Saturday, September 20, 2014

നമസ്കാരത്തിലെ സുത്റ

ഒരു മുസ്ലിമായ മനുഷ്യൻ നിർവ്വഹിക്കുന്ന ഇബാദത്തുകളിൽ മഹത്തരമാണ് അഞ്ചു നേരത്തെ നമസ്കാരം.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നു
الأمر الإسلام وعموده الصلاة - رواه الترمذي (2616) وحسنه الألباني في إرواء الغليل (2/138)ه.
" കാര്യത്തിൽ, മുഖ്യഭാഗം ഇസ്ലാം ആണെങ്കിൽ, അതിന്റെ നെടുംതൂണ്‍ ആണ് നമസ്കാരം. മരണ ശേഷം ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അമൽ നമസ്കാരമാണ്. നബിസ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു " أول ما يحاسب به العبد يوم القيمة الصلاة - رواه الطبراني في الأوسط وصححه في السلسلة الصحيحة
ഖിയാമത് നാളിൽ ഒന്നാമതായി ഒരടിമ വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തിന്റെ കാര്യത്തിലാണ്. മനുഷ്യന്റെ ഭാവി ഭാഗധേയം നിർണയിക്കപ്പെടുന്നത് നമസ്കാരത്തിന്റെ അടിസ്ഥാനത്തിലാണ്.  അപൂർണവും അപാകതകൾ നിറഞ്ഞതുമായ നമസ്കാരം പരലോകത്തിൽ ഗുണം ചെയ്യില്ല.
ഒരാളുടെ നമസ്കാരം നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ നമസ്കാരവുമായി എത്ര മാത്രം പൊരുത്തപ്പെടുകയും അടുത്ത് നിൽക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ചായിരിക്കും അതിന്റെ പ്രതിഫലം കണക്കാക്കപ്പെടുക. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നു.
إن العبد ليصلي الصلاة ما يكتب له منها إلا عشرها، تسعها، ثمنها، سبعها، سدسها، خمسها، ربعها، ثلثها، نصفها- رواه ابن المبارك في الزهد، أبو داود والنسائي بسند جيد، خرج الشيخ العلامة الألباني في صحيح أبي داود رقم 761
" നിശ്ചയം, ഒരടിമയുടെ നമസ്കാരത്തിൽ നിന്ന് അതിന്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, എഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ അവനു രേഖപ്പെടുത്തപ്പെടുകയില്ല. "
അപ്പോൾ ഒരാളുടെ നമസ്കാരം പ്രതിഫലാർഹമാവണമെങ്കിൽ, അത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലം നിർവ്വഹിച്ചത് എപ്രകാരമാണോ അപ്രകാരം തന്നെ നിർവ്വഹിക്കപ്പെടേണ്ടതുണ്ട്.  നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു صلوا كما رأيتموني أصلي  - البخاري ومسلم ഞാനേതു രൂപത്തിൽ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നമസ്കരിക്കുവിൻ."
ഓരോരുത്തർക്കും തോന്നിയ വിധത്തിലോ നബിചര്യക്ക്‌ വിരുദ്ധമായ രൂപത്തിലോ നിർവ്വഹിക്കുന്നത് നമസ്കാരത്തിന്റെ ഫലപ്രാപ്തിക്കു കോട്ടം തട്ടും എന്ന കാര്യത്തിൽ തർക്കമില്ല.
നമസ്കാരത്തിൽ സാധാരണക്കാർ എന്നല്ല, പലപ്പോഴും ഉലമാക്കൾ എന്ന് പറയപ്പെടുന്നവർ പോലും അവഗണിക്കുന്ന അതിപ്രധാനമായ ഒരു നബി ചര്യയത്രേ നമസ്കരിക്കുന്നവന്റെ മുമ്പിൽ, അവൻ സ്വീകരിച്ചിരിക്കേണ്ട "സുത്റ" (നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ് ലക്ക് നേരെ സുജൂദു ചെയ്യുന്ന സ്ഥലത്തായി വെക്കുന്ന 'മറ' യാണ് സുത്റ. സുത് റക്കും നമസ്കരിക്കുന്ന ആളുടെയും ഇടയിലൂടെ നടക്കാൻ ആരെയും അനുവദിക്കരുത്. സുജൂദു ചെയ്യുന്ന സ്ഥലത്തിനും സുത് റക്കുമിടക്ക് ഒരു ആടിന് കുറുകെ നടക്കാനുള്ള അകലമേ പാടുള്ളൂ)
ഒറ്റക്കുള്ള നമസ്കാരത്തിലും, ജമാഅത്തിൽ ഇമാമിനും, തന്റെ മുമ്പിൽ ഒരു സുത് റ നിർബന്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടു വന്ന ഹദീസുകൾ പഠനവിധേയമാക്കിയ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.
(സുത്റ അനിവാര്യം)
أن النبي صلى الله عليه وسلم كان تركز له الحربة فيصلى إليها ( البخاري
നബി സ്വല്ലള്ളാഹു അലൈഹിവസല്ലമക്ക് - നമസ്കരിക്കാൻ- വേണ്ടി കുന്തം നാട്ടപ്പെടുകയും അദ്ദേഹം അതിലേക്കു നമസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
عن ابن عمر أن رسول الله صلى الله عليه وسلم كان إذا خرج يوم العيد أمر بالحربة فتوضع بين يديه فيصلى إليها والناس وراءه ، وكان يفعل ذلك في السفر فمن ثم اتخذها الأمراء ( البخاري)
ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്ന് " നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പെരുന്നാൾ ദിവസം - നമസ്കാരത്തിനായി- പുറപ്പെട്ടാൽ കുന്തം കൊണ്ടുവരാൻ കൽപിക്കുകയും അങ്ങിനെ അത് അദ്ധേഹത്തിന്റെ മുമ്പിൽ വെക്കപ്പെടുകയും അതിലേക്കു അദ്ദേഹം തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അദ്ധേഹത്തിന്റെ പിന്നിൽ ജനങ്ങളുണ്ടാവും. അദ്ദേഹം യാത്രയിലും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഉമറാക്കളും അങ്ങിനെ ചെയ്യാൻ തുടങ്ങി.
പെരുന്നാൾ ദിവസങ്ങളിൽ മൈതാനിയിൽ വെച്ചും, യാത്രയിലും നമസ്കാര വേളയിൽ നബി സ്വല്ലള്ളാഹു അലൈഹിവസല്ലം സുത് റ സ്വീകരിച്ചുവെന്നതിനു ഇത് വ്യക്തമായ തെളിവാണ്.
പള്ളിക്ക് പുറത്തു വെച്ചുള്ള നമസ്കാരങ്ങളിലേ സുത് റ ആവശ്യമുള്ളൂവെന്നും, പള്ളിക്കകത്താവുമ്പോൾ അത് വേണ്ടതില്ലായെന്നും ചിലർ പറയാറുണ്ട്‌. എന്നാൽ അത് ശെരിയല്ല.
حدثنا يزيد بن أبي عبيد قال : كنت آتي مع سلمة بن الأكوع فيصلى عند الأسطوانة التي عند المصحف فقلت يا أبا مسلم آراك تتحرى الصلاة عند هذه الأسطوانة قال فإني رأيت النبي صلى الله عليه وسلم يتحرى الصلاة عندها ( صحيح البخاري)
യസീദ് ബിന് അബീ ഉബൈദ് പറയുന്നു " ഞാൻ സലമത്ബ്നുൽ അക് വഇന്റെ കൂടെ വരുമ്പോൾ മുസ്വ് ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു " അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത് ? അദ്ദേഹം പറഞ്ഞു " നിശ്ചയം, നബി സ്വല്ലള്ളാഹു അലൈഹിവ സല്ലം അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് " - ബുഖാരി
عن أنس قال لقد رأيت كبار أصحاب النبي صلى الله عليه وسلم يبتدرون السواري عند المغرب ( صحيح البخاري)
അനസ് റദിയള്ളാഹു അൻഹുവിൽ നിന്ന്, അദ്ദേഹം പറയുന്നു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മുതിർന്ന സ്വഹാബിമാർ മഗ് രിബിന്റെ സമയത്ത് തൂണുകൾക്കരികിലേക്ക് ധൃതിപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്" - ബുഖാരി
പള്ളിക്ക് പുറത്തു മാത്രമല്ല, പള്ളിയിലാണെങ്കിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും നമസ്കരിക്കുമ്പോൾ സുത് റ സ്വീകരിച്ചിരുന്നുവെന്നതിനു സ്വഹീഹായ പല ഹദീസുകളുമുണ്ട്. നിർബന്ധമോ ഐഛികമോ ആയ നമസ്കാരമാകട്ടെ, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ സുത് റ നിർബന്ധമാണ്‌. സുത് റയില്ലാതെ നമസ്കരിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലമ വിലക്കിയതും യാത്രയിലോ അല്ലാത്ത സമയത്തോ, പള്ളിയിലോ പുറത്തു വെച്ചോ നമസ്കരിച്ചപ്പോഴും സുത് റ സ്വീകരിചിരുന്നുവെന്നതും അത് വാജിബ് ആണെന്നതിന് മതിയായ തെളിവാണ്. സുത് റ യില്ലാതെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരിക്കൽ പോലും നമസ്കരിച്ചതായി സത്യസന്ധമായ യാതൊരു രേഖയുമില്ല. ഇവ്വിഷയകമായി വന്ന ഹദീസുകളും സ്വഹാബത്തിന്റെയും സലഫുകളുടെയും നടപടികളും ആധാരമാക്കി, നമസ്കാരത്തിൽ സുത് റ വാജിബാണെന്നു ഇമാം ഷൌകാനി നൈലുൽ അവ്ത്വാറിലും ഷെയ്ഖ്‌ മുഖ്‌ബിൽ തുഹ്ഫത്തുൽ മുജീബിലും ഷെയ്ഖ്‌ അല്ബാനി തമാമുൽ മിന്നയിലും അഭിപ്രായപ്പെട്ടതായി കാണാം.

