Friday, September 13, 2019

നുറുങ്ങുകൾ...

നുറുങ്ങുകൾ...

ശൈഖ് മുഹമ്മദ് ബ്നു ഉമർ ബാസ്മൂൽ حفظه الله

ആയുസ്സ് കൂടും തോറും കുറയുന്നു.
ദുനിയാവിലെ ജീവിതമാണ് കർമത്തിന്റെ ഗോദ.
എല്ലാ മനുഷ്യരും നേരം വെളുക്കുമ്പോൾ പുറപ്പെടുന്നു; തന്റെ ആത്മാവിനെ വിൽക്കാനായി. 
ഒന്നുകിൽ (അല്ലാഹുവിന്ന് വിറ്റ്) അതിനെ മോചിപ്പിച്ചവനാകുന്നു. 
അല്ലങ്കിൽ (പിശാചിന്ന് വിറ്റ്) അതിനെ നശിപ്പിച്ചവനാകുന്നു.  
നിന്റെ ജീവിതമെന്നാൽ നിന്റെ ആയുസ്സാണ്.
നിന്റ ആയുസ്സെന്നാൽ നീ ജീവിക്കുന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്നുവേണ്ട, മണിക്കൂറുകളും മിനുറ്റുകളും സെക്കന്റുകളുമാണ്.
മനുഷ്യന്റെ ഹൃദയമിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ മിനിറ്റുകളും സെക്കന്റുകളുമാണെന്ന്.
അത് സൽകർമങ്ങളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ ലാഭം നേടിയവനായി.
അത് കളിതമാശകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനായി.
അത് തിന്മകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനും പാപിയുമായി; പശ്ചാതപിക്കാത്തിടത്തോളം!

അബു തൈമിയ്യ ഹനീഫ് حفظه الله 



No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.