Monday, November 23, 2020

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ -2

 

ദശാബ്ദങ്ങളായി, സൗദി അറേബ്യയിൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ അതിന്റെ ദ്രംഷ്ടങ്ങൾ കുത്തിയിറക്കാൻ തുടങ്ങിയിട്ട് എന്ന കാര്യം പലർക്കുമറിയാം. യഥാർത്ഥ മുഖം മറച്ചു വെക്കുന്നത് നിമിത്തം പലപ്പോഴും നിയമവ്യവസ്ഥിതിയുടെ ചങ്ങലകൾക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. വളരെ കരുതലോടെയും ശ്രദ്ധയോടെയും കരുക്കൾ നീക്കുകയും ഒരിക്കലും നിയമത്തിന് പിടികൊടുക്കാതെയും പൊതുജീവിതത്തിന്റെ എല്ലാ മുക്കുമൂലകളിലും കയറിപ്പറ്റി സമർത്ഥമായി ഖവാരിജീ ചിന്തയും ഭരണവിരുദ്ധ വികാരവും ഊതിക്കാച്ചി. പ്രാമാണികരായ സലഫീ ഉലമാക്കളെപ്പറ്റി ഭരണകൂട പാദസേവകരെന്നും ഹൈളിന്റെയും നിഫാസിന്റെയും ആളുകളെന്ന് അസഭ്യം പറഞ്ഞു. "ഒരു സ്ത്രീയുടെ അരക്കു ചുറ്റുമാണ്" ഇവരുടെ ചിന്തകൾ കറങ്ങുന്നത് എന്ന് കുറ്റപ്പെടുത്തി. ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ തനി നിറം അനാവരണം ചെയ്യപ്പെടാത്ത ഒരു കുറഞ്ഞ കാലം സൗദിയടക്കമുള്ള മുസ്‌ലിം നാടുകളിൽ കഴിഞ്ഞു പോയിട്ടുണ്ട്. ആ അഭിശപ്ത കാലഘട്ടത്തിൽ ശൈഖ് ഇബ്നു ബാസടക്കമുള്ള ഭുവനപ്രശസ്തരായ സലഫി ഉലമാക്കൾ ഇഖ്‌വാനീ നേതാക്കളെക്കുറിച്ചു ചില നല്ലവാക്കുകൾ പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ ഇവരുടെ തനിനിറം ബോധ്യപ്പെടുകയും രഹസ്യ അജണ്ട അനാവരണം ചെയ്യപ്പെടുകയും ചെയ്തപ്പോൾ അവരെല്ലാം അവരുടെ പഴയ നിലപാടുകൾ തിരുത്തുകയും ജനങ്ങളെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന രാഷ്ട്രീയ ഭീകരവാദപ്രസ്ഥാനത്തെക്കുറിച്ചു മുന്നരിയിപ്പു നല്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം ലോകത്ത്‌, ഒരിക്കൽ പോലും പ്രവാചകന്മാരുടെ പ്രബോധന മാതൃക സ്വീകരിക്കുകയോ തൗഹീദും സുന്നത്തും പൊതുജനങ്ങളിൽ പ്രബോധനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഇഖ്‌വാനുൽ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിങ്ങളുടെ രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കാനും തൗഹീദും സുന്നത്തും പഠിക്കുകയോ അതിന് അവസരം ലഭിക്കുകയോ ചെയ്തിട്ടില്ലാത്ത സാധാരണക്കാരായ മുസ്‌ലിം പൊതുജനങ്ങളെ അവർ മഹാപുണ്യകരവും പ്രാധാന്യമർഹിക്കുന്നതുമെന്നു കരുതുന്ന രാഷ്ട്രീയ തീച്ചൂളയിൽ ചാടാൻ നിര്ബന്ധിക്കുകയാണ് ചെയ്തത്. അവർ മനസ്സിലാക്കിയ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഖുർആനും ഹദീസും അടക്കം ഇസ്‌ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുകയും അനവസരത്തിൽ നിർബാധം ഉദ്ധരിക്കുകയും ചെയ്തു. എണ്ണമറ്റ ഹദീസുകൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി അപനിർമ്മാണം നടത്തി. മൂസാ നബി അലൈഹിസ്സലാമിനെക്കുറിച്ചും യൂസഫ് നബി അലൈഹിസ്സലാമിനെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. മുആവിയ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് ദുഷിച്ചു പറഞ്ഞു. സ്വഹാബിമാരുടെ ജീവചരിത്രങ്ങളിൽ രാഷ്ട്രീയം ചികയുകയും അവരുടെ ജീവിതം പ്രധാനമായും രാഷ്ട്രനിർമ്മിതിക്കു വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നുവെന്നു ദ്യോതിപ്പിക്കുന്ന തരത്തിൽ എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിച്ചു. ചുരുക്കത്തിൽ, സംഘ് പരിവാറിന്റെ പ്രവർത്തന ശൈലിയും രഹസ്യ അജണ്ടകളുമുള്ള ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന അറബി പതിപ്പിനെക്കുറിച്ചും അതിന്റെ ഇന്ത്യൻ പകർപ്പായ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.
( തുടരും)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.