മസാഇൽ #ഫിഖ്‌ഹിയ്യ

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു
" ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് (മുസ്‌ലിം)

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല.

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് :
ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഏറെ ഇഷ്ടമാണ്" ( മുസ്‌ലിം )

ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു : " അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും- യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും.
യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല ( സാദുൽ മആദ് 1/135)

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു :" നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. "
#അദ്ദേഹം #സൂറത്തുൽ #ഫാതിഹ #ഓതിയോ " എന്ന് (പോലും)ഞാൻ പറഞ്ഞു പോകുന്നത്ര ( ലഘുവായി). ( ബുഖാരി)

ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ ( ഖുൽ യാ അയ്യുഹൽ കാഫിറൂൻ)

രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ് )

ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...)

രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64- മത്തെ ആയത്തും ( ഖുൽ യാ അഹ്‌ലൽ കിതാബി ...)
ഇവ രണ്ടിൽ ഏത് സൂറത്തും ഓതാം. ഒന്ന് മാത്രം ഓതാതെ ഇടയ്ക്കിടയ്ക്ക് മാറിമാറി ഓതിയാൽ രണ്ടിന്റെയും സുന്നത് ലഭിക്കും إن شاء الله
No comments:
Post a Comment