Friday, August 14, 2020

#വീട്ടിൽ #വെച്ച് #പെരുന്നാൾ #നമസ്കാരമില്ല


- ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ ഹഫിദഹുള്ളാ
( ഉന്നത പണ്ഡിത സഭ മെമ്പർ - സൗദി അറേബ്യ)
🛑കർഫ്യു കാരണമോ മറ്റു ജോലി സംബന്ധമായ തടസ്സങ്ങൾ മൂലമോ വീട്ടിൽ വെച്ചോ ജോലി സ്ഥലത്തു വെച്ചോ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ പറ്റുമോ ?
✅പെരുന്നാൾ നമസ്കാരം മുസ്‌ലിം പൊതുജനങ്ങൾ ജമാഅത്തായി നിർവ്വഹിക്കേണ്ടതാണ്. അത് ഫർദ് കിഫായിൽ പെട്ട കാര്യമാണ്. ജുമുഅ ജമാഅത്തുകൾ മൂലമുണ്ടാകുന്ന തിരക്കിൽ കൊറോണ വൈറസിന്റെ വ്യാപത്തിന് കാരണമാകുന്ന വിധത്തിൽ ഈ വർഷത്തെ പോലെ അത് നിർവ്വഹിക്കാൻ വല്ല തടസ്സവും നേരിട്ടാൽ, പള്ളിയിൽ വെച്ചുള്ള ജുമുഅ ജമാഅത്തുകൾ ഉപേക്ഷിച്ചത് പോലെ പെരുന്നാൾ നമസ്കാരവും അതിന്റെ തുടർച്ചയാണെന്നു നിസ്സംശയം പറയാം. പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങളിൽ പെരുന്നാൾ നമസ്കാരം ഉപേക്ഷിക്കപ്പെട്ടാൽ അത് വീട്ടിൽ വെച്ച് നിർവ്വഹിക്കേണ്ടതില്ല. അതുപോലെ ഖദാഉ വീട്ടേണ്ടതുമില്ല.
അത് നിർവ്വഹിക്കൽ മുസ്‌ലിംകളുടെ മേൽ ഫർദ് കിഫ ആയ നിലയിൽ ഉള്ള കാര്യമാണ്. മുകളിൽ പറഞ്ഞ കാരണം കൊണ്ട് ഒരു നാട്ടിൽ അത് നിർവ്വഹിക്കാൻ തടസ്സം നേരിട്ടാൽ പിന്നീട് വൈയക്തികമായി ഓരോരുത്തരും ഖദാ ആയി നിർവ്വഹിക്കേണ്ടതില്ല. അള്ളാഹുവിന്റെ കിതാബിലോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയിലോ വീട്ടിൽ വെച്ച് അത് നിർവ്വഹിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനു പകരം പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല. അടിസ്ഥാനപരമായി ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. അവ നിയമമാക്കപ്പെട്ട വിധത്തിൽ മാത്രമേ നിർവ്വഹിക്കപ്പെടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ കാരണം മൂലം പെരുന്നാൾ നമസ്കാരത്തിന് തടസ്സം നേരിടുന്ന പക്ഷം അത് വീട്ടിൽ വെച്ച് നിർവ്വഹിക്കപ്പെടാവതല്ല. കാരണം അത് നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അബ്‌ദുല്ലാഹിബിനു മസ്‌ഊദ് റദിയള്ളാഹു അൻഹുവിൽ നിന്നും അനസ് റദിയള്ളാഹു അൻഹുവിൽ നിന്നും വന്നിട്ടുള്ള പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ടവന്റെ വിഷയത്തിലുള്ള അസർ നബിയിലേക്ക് ചേർക്കപ്പെട്ടവയല്ല. ഇബാദത്തുകൾ അള്ളാഹുവിന്റെ നിർണ്ണിതങ്ങളായ കാര്യമാണ്. മാത്രവുമല്ല, പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ട ആൾക്ക് വീട്ടിൽ വെച്ച് അത് നിർവ്വഹിക്കുക എന്നതും അനുവദനീയമല്ല. കാരണം നേരത്തെ നാം സൂചിപ്പിച്ചത് പോലെ ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. നിശ്ചിതമായ ഇബാദത്തുകൾ താരതമ്യം ചെയ്യാൻ പാടില്ല. അലി റദിയള്ളാഹു അൻഹു പറഞ്ഞു : "മതം യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ പാദ രക്ഷയുടെ മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത് അടിഭാഗമായിരുന്നു"
പിന്നെ, പെരുന്നാൾ നമസ്കാരത്തിന് പകരമായി മറ്റൊന്നില്ല. അതിന് തടസ്സം നേരിടുമ്പോൾ ജുമുഅയുമായി താരതമ്യം ചെയ്യപ്പെടാവുന്നതുമല്ല. ഇതിൽ നിന്ന് വ്യക്തമാവുന്നത് പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല എന്ന് തന്നെയാണ് الله أعلم.
( ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ - മെമ്പർ ഉന്നത പണ്ഡിത സഭ- സൗദി അറേബ്യ )
മൊഴിമാറ്റം : ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.