Wednesday, October 14, 2020

നമസ്കാരവും നമ്മുടെ മനസ്സും

ഹസൻ റഹിമഹുള്ളാ പറഞ്ഞു " നീ നമസ്കാരത്തിന് വേണ്ടി വണക്കത്തോട് കൂടി നിന്ന് കഴിഞ്ഞാൽ, അല്ലാഹു കൽപിച്ച പ്രകാരം നീ നിൽക്കുക. മറവിയും തിരിഞ്ഞും മറിഞ്ഞുമുള്ള നോട്ടവും നീ സൂക്ഷിക്കണം. അല്ലാഹു നിന്നിലേക്ക്‌ നോക്കുമ്പോൾ നീ മറ്റുള്ളവരിലേക്ക് നോക്കുന്ന അവസ്ഥയുണ്ടാകരുത്. നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് കാവലിനെ തേടുകയും ചെയ്യുമ്പോൾ നിന്റെ നാവു കൊണ്ട് നീ ചോദിക്കുന്ന കാര്യം അറിയാത്ത വിധത്തിൽ നിന്റെ ഹൃദയം അശ്രദ്ധമായിപ്പോവരുത്. ( الحشوع في الصلاة - لابن رجب الحنبلي)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.