സുത് റയെ അവഗണിക്കരുത്!
ആധുനിക മുഹദ്ദിസുകളിൽ  പ്രമുഖനായ ശൈഖ് നാസിറുദ്ദീൻ റഹ് മതുള്ളാഹി അലൈഹി തന്റെ വിശ്രുത ഗ്രന്ഥമായ 'സ്വിഫത്തുസ്വലാത്തി'ൽ (( സുത് റയും അതിന്റെ അനിവാര്യതയും എന്ന ശീർഷകത്തിൽ പറയുന്നു " كان يقف قريبا من السترة ، فكان بينه وبين الجدار ثلاثة أذرع " - رواه البخاري  അദ്ദേഹം (നബി സ്വല്ലള്ളാഹു അലൈഹിവസല്ലം)  സുത് റയോട് അടുത്ത് നിൽക്കാറുണ്ടായിരുന്നു. ചുമരിനും അദ്ധേഹത്തിനുമിടയിലുള്ള അകലം മൂന്നു മുഴമായിരുന്നു. "بين موضع سجوده والجدار ممر شاة- البخاري ومسلم" അദ്ദേഹം സുജൂദു ചെയ്യുന്ന സ്ഥലത്തിനും ചുമരിനും - അഥവാ സുത് റക്കും- ഇടക്കുള്ള അകലം ഒരു ആടിന് നടക്കാവുന്ന അത്രയുമായിരുന്നു."
അദ്ദേഹം പറയാറുണ്ടായിരുന്നു " لا تصل إلا إلى سترة ، ولا تدع أحدا يمر بين يديك، فإن أبى فلتقاتله، فإن معه القرين - ابن خزيمة : നിങ്ങൾ സുത് റയിലേക്കല്ലാതെ നമസ്കരിക്കരുത്. മുമ്പിലൂടെ ആരെയും നടക്കാൻ അനുവദിക്കുകയും അരുത്. ഇനി അവൻ വിസമ്മതിച്ചാൽ അവനോടു ചെറുത്തുനിൽക്കുക, കാരണം അവന്റെ കൂടെയുള്ളത് പിശാചാണ്."
നമസ്കരിക്കുന്നവന്റെ മുമ്പിൽ സുജൂദു ചെയ്യുന്ന ഭാഗത്താണ് സുത് റയുടെ സ്ഥാനം. സുജൂദു ചെയ്തു കഴിഞ്ഞാൽ പിന്നെ സുത് റയിലേക്കുള്ള ദൂരം, ഒരു ആടിന് കുറുകെ നടക്കാനുള്ളത് മാത്രമേ പാടുള്ളൂ. നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ദൂരെ എവിടെയെങ്കിലും ആയാൽ പോരെന്നർത്ഥം. സുത് റയോട് അടുത്ത് നിൽക്കണമെന്നതാണ് നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ കൽപന. അത് പോലെ സുത് റയായി നമസ്കരിക്കുന്നവന്റെ മുമ്പിൽ ഒരു വരയെങ്കിലും ഉണ്ടായാൽ സുത് റയായി എന്ന് ചിലർ പറയാറുണ്ട്‌. അത്  ശെരിയല്ല. കാരണം വരയെക്കുറിച്ച് പറഞ്ഞിട്ടുള്ള ഹദീസ് ബലഹീനമാണ്. 
إذا صلى أحدكم إلى سترة ، فليدن منها، لا يقطع الشيطان عليه صلاته، أبوداود
നിങ്ങളിലാരെങ്കിലും സുത് റയിലേക്ക് നമസ്കരിക്കുമ്പോൾ അതിനോട് അടുത്ത് നിൽക്കുക. എന്നാൽ ശൈത്വാൻ അവന്റെ നമസ്കാരം മുറിക്കുകയില്ല."
മുകളിൽ സൂചിപ്പിച്ച അകലത്തിൽ ചുമരോ, തൂണോ, ഒരാളോ, ഇങ്ങിനെ എന്തും സുത് റയായി സ്വീകരിക്കാം. മിഹ് റാബിലാവുമ്പോൾ ഇമാമിന് സുത് റ വേണ്ടായെന്നതിനു തെളിവൊന്നുമില്ല. മിഹ് റാബിന്റെ ചുമർ സുത് റയാക്കാൻ പറ്റുന്ന അകലത്തിലാണെങ്കിൽ അത് മതി.
നമസ്കാരം തുടങ്ങിയ ശേഷം, ജമാ-അത്തിൽ വന്നു ചേരുന്നവർ, ഇമാം സലാം വീട്ടുന്നതോടെ ഇമാമുമായി പിരിഞ്ഞ കാരണത്താൽ സുത് റ നഷ്ടപ്പെടുന്ന പക്ഷം, മുന്നോട്ടോ വശങ്ങളിലേക്കോ പിന്നോട്ടോ മാറിയാൽ സുത് റ കിട്ടുമെങ്കിൽ അങ്ങിനെ ചെയ്യാമെന്ന് പോലും അഭിപ്രായപ്പെട്ട ഉലമാക്കളുണ്ട്. ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു
" ولا بأس أن ينحاز الذي يقضي بعد سلام الإمام إلى ما قرب منه من الأساطين بين يديه وعن يمينه ويساره وإلى خلفه يقهقر قليلا يستتر بها إذا كان ذلك قريبا وإن بعد أقام ودرأ المار جهده " ( التاج الإكليل 1/433(ه.
" ഇമാം സലാം വീട്ടിയത്തിനു ശേഷം, നമസ്കാരം പൂർത്തീകരിക്കുന്ന ആൾക്ക് വലതു വശത്തോ ഇടതു വശത്തോ പിന്നിലോ ഉള്ള തൂണുകൾക്കരികിലേക്ക്, സുത് റക്ക് വേണ്ടി അൽപം നീങ്ങുന്നതിൽ കുഴപ്പമില്ല. എന്നാൽ അകലെയാണെങ്കിൽ നില്ക്കുന്നെടത്ത് നിന്ന്കൊണ്ട് തന്നെ മുന്നിലൂടെ നടക്കുന്നവരെ പരമാവധി തടയുകയാണ് വേണ്ടത്."
عن ابن عمر رضي الله عنه أنه إذا لم يجد ما يستتر به قال لنافع رحمه الله ولني ظهرك - أخرجه ابن أبي شيبة في المصنف بسد صحيح 
ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്ന് " സുത് റയാക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹം നാഫിഉ റദിയള്ളാഹു അൻഹുവിനോട് പുറം തിരിഞ്ഞു നിൽക്കാൻ പറയുമായിരുന്നു. " മുസ്വന്നഫ്
ഇന്ന്, സുത് റ യെക്കുറിച്ചും താടി വളർത്തുന്നതിനെക്കുറിച്ചും, സിവാകിനെക്കുറിച്ചും പല്ലിയെ കൊല്ലുന്നതിനെക്കുറിച്ചുമെല്ലാം പറയുന്നത് നവോദ്ധാനത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവർക്ക് കുറച്ചിലാണ്. ജനങ്ങളിൽ നിന്ന് വിസ്മൃതിയിൽ അകപ്പെട്ടു പോയ ഈ സുന്നത്തുകളെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകൾ ബുഖാരിയിൽ നിന്നുള്ളതാണെങ്കിൽ പോലും തോട്ടിലേക്ക് എറിയാനാണ്‌ അവർ അണികളെ ഉപദേശിക്കുന്നത്. والله المستعان 
 ഷെയ്ഖ്‌ നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു. المسبوق يتحرك إلى أقرب سترة له നമസ്കാരം പൂർത്തിയാക്കാനുള്ളവന് ഏറ്റവും അടുത്ത സുത് റയിലേക്ക് നീങ്ങാവുന്നതാണ്."

