Wednesday, May 25, 2016

ആരാണോ ശറഇനെ യുക്തി കൊണ്ട് ഖണ്ടിക്കുന്നത്......

ശൈഖുൽ ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു

"ആരാണോ ശറഇനെ യുക്തി കൊണ്ട് ഖണ്ടിക്കുന്നത് ശീലമാക്കിയത് അവന്റെ ഹൃദയത്തിൽ ഈമാനിനു സ്ഥിരതയുണ്ടാവില്ല."
ദർഉത്തആറുദ് 1/187

 قال شيخ الإسلام ابن تيمية -رحمه الله-:
«من تعود معارضة الشرع بالرأي لا يستقر في قلبه الإيمان».

درء التعارض (١٨٧/١).

ഫിത് നയുടെ അടിസ്ഥാനം



ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "എല്ലാ ഫിത് നയുടെയും അടിസ്ഥാനം, ശറഇനേക്കാൾ യുക്തിക്കും ബുദ്ധിയേക്കാൾ ഹവക്കും പ്രാധാന്യം നൽകുന്നതിൽ നിന്നുമാണ് (ഉണ്ടായിത്തീരുന്നത്). ഒന്നാമത്തേത് ശുബ്ഹത്തി (ബിദ്അത്തി)ന്റെ അടിസ്ഥാനമാണെങ്കിൽ, രണ്ടാമത്തേത് ശഹ് വത്തിന്റെ(വൈകാരികതൃഷ്ണയുടെ) അടിസ്ഥാനമാണ്" (ഇഗാസത്തുല്ലഹ് ഫാൻ - വോള്യം 2-പേജു 160)


قال ابن القيم رحمه الله :
أصل كل فتنة إنما هو من تقديم الرأى على الشرع، والهوى على العقل ، فالأول : أصل فتنة الشبهة .والثانى : أصل فتنة الشهوة .
(إغاثة اللهفان من مصايد الشيطان ج ٢-ص ١٦٠)

Monday, May 23, 2016

സത്യം കൊണ്ട് വന്നത് ആരാണോ അവനിൽ നിന്ന് നീയതു സ്വീകരിക്കുക

ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു 

" നിന്നിലേക്ക്‌ സത്യം കൊണ്ട് വന്നത്, ആരാണോ അവനിൽ നിന്ന് നീയതു സ്വീകരിക്കുക, അവൻ നിന്നിൽ നിന്നകന്നവനും നിനക്ക് ഇഷ്ടമില്ലാത്തവനുമാണെങ്കിലും. നിനക്ക് അസത്യം കൊണ്ട് വന്നത് ആരായിരുന്നാലും നീയതു തള്ളിക്കളയുക. അവൻ നിനക്ക് പ്രിയപ്പെട്ടവനും അടുത്തവനുമാണെങ്കിലും"
(ശറഹുസ്സുന്ന 1/234)


ﻗﺎﻝ ﺍﺑﻦ ﻣﺴﻌﻮﺩ رضي الله عنه :
" ﻣﻦ ﺟﺎﺋﻚ ﺑﺎﻟﺤﻖ ﻓﺎﻗﺒﻞ ﻣﻨﻪ ﻭﺍﻥ ﻛﺎﻥ ﺑﻌﻴﺪﺍً ﺑﻐﻴﻀﺎً ﻭﻣﻦ ﺟﺎﺀﻙ ﺑﺎﻟﺒﺎﻃﻞ ﻓﺎﺭﺩﺩﻩ ﻋﻠﻴﻪ ﻭﺍﻥ ﻛﺎﻥ ﻗﺮﻳﺒﺎً ﺣﺒﻴﺒﺎً ".
-------
ﺷﺮﺡ ﺍﻟﺴﻨﺔ ( 1/234 )

Monday, May 16, 2016

സത്യം സ്വീകരിക്കാൻ

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു " ആരാണോ സത്യം സ്വീകരിക്കാൻ വൈമനസ്യം കാണിക്കുന്നത്, അസത്യം സ്വീകരിക്കുന്നതിലൂടെ അള്ളാഹു അവനെ പരീക്ഷിക്കും " - മജ്മൂഉ ഫതാവാ 

