Wednesday, February 22, 2017

അത്താഴത്തിൽ ബർകതുണ്ട്

അനസ് റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു. "നിങ്ങൾ അത്താഴം കഴിക്കുക, നിശ്ചയമായും അത്താഴത്തിൽ ബർകതുണ്ട് " മുത്തഫഖുൻ അലൈഹി

Thursday, February 2, 2017

'സുന്നത്തു ഉപേക്ഷിച്ചു' വെന്ന് ആളുകൾ പറയുന്ന അവസ്ഥ


ഹുദൈഫതു ബിൻ അൽയമാനി റദിയള്ളാഹു അൻഹു രണ്ടു കല്ലുകളെടുത്ത്, ഒന്ന് മറ്റേതിന്റെ മുകളിൽ വെച്ച് തന്റെ സഹചാരികളോട് ചോദിച്ചു:

" ഈ രണ്ടു കല്ലുകൾക്കിടയിലൂടെ നിങ്ങൾ വെളിച്ചം കാണുന്നുണ്ടോ"?

അവർ പറഞ്ഞു " അബൂ അബ്ദില്ലാ, ഞങ്ങൾ അവക്കിടയിലൂടെ കുറച്ചു വെളിച്ചം മാത്രമേ കാണുന്നുള്ളൂ"


അദ്ദേഹം പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഈ രണ്ടു കല്ലുകൾക്കിടയിലൂടെ എത്ര കണ്ടു വെളിച്ചം കാണുന്നുണ്ടോ, അത്രമാത്രം ഹഖു കാണപ്പെടുന്ന വിധത്തിൽ, ബിദ്അത്തുകൾ വെളിപ്പെടുക തന്നെ ചെയ്യും. അള്ളാഹുവാണ്‌ സത്യം, അതിൽ നിന്ന് (ബിദ്‌അത്തിൽ നിന്ന്) വല്ലതും ഉപേക്ഷിക്കപ്പെട്ടാൽ 'സുന്നത്തു ഉപേക്ഷിച്ചു' വെന്ന് ആളുകൾ പറയുന്ന (അവസ്ഥ വരുന്നത് വരെ) ബിദ്‌അത്തുകൾ വ്യാപകമാവുകതന്നെ ചെയ്യും.

- (അൽ ഇഅതിസ്വാം- ഇമാം ഷാത്വബി- പേജ് 61)


എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.