عن عائشة رضي الله عنها : أن رسول الله صلى الله عليه وسلم سُئل في غزوة تبوك عن سترة المصلي فقال " كمؤخرة الرحل"(مسلم) 
ആയിഷ റദിയള്ളാഹു അന്ഹായിൽ നിന്ന് " ഉഹ്ദു യുദ്ധദിവസം നമസ്കരിക്കുന്ന ആളുടെ സുത് റയെക്കുറിച്ച് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു. അപ്പോഴദ്ദേഹം പറഞ്ഞു " അത് ഒട്ടകക്കട്ടിലിന്റെ പിന്നറ്റം (ഒട്ടകപ്പുറത്ത് ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു മരക്കഷണം) പോലെയുള്ളതാണ്‌. അതിന്റെ ഉയരം ഒരു മുഴത്തോളമായതിനാൽ, സുത് റ ക്ക് ഏതാണ്ട് അത്ര ഉയരമുണ്ടായിരിക്കണമെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്.

"( كان - أحيانا- يتحرى الصلاة عند الأسطوانة التي في مسجده(بخاري ومسلم
അദ്ദേഹം-ഇടക്കൊക്കെ- തന്റെ പള്ളിയിലുള്ള തൂണിന്റെ അരികിൽ വെച്ച് നമസ്കരിക്കുവാൻ ജാഗ്രത കാണിച്ചിരുന്നു. ഈ ഹദീസിനു അനുബന്ധമായി ശൈഖ് അൽബാനി പറയുന്നു
قلت: والسترة لابد منها للإمام والمنفرد ولو في المسجد الكبير.قال ابن هانيء في (مسائله عن الإمام أحمد ) (1/66): (رآني أبو عبدالله ( يعني: الإمام أحمد ) يوماً وأنا أصلي وليس بين يدي سترة – وكنت معه في المسجد الجامع – فقال لي : استتر بشيء . فاستترت برجل)
قلت : ففيه إشارة من الإمام الى أنه لا فرق في إتخاذ السترة بين المسج الصغير والكبير ، وهو الحق و هذا مما أخل به جماهير المصلين من أئمة المساجد وغيرهم في كل البلاد التي طفتها ، ومنها السعودية التي أتيحت لي فرصة التطواف فيها لأول مرة في رجب هذه السنة (1410هـ ) ، فعلى العلماء أن ينبهوا الناس اليها و يحثوهم عليها ، ويبينوا لهم أحكامها ، وإنها تشمل الحرمين الشريفين أيضاً .