قال شيخ الإسلام ابن تيمية رحمه الله :
(( من لم يقبل الحق أبتلاه الله بقبول الباطل )) مجموع الفتاوى 

ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു " ഒരു സത്യം ഒരാൾക്ക്‌ മുമ്പിൽ വന്നെതിയിട്ടും അത് സ്വീകരിക്കാതെ തള്ളിക്കളഞ്ഞാൽ, അവന്റെ ഹൃദയവും ബുദ്ധിയും ധാരണയും ദുശിക്കുന്നതിലൂടെ അവൻ ശിക്ഷിക്കപ്പെടും " മിഫ്താഹു ദാരിസ്സആദ 1/ 160 

قال الإمام ابن القيم رحمه الله تعالى :
من عُرض عليه حقٌ فرده فلم يقبله، عُوقب بفساد قلبه وعقله ورأيه
مفتاح دار السعادة 1/160

Thursday, May 12, 2016

ഇൽമ്

അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി പറയുന്നു" (പവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല.ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ"


▪️قال العلامة ربيع_بن_هادي_المدخلي :
' ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ".
-------
[من يرد الله به خيراً يفقهه في الدين - ص٢٧]

പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കിയാൽ........

പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കിയാൽ........ 

ഇസ്‌ലാമിക പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കുകയും സലഫുകളുടെ ധാരണക്ക് വിരുദ്ധമായ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ദീനിന്റെ പേരിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല.
ഇൽമുള്ള ആളുകളിൽ നിന്ന് നേരിട്ട് പഠിക്കാനും വിഷയങ്ങൾ അതിന്റെ യഥാർത്ഥ താൽപര്യമെന്തെന്നു മനസ്സിലാക്കാനും കഴിയാത്ത ആളുകൾ വരുത്തി വെക്കുന്ന ദുരന്തം ചെറുതല്ല. ഇമാം ഇബ്നുൽ മുബാറക് റഹിമഹുള്ളാ പറഞ്ഞു. " ആദ്യത്തെ അറിവ് : നിയ്യത്തും, പിന്നെ സശ്രദ്ധം ശ്രവിക്കലും മൂന്നാമത്തേത്‌ അത് മനസ്സിലാക്കലുമാണ് ( ജാമിഉ ബയാനിൽ ഇൽമി വ ഫദ് ലിഹി 1/ 118 

കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ സാധിക്കുകയെന്നത് അള്ളാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്. ഭൂരിഭാഗം ആളുകൾക്കും അബദ്ധം സംഭവിച്ചത് വിഷയങ്ങൾ തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ്.
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ ഇഅലാമുൽ മുവഖിഈൻ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക 

صِحَّةُ الْفَهْمِ وَحُسْنُ الْقَصْدِ مِنْ أَعْظَمِ نِعَمِ اللَّهِ الَّتِي أَنْعَمَ بِهَا عَلَى عَبْدِهِ، بَلْ مَا أُعْطِيَ عَبْدٌ عَطَاءً بَعْدَ الْإِسْلَامِ أَفْضَلُ وَلَا أَجَلُّ مِنْهُمَا ، بَلْ هُمَا سَاقَا الْإِسْلَامِ ، وَقِيَامُهُ عَلَيْهِمَا ، وَبِهِمَا يَأْمَنُ الْعَبْدُ طَرِيقَ الْمَغْضُوبِ عَلَيْهِمْ الَّذِينَ فَسَدَ قَصْدُهُمْ وَطَرِيقُ الضَّالِّينَ الَّذِينَ فَسَدَتْ فُهُومُهُمْ ، وَيَصِيرُ مِنْ الْمُنْعَمِ عَلَيْهِمْ الَّذِينَ حَسُنَتْ أَفْهَامُهُمْ وَقُصُودُهُمْ وَهُمْ أَهْلُ الصِّرَاطِ الْمُسْتَقِيمِ الَّذِينَ أُمِرْنَا أَنْ نَسْأَلَ اللَّهَ أَنْ يَهْدِيَنَا صِرَاطَهُمْ فِي كُلِّ صَلَاةٍ ، وَصِحَّةُ الْفَهْمِ : نُورٌ يَقْذِفُهُ اللَّهُ فِي قَلْبِ الْعَبْدِ ، يُمَيِّزُ بِهِ بَيْنَ الصَّحِيحِ وَالْفَاسِدِ ، وَالْحَقِّ وَالْبَاطِلِ ، وَالْهُدَى وَالضَّلَالِ ، وَالْغَيِّ وَالرَّشَادِ ، وَيَمُدُّهُ : حُسْنَ الْقَصْدِ، وَتَحَرِّي الْحَقَّ، وَتَقْوَى الرَّبِّ فِي السِّرِّ وَالْعَلَانِيَة ، وَيَقْطَعُ مَادَّتُهُ : اتِّبَاعَ الْهَوَى، وَإِيثَارَ
الدُّنْيَا، وَطَلَبَ مَحْمَدَةِ الْخَلْقِ، وَتَرْكَ التَّقْوَى

