Friday, September 29, 2017

വെള്ളി നോമ്പെടുക്കാം.......*

വെള്ളി ( താസൂആഅ് ) നോമ്പെടുക്കാം

ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞതുപൊലെ :

വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത്‌ മക്‌റൂഹാണ്‌ . പക്ഷെ ആ കറാഹത്ത്‌ നിരുപാധികമല്ല . വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ്‌ മക്‌റൂഹായ കാര്യം.
...

അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ്‌ അറഫാ ദിവസത്തിലെ നോന്പ്‌ , അത്‌ വെള്ളിയാഴ്ചയോട്‌ യോജിച്ചാൽ അന്ന് നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല , അന്നു മാത്രമായി നോന്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.
കാരണം അവൻ അന്ന് മാത്രമായി നോന്പെടുത്തത്‌ വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്‌.

( അറഫാദിനം പോലെ തന്നെയാണ്  താസൂആഉം )

ശനി ( ആശൂറാ ) നമ്മൾ നോമ്പെടുക്കില്ല , കാരണം റസൂലുല്ല വിലക്കിയതിനാൽ :

" ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത് "

ആശൂറാ ഫർളല്ല .

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിലാണ് പ്രതിഫലം .

വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ

ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത്*


"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത് "

عَنْ عَبْدِ اللهِ بْنِ بُسْرٍ، عَنْ أُخْتِهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتَرَضَ اللَّهُ عَلَيْكُمْ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ. ( رواه الترمذي وأبو دَاوُد وغيرهما
وصححه الألباني )


അബ്ദുല്ലാഹിബ്നു ബുസ്ർ അദ്ദേഹത്തിന്രെ സഹോദരിയിൽ നിന്ന് രിവായത്തു ചെയ്യുന്നു , നിശ്ചയം , റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു :
" ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതൊഴികെ
ഒരു നോമ്പും നിങ്ങൾ എടുക്കരുത് . നിങ്ങളിലൊരാൾക്ക് ഒരു മുന്തിരിവള്ളിയോ , അല്ലെങ്കിൽ മരത്തിന്രെ കമ്പോ അല്ലാതൊന്നും കിട്ടിയില്ലെങ്കിൽ അതു ചവച്ചിറക്കട്ടെ അവൻ ".

ഇമാം അൽബാനി رحمه الله പറഞ്ഞു :
( ഈ ഹദീസിന്രെ വ്യാഖ്യാനം ) ഇബ്നുൽ ഖയ്യിം തഹ്ദീബുസ്സുനനിൽ പറഞ്ഞതുപോലെ , 'ഒറ്റക്കോ' 'മറ്റൊരു ദിവസത്തിന്രെ കൂടെ ചേർത്തോ' നോമ്പെടുകുകുന്നതിനെ വിലക്കുന്ന ദലീലാണിത് .
കാരണം " ഒഴികെ " എന്നത് എടുക്കാവുന്നത് ഏതുമാത്രമാണെന്ന് അറിയിക്കുന്നുണ്ട് .
അത് താൽപര്യപ്പെടുന്നത് ,
നോമ്പിനുള്ള വിലക്ക് 'ഫർളാകുന്ന' രൂപമല്ലാത്ത മറ്റെല്ലാ രൂപത്തിലുള്ളതിനും ബാധകമാണെന്നാണ് .
'ഒറ്റക്കു' നോമ്പെടുക്കുന്നതിനെയാണ് വിലക്ക് ബാധകമാകുകയെങ്കിൽ പറയേണ്ടിയിരുന്നത്
ഇങ്ങനെയായിരുന്നു :
" ശനിയാഴ്ച ദിവസം നിങ്ങൾ നോമ്പെടുക്കരുത് ; അതിന്രെ മുമ്പോ പിമ്പോ ഒരു ദിവസം കൂടി എടുത്തിട്ടല്ലാതെ "
വെള്ളിയാഴ്ച ദിവസത്തിന്രെ കാര്യത്തിൽ പറഞ്ഞ പൊലെ .


എന്നാൽ ശനിയാഴ്ചയുടെ കാര്യത്തിൽ അനുവാദം നൽകിയിട്ടുള്ള രൂപം 'ഫർളു' മാത്രമാണെന്നത് ,
അതല്ലാത്ത മറ്റെല്ലാ രൂപത്തിനും വിലക്കു ബാധകമാണെന്ന അറിവു നൽകുന്നതാണ് .
( ഇർവാഉൽ ഗലീൽ )


വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ


വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കൽ*

വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കൽ

ശൈഖ്‌ അൽ അല്ലാമ മുഹമ്മദ്‌ ബിൻ സ്വാലിഹ്‌ അൽ ഉഥൈമീൻ .

വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത്‌ മക്‌റൂഹാണ്‌ . പക്ഷെ ആ കറാഹത്ത്‌ നിരുപാധികമല്ല . വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ്‌ മക്‌റൂഹായ കാര്യം.

" വെള്ളി എന്ന ദിവസത്തെ, നോമ്പുകൊണ്ടും അതിന്റെ രാവിനെ നമസ്കാരം കൊണ്ടും നിങ്ങൾ പ്രത്യേകമാക്കരുത്‌ " എന്ന നബിവചനമാണ് അതിന്നാധാരം.