" വലിയ പള്ളിയിലാണെങ്കിൽ പോലും, ഇമാമിനും ഒറ്റയ്ക്ക് നമസ്കരിക്കുന്നവനും സുത് റ അനിവാര്യമാണ്. ഇബ്നു ഹാനി തന്റെ മസാഇലിൽ ഇമാം അഹ് മദിൽ ഇങ്ങിനെ പറയുന്നു. " ഇമാം അഹ് മദ് ബിന് ഹമ്പൽ റഹ് മത്തുള്ളാഹി അലൈഹിയുടെ കു‌ടെ മസ്ജിദുൽ ജാമിഇലായിരിക്കെ ഒരു ദിവസം ഞാൻ സുത് റയില്ലാതെ നമസ്കരിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോൾ എന്തെങ്കിലും ഒന്ന് കൊണ്ട് സുത് റ സ്വീകരിക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങിനെ ഞാൻ ഒരാളെ സുത് റയാക്കി നമസ്കരിച്ചു. " ഞാൻ (അൽബാനി) പറയട്ടെ " ഇതിൽ - മുകളിൽ പറഞ്ഞ സംഭവത്തിൽ- പള്ളി, ചെറുതോ വലുതോ ആകട്ടെ, സുത് റ സ്വീകരിക്കുന്നതിൽ യാതൊരു വിവേചനവും ഇല്ലായെന്നതിനു ഇമാം അവർകളിൽ നിന്ന് സൂചനയുണ്ട്., അതാണ്‌ വാസ്തവവും. ഇക്കാര്യത്തിൽ ഇമാമുമാരും അല്ലാത്തവരുമടക്കം, നമസ്കരിക്കുന്നവരിൽ ഭൂരിഭാഗം പേരും വീഴ്ച വരുത്തിയിട്ടുണ്ട്. ഈ വർഷം (1410 ഹിജ്റ വർഷം) റജബ് മാസത്തിൽ ആദ്യമായി സഊദി അറേബ്യയിലെ മക്കയും മദീനയുമടക്കം പല സ്ഥലങ്ങളും കാണാൻ എനിക്ക് അവസരമുണ്ടായപ്പോൾ എനിക്കത് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇക്കാര്യം - സുത് റയുടെ പ്രാധാന്യം ജനങ്ങൾക്ക്‌ വിശതീകരിച്ചു കൊടുക്കുകയും, അതിന്റെ ഹുക്മുകൾ ബോധ്യപ്പെടുത്തുകയും, അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ബാധ്യത ഉലമാക്കൾക്കുണ്ട്.
عن يحي بن أبي كثير قال : رأيت أنس بن مالك في المسجد الحرام قد نصب عصا يصلي إليها ( مصنف ابن أبي شيبةയഹ് യ ബിന് അബീ കസീർ പറയുന്നു. " അനസ് ബിന് മാലിക് റദിയള്ളാഹു അൻഹു മസ്ജിദുൽ ഹറാമിൽ ഒരു വടി നാട്ടി വെച്ച് അതിലേക്കു നമസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്." .
നമസ്കരിക്കുമ്പോൾ സുത് റ സ്വീകരിക്കണമെന്ന നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ കൽപനയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ നമസ്കരിക്കുമ്പോൾ പള്ളിയിൽ വെച്ചും, പള്ളിയുടെ പുറത്തു വെച്ചും സുത് റ സ്വീകരിച്ചിരുന്നുവെന്ന ഹദീസും, സ്വഹാബതു സുത് റ സ്വീകരിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയെന്ന, അവരുടെ ഫഹ് മും(ധാരണ) ഇതോടെ വ്യക്തമായി.
ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ് മിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യേണ്ടത് എന്ന് പറയുന്നവർ എന്ത് കൊണ്ടാണ് സുത് റയുടെ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നത്? അവരുടെ വാദം ആത്മാർത്ഥതയോടെയാണെങ്കിൽ ശങ്കയും സങ്കൊചവുമില്ലാതെ സലഫുകളുടെ ധാരണയെ-ഫഹ് മിനെ-അംഗീകരിച്ചു കൊണ്ട് നമസ്കാരത്തിൽ സുത് റ സ്വീകരിച്ചേ മതിയാകൂ.
عَنْ جَابِرِ بْنِ سَمُرَةَ , قَالَ : صَلَّيْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاةً مَكْتُوبَةً , فَضَمَّ يَدَهُ فِي الصَّلاةِ فَلَمَّا صَلَّى قُلْنَا : يَا رَسُولَ اللَّهِ أَحَدَثَ فِي الصَّلاةِ شَيْءٌ ؟ قَالَ : " لا , إِلا أَنَّ الشَّيْطَانَ أَرَادَ أَنْ يَمُرَّ بَيْنَ يَدَيَّ فَخَنَقَتْهُ حَتَّى وَجَدْتُ بَرْدَ لِسَانِهِ عَلَى يَدَيْ , وَأَيْمُ اللَّهِ لَوْلا مَا سَبَقَنِي إِلَيْهِ أَخِي سُلَيْمَانُ لارْتَبَطَ إِلَى سَارِيَةٍ مِنْ سَوَارِي الْمَسْجِدِ حَتَّى يَطُوفَ بِهِ وِلْدَانُ أَهْلِ الْمَدِينَةِ " . ( أحمد والدارقطني والطبراني بسند صحيح(
ജാബിര് ബിന് സമുറയിൽ നിന്ന്. അദ്ദേഹം പറഞ്ഞു " ഒരിക്കൽ ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ കൂടെ നിർബന്ധ നമസ്കാരം നിർവ്വഹിച്ചു. നമസ്കാരത്തിൽ അദ്ദേഹം തന്റെ കൈ ചേർത്ത് പിടിച്ചു. നമസ്കാരം കഴിഞ്ഞപ്പോൾ, അള്ളാഹുവിന്റെ റസൂലേ, നമസ്കാരത്തിൽ പുതുതായി വല്ലതും സംഭവിച്ചോ എന്ന് ഞങ്ങൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു " ഇല്ല, പക്ഷെ, ശൈത്വാൻ എന്റെ മുമ്പിലൂടെ നടക്കാൻ ഭാവിച്ചു. അപ്പോൾ ഞാൻ അവന്റെ കഴുത്തു ഞെരിക്കുകയും അവന്റെ നാവിന്റെ തണുപ്പ് എന്റെ കയ്യിൽ അനുഭവപ്പെടുകയും ചെയ്തു. അള്ളാഹുവാണ് സത്യം, എന്റെ സഹോദരൻ സുലൈമാൻ എന്നെ മുൻകടന്നില്ലായിരുന്നുവെങ്കിൽ, അവൻ (ശൈത്വാൻ) പള്ളിയുടെ തൂണുകളിലൊന്നിൽ ബന്ധിക്കപ്പെടുകയും, മദീനയിലെ കുട്ടികൾക്ക് കയറിട്ടു കളിക്കാൻ വിട്ടു കൊടുക്കുകയും ചെയ്യുമായിരുന്നു. "
