Friday, October 16, 2020

ഖുർആൻ പഠനത്തിന്റെ രീതി

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, #അതിന്റെ #ആശയങ്ങൾ #പഠിക്കുകയെന്നതാണ് #അതിന്റെ #അക്ഷരങ്ങൾ #പഠിപ്പിക്കുകയെന്നത് #കൊണ്ടുള്ള #പ്രഥമമായ #ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.