" കാര്യങ്ങൾ ശെരിയായി മനസ്സിലാക്കലും അതിൽ സദുദ്ദേ ശം വെച്ചു പുലർത്തലും ഒരു അടിമക്ക് അള്ളാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. എന്നല്ല, ഒരടിമക്ക് ഇസ്ലാമിനു ശേഷം അതിനേക്കാൾ മഹത്തരമോ ഉൽകൃഷ്ഠമോ ആയ ഒരു ഔദാര്യം നൽകപ്പെട്ടിട്ടില്ല. അത് രണ്ടും ഇസ്‌ലാമിനെ നിലനിർത്തുന്ന രണ്ടു സ്തംഭങ്ങൾ ആണ്. ഒരടിമക്ക് അവ രണ്ടും ലക്ഷ്യം പിഴച്ചു പോയതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിന് പാത്രീപൂതരായ ആളുകളിൽ നിന്നും തെറ്റായി മനസ്സിലാക്കിയതിന്റെ പേരിൽ വഴി പിഴച്ചു പോയ ആൾക്കാരിൽ നിന്നുമുള്ള നിർഭയത്വമാണ്. അങ്ങിനെയവൻ ലക്ഷ്യവും ധാരണയും നന്നായ അനുഗ്രഹീതരിൽ ആയിത്തീരുന്നു. അങ്ങിനെയുള്ളവരുടെ മാർഗത്തിൽ ആയിത്തീരാൻ അള്ളാഹുവിനോട് ചോദിക്കാൻ കൽപിക്കപ്പെട്ടവരാണ് നാം. ശെരിയായി മനസ്സിലാക്കുകയെന്നത് : അള്ളാഹു ഒരു അടിമയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രകാശമാണ്. ശെരിയും തെറ്റും അവനതു കൊണ്ട് വേർതിരിച്ചു മനസ്സിലാക്കുന്നു. സത്യവും മിഥ്യയും, സന്മാർഗവും ദുർമാർഗവും വിവേകവും അവിവേകവും അവൻ മനസ്സിലാക്കുന്നു. അത് സദുദ്ദേശത്തിലേക്ക് അവനെ എത്തിക്കുന്നു. സത്യം എവിടെയെന്നു അന്വേഷിക്കാനും പരസ്യ-രഹസ്യങ്ങളിലെല്ലാം അള്ളാഹുവിൽ തഖ് വ കാണിക്കാനും അവനെ പ്രചോദിപ്പിക്കുന്നു. അതിന്റെ സത്ത, ദുനിയാവിനെ തെരഞ്ഞെടുക്കുന്നതിൽ നിന്നും, ഹവ പിൻ പറ്റുന്നതിൽ നിന്നും പ്രശംസാ വാക്കുകൾ തേടുന്നതിൽ നിന്നും തഖ് വ ഉപേക്ഷിക്കുന്നതിൽ നിന്നും അവനെ തടയിടുന്നു." 