ഈ ഹദീസിനു ഷെയ്ഖ്‌ അൽബാനിറഹ് മത്തുള്ളാഹി അലൈഹി നൽകിയ അനുബന്ധം തന്റെ "സ്വിഫ ത്തു സ്വലാത്തിൽ" ഇങ്ങിനെ വായിക്കാം.
   وهذا الحديث قد ورد معناه في " الصحيحين " وغيرهما من جمع الصحابة , وهو من الاحاديث الكثيرة التي يكفر بها طائفة القاديانية , فانهم لا يؤمنون بعالم اجن المذكور في القراّن والسنة , وطريقتهم في رد النصوص معروفة , فان كانت من القراّن حرفوا معانيها كقوله تعالى : " قل أوحي الي أنه استمع نفر من الجن " . قالوا: أي : من الانس ! فيجعلون لفظه : " الجن " مرادفة للفظة : " الانس " ك " البشر " ! فخرجوا بذلك عن اللغة والشرع , وان كانت من السنة , فان امكنهم تحريفها بالتأويل الباطل فعلوا , والا مما اسهل حكمهم ببطلانها , ولو أجمع أئمة الحديث كلهم والأمة جميعها من ورائهم على صحتها , بل تواترها . هداهم الله ( صفة  الصلاة 48 (
...ഈ ഹദീസിന്റെ ആശയമുള്ള ഹദീസുകൾ ധാരാളം സ്വഹാബികളിൽ നിന്ന് ബുഖാരിയിലും മുസ്ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. ഇത്, ഖാദിയാനികളിൽ പെട്ട ഒരു വിഭാഗം നിഷേധിച്ചു തള്ളുന്ന ധാരാളം ഹദീസുകളിൽ ഒന്നാണ്. കാരണം, ഖുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട 'ജിന്ന്' ലോകത്തിൽ അവർ വിശ്വസിക്കുന്നില്ല. നുസ്വൂസുകളെ അവർ നിഷേധിക്കുന്ന രീതി സുവിദിതമാണ്. ഖുർആനിൽ നിന്നാണെങ്കിൽ പോലും അതിന്റെ ആശയത്തെ അവർ കോട്ടിമാട്ടും. ഉദാഹരണത്തിന് സൂറത്തുൽ ജിന്നിലെ " ജിന്നുകളിൽ പെട്ട ഒരു സംഘം" എന്നതിന് " മനുഷ്യരിൽ പെട്ട" എന്നാണു അവർ പറയുക. "ജിന്ന്" എന്ന പദത്തെ അവർ " മനുഷ്യർ" എന്നതിന്റെ പര്യായമാക്കുന്നു. അക്കാരണത്താൽ അവർ ഭാഷയിൽ നിന്നും ശറഇൽ നിന്നും പുറത്തു പോയി. ഇനി സുന്നത്തിൽ നിന്നാണെങ്കിൽ, തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തഹ് രീഫു നടത്താൻ കഴിയുമെങ്കിൽ അവരത് ചെയ്യും. ഹദീസിന്റെ ഇമാമുമാർ എല്ലാവരും, അവർക്ക് പിന്നിലായി മുസ്‌ലിം ഉമ്മത്തും അത് സ്വഹീഹാണെന്നും മുതവാത്തിറാണെന്നും ഏകോപിച്ചു പറഞ്ഞാലും. അല്ലാതെ അവർക്ക് സുന്നത്തിനെ എളുപ്പത്തിൽ തള്ളിക്കളയാൻ സാധ്യമല്ല. അള്ളാഹു അവർക്ക് ഹിദായത് നൽകട്ടെ."
ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നു അവകാശപ്പെടുമ്പോൾ തന്നെ, ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സ്വഹീഹായ ഹദീസുകളെ നിഷേധിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ ആളുകളെ ഷെയ്ഖ്‌ അൽബാനി കാണാതിരുന്നത് അവരുടെ ഭാഗ്യം.!
മുസ്ലിമായ മനുഷ്യൻ നിർവ്വഹിക്കുന്ന ഇബാദത്തുകളിൽ മഹത്തരമാണ് അഞ്ചു നേരത്തെ നമസ്കാരം.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നു
الأمر الإسلام وعموده الصلاة - رواه الترمذي (2616) وحسنه الألباني في إرواء الغليل (2/138)ه.
" കാര്യത്തിൽ, മുഖ്യഭാഗം ഇസ്ലാം ആണെങ്കിൽ, അതിന്റെ നെടുംതൂണ്‍ ആണ് നമസ്കാരം. മരണ ശേഷം ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അമൽ നമസ്കാരമാണ്. നബിസ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു " أول ما يحاسب به العبد يوم القيمة الصلاة - رواه الطبراني في الأوسط وصححه في السلسلة الصحيحة
ഖിയാമത് നാളിൽ ഒന്നാമതായി ഒരടിമ വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തിന്റെ കാര്യത്തിലാണ്. മനുഷ്യന്റെ ഭാവി ഭാഗധേയം നിർണയിക്കപ്പെടുന്നത് നമസ്കാരത്തിന്റെ അടിസ്ഥാനത്തിലാണ്. അപൂർണവും അപാകതകൾ നിറഞ്ഞതുമായ നമസ്കാരം പരലോകത്തിൽ ഗുണം ചെയ്യില്ല.
ഒരാളുടെ നമസ്കാരം നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ നമസ്കാരവുമായി എത്ര മാത്രം പൊരുത്തപ്പെടുകയും അടുത്ത് നിൽക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ചായിരിക്കും അതിന്റെ പ്രതിഫലം കണക്കാക്കപ്പെടുക. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നു.

