട കാഴ്ചകൾ ! ഈ വിത്യസ്തതകളിൽ മനുഷ്യനെന്ന പൊതു ധാരയിൽ ഒരുമിക്കുകയും പരസ്പരം പങ്കു വെക്കുകയും ചെയ്യുമ്പോൾ അവൻ അല്ലാഹുവിന്റെ മനുഷ്യനെന്ന മഹത്തായ സൃഷ്ടിയായി. എല്ലാ മനുഷ്യരെയും ഭൗതികമായ ഏക മുഖമായ നിലയിൽ അളളാഹു ആക്കിയിട്ടില്ല. പരസ്പരം പങ്കു വെച്ചും സഹകരിച്ചും ഇടപെട്ടും കൊള്ള കൊടുക്കലുകൾ നടത്തിയും തൃപ്തി കണ്ടെത്തുന്ന നിലയിൽ മനുഷ്യർ ജീവിക്കട്ടെയെന്നാണ് അല്ലാഹു തീരുമാനിച്ചത്. ഈ വീതം വെപ്പ് അങ്ങിനെതന്നെ നിലനിൽക്കണം. അപ്പോഴേ സഹിഷ്ണുതയും സ്നേഹവും പരസ്പര ധാരണയും സഹാനുഭൂതിയും അനുകമ്പയും മനുഷ്യരിൽ നിലനിൽക്കുകയുള്ളൂ. എല്ലാവരും പണക്കാരായാൽ പിന്നെ പണിക്കാരുണ്ടാകുമോ? എല്ലാവരുടെയും ജീവിത നിലവാരം ഉയർന്നതായാൽ പരസ്പര സഹായത്തിന്റെ ഭൂമിക അപ്രത്യക്ഷമാവില്ലേ ? അപ്പോൾ മനുഷ്യന്റെ ജീവിത സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ മുതലാളിയും തൊഴിലാളിയുമുണ്ടാകണം. എന്നാൽ മാത്രമേ മനുഷ്യ ജീവിതത്തിന്റെ സുഖമമായ ഗമനത്തിന് ഒഴുക്കുണ്ടാവുകയുള്ളൂ. ഒരു ചാക്ക് അരി വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവന് അര ചാക്ക് ചുമക്കാനുള്ള ശാരീരിക ശേഷിയില്ല. തിരിച്ചും അങ്ങിനെതന്നെ. അവൻ തൊഴിലാളിയെ ആശ്രയിക്കുന്നു. മണിമാളികകളിൽ അന്തിയുറങ്ങുന്നവന് അത് കെട്ടിയുണ്ടാക്കുന്നത് ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ അന്തിയുറങ്ങുന്ന തൊഴിലാളിയാണ്! ഇതാണ് ജീവിത പാരസ്പര്യത്തിന്റെ വിചിത്ര സമവാക്യങ്ങൾ ! ഇത് നിലനിൽക്കണം ; നില നിന്നേ തീരൂ. മനുഷ്യ ജീവിതത്തിന്റെ ബാലൻസ് നില നിൽക്കാൻ അതാവശ്യമാണ്. 

ഇന്ന് നാടുകളിൽ പണിക്കാർക്ക് ക്ഷാമമാണ്. കാർഷിക, ഗാർഹിക, നാടൻ തൊഴിലുകൾക്കൊന്നും ആളെ കിട്ടാനില്ല. അറിയുന്ന ജോലി ചെയ്ത് മാന്യമായി ഉപജീവനം നടത്തിയിരുന്ന സാധാരണക്കാർ ഒക്കെ എവിടെ പോയി ? അവർക്കൊക്കെ എന്ത് പറ്റി ? തെങ്ങു കയറാനും പറമ്പിൽ കിളക്കാനും കൊത്താനും മാന്താനും കിണറ് കുഴിക്കാനും വന്നിരുന്ന മനുഷ്യർ എവിടെ ? അവരുടെ ആവശ്യങ്ങളും ദൈനംദിന കാര്യങ്ങളും എങ്ങിനെ നടക്കുന്നു? ആധുനിക സമൂഹത്തിൽ വളർന്നു വന്ന #നന്മ #മരങ്ങൾ  അവരെ കൊന്ന് കഴിഞ്ഞു. പണിയെടുക്കാതെ കാര്യങ്ങൾ നടന്നു പോകുന്ന അവസ്ഥ അവർ നാട്ടിലുണ്ടാക്കി. വീടും വിഭവവും തടിയനങ്ങാതെ കിട്ടുന്ന സാഹചര്യം സൃഷ്ട്ടിച്ചു. ഒരു നയാ പൈസ സ്വന്തമായി എടുക്കാനില്ലാത്തവൻ നന്മ മരമായി മോന്തായം മീതെ വളർന്നു നിൽക്കുന്നു ! സാധാരണക്കാരെ മാന്യമായി ജോലി ചെയ്യാനും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനും ആരെയും ഇവർ അനുവദിക്കില്ല. 

