Monday, November 23, 2020

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ-4

 അറബ് നാടുകളോടും അവിടങ്ങളിലെ ഭരണാധികാരികളോടും തീർത്താൽ തീരാത്ത പകയും അവജ്ഞയും ഇഖ്‌വാനുൽ മുസ്‌ലിമൂൻ പ്രധാന അജണ്ടയായി കൊണ്ടു നടക്കുന്നവരാണ്. അവരുടെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും പ്രസിദ്ധീകരണങ്ങളിലും വരികളിലും വരികൾക്കിടയിലും ഭരണാധികാരികൾക്കെതിരെ മുന വെച്ച പ്രയോഗങ്ങൾ സാർവ്വത്രികമാണ്.

എന്തിന് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളിമിമ്പറുകളിൽ പോലും അറബ് ഭരണാധികാരികളെ പരിഹസിക്കുക സാധാരണമാണ്. അറബ് രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചു കൊണ്ട് തെരുവു നാടകങ്ങൾ പോലും നടത്തിയ ചരിത്രമുണ്ട് ജമാഅത്തിന്. ഇങ്ങനെയൊക്കെയാണെങ്കിലും തെളിഞ്ഞ വെള്ളത്തിൽ പരിശുദ്ധ പശുമാർക്ക് നെയ്യായി ജനങ്ങൾ കാണാനാണ് അവർ എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഒരേ സമയം സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണാധികാരികളെ നഖശിഖാന്തം വിമർശിക്കുകയും അതേ സമയം അവർ അറബ് നാടുകളിലെ ഭാരിച്ച സർക്കാർ / സർക്കാരേതര ഫണ്ടുകളും സഹായങ്ങളും നിർലോഭം സ്വീകരിക്കുകയും അവർക്കെതിരെയുള്ള പ്രതിലോമ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലഴിക്കുകയും ചെയ്തു.
മുല്ലപ്പൂ വിപ്ലവത്തിനു ശേഷം വിരിഞ്ഞ 'ദായിഷ്' തീവ്രവാദ ഗ്രുപ്പിന് ഇഖ്‌വാനുൽ മുസ്‌ലിമൂനുമായി അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷെ, ദായിഷിന്റെ പിതൃത്വവും സഹകർത്തൃത്വവും അതി സമർത്ഥമായി സലഫികളിൽ അന്യായമായി കെട്ടിവെച്ച് മുഖം രക്ഷിക്കാൻ വൃഥാ വ്യായാമം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഇസ്‌ലാമിന്റെയും ജിഹാദിന്റെയും പേരിൽ ജനങ്ങളെ അഭിമുഖീകരിക്കുകയും ഇസ്‌ലാമിന് തികച്ചും അന്യമായ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കെണിയിൽ വീഴുമെന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ പിരടിയിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന നികൃഷ്ട്ട ജീവികളാണ് ഇഖ്‌വാനികൾ.
'ഹാകിമിയ്യത്തുള്ള' എന്ന സാങ്കേതിക ശബ്ദത്തെ തെറ്റായി വ്യാഖ്യാനിക്കുകയും മൗദുദി വരുന്നത് വരെ ലോക മുസ്ലിങ്ങൾക്ക് അതിന്റെ ശെരിയായ ആശയവും അർത്ഥവും അന്യമായി എന്ന് വാദിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി, ശൈഖ് ഇബ്നുബാസ് റഹിമഹുള്ള അടക്കമുള്ള അറബ് ലോകത്തുള്ള പ്രാമാണികരായ സലഫീ ഉലമാക്കളുടെ നിലപാടും മൗദൂദിയുടെ നിലപാടും ഒന്ന് തന്നെയാണെന്ന് പറഞ്ഞ് ഒരുവേള കേരളത്തിലെ മുജാഹിദുകളെപ്പോലും കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തി ! വാസ്തവത്തിൽ നീചമായ ദുർവ്യാഖ്യാനവും ഉലമാക്കളുടെ പേരിലുള്ള ദുരാരോപണവും മാത്രമായിരുന്നു ആ വാദത്തിന്റെ കാതൽ. വിഷയം അറിയുകയും അതിന്റെ മർമ്മം മനസ്സിലാക്കുകയും ചെയ്യുന്ന ആർക്കും തിരിച്ചറിയാൻ പറ്റുന്നതായിരുന്നു മൗദൂദിയുടെ നിലപാടിന്റെ നിരർത്ഥകതയും അറബ് ലോകത്തെ പണ്ഡിതന്മാരുടെ നിലപാടിലെ സുതാര്യതയും.
( തുടരും)

1 comment:

  1. തുടരും? അതിനുശേഷം ഇൻഷാ അള്ളാഹ് എന്ന് ചേർക്കേണ്ടേ

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.