إن العبد ليصلي الصلاة ما يكتب له منها إلا عشرها، تسعها، ثمنها، سبعها، سدسها، خمسها، ربعها، ثلثها، نصفها- رواه ابن المبارك في الزهد، أبو داود والنسائي بسند جيد، خرج الشيخ العلامة الألباني في صحيح أبي داود رقم 
761
" നിശ്ചയം, ഒരടിമയുടെ നമസ്കാരത്തിൽ നിന്ന് അതിന്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, എഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ അവനു രേഖപ്പെടുത്തപ്പെടുകയില്ല. "
അപ്പോൾ ഒരാളുടെ നമസ്കാരം പ്രതിഫലാർഹമാവണമെങ്കിൽ, അത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലം നിർവ്വഹിച്ചത് എപ്രകാരമാണോ അപ്രകാരം തന്നെ നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു صلوا كما رأيتموني أصلي - البخاري ومسلم ഞാനേതു രൂപത്തിൽ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നമസ്കരിക്കുവിൻ."
ഓരോരുത്തർക്കും തോന്നിയ വിധത്തിലോ നബിചര്യക്ക്‌ വിരുദ്ധമായ രൂപത്തിലോ നിർവ്വഹിക്കുന്നത് നമസ്കാരത്തിന്റെ ഫലപ്രാപ്തിക്കു കോട്ടം തട്ടും എന്ന കാര്യത്തിൽ തർക്കമില്ല.
നമസ്കാരത്തിൽ സാധാരണക്കാർ എന്നല്ല, പലപ്പോഴും ഉലമാക്കൾ എന്ന് പറയപ്പെടുന്നവർ പോലും അവഗണിക്കുന്ന അതിപ്രധാനമായ ഒരു നബി ചര്യയത്രേ നമസ്കരിക്കുന്നവന്റെ മുമ്പിൽ, അവൻ സ്വീകരിച്ചിരിക്കേണ്ട "സുത്റ" (നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ് ലക്ക് നേരെ സുജൂദു ചെയ്യുന്ന സ്ഥലത്തായി വെക്കുന്ന 'മറ' യാണ് സുത്റ. സുത് റക്കും നമസ്കരിക്കുന്ന ആളുടെയും ഇടയിലൂടെ നടക്കാൻ ആരെയും അനുവദിക്കരുത്. സുജൂദു ചെയ്യുന്ന സ്ഥലത്തിനും സുത് റക്കുമിടക്ക് ഒരു ആടിന് കുറുകെ നടക്കാനുള്ള അകലമേ പാടുള്ളൂ)
ഒറ്റക്കുള്ള നമസ്കാരത്തിലും, ജമാഅത്തിൽ ഇമാമിനും, തന്റെ മുമ്പിൽ ഒരു സുത് റ നിർബന്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടു വന്ന ഹദീസുകൾ പഠനവിധേയമാക്കിയ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ( തുടരും)

Friday, September 19, 2014

ഫുദൈൽ ബിൻ ഇയാദ് റഹിമഹുള്ളാ പറഞ്ഞു (( നീ സന്മാർഗം പിന്തുടരുക, അത് സ്വീകരിച്ചവർ എണ്ണത്തിൽ കുറവാണെന്നത് നിനക്കൊരു ദോഷവും വരുത്തില്ല. പിഴച്ച വഴി നീ സൂക്ഷിക്കണം. നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ)).- ഇ:അത്വിസ്വാം 1/18

ജിന്നിനോട് സഹായം തേടുന്നവൻ ശിർക്കിൽ

ജിന്നിനോട് സഹായം തേടുന്നവൻ ശിർക്കിൽ അകപ്പെട്ടുവെന്നതിനു തെളിവാണ്, സഹായം തേടുന്നവനെ, മുസ്വ്-ഹഫിലേക്ക് മൂത്രമൊഴിക്കുക, ഖിബ്-ലക്ക് നേരെയല്ലാതെ തിരിഞ്ഞുകൊണ്ടോ, ജനാബത്തുകാരനായിക്കൊണ്ടോ നമസ്കരിക്കുക, തുടങ്ങിയ കുഫ്-റിന്റെ പ്രവർത്തനങ്ങൾ അവർ ചെയ്യിക്കുകയെന്നത്. ഏതെങ്കിലും ഒരു കു-ഫ്ർ ചെയ്യിപ്പിക്കാതെ യാതൊരു സഹായവും അവർ ചെയ്യില്ല. (( ഞാൻ മുസ്ലിമാണെന്ന് )) പറയുന്ന (ജിന്നിനെ) വനെപ്പോലും വിശ്വസിക്കരുത്, കാരണം, അവനായിരിക്കും പെരുംകള്ളൻ. അവരിൽ (ജിന്നുകളിൽ) മുസ്ലിംകളുണ്ട്, പക്ഷെ, അവരുടെ ഈമാൻ സ്ഥാപിക്കപ്പെടാൻ തെളിവുകൾ ആവശ്യമാണ്‌. ( ശൈഖ്‌ റബീഉ ബിൻ ഹാദീ അൽ മദ്ഖലീ)

