Tuesday, October 13, 2020

മുആവിയ റദിയള്ളാഹു അൻഹുവിന്റെ പദവി

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ റദിയള്ളാഹു അൻഹു ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം ( മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. " നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും"

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.