Friday, October 16, 2020

കലിമതു തൗഹീദിന്റെ പ്രകാശം

ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ( മദാരിജ് 1/339) يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا. ١/٣٣٩ مدارج السالكين

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.