കഴിഞ്ഞ ദശകത്തിൽ മുല്ലപ്പൂ വിപ്ലവമെന്ന് മീഡിയയും പാശ്ചാത്യ ലോകവും വിശേഷിപ്പിച്ച അറബ് മുസ്‌ലിം നാടുകളിൽ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന 'ഫിത്‌ന' യിൽ ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളാണ് മരിച്ചു വീണത്. ഇന്നും സിറിയയിലും ലിബിയയിലും ഈജിപ്തിലുമെല്ലാം ഒഴുകുന്ന രക്തപ്പുഴകൾക്ക് ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന ഭീകര സംഘടന മാത്രമാണ് ഉത്തരവാദി. സ്ത്രീകളും കുട്ടികളും അഭ്യസ്ഥവിദ്യരും സാംസ്കാരിക നായകന്മാരുമടക്കം അന്നാടുകളിലെ ജനസംജയത്തെ മൊത്തം തെരുവിലിറക്കുന്നതിൽ ഇഖ്‌വാൻ വിജയിച്ചു. കേരളത്തിലെ ജമാഅത് - മുജാഹിദ് മിമ്പറുകളും പ്രസിദ്ധീകരണങ്ങളും മുല്ലപ്പൂ വിപ്ലവത്തിന്റെ അപതാനങ്ങൾ വാഴ്ത്തിപ്പാടി മുസ്‌ലിം ഭരണാധികാരികളോട് തങ്ങളുടെ പ്രജകൾ സ്വീകരിക്കേണ്ട നിലപാടുകൾ എന്താണെന്ന് ഒരാവർത്തി പോലും ഇസ്‌ലാമിക ആധികാരിക ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മൗലവിമാർ പറയുന്നത് കേട്ട് ആടാനേ അനുയായിവൃന്ദത്തിനു പറ്റുമായിരുന്നുള്ളൂ.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരായ സ്വഹാബത് ദീന് എന്ന നിലയില്‍ നബിയില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും പിന്തുടരുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വിധ ഭേദഗതിയും വരുത്താതെ ഉള്ളത് പോലെ മനസ്സിലാക്കുകയും പിന്‍പറ്റുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് സലഫുകളുടെ മന്ഹജ് പിന്‍പറ്റുന്നു എന്നതിന്റെ പൊരുള്‍.
Monday, November 23, 2020
ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ-3
ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സംഘാടകദിനം തൊട്ട് ഇന്ന് വരെ അവർ മുസ്‌ലിം നാടുകളിൽ ചെയ്തു കൊണ്ടിരിക്കുന്ന ക്രുരതകൾക്കു കയ്യും കണക്കുമില്ല.
കൊലപാതകങ്ങൾ, കൂട്ടക്കുരുതികൾ, ബോംബുസ്ഫോടനങ്ങൾ, ആത്മഹത്യാസ്‌കോഡുകൾ, അട്ടിമറികൾ, പോലീസ്/പട്ടാളമേധാവികൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ പലതുറകളിൽ രാഷ്ട്രപുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന നിരപരാധികളായ ആയിരക്കണക്കിന് ആളുകളെ നിഷ്കരുണം കൊന്നൊടുക്കിയ രക്തപങ്കിലമായ ചരിത്രമുണ്ട് ഇഖ്‌വാനുൽ മുസ്‌ലിമൂന്!
ഇസ്‌ലാമിന്റെയും ജിഹാദിന്റെയും പേരു പറയുകയും, മൂസാ നബിയുടെയും ഫിർഔനിന്റെയും ചരിത്രം മേമ്പൊടിയായി ചേർത്ത് പൊതുജനങ്ങളെ ജാഗരം കൊള്ളിക്കുകയും ഭരണം കയ്യിൽ കിട്ടുമ്പോൾ കവാത്തു മറക്കുകയും ചെയ്യുന്ന രീതിയാണ് അവർ പിന്തുടരുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദു മതം അനുശാസിക്കുന്ന വിധം ഭരണം നടത്താൻ ഉപദേശിച്ച ആചാര്യന്റെ അതേ പിന്മുറക്കാരൻ തന്നെയായിരുന്നു ഈജിപ്തിലെ മുർസിയും. അദ്ദേഹത്തിന് അവിടെ ഭരണം ലഭിച്ചപ്പോൾ ഇസ്‌ലാമിക ശരീഅ അനുസരിച്ചു ഭരണം നടത്തുമോയെന്നു ചോദിച്ച മീഡിയാ പ്രവർത്തകരോട് ഭരണഘടനയനുസരിച്ച് എല്ലാവർക്കും വേണ്ടിയുള്ള ഭരണമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നെയെന്തിന് ഇസ്‌ലാമിക ഭരണത്തെക്കുറിച്ചും ജിഹാദിനെക്കുറിച്ചും പൊലിപ്പിച്ചു പറഞ്ഞു മുസ്ലിംകളെ വികാരം കൊള്ളിച്ചത് എന്നാരും ചോദിച്ചില്ല! ട്യുണീഷ്യയിലും അൾജീരിയയിലും എല്ലാം സംഭവിച്ചത് ഇത് തന്നെയായിരുന്നു.
( തുടരും)
Subscribe to:
Post Comments (Atom)
എന്താണ് നവോദ്ധാനം ?
വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.
No comments:
Post a Comment