ജോലി ചെയ്യാതെ ഉപജീവനം എന്നത് അചിന്ത്യമാണ്. മറ്റൊരാളുടെ മുമ്പിൽ കൈ നീട്ടുന്നത് അതിനേക്കാൾ നിന്ദ്യവും നികൃഷ്ടവുമാണ്. 

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം, നിങ്ങളിലൊരാൾ കയറുമായി വിറക് കെട്ടി തന്റെ മുതുകിൽ ചുമന്നു കൊണ്ട് പോകുന്നതാണ് മറ്റൊരുത്തന്റെ മുമ്പിൽ കൈ നീട്ടുന്നതിലും ഉചിതം ; അവൻ നൽകിയാലും ഇല്ലെങ്കിലും" ( മുതഫക്കുൻ അലൈഹി) 

🖌ബശീർ പുത്തൂർ

Tuesday, August 18, 2020

സന്മാർഗ്ഗത്തിന്റെ അടിസ്ഥാനം

 ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു " ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം  വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും 

വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" 

( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157)

Saturday, August 15, 2020

#യുഎഇ_ഇസ്രായേൽ_കരാർ

 നാടിന്റെയും നാട്ടുകാരുടേയും പൊതു നന്മ മുൻനിർത്തി ഭരണാധികാരികൾ എടുക്കുന്ന തീരുമാനങ്ങളും ശത്രു രാജ്യങ്ങളുമായുള്ള സമാധാനക്കരാറുകളും ഉടമ്പടികളും തികച്ചും ഭരണാധികാരികളുടെ അധികാര പരിധിയിൽപ്പെട്ട കാര്യങ്ങളാണ്. പൊതുജനങ്ങൾക്ക് അതിൽ ഇടപെടാനോ എതിരഭിപ്രായം പറഞ്ഞു തഷ്‌വീശു ഉണ്ടാക്കാനോ നാടിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുന്ന വിധത്തിൽ പ്രവർത്തിക്കാനോ അവകാശമില്ല 

#യുഎഇ_ഇസ്രായേൽ_കരാർ

Friday, August 14, 2020

മഴയുള്ളപ്പോൾ നമസ്കാരം വീട്ടിൽ വെച്ച്

 ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു . " നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم ( നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക ) എന്ന് പറയുക. ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു. " എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ്‌(ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. "

ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
1- നല്ല മഴയുള്ള സമയങ്ങളിൽ ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം.
2- ജമാഅത് നമസ്കാര വീട്ടിൽ വെച്ച് നിർവ്വഹിക്കാം.
3- ജുമുഅക്ക് പകരം ദുഹ്ർ നമസ്കരിച്ചാൽ മതിയാകും
4- ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മഴ കാരണം ജമാഅത് നമസ്കാരത്തിനും ജുമുഅക്കും ഇളവ് നൽകാമെങ്കിൽ, ഇന്നത്തെ സാഹചര്യം പോലുള്ള മനുഷ്യ ജീവൻ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളിൽ തീർച്ചയായും ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം
5- ഇതേ ആശയത്തിൽ വേറെയും സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.
6- ജുമുഅ ദിവസം വീട്ടിൽ നിന്ന് ദുഹർ നമസ്കരിക്കുമ്പോൾ ജുമുഅ ഖുതുബ ഉണ്ടാവില്ല.