ഹിസ്ബിയ്യ : ശൈഖ് അൽബാനിയുടെ അനുഭവം 


ഹിസ്‌ബിയ്യത് (കക്ഷിത്വം) മനുഷ്യ ശരീരത്തിലും മനസ്സിലും പടരുന്ന ചികിത്സയില്ലാത്ത രോഗമാണ്. സമൂഹത്തെയും ജനതയെയും അത് നശിപ്പിക്കുന്നു. അനൈക്യത്തിന്റെയും, ഛിദ്രതയുടെയും, കുശുമ്പിന്റെയും വിളനിലമാണത്.
സംഘടനക്കാരൻ, സംഘടനാബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം കാണിക്കുകയും ബന്ധം മുറിക്കുകയും ചെയ്യുന്നു. എതിരാളി എത്ര നല്ലവനാണെങ്കിലും, സ്വന്തം പാർട്ടിക്കാരനല്ലെങ്കിൽ അവനു യാതൊരു വിലയും കൽപിക്കില്ല. അതാണ്‌ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇമാമുകളിൽ ഒരാളും, ഹദീസ് പണ്ഡിതനുമായ ശൈഖ് നാസ്വിറുദീൻ അൽബാനി റഹ് മതുള്ളാഹി അലൈഹിയുടെ അനുഭവം.
ദഅവത്തിന്റെ മറ പിടിച്ചിട്ടാണെങ്കിൽ പോലും, കക്ഷിത്വത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൈഖ് അൽബാനി, ഇഖ് വാനുൽ മുസ്ലിമൂനുമായി ഉള്ള തന്റെ അനുഭവം പങ്കു വെക്കുന്നു.
(( ഇവിടെ, അമ്മാനിൽ അൽബാനിയെയും, അൽബാനിയുടെ ശിഷ്യൻമാരെയും ഒരു വർഷത്തോളം ബഹിഷ്കരിക്കാൻ ഇഖ് വാനുൽ മുസ്ലിമൂൻ തീരുമാനിച്ചു. ഇത് ദുഃഖകരമായ ഒരു തീരുമാനമായിരുന്നു. അതിനു ശേഷം അൽബാനിയുടെ ദർസിൽ പങ്കെടുക്കുന്നുവെന്ന കാരണത്താൽ ഒരു വിഭാഗം ആളുകളെ അവർ ഇഖ് വാനുൽ മുസ്ലിമൂനിൽ നിന്ന് പുറത്താക്കി. ആറു മാസത്തോളം താക്കീതെന്ന നിലയിൽ അംഗത്വം മരവിപ്പിച്ചു. എന്നിട്ട് ഇന്നാലിന്ന വ്യക്തിയുമായി നിങ്ങൾ ബന്ധപ്പെടരുത് എന്ന് മുന്നറിയിപ്പ് നൽകി. പക്ഷെ, അവർ ശൈഖ് അൽബാനി കക്ഷിത്വത്തിന്റെ ആൾ അല്ലായെന്നും അദ്ദേഹം അതിനെ എതിർക്കുന്ന ആളാണെന്നും ഞങ്ങൾ അദ്ധേഹത്തിൽ നിന്ന് ഇൽമു നേടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമൊക്കെ പറഞ്ഞു നോക്കി. അപ്പോൾ, അതിനു മറ്റാരെയെങ്കിലും സമീപിക്കാനായിരുന്നു അവരുടെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോൾ " അതാണ്‌ പാർട്ടി തീരുമാനം" എന്ന മറുപടിയാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോഴും അൽബാനിക്കൊപ്പമാണെന്നു ഞങ്ങൾക്കറിയാമെന്നും എന്താണ് നിങ്ങളുടെ തീരുമാനമെന്നും ചോദിച്ചു. ഞങ്ങൾ തീരുമാനം മാറ്റാൻ ഉദേശിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ അവരെ പുറത്താക്കി. ആറു മാസത്തെ മരവിപ്പിക്കലിനു ശേഷം പുറത്താക്കി. അന്ധമായ ഈ അനുസരണം ഇസ്‌ലാമിൽ അനുവദനീയമല്ല.
മാന്യ വായനക്കാരാ, ഇടുങ്ങിയ ഗഹ്വരങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാരെ ആട്ടിത്തെളിക്കുകയും, അവരുടെ കഴുത്തിൽ സംഘടനാ ബന്ധനം തീർക്കുകയും ചെയ്യുന്ന ഈ പാർട്ടിക്കാരെ നോക്കൂ ! ഇസ്ലാമിന്റെ വിശാലതയിൽ നിന്ന് ഇവർ കക്ഷിത്വത്തിന്റെ കുടുസ്സുവഴികളിലേക്കാണ് നയിക്കുന്നത്. മുസ്ലിംകൾ ഒരൊറ്റ കക്ഷിയാണെന്ന കാര്യം നാം നിർബന്ധമായും മനസ്സിലാക്കണം. അള്ളാഹു പറയുന്നു. " അള്ളാഹുവിന്റെ പാശം നിങ്ങൾ എല്ലാവരും ഒരുമിച്ചു മുറുകെപ്പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്. " പാർട്ടികൾ മുസ്ലിം ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്നു. അതിനു അവർ മുസ്ലിം ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യുന്നു. അള്ളാഹു പറയുന്നു. " വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയതിനു ശേഷവും ഭിന്നിക്കുകയും അഭിപ്രായവിത്യാസത്തിലകപ്പെടുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അക്കൂട്ടർക്ക് കടുത്ത ശിക്ഷയാണുള്ളത്. "
അപ്പോൾ, കക്ഷിത്വം പൈസയില്ലാത്ത അടിമത്വവും തീരാത്ത സംഘട്ടനവുമാണ്. അതിനാൽ പല കോലത്തിലും ഭാവത്തിലും നില നിൽക്കുന്ന ഈ പാർട്ടികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുക. അമ്പിയാക്കളുടെ അനന്തരാവകാശികളായ ഉലമാക്കളോട് പോലും ഇവർക്ക് സഹകരിക്കാൻ കഴിയില്ല. കാരണം, മുസ്ലിംകൾ ഈ സംഘടനകളുടെയും അതിന്റെ നേതൃത്വത്തിന്റെയും ആജ്ഞാനുവർത്തികളായി നില നിൽക്കണമെന്ന് അവർ ആഗാഹിക്കുന്നു. അവരുടെ നേതൃത്വതെക്കുറിച്ച്‌ നിനക്കെന്തറിയാം ?
അള്ളാഹുവേ, മുഹമ്മദ്‌ നബിസ്വല്ലള്ളാഹു അലൈഹിവ സല്ലമയും അവിടത്തെ സ്വഹാബത്തും നില കൊണ്ട, ഇസ്‌ലാം ആകുന്ന ഏക പാർട്ടിയല്ലാത്ത മുഴുവൻ പാർട്ടികളിൽ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു.
( അബൂ ഉസ്മാൻ അൽ അന്ജരി ഹഫിദഹുള്ളാ)
റമദാൻ 21 - ഹിജ്ര 1420

