Thursday, May 30, 2013

ഷെയ്ഖ്‌ അഹമദ് ബാസ്മോൾക്ക്‌ പറയാനുള്ളത് ...

(....കേരളത്തിലും , മറ്റു മുസ്ലിം നാടുകളിലുമുള്ള എന്റെ സഹോദരന്മാരോട്

എന്നോടെന്ന പോലെ ഞാൻ വസ്വിയ്യത്ത് ചെയ്യുന്നത്, അല്ലാഹു അവർക്ക് സലഫികളായ താലിബുൽ ഇൽമിനെ നൽകി അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ, അവരാ അവസരം പ്രയോജനപ്പെടുത്തുകയും അവരിൽ നിന്ന് പഠിക്കുകയും , അല്ലാഹുവിന്റെ ദീൻ പഠിച്ചു കൊണ്ട് സമയം ഉപയോഗപ്പെടുത്തുകയും ദീൻ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നാണ്. നിങ്ങളെ സംബന്ധിച്ചെടത്തോളം , കേരളത്തിൽ നിങ്ങൾക്ക് നമ്മുടെ ആദരണീയ സഹോദരൻ ഷെയ്ഖ്‌അബു ത്വാരിഖ് സുബൈർ മുഹമ്മദ്‌ - ഹഫിദഹുള്ളാ ഉണ്ട്. ശരിയായ മൻഹജിലും അഖീദയിലും നിലകൊള്ളുകയും സുന്നത്തിൽ അറിയപ്പെടുകയും ചെയ്യുന്ന അദ്ദേഹം, മുതിർന്ന സലഫീ താലിബുൽ ഇൽമിൽ പെട്ട ആളാണ്‌. അദ്ധേഹത്തിലുടെ നിങ്ങൾക്ക് ഗുണം ലഭിക്കാനും, സത്യം സ്വീകരിക്കുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന  സച്ചരിതരായ മാർഗദർശികളിൽ   അല്ലാഹു ആക്കിതീർക്കട്ടെയെന്നും, നമ്മെയും അദ്ധേഹത്തെയും  അതിൽ ഉറപ്പിച്ചു നിർത്തട്ടെയെന്നും ഞാൻ അല്ലാഹുവിനോട് തേടുന്നു. 

( ഷെയ്ഖ്‌അഹമദ് ബാസ്മോൾ)
         
റജബ് 5, 1434
(....أوصي نفسي وإخواني في كيرالا وفي غيرها من بلاد المسلمين أن أذا مَنَّ الله عليهم بطلاب العلم وبالمدرسين السلفيين أن يغتنموا هذه الفرصة وأن يلتفوا حولهم وأن يتعلموا منهم ويستغلوا أوقاتهم في طاعة الله وفي تعلم دين الله عز وجل وفي نشر دين الله عز وجل وأنتم في الهند وفي كيرالا عندكم أخونا الشيخ الفاضل أبو طارق زبير محمد حفظه الله تعالى من طلاب العلم الكبار السلفيين المعروفين بالسنة وبالعقيدة الصحيحة وبالمنهج السلفي الصحيح أسأل الله عز وجل أن ينفعكم به وأن يجعله من الهداة المهديين عندكم للحق والداعين إلى الحق وأن يثبتنا وإياه على ذلك....)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.