മാസപ്പിറവി

 

എൻ വി സകരിയയും മാസപ്പിറവിയും പിന്നെ ഹിലാൽ കമ്മറ്റിയും

അരീക്കോടുകാരനായ എൻ വീ സക്കരിയയുടെ "മാസപ്പിറവി - മതവും ശാസ്ത്രവും" എന്ന വിഷയത്തിലുള്ള ഒരു ഓഡിയോ കുറച്ചു നേരമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. കാര്യമായ ചർച്ചയോ ഗൗരവമർഹിക്കുന്ന നിരീക്ഷണങ്ങളോ ഒന്നും അതിലടങ്ങിയിട്ടില്ലെങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഹിലാൽ കമ്മറ്റിയുടെ കീഴ്ക്കാംതൂക്കായ നിലപാടിനെ സാമാന്യവൽക്കരിച്ചു അതാണ് ശെരിയായ നിലപാട് എന്ന് വിശതീകരിക്കാൻ നിന്ന് വിയർക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുകയാണ്. അരീക്കോട് നല്ല ഒരു പ്രദേശമാണ്. ഒരുപാട് നല്ല മുസ്‌ലിംകൾ ജീവിച്ചു മരിച്ചുപോയ ഒരു നാട്. പക്ഷെ, എപ്പോഴും അങ്ങിനെതന്നെ ആയിക്കൊള്ളണമെന്നില്ല.
മാസപ്പിറവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കിനല്ല കാഴ്ചക്കാണ് പ്രസക്തിയും പരിഗണനയുമെന്ന കാര്യം പ്രമാണങ്ങളെക്കുറിച്ചു ശരാശരി ധാരണയുള്ള എല്ലാവർക്കുമറിയാവുന്നതാണ്. നദ്‌വത്തുൽ മുജാഹിദീന്റെ പഴയ കാല നിലപാടുകൾ അത് ശെരിവെക്കുന്നതുമാണ്. ആ നിലപാടിന്റെ ആധാരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് മാസപ്പിറവിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സ്വഹീഹായ ധാരാളം ഹദീസുകളും നബിയും സ്വഹാബതുമടങ്ങുന്ന സലഫുകളുടെ നടപടിക്രമവും താബിഉകളും തബഉൽ അത്ബാഉമടക്കം ഇന്നോളമുള്ള മുസ്‌ലിം ഉമ്മത്തിന്റെയും പ്രാമാണികരായ ഉലമാക്കളുമാണ്. മറിച്ചു നിലപാടുകളുള്ള ഒറ്റപ്പെട്ട വ്യക്തികളും പണ്ഡിതന്മാരുമുണ്ടാകാം. അത് നിഷേധിക്കുന്നില്ല. എന്നാൽ അത്തരം വീക്ഷണഗതികളോടുള്ള സമീപനം അവർ ആ നിലപാടുകൾ സ്വീകരിക്കാൻ അവലംബിച്ച ദലീലിന്റെ പ്രാമാണികത പരിശോധിച്ച് കൊണ്ടായിരിക്കും. അല്ലാതെ , ഒരു വിഷയത്തിൽ എതിരഭിപ്രായം കാണുമ്പോഴേക്ക് "കിട്ടിപ്പോയി" എന്ന് പറഞ്ഞു കൊണ്ട് "വീക്ഷണ വ്യത്യാസമുള്ള" മസ്അലയായി വിലയിരുത്തുകയും, രണ്ടഭിപ്രായത്തിൽ ശെരിയെന്നു തോന്നുന്ന ഏതെങ്കിലുമൊന്ന് ഓരോരുത്തരുടെയും സൗകര്യം പോലെ ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സുരക്ഷിതമോ പ്രോത്സാഹനാർഹമോ അല്ല. എന്നാൽ ഇവിടെ സകരിയ മൗലവി ആ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. അദ്ദേഹം "കാഴ്ചക്ക് പരിഗണന നൽകുകയും കണക്കിനെ അവഗണിക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമികമല്ല എന്നാണാവകാശപ്പെടുന്നത്. അതായത് ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിലക്കും പിറവി ദർശനം സാധ്യമല്ലായെന്നു അതിന്റെ ആളുകൾ കട്ടായം പറയുന്ന ദിവസം, വിശ്വസ്തനും സത്യസന്ധനുമായ ഒരാൾ പിറവി ദർശനം സാക്ഷ്യപ്പെടുത്തിയാൽ അത് സ്വീകാര്യമല്ലായെന്നും അപ്പോൾ കണക്കിന് മാത്രമാണ് പരിഗണനയെന്നും അതാണ് ഇസ്‌ലാമിക നിലപാടെന്നും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിന് യാതൊരു ദലീലും