Friday, September 13, 2019

നബി ചര്യ പിൻപറ്റുക - 1

നബി ചര്യ പിൻപറ്റുക ( സുന്നത്തു പിൻപറ്റുക ) എന്ന് പറഞ്ഞാൽ, ചെയ്‌താൽ കൂലിയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