മതപരമായ അറിവിന്റെ അഭാവം, വിഷയങ്ങളെ തെറ്റായ വിധത്തിൽ മനസ്സിലാക്കൽ തുടങ്ങിയ കാരണത്താൽ ചെറിയ ഒരു വിഭാഗം ആളുകളെങ്കിലും ഫിത് നയിൽ അകപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിനോട് കൂടെ ദുരുദ്ദേശവും കൂടിയുണ്ടെങ്കിൽ സ്വയം നശിക്കുകയും മറ്റുള്ളവരെ വഴികേടിലാക്കി നശിപ്പിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. 

സുന്നത്തിനോട് കൂറും അത് പിൻപറ്റാനുള്ള പ്രതിപത്തിയും ഉണ്ടായത് കൊണ്ട് മാത്രം ഒരാൾ സ്വഹാബത്തിന്റെ മാർഗത്തിൽ എത്തിച്ചേർന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. മറിച്ചു, അവർ എങ്ങിനെ പ്രമാണങ്ങൾ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവോ അങ്ങിനെത്തന്നെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും വേണം. 

വിഷയങ്ങളെ തെറ്റായി മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അമൽ ചെയ്തു പിഴച്ചു പോയവരുടെ ഉദാഹരണം നസ്വാറാക്കളാണ്. ആധുനിക ഖവാരിജുകളും ഹദ്ദാദികളും അവരുടെ പിൻമുറക്കാരാണ്. അവർ പ്രമാണങ്ങളെ അവർക്ക് തോന്നിയ പോലെ തെറ്റായി മനസ്സിലാക്കുകയും അതിനു അനുസൃതമായി പണ്ഡിതന്മാരുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയും അവരുടെ ധാരണക്ക് കരുത്തു പകരാൻ ശ്രമിക്കുകയും ചെയ്യുന്നു. 

ഇവിടെയാണ്‌ സുന്നത്തിനെ ജീവിപ്പിക്കാനും സ്വഹാബത്തിന്റെ മാർഗം പിൻതുടരാനും ആഗ്രഹിക്കുന്നവർ ഉണർന്നു പ്രവർത്തിക്കേണ്ടത്. സുന്നത്ത് നമ്മുടെ മൂലധനമാണ്. ദീനിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത നവ ഹദ്ദാദികളുടെ മൂഡധാരണകളുടെ മുന സുന്നത്തു കൊണ്ടും ഭുവനപ്രശസ്തരായ ഉലമാക്കളുടെ വാക്കുകൾ കൊണ്ടും അരിഞ്ഞെടുക്കണം. സത്യം അന്വേഷിക്കുകയോ അതാഗ്രഹിക്കുകയോ ചെയ്യാത്ത ആളുകൾക്ക് തന്നിഷ്ടം കാണിക്കാനുള്ളതല്ല, അള്ളാഹുവിന്റെ ദീൻ.

Saturday, May 7, 2016

സൽസ്വഭാവം സുന്നത്തിനെ പാഴാക്കിക്കളയുന്നത് എങ്ങിനെയാണ്?

സൽസ്വഭാവം സുന്നത്തിനെ പാഴാക്കിക്കളയുന്നത് എങ്ങിനെയാണ്?
-ഷൈഖ് അഹ് മദ് സുബൈഇ ഹഫിദഹുള്ളാ