അദ്ദേഹത്തിന് മുന്നോട്ട് വെക്കാനില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ പരിണാമ ഘട്ടത്തിലെ മറ്റൊരു പേറ്റുനോവായി മാത്രമേ നമുക്കിതിനെ കാണാൻ കഴിയൂ. മാസപ്പിറവി നിർണ്ണയിക്കാൻ ദർശനം കൂടിയേ തീരൂവെന്ന് ബോധ്യപ്പെടുത്തുന്ന സ്വഹീഹായ ഹദീസുകളും സ്വഹാബികൾ അടക്കമുള്ള സലഫുകളുടെ ഫഹമും അമലും പൗരാണികരും ആധുനികരുമായ പ്രാമാണികരായ ഉലമാക്കളുടെ നിലപാടുകളും അരുക്കാക്കാൻ സുബുകിയുടെ ഒറ്റപ്പെട്ട അഭിപ്രായത്തിനു പരിഗണന നൽകുന്ന എൻവീ, താങ്കൾ വീണത് പടുകുഴിയിലാണ് ! സഹതാപമർഹിക്കാത്ത വീഴ്ച! സ്വഹാബത്തും അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തു സുബുകിയുടെ ഒറ്റപ്പെട്ട വീക്ഷണവുമായി അങ്കത്തിനിറങ്ങാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു !!
ചുരുക്കത്തിൽ മാസപ്പിറവി കാണുക എന്നത് അഭിപ്രായ വ്യത്യാസമുള്ള ഒരു മസ്അലയാക്കി ചുരുട്ടിക്കെട്ടാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാശ്വസിക്കാം ! പക്ഷെ അരീക്കോടിന്റെ ഓരോ മൺതരിയും നിങ്ങൾക്കെതിരെ എഴുനേറ്റു നിൽക്കും ! നിങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കുലർ എന്ന് തൊട്ടാണ് മതനിയമ സ്രോദസ്സായി പവിത്രമായിത്തീർന്നത് ? മാസപ്പിറവിയുടെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനി തറാവീഹിന്റെ റക്അത്തിന്റെ കാര്യം കൂടി കട്ടപ്പുറത്താക്കാം. എന്തേ പറ്റില്ലേ ? മാസപ്പിറവിയുടേതിനേക്കാൾ കൂടുതൽ "തെളിവുകൾ" അതിനുണ്ട്. നബിയും സ്വഹാബികളും പതിനൊന്നിൽ കൂടുതൽ രാത്രി നമസ്കാരം നിർവ്വഹിച്ചതായി വിശ്വാസയോഗ്യമായ ഒരു രേഖയുമില്ല. എന്നാൽ, ഒരു അബ്ദുള്ള അൽ മനീഉ മാത്രമല്ല ശൈഖുൽ ഇസ്‌ലാം ഇബ്നുതീമിയ, ഇബ്നുൽഖയ്യിം തൊട്ട് ശൈഖ്‌ ഇബ്നു ബാസ്, സ്വാലിഹുൽ ഉസൈമീൻ അടക്കം സൗദിയിലുള്ള മിക്ക പണ്ഡിതരും പതിനൊന്നിലധികം ആകാമെന്ന വീക്ഷണക്കാരാണ്. അപ്പോൾ തറാവീഹും അഭിപ്രായ
വ്യത്യാസമുള്ള വിഷയമായി ! ഇങ്ങിനെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ചികയുകയും വഴിയിൽ കിട്ടിയതെല്ലാം ദീനായി പ്രചരിപ്പിക്കുകയും ചെയ്‌താൽ പിന്നെയെവിടെയാണ് മൗലവി ആദർശനിഷ്ഠ നിലനിൽക്കുക ? പല കാരണങ്ങളാലും തെറ്റായ അഭിപ്രായങ്ങളും വീക്ഷണഗതികളും പ്രകടിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത എത്രയെത്ര കിടയറ്റ ഉലമാക്കൾ കഴിഞ്ഞുപോയിട്ടുണ്ട് ? അവരുടെ വീക്ഷണഗതികളോടുള്ള നിലപാട് സ്വീകാര്യവും അസ്വീകാര്യവുമാകുന്നത്, അവരുടെ നിലപാടുകളുടെ ആധാരം എന്ത് എന്ന് പരിശോധിച്ച് കൊണ്ടാണ്. അല്ലാതെ സർക്കുലറിനൊപ്പിച്ചു പറഞ്ഞു പരത്തലല്ല. അത് കൊണ്ട് തന്നെ മാസപ്പിറവി വിഷയത്തിൽ സുബുക്കിയും അബ്ദുള്ള മനീഉം പറഞ്ഞതും നദ്‌വത്തുൽ മുജാഹിദീൻ സ്വീകരിച്ച പുതിയ നിലപാടും സ്വീകാര്യമോ സ്വാഗതാർഹമോ അല്ല ! ഹോം കൊറണ്ടൈനിൽ നടത്തിയ " ഓൺലൈൻ ഖുതുബ" പോലെ മറ്റൊരു പോഴത്തപ്പണിയാണ് മാസപ്പവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഈ പുതിയ ക്ലിപ്പ് !

