Tuesday, May 14, 2019

ഭാര്യയോട് ഏറ്റവും നന്നായി വർത്തിക്കുന്നവൻ

​​ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلي الله عليه وسلم പറഞ്ഞു: നിങ്ങളിൽ ഏറ്റവും നല്ലവൻ തന്റെ ഭാര്യയോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ്. ഞാൻ നിങ്ങളിൽ തന്റെ ഭാര്യയോട് ഏറ്റവും നല്ലവനാണ്. നിങ്ങളുടെ കൂട്ടുകാരൻ മരിച്ചാൽ അവനെ (കുറ്റം പറയാതെ) വിട്ടേക്കൂ.


(തിർമുദി-അൽബാനി സ്വഹീഹാക്കിയത് )


അബു തൈമിയ്യ ഹനീഫ് حفظه الله



عن عائشة، قالت: قال رسول الله صلى الله عليه وسلم:
خيركم خيركم لأهله وأنا خيركم لأهلي، واذا مات صاحبكم فدعوه.


(رواه الترمذي وصححه الألباني)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.