ഒരു മുസ്‌ലിമിനോട് സലാം പറയുക, തുമ്മിയാൽ ദുആ ചെയ്യുക, സൌമ്യമായി പെരുമാറുക, പുഞ്ചിരിക്കുക, ആദരവ് പ്രകടിപ്പിക്കുക, തുടങ്ങിയ സ്വഭാവ ഗുണങ്ങൾ സുന്നത്തിന്റെ ആൾ ഒരു ബിദ്അതിന്റെ ആൾക്ക്‌ വകവെച്ചു കൊടുക്കുകയോ ഒരു ബിദ്അതുകാരൻ സുന്നതുകാരന് വക വെച്ച് കൊടുക്കുകയോ ചെയ്‌താൽ - ശറഇയ്യായ നിലയിലുള്ള നന്മ അനിവാര്യമാക്കുന്നതോ പ്രയാസം ദുരീകരിക്കുന്നതോ ആയ പ്രത്യേകമായ സാഹചര്യം നിലനിൽക്കുന്നില്ലെങ്കിൽ, അത് തന്നെ മതി, സലഫുകളുടെ നിലപാടിന് വിരുദ്ധമാവാനും സുന്നത്ത് നഷ്ടപ്പെടാനും.
ബിദ്അത്തിന്റെ ആളുകൾ തൊഴിലായി സ്വീകരിച്ച ഈ കച്ചവടത്തിന്റെ മറവിൽ, അവരിലുള്ള പിഴച്ചതും നീചവുമായ ബിദ്അതുകളെ മൂടിവെക്കാനും മുസ് ലിംകൾക്കിടയിൽ നന്മയുടെയും സഹാനുഭൂതിയുടെയും ഒരു തലം ഉണ്ടാക്കിയെടുക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.

അതിനാൽ തന്നെ, മുസ്ലിംകൾക്കിടയിൽ നിലനിൽക്കേണ്ട അനുഗ്രഹീതമായ ഇത്തരം സ്വഭാവ വൈശിഷ്ട്യങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന്, ബിദ്അതിന്റെ ആളുകളോട് വെറുപ്പ്‌ പ്രകടിപ്പിച്ചു കൊണ്ടും അവരോടു സലാം പറയാതെയും സഹവാസം വെടിഞ്ഞും കൊണ്ടുമൊക്കെ അവർക്ക് മുമ്പിൽ വഴികളടക്കുന്നതിൽ സലഫുകൾ ജാഗ്രത കാണിച്ചിരുന്നു. അല്ലെങ്കിൽ, ആ പഴുതിലൂടെ ബിദ്അത്തിന്റെ ആളുകൾ പ്രവേശിക്കുകയും അറിവും യഖീനും കുറഞ്ഞ, മുസ്‌ലിം ഉമ്മത്ത്‌ ഭിന്നിക്കുമെന്നും സഹായിക്കപ്പെടുന്ന സുന്നത്തിന്റെ കക്ഷി രക്ഷപ്പെട്ട വിഭാഗമായിരിക്കുമെന്നും, അത് ഒറ്റക്കക്ഷിയായിരിക്കുമെന്നും അതിനു ഒരു മുസ്‌ലിം സ്വയം രക്ഷപ്പെടാൻ, അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില വിശേഷണങ്ങളും നിബന്ധനകളുമുണ്ടെന്നും, നാശകാരികളായ കക്ഷികൾക്ക് നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടതാണെന്നുമൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് എന്ന കാര്യം വേണ്ട വിധം അറിയാത്ത ആളുകളിൽ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും.
ഭിന്നിപ്പിന്റെ ധ്വജ വാഹകരായ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം നടത്തുകയും, - രാഷ്ട്രീയ പ്രവർത്തനമെന്ന പേരിൽ അധികാര സോപാനങ്ങൾ കയ്യാളാൻ പരിശ്രമിക്കുകയും കണക്കറ്റ നിലയിൽ സ്വദഖയിനത്തിലുള്ള ധന ശേഖരമുള്ളതിനാൽ കുറച്ചൊക്കെ പൊതുജനനന്മക്കായി അധികാരി വർഗം ചെയ്യുന്ന പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു.
കൂനിൻ മേൽ കുരുവെന്നു പറഞ്ഞ പോലെ, രാഷ്ട്രീയ ബിദ്ഈ പ്രസ്ഥാനങ്ങൾ സാമ്പത്തിക വിഷയങ്ങളിലും അല്ലാത്തവയിലും മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെതന്നെയാണ്. സെമിനാറുകളും സമ്മേളനങ്ങളുമൊക്കെ ഒരു പാട് നടത്താറുണ്ടെങ്കിലും ഒന്നിൽ പോലും നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിശ്വാസപരവും വിധി വിലക്കുകളുമായി ബന്ധപ്പെട്ടതോ ആയ ഒരു ചർച്ചയും ഉണ്ടാകാറില്ല.
സ്വൂഫിയും മുഅതസലിയും ഇഖ് വാനിയും സയ്യിദ് ഖുത്വുബിന്റെയും അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാലിഖിന്റെയും ആളുകളും തക് ഫീരികളും എല്ലാം ഒരു കുടക്കീഴിൽ സർവ സ്വതന്ത്രരായി ഒരുമിക്കുന്നു. അവരുടെ എല്ലാവരുടെയും ലക്‌ഷ്യം "ഇസ്‌ലാമിക പ്രശ്നങ്ങൾ" മാത്രവും. അപ്പോൾ, വ്യക്തമായ മാർഗത്തെക്കുറിച്ചോ ഫുർഖാനിനെക്കുറിച്ചോ രക്ഷയുടെ മാർഗത്തെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ ഒന്നും പിന്നെ ചോദിക്കേണ്ടതില്ല. 

