Monday, November 23, 2020

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ


ഉലമാക്കൾ ഇസ്‌ലാം ദീനിന്റെ കാവൽക്കാരും വഴികാട്ടികളുമാണ്. അവർ സത്യ മാർഗത്തിലേക്ക് വെളിച്ചം വീശുന്ന വിളക്കു മാടങ്ങളാണ്. ദീനിൽ പ്രമാണങ്ങൾ ആധാരമാക്കി മുസ്‌ലിങ്ങളുടെ മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാനുള്ള അധികാരവും അവകാശവും അർഹതയും അവർക്കാനുള്ളത്. ഉലമാക്കൾക്ക് ഇസ്‌ലാം ദീനിൽ അല്ലാഹു കല്പിച്ചു നൽകിയ സ്ഥാനങ്ങൾ വളരെ മഹത്തായതാണ്. ഖുർആനും ഹദീസുകളും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉലമാക്കളുടെ ഇൽമിന്റെ സദസ്സുകളിൽ റഹ്മത്തിന്റെ മലാഇകതുകൾ സന്നിഹിതരാവുകയും ഇൽമ്‌ തേടി വരുന്ന ആളുകൾക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്യും. അവർ ആണ് യഥാർത്ഥ ഇൽമിന്റെ അവകാശികൾ. അവർക്ക് വേണ്ടി ദുആ ചെയ്യുകയും അവരെക്കുറിച്ചു നല്ലത് പറയുകയും ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്.

#എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ മുറിവുകൾ കൊത്തി വൃണമാക്കാൻ തക്കം പാർത്തു നടക്കുകയും ഇസ്‌ലാമിലെ സാങ്കേതിക ശബ്ദങ്ങൾക്ക് കേവല രാഷ്ട്രീയ വ്യാഖ്യാനങ്ങൾ മാത്രം നൽകി വികലമാക്കുകയും ചെയ്ത #ജമാഅത്തെ #ഇസ്‌ലാമി മുകളിൽ പറഞ്ഞ ഇസ്‌ലാമിക താൽപര്യങ്ങളെ തകർത്തു തരിപ്പണമാക്കാൻ പണിയെടുക്കുന്നവരാണ്. #ഭീകര #സംഘടനയായ #ഇഖ്വാനുൽ #മുസ്‌ലിമൂനുമായി ഇവർ ആഗോള തലത്തിൽ കൈകോർക്കുകയും ആദർശപരമായി 'കൊള്ളക്കൊടുക്കലുകൾ' നടത്തുകയും ചെയ്യുന്നു. മലേഷ്യ, സിംഗപ്പൂർ തുടങ്ങി ഈജിപ്ത് സിറിയ മൊറോക്കോ യെമൻ ലിബിയ എന്നു വേണ്ട ലോകത്തു എല്ലാ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവരുടെ സ്ലീപ്പിങ് സെല്ലുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സൗദി അറേബ്യ കുവൈറ്റ് ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ സാമൂഹിക ആതുര സേവന പ്രവർത്തനങ്ങളിൽ ഇടപെടുകയും സർക്കാറിന്റെ വിദ്യാഭ്യാസ തലങ്ങളിൽ കയറിക്കൂടുകയും ചെയ്യും. അപ്പോഴൊന്നും ഇവർ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോ യഥാർത്ഥ മുഖമോ പുറത്തു കാണിക്കാറില്ല. വർഷങ്ങളെടുത്ത്‌ വളരെ ക്ഷമാപൂർവം പണിയെടുക്കുകയും തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു ഇടപെടുന്ന എല്ലാ മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ഇവരുടെ ആശയം കുത്തിവെച്ച് മലിനമാക്കും. സിലബസ് നിശ്ചയിക്കുന്ന ബോഡികളിലും മറ്റു വിദ്യാഭ്യാസ - വൈജ്ഞാനിക ബോഡികളിലും കയറിക്കൂടുന്ന ഇവർ അടുത്ത തലമുറ ഇവരുടെ രാഷ്ട്രീയ ബ്രൈൻ വാഷിന് വിധേയമായി എന്ന് ഉറപ്പു വരുത്തും. വിദ്യാഭ്യാസ അക്കാദമിക് തലങ്ങൾ ഖുറൂജി ചിന്തകൾ കാരണം മലിനമായിട്ടുണ്ട് എന്ന് അതാതു രാജ്യങ്ങളിലെ സർക്കാരുകൾക്ക് ബോധ്യപ്പെടുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും ( തുടരും) 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.