പകർച്ചവ്യാധികൾ കൊണ്ടുള്ള ഗുണങ്ങൾ

 

നബിയോടുള്ള സ്നേഹം

 "എന്റെ ഉമ്മത്തിൽ എന്നോട് വളരെയധികം ഇഷ്ടമുള്ള കുറച്ചാളുകൾ എനിക്ക് ശേഷം ഉണ്ടായിരിക്കും. അവരിലൊരാൾ , തന്റെ കുടുംബത്തെയും തന്റെ സമ്പത്തിനെയും പരിത്യജിച്ചിട്ടായാലും എന്നെ കണ്ടെങ്കിൽ എന്നാശിക്കും "

സ്വഹീഹ് മുസ്‌ലിം.
🔸(ദുനിയാവിലുള്ള വിലപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടി വന്നാൽ പോലും ഈമാനിന്റെ ശക്തി കാരണം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുമായി സന്ധിക്കാനുള്ള അടങ്ങാത്ത വാഞ്ചയുള്ള ചിലർ പിൽക്കാലത്ത് വരുന്ന മുസ്‌ലിംകളിൽ ഉണ്ടാകും)
مِنْ أشَدِّ أُمَّتي لي حُبًّا، ناسٌ يَكونُونَ بَعْدِي، يَوَدُّ أحَدُهُمْ لو رَآنِي بأَهْلِهِ ومالِهِ.
الراوي : أبو هريرة | المحدث : مسلم | المصدر : صحيح مسلم
الصفحة أو الرقم: 2832 | خلاصة حكم المحدث : [صحيح]

ദീർഘായുസ്സ് സൽക്കർമത്തോടെ

#അതെ ; #ഹിജാബ് #അരക്ഷയല്ല ! #സുരക്ഷയാണ്.


മുസ്‌ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.
സ്ത്രീക്ക് അവളുടെ വിദ്യാഭാസ- തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് " അകലെ " എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല.
അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല ; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്.

