Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 1

മർകസ് ദഅവ മുജാഹിദുകളുടെ ഒരു പ്രോഗ്രാം നോട്ടീസാണ് ചുവടെയുള്ളത്. " ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക " എന്ന പേരിലുള്ള "ദഅവ പ്രഭാഷണത്തിന്റെ പ്രസ്തുത നോട്ടീസിന്റെ മുകളിൽ തന്നെ വ്യക്തമായി കാണത്തക്ക വിധത്തിൽ (( സലഫുകളിലേക്കല്ല )) എന്ന് എഴുതിയിട്ടുണ്ട് !! ഇതിന്റെ അർത്ഥവും അപകടവും പലർക്കും മനസ്സിലായിക്കാണില്ല ! സലഫുകളുടെ മാർഗ്ഗം അവലംബിക്കാതെയോ അവരുടെ മൻഹജ്‌ സ്വീകരിക്കാതെയോ ഒരാൾ ഖുർആനിലേക്കും സുന്നത്തിലേക്കും ദഅവത്‌ നടത്തുന്നുവെങ്കിൽ അത് നബിയും സ്വാഹാബത്തും പിന്തുടർന്ന ശെരിയായ ദഅവത്തിന്റെ മാർഗ്ഗമല്ല. ഖുർആനും സുന്നത്തും സ്വീകരിക്കുകയും വിശ്വസിക്കുകയും അനുവർത്തിക്കുകയൂം ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ജനങ്ങളെ ദഅവത്തു നടത്തുകയും ചെയ്യുന്നതിന് പിന്തുടരേണ്ട അനിവാര്യ മാർഗ്ഗമാണ് സലഫുകൾ. അവരെ ഒഴിച്ച് നിർത്തിയുള്ള ഒരു ദഅവത്തും ഇസ്‌ലാമികമായി ശെരിയാകില്ല. കാരണം അവരാണ് ഇസ്‌ലാമിന്റെ പ്രഥമ സംബോധിതരായ സലഫുസ്സ്വാലിഹുകൾ. അള്ളാഹു പറയുന്നു
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا -
سورة النساء ١١٥
ആരെങ്കിലും അവന് സന്മാര്ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്, സത്യവിശ്വാസികളുടെ മാര്ഗമല്ലാത്തതിനെ അവന് പിന്പറ്റുകയും (ചെയ്താല്). അവന് തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല് [നരകത്തില്] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
ഈ വചനത്തിൽ " സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിൻപറ്റുക " എന്ന് പറഞ്ഞത് കൊണ്ടുള്ള വിവക്ഷ സ്വഹാബത്തും താബിഉകളും ഉൾപ്പെടെയുള്ള സലഫിനെ പിൻപറ്റാതിരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്ററിൽ പറഞ്ഞ നിലപാടിനോട് വിയോജിക്കുന്നു ; പൂർണ്ണമായിത്തന്നെ !
✍️ബഷീർ പുത്തൂർ


1 comment:

  1. അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്...
    Iam Thoufeeq nilamboor
    Pls send me ur number to this whatsapp
    9946176861

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.