സുന്നത്തിന്റെ ആൾക്കാരുടെ ഉത്തരവാദിത്വം വളരെ വലുതും മഹത്തരവുമാണ്‌; ഇസ്‌ലാമിന്റെ പേര് പറഞ്ഞു തന്നെ ബിദ്അതിന്റെ ആളുകളും പുറമേ സുന്നത്തിന്റെ ആളുകളായി വേഷം കെട്ടി നടക്കുന്നവരും സ്വഹാബതിന്റെ മാർഗത്തിന് നേരെ തന്ത്രം മെനഞ്ഞു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുസ്‌ലിം സഹോദരീ സഹോദരന്മാരോട് ഞാൻ അള്ളാഹുവിനെ മുൻനിർത്തി ആവശ്യപ്പെടുന്നു, ദീനിന്റെ കാര്യത്തിൽ , സത്യത്തിന്റെ കാര്യത്തിൽ , സുന്നത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ നിങ്ങൾ അള്ളാഹുവിനെ ഓർക്കുക!

http://ar.alnahj.net/article/26

Thursday, May 5, 2016

വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം

വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം

(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ)

ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക്‌ നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ?

ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ
(കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്‌ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്‌ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്‌ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ?

ചോദ്യകർത്താവ് : തിരിഞ്ഞു.

http://www.alalbany.net/play.php?catsmktba=19780

സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം

സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം - ശൈഖ് അൽബാനി റഹിമഹുള്ളാ

ചോദ്യം : ഷെയ്ഖ്‌, സ്വൂഫികളുടെ പിന്നിൽ നിന്നുള്ള നമസ്കാരം, ഇമാം സ്വൂഫിയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം?

ശൈഖ് : ഇമാം സ്വൂഫിയാണോ ?
ചോദ്യകർത്താവ് : സ്വൂഫിയാണ്.
ഷെയ്ഖ്‌ : അയാൾ മുസ്‌ലിമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതല്ല കാഫിർ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്?
ചോദ്യകർത്താവ് : മുസ്‌ലിം
ഷെയ്ഖ്‌ : മുസ്‌ലിമിനെ തുടർന്ന് നമസ്കരിക്കൽ അനുവദനീയമാണ്.
ചോദ്യകർത്താവ് : അപ്പോൾ അഖീദയൊ?
ഷെയ്ഖ്‌ : അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ. ഒന്നുകിൽ അഖീദ കൊണ്ട് കാഫിറാവാം, അല്ലെങ്കിൽ കാഫിർ ആവാതിരിക്കാം. കാഫിറായാൽ (നമസ്കാരം) അനുവദനീയം അല്ല.
السائل : شيخ, الصلاة وراء الصوفية ؟ وكان الإمام صوفي فما هو رأيك ؟
الشيخ : الإمام صوفي ؟
السائل : صوفي .
الشيخ : تعتقد أنه مسلم وإلا كافر ؟
السائل : مسلم .
الشيخ : مسلم تجوز الصلاة خلفه .
السائل : والعقيدة يا شيخ ؟
الشيخ : الله يهديك, إما أن يكفر بالعقيدة وإما أن لا يكفر, فإن كان كفر فلا يجوز .

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.