Thursday, September 18, 2014

അള്ളാഹു ആകാശത്തിലാണ്

അള്ളാഹു ആകാശത്തിലാണ്

മുആവിയതുബിനുൽഹകം റദിയള്ളാഹു അൻഹു പറഞ്ഞു " എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണുണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻപറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത്‌ ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക്‌ ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. പക്ഷെ ഞാനവളെ നല്ലൊരടിയടിച്ചു. അങ്ങിനെ ഞാൻ നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ അള്ളാഹുവിന്റെ റസൂലെ അവളെ ഞാൻ മോചിപ്പിക്ക...ട്ടെയെന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു "അവളെ ഇങ്ങോട്ട് കൊണ്ട് വരൂ" അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ അദ്ദേഹം അവളോട്‌ ചോദിച്ചു " അള്ളാഹു എവിടെയാണ് ? അവൾ പറഞ്ഞു " ആകാശത്തിലാണ്" അദ്ദേഹം ചോദിച്ചു " ഞാൻ ആരാണ്? അവൾ പറഞ്ഞു " നിങ്ങൾ അള്ളാഹുവിന്റെ റസൂലാണ്" . അദ്ദേഹം (എന്നോട്) പറഞ്ഞു " അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്. " - മുസ്‌ലിം


عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَعَظَّمَ ذَلِكَ عَلَيَّ قُلْتُ: «يَا رَسُولَ اللَّهِ أَفَلَا أُعْتِقُهَا؟»قَالَ: ”ائْتِنِي بِهَا“ فَأَتَيْتُهُ بِهَا، فَقَالَ لَهَا: ”أَيْنَ اللَّهُ“، قَالَتْ: «فِي السَّمَاءِ.» قَالَ: ”مَنْ أَنَا“ قَالَتْ: «أَنْتَ رَسُولُ اللَّهِ»قَالَ”:أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ“
[صحيح مسلم]
അബ്ദുള്ളാഹിബിന് മസ്ഊദു റദിയള്ളാഹു അൻഹു പറഞ്ഞു " ബിദ്അത്തിൽ ഇജ്തിഹാദു നടത്തുന്നതിനേക്കാൾ ഉചിതം, സുന്നത്തിൽ അടിയുറച്ചു നിൽക്കലാണ്" - ഇഅത്വിസ്വാം- ഇമാം ഷാത്വിബി

الحق

قال العلامة ابن القيم_ رحمه الله تعالى:
" , وَمَنْ تَكَبَّرَ عَنِ الِانْقِيَادِ لِلْحَقِّ_ وَلَوْ جَاءَهُ عَلَى يَدِ صَغِيرٍ، أَوْ مَنْ يُبْغِضُهُ أَوْ يُعَادِيهِ_ فَإِنَّمَا تَكَبُّرُهُ عَلَى اللَّهِ, فَإِنَّ اللَّهَ هُوَ الْحَقُّ "
مدارج السالكين3|346
...
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു " തനിക്കു ഇഷ്ടമില്ലാത്തവനിൽ നിന്നോ, ശത്രുത പുലർത്തുന്നവനിൽ നിന്നോ, തന്നേക്കാൾ നിലവാരം കുറഞ്ഞവനിൽ നിന്നോ ആണെന്നതിന്റെ പേരിൽ ഒരാൾ സത്യം സ്വീകരിക്കാതെ അഹങ്കാരം കാണിക്കുന്നുവെങ്കിൽ, തീർച്ചയായും അവൻ അഹങ്കാരം കാണിക്കുന്നത് അള്ളാഹുവിനോട് മാത്രമാണ്. ! കാരണം അള്ളാഹുവാണ്‌ പരമമായ സത്യം" -മദാരിജുസ്സാലികീൻ - 3/346

അള്ളാഹുവിലേക്കുള്ള വഴി ദൈർഘ്യമേറിയതാണ്

"അള്ളാഹുവിലേക്കുള്ള വഴി ദൈർഘ്യമേറിയതാണ്. നമ്മൾ അതിൽ ആമയെപ്പോലെ ഇഴഞ്ഞു നീങ്ങുകയാണ്. വഴിയവസാനം വരെയെത്തുകയെന്നതല്ല, മറിച്ച്, ഈ വഴിയിലായിരെക്കെ മരണം പുൽകുകയെന്നതാണ് നമ്മുടെ ലക്ഷ്യം. " - ശൈഖ്‌ നാസ്വിറുദ്ദീൻ അൽബാനി റഹ് മത്തുള്ളാഹി അലൈഹി

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.