എന്നാൽ ഒരാൾ സാധാരണയായി നോമ്പനുഷ്ഠിക്കുന്ന ദിവസവുമായി‌ വെള്ളിയാഴ്ച യോജിച്ചു വന്നാൽ യാതൊരു കുഴപ്പവുമില്ല .
അതുപോലെ അതിന്റെ മുമ്പോ പിമ്പോ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലും യാതൊരു കുഴപ്പവുമില്ല , കറാഹത്തുമില്ല.

ഒന്നാമത്തേതിന്റെ ഉദാഹരണം :
ഒരു മനുഷ്യന്റെ സ്ഥിരമായ സന്പ്രദായമായി ഒരു ദിവസം നോന്പും ഒരു ദിവസം നോന്പില്ലാതെയും തുടരുന്നതാവുകയും എന്നിട്ട്‌ നോന്പിന്രെ ദിവസവുമായി വെള്ളിയാഴ്ച യോജിച്ചുവരികയും ചെയ്താൽ നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.

അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ്‌ അറഫാ ദിവസത്തിലെ നോന്പ്‌ , അത്‌ വെള്ളിയാഴ്ചയോട്‌ യോജിച്ചാൽ അന്ന് നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല , അന്നു മാത്രമായി നോന്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.
കാരണം അവൻ അന്ന് മാത്രമായി നോന്പെടുത്തത്‌ വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്‌.

അതുപോലെത്തന്നെയാണ്‌ ആ ദിവസം ആശൂറാഇനോട്‌ യോജിച്ചു വരികയും അന്ന് മാത്രമായി നോന്പെടുക്കുകയും ചെയ്താലുള്ള അവസ്ഥയും , അതിലും യാതൊരു പ്രശ്നവുമില്ല ; ആശൂറാഇന്റെ കൂടെ അതിന്റെ മുന്പോ പിന്പോ കൂടി പിടിക്കലാണ്‌ നല്ലതെങ്കിൽ പോലും .

രണ്ടാമത്തേതിനുള്ള ഉദാഹരണം : വെള്ളിയാഴ്ചയുടെ കൂടെ വ്യാഴായ്ചയോ ശനിയാഴ്ചയോ നോന്പെടുക്കൽ .
എന്നാൽ വെള്ളിയാഴ്ച ദിവസം വെള്ളിയാഴ്ച എന്നതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ ഒരാൾ നോന്പെടുത്താൽ അയാളോട്‌ നമുക്ക്‌ പറയാനുള്ളത്‌ : നീ ശനിയാഴ്ചകൂടി നോന്പെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോന്പ്‌ തുടർന്നോളൂ , അല്ല ശനിയാഴ്ച നോന്പെടുക്കാൻ ഉദ്ദേശ്യമില്ല , വ്യാഴായ്ച നോന്പെടുത്തിട്ടുമില്ല എങ്കിൽ, നബി കൽപ്പിച്ചതു പോലെ, നോന്പു മുറിച്ചേക്കുക എന്നാണ്‌ .
അല്ലാഹുവാണ്‌ തൗഫീഖ്‌ നൽകുന്നവൻ.

വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ

Saturday, September 9, 2017

സമയം അതാണ് ജീവിതം*

​قال الإمام ابن باز -رحمه الله تعالى-:


"الوقت هو الحياة, ومن أضاع وقته أضاع حياته, ومن أضاع حياته ندم ولا تنفعه الندامة".


مجموع فتاوى ابن باز 16/261


ഇമാം ഇബ്'നു ബാസ് رحمه الله പറഞ്ഞു :

സമയം അതാണ് ജീവിതം . തന്റെ സമയം പാഴാക്കുന്നവൻ അവന്‍റെ ജീവിതമാണ് പാഴാക്കുന്നത് . തന്റെ ജീവിതം പാഴാക്കുന്നവൻ ഖേദിക്കും , ആ ഖേദം അവന് ഉപകരിക്കില്ല.

അബു തൈമിയ്യ ഹനീഫ്

അസൂയ

قال وهب بن منبه رحمه الله :
وَلِلْحَاسِدِ ثَلَاثُ عَلَامَاتٍ:
يَغْتَابُ إِذَا غَابَ الْمَحْسُودُ، وَيَتَمَلَّقُ إِذَا شَهِدَ، وَيَشْمَتُ بِالْمُصِيبَةَ.

( حلية الأولياء )

വഹബ് ഇബ്'നു മുനബ്ബിഹ് رحمه الله പറഞ്ഞു


അസൂയാലുവിന് മൂന്ന് ലക്ഷണങ്ങളുണ്ട് - അസൂയവെക്കുന്നതാരോടോ , അവന്‍റെ അഭാവത്തിൽ പരദൂഷണം പറയും . നേരിൽ കാണുന്പോൾ ( ഹൃദയത്തിൽ തട്ടാതെ ) സ്നേഹമൊലിപ്പിക്കും . അവന് വല്ല ദോഷവും ബാധിക്കുന്പോൾ സന്തോഷിക്കും .

അബു തൈമിയ്യ ഹനീഫ്

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.