Wednesday, November 30, 2011

ഫാത്വിമ رضي الله عنها


നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിയോഗത്തിന് അഞ്ജു വര്‍ഷം മുമ്പ് മക്കയില്‍ ജനനം. നബി അവര്‍ക്ക് ഫാത്വിമ എന്ന് പേരിടുകയും ഉമ്മു മുഹമ്മദ്‌ എന്ന് كنية വിളിപ്പേരിടുകയും ചെയ്തു. നബിയോട് ഏറ്റവും സാത്രിശ്യമുണ്ടായിരുന്ന അവര്‍ നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു.
നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിലേക്ക് ഹിജ്ര പോയപ്പോള്‍ ഫാത്വിമയും സഹോദരി ഉമ്മു കുല്തുമും سودة رضي الله عنها യുടെ കൂടെ മക്കയില്‍ കഴിഞ്ഞു. പിന്നീട് അവരും മദീനയിലേക്ക് പോയി.
മദീനയില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ عائشة رضي الله عنها യുമായി വീട് കുടി.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ فاطمة رضي الله عنها യോട് ചോദിച്ചു : أي بنية ألست تحين ما أحب ؟ فقالت : بلى ، قال فأحبي هذه ( مسلم
" പുന്നാര മകളെ , ഞാന്‍ ഇഷ്ടപ്പെടുന്നതിനെ നീയും ഇഷ്ടപ്പെടുന്നില്ലേ? അവര്‍ "അതേ" എന്ന് പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു. " എങ്കില്‍ ഇവരെയും (عائشة رضي الله عنها) ഇഷ്ടപ്പെടു"
فاطمة رضي الله عنها യെ علي رضي الله عنه വിവാഹം കഴിച്ചു . അവര്‍ക്ക് ഹസന്‍ എന്ന് പേരായ ഒരു കുഞ്ഞു പിറന്നു. ഒരു വര്‍ഷത്തിനു ശേഷം حُسين رضي الله عنه വും ഉണ്ടായി. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരെക്കുരിച്ചാണ് "സ്വര്‍ഗത്തിലെ യുവാക്കളുടെ രണ്ടു നേതാക്കള്‍" എന്ന് പറഞ്ഞത്.
عائشة رضي الله عنها പറയുന്നു. " ما رأيت أحدا أشبه كلاما وحديثا برسول الله صلى الله عليه وسلم من فاطمة ، وكانت إذا دخلت عليه قام إليها فقبلها ورحب بها وكذلك هي كانت تصنع به " النسائي
" നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സംസാരതോടും വാകുകളോടും فاطمة رضي الله عنها യേക്കാള്‍ സാദ്രിശ്യമുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍ വന്നാല്‍ നബി എഴുന്നേറ്റു ചെല്ലുകയും സ്വീകരിക്കുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നു. അവര്‍ തിരിച്ചും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. "
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മരണാസന്നനായി രോഗിയായി കിടക്കുന്ന നേരം. فاطمة رضي الله عنها അദ്ധേഹത്തിന്‍റെ അടുത്ത വന്നു നിന്നു. തനിക്കു മരണം ആസന്നമായിട്ടുണ്ട് എന്നും എന്‍റെ കുടുംബക്കാരില്‍ ആദ്യം എന്നില്‍ വന്നുചേരുക നീയായിരിക്കും എന്നും അവരുടെ കാതില്‍ മന്ത്രിച്ചു.
നബി സ്വല്ലല്ലാഹു അലൈഹിവ സല്ലമയുടെ വഫാതിനു ശേഷം, ആറു മാസം കഴിഞ്ഞപ്പോഴേക്കും فاطمة رضي الله عنها യുടെ രോഗം കഠിനമായി. ഹിജ്ര പതിനൊന്നു റമദാന്‍ മാസം ചൊവ്വാഴ്ച രാത്രി, ഇരുപത്തി ഏഴാമത്തെ വയസ്സില്‍ അവര്‍ മരണപ്പെട്ടു

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.