Friday, September 13, 2019

അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന് : ( ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു


അബുബക്കർ റദിയള്ളാഹു അൻഹുവിന്റെ മകൾ അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന് : ( ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു) ഹാകിം- അദ്ദേഹം പറഞ്ഞു : ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണ്. അൽബാനി പറഞ്ഞു : മുസ്‌ലിമിന്റെ മാത്രം നിബന്ധനയൊത്തതാണ്.

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോടൊപ്പം ഇഹ്റാമിലായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകാറുണ്ടായിരുന്നു.അവർ ഞങ്ങളുടെ നേരെയെത്തിയാൽ ഞങ്ങളിലൊരുവൾ അവളുടെ ജിൽബാബ് (മേൽവസ്ത്രം) തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടും. അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളത് മാറ്റും. അഹ്‌മദ്‌, അബൂദാവൂദ്. അൽബാനി പറഞ്ഞു. വിവിധ പരമ്പരയിൽ വന്ന ഹദീസുകൾ കൊണ്ട് ഇതിന്റെ സനദ് ഹസൻ ആണ്‌.

ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് ?
ആരെയാണ് പിൻപറ്റേണ്ടത് ?
നബിയോടൊപ്പം സഹവസിച്ച സ്വഹാബികൾ പങ്ക് വെച്ച അനുഭവങ്ങളാണോ അതല്ല കെ എൻ എമ്മിന്റെ നിലപാടുകളോ ?

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.