#വീട്ടിൽ #വെച്ച് #പെരുന്നാൾ #നമസ്കാരമില്ല


- ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ ഹഫിദഹുള്ളാ
( ഉന്നത പണ്ഡിത സഭ മെമ്പർ - സൗദി അറേബ്യ)
🛑കർഫ്യു കാരണമോ മറ്റു ജോലി സംബന്ധമായ തടസ്സങ്ങൾ മൂലമോ വീട്ടിൽ വെച്ചോ ജോലി സ്ഥലത്തു വെച്ചോ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ പറ്റുമോ ?
✅പെരുന്നാൾ നമസ്കാരം മുസ്‌ലിം പൊതുജനങ്ങൾ ജമാഅത്തായി നിർവ്വഹിക്കേണ്ടതാണ്. അത് ഫർദ് കിഫായിൽ പെട്ട കാര്യമാണ്. ജുമുഅ ജമാഅത്തുകൾ മൂലമുണ്ടാകുന്ന തിരക്കിൽ കൊറോണ വൈറസിന്റെ വ്യാപത്തിന് കാരണമാകുന്ന വിധത്തിൽ ഈ വർഷത്തെ പോലെ അത് നിർവ്വഹിക്കാൻ വല്ല തടസ്സവും നേരിട്ടാൽ, പള്ളിയിൽ വെച്ചുള്ള ജുമുഅ ജമാഅത്തുകൾ ഉപേക്ഷിച്ചത് പോലെ പെരുന്നാൾ നമസ്കാരവും അതിന്റെ തുടർച്ചയാണെന്നു നിസ്സംശയം പറയാം. പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങളിൽ പെരുന്നാൾ നമസ്കാരം ഉപേക്ഷിക്കപ്പെട്ടാൽ അത് വീട്ടിൽ വെച്ച് നിർവ്വഹിക്കേണ്ടതില്ല. അതുപോലെ ഖദാഉ വീട്ടേണ്ടതുമില്ല.
അത് നിർവ്വഹിക്കൽ മുസ്‌ലിംകളുടെ മേൽ ഫർദ് കിഫ ആയ നിലയിൽ ഉള്ള കാര്യമാണ്. മുകളിൽ പറഞ്ഞ കാരണം കൊണ്ട് ഒരു നാട്ടിൽ അത് നിർവ്വഹിക്കാൻ തടസ്സം നേരിട്ടാൽ പിന്നീട് വൈയക്തികമായി ഓരോരുത്തരും ഖദാ ആയി നിർവ്വഹിക്കേണ്ടതില്ല. അള്ളാഹുവിന്റെ കിതാബിലോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയിലോ വീട്ടിൽ വെച്ച് അത് നിർവ്വഹിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനു പകരം പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല. അടിസ്ഥാനപരമായി ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. അവ നിയമമാക്കപ്പെട്ട വിധത്തിൽ മാത്രമേ നിർവ്വഹിക്കപ്പെടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ കാരണം മൂലം പെരുന്നാൾ നമസ്കാരത്തിന് തടസ്സം നേരിടുന്ന പക്ഷം അത് വീട്ടിൽ വെച്ച് നിർവ്വഹിക്കപ്പെടാവതല്ല. കാരണം അത് നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അബ്‌ദുല്ലാഹിബിനു മസ്‌ഊദ് റദിയള്ളാഹു അൻഹുവിൽ നിന്നും അനസ് റദിയള്ളാഹു അൻഹുവിൽ നിന്നും വന്നിട്ടുള്ള പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ടവന്റെ വിഷയത്തിലുള്ള അസർ നബിയിലേക്ക് ചേർക്കപ്പെട്ടവയല്ല. ഇബാദത്തുകൾ അള്ളാഹുവിന്റെ നിർണ്ണിതങ്ങളായ കാര്യമാണ്. മാത്രവുമല്ല, പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ട ആൾക്ക് വീട്ടിൽ വെച്ച് അത് നിർവ്വഹിക്കുക എന്നതും അനുവദനീയമല്ല. കാരണം നേരത്തെ നാം സൂചിപ്പിച്ചത് പോലെ ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. നിശ്ചിതമായ ഇബാദത്തുകൾ താരതമ്യം ചെയ്യാൻ പാടില്ല. അലി റദിയള്ളാഹു അൻഹു പറഞ്ഞു : "മതം യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ പാദ രക്ഷയുടെ മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത് അടിഭാഗമായിരുന്നു"
പിന്നെ, പെരുന്നാൾ നമസ്കാരത്തിന് പകരമായി മറ്റൊന്നില്ല. അതിന് തടസ്സം നേരിടുമ്പോൾ ജുമുഅയുമായി താരതമ്യം ചെയ്യപ്പെടാവുന്നതുമല്ല. ഇതിൽ നിന്ന് വ്യക്തമാവുന്നത് പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല എന്ന് തന്നെയാണ് الله أعلم.
( ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ - മെമ്പർ ഉന്നത പണ്ഡിത സഭ- സൗദി അറേബ്യ )
മൊഴിമാറ്റം : ബശീർ പുത്തൂർ

#പെരുന്നാൾ #നമസ്കാരം #നാട്ടിൽ #നടക്കുന്നില്ലെങ്കിൽ #വീട്ടിൽ #വെച്ച് #ആകാമോ ?

 

ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് #തറാവീഹിന്റെ #റക്അത്തുകളുടെ #എണ്ണത്തിന്റെ #വിഷയത്തിൽ #സൗദിയിലെ #കിബാറുകളുടെയും #ലജ്‌നയുടെയും #ഫത്വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെ #ഈ #വിഷയത്തിൽ #ദലീൽ #എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും #ദലീൽ #എവിടെയാണ് എന്നതാണ് വിഷയം. #അതാണ് #പരിഗണിക്കേണ്ടത്.
ഞാൻ #പിടിച്ച മുയലിനു രണ്ട്‌ കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക !

#മാസപ്പിറവി #നിർണയത്തിന് #അടിസ്ഥാനം #കണക്കല്ല #കാഴ്ച #തന്നെ !


🛑സലഫുകൾ മാസപ്പിറവി നിശ്ചയിക്കാൻ കണക്കിനെ ആശ്രയിച്ചിട്ടില്ല.
🛑നബിയും സ്വഹാബികളും അവരുടെ ജീവിതത്തിൽ ഒരിക്കലും കണക്കിനെ അവലംബിച്ചു നോമ്പെടുക്കുകയോ പെരുന്നാൾ ആഘോഷിക്കുകയോ ചെയ്തതായി ഒരു രേഖയുമില്ല
🛑 ബർകത്തു കാഴ്‌ചയെ അവലംബിക്കലാണ്
🛑 സലഫുകളുടെ മാർഗ്ഗത്തിനോട് അതൃപ്തി കാണിക്കുന്നത് അള്ളാഹുവിന്റെ കോപത്തിന് കാരണമാകും
🛑 ദീനുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും സലഫുകളിലേക്കു മടങ്ങുക
🛑 കണക്കിനെ അവലംബിച്ചു പെരുന്നാൾ ആഘോഷിച്ചോ എന്ന് അള്ളാഹു ചോദിക്കില്ല
🛑 മാസപ്പിറവി ദർശിക്കാതെ പെരുന്നാൾ ഉറപ്പിച്ചത് എന്തിന് എന്ന് അള്ളാഹു ചോദിക്കും
🛑 മാസപ്പിറവി വിഷയത്തിൽ വന്നിട്ടുള്ള സ്വഹീഹായ ഹദീസുകൾ അനുസരിച്ചു അമല് ചെയ്യാതിരിക്കാൻ ഉള്ള ന്യായം എന്തെന്ന് അള്ളാഹു ചോദിക്കും.
🛑 ഭാവിയിൽ കണക്ക് നോക്കി മാസം ഉറപ്പിക്കാൻ മാത്രം നിങ്ങൾ "വളർന്നാൽ" കണക്ക് നോക്കി മാസം നിശ്ചയിച്ചോളു എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പഠിപ്പിച്ചില്ല !
🛑 കലണ്ടർ നോക്കി മാസപ്പിറവി നിശ്ചയിക്കാൻ നമുക്ക് ഒരു ഹിലാൽ കമ്മറ്റിയും അതിനൊരു ചെയർമാനും ആവശ്യമില്ല.

പകർച്ചവ്യാധി

 ഇമാം ദഹബി റഹിമഹുള്ള പറയുന്നു :

" ഹിജ്‌റ 448- ഇൽ ഈജിപ്തിലും അന്തലൂസിലും ( ഇന്നത്തെ സ്പെയിൻ) മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള ഭക്ഷ്യ ക്ഷാമവും മഹാ മാരിയും പടർന്നു പിടിച്ചു. #നമസ്കരിക്കാനാളില്ലാതെ #പള്ളികളെല്ലാം #അടച്ചു #പൂട്ടപ്പെട്ട ആ വർഷത്തിന് : വൻ വിശപ്പിന്റെ വർഷം എന്ന് പേര് വന്നു !
( സിയറു അഅലാമിന്നുബലാഇ 18/311)

സഹാബത്തിന്റെ നിലപാടിന് മുൻഗണന നൽകണം

 

ഫജ്‌റിന്റെ #മുമ്പുള്ള #രണ്ട് #റക്അത് #റവാത്തിബ് #നമസ്കാരം

 മസാഇൽ #ഫിഖ്‌ഹിയ്യ


➡️നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു
" ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് (മുസ്‌ലിം)
➡️ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്‌ : അവർ പറഞ്ഞു "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല.
➡️ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്‌ :
ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഏറെ ഇഷ്ടമാണ്‌" ( മുസ്‌ലിം )
🔹ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു : " അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും- യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും.
യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല ( സാദുൽ മആദ് 1/135)
#ഫജ്‌റിന്റെ മുമ്പുള്ള #രണ്ട് #റക്അത് നമസ്കാരം #ലഘുവായിട്ടാണ്‌ നിർവഹിക്കേണ്ടത്.
▪️ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്‌ : അവർ പറഞ്ഞു :" നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. " #അദ്ദേഹം #സൂറത്തുൽ #ഫാതിഹ #ഓതിയോ " എന്ന് (പോലും)ഞാൻ പറഞ്ഞു പോകുന്നത്ര ( ലഘുവായി). ( ബുഖാരി)
▪️ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ ( ഖുൽ യാ അയ്യുഹൽ കാഫിറൂൻ)
▪️രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ് )
▪️ ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...)
▪️ രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64- മത്തെ ആയത്തും ( ഖുൽ യാ അഹ്‌ലൽ കിതാബി ...)
ഇവ രണ്ടിൽ ഏത് സൂറത്തും ഓതാം. ഒന്ന്‌ മാത്രം ഓതാതെ ഇടയ്ക്കിടയ്ക്ക് മാറിമാറി ഓതിയാൽ രണ്ടിന്റെയും സുന്നത് ലഭിക്കും إن شاء الله

ഉലമാക്കളുടെ വിനയം :


ശൈഖ് അഹ്‌മദ്‌ ശാക്കിർ റഹിമഹുള്ളാ, ഇമാം അഹ്‌മദ്‌ റഹിമഹുള്ളയുടെ മുസ്നദ് തഹ്‌ഖീഖ് നടത്തിയപ്പോൾ, അബ്‌ദുറഹ്‌മാൻ യഹ്‌യ അൽ മുഅല്ലിമി റഹിമഹുള്ളാ, ശൈഖ് അഹ്‌മദ്‌ ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്‌മദ്‌ ശാക്കിർ റഹിമഹുള്ളാ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്‌മദ്‌ റഹിമഹുള്ളയുടെ മുസ്നദിന്റെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്‌മദ്‌ ശാക്കിർ റഹിമഹുള്ളാ മക്കയിൽ വന്നപ്പോൾ, അബ്‌ദുറഹ്‌മാൻ അൽമുഅല്ലിമി അൽ യമാനി റഹിമഹുള്ളയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്‌ദുറഹ്‌മാൻ അസ്സ്വനീഉ റഹിമഹുള്ളാ ആയിരുന്നു.
സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ #അബ്ദുറഹ്മാൻ #അൽ #മുഅല്ലിമി #അവർക്ക് #രണ്ടുപേർക്കുമായി #ചായയും #വെള്ളവും #കൊണ്ട് #വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അഹ്‌മദ്‌ ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ
‎عاوز أشوف الشيخ المعلمي اليماني
അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "#താങ്കൾക്കിപ്പോൾ #ചായയും #വെള്ളവും #കൊണ്ട് #വന്ന് #തന്ന #ആളാണ് #മുഅല്ലിമി. എന്നു പറഞ്ഞു.
ഇത് കേട്ടപ്പോൾ ശൈഖ് അഹ്‌മദ്‌ ശാക്കിർ റഹിമഹുള്ളാ #കരഞ്ഞു #പോയി !
(سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.