സലഫുകൾ മാസപ്പിറവി നിശ്ചയിക്കാൻ കണക്കിനെ ആശ്രയിച്ചിട്ടില്ല.
നബിയും സ്വഹാബികളും അവരുടെ ജീവിതത്തിൽ ഒരിക്കലും കണക്കിനെ അവലംബിച്ചു നോമ്പെടുക്കുകയോ പെരുന്നാൾ ആഘോഷിക്കുകയോ ചെയ്തതായി ഒരു രേഖയുമില്ല
ബർകത്തു കാഴ്‌ചയെ അവലംബിക്കലാണ്
സലഫുകളുടെ മാർഗ്ഗത്തിനോട് അതൃപ്തി കാണിക്കുന്നത് അള്ളാഹുവിന്റെ കോപത്തിന് കാരണമാകും
ദീനുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും സലഫുകളിലേക്കു മടങ്ങുക
കണക്കിനെ അവലംബിച്ചു പെരുന്നാൾ ആഘോഷിച്ചോ എന്ന് അള്ളാഹു ചോദിക്കില്ല
മാസപ്പിറവി ദർശിക്കാതെ പെരുന്നാൾ ഉറപ്പിച്ചത് എന്തിന് എന്ന് അള്ളാഹു ചോദിക്കും
മാസപ്പിറവി വിഷയത്തിൽ വന്നിട്ടുള്ള സ്വഹീഹായ ഹദീസുകൾ അനുസരിച്ചു അമല് ചെയ്യാതിരിക്കാൻ ഉള്ള ന്യായം എന്തെന്ന് അള്ളാഹു ചോദിക്കും.
ഭാവിയിൽ കണക്ക് നോക്കി മാസം ഉറപ്പിക്കാൻ മാത്രം നിങ്ങൾ "വളർന്നാൽ" കണക്ക് നോക്കി മാസം നിശ്ചയിച്ചോളു എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പഠിപ്പിച്ചില്ല !
കലണ്ടർ നോക്കി മാസപ്പിറവി നിശ്ചയിക്കാൻ നമുക്ക് ഒരു ഹിലാൽ കമ്മറ്റിയും അതിനൊരു ചെയർമാനും ആവശ്യമില്ല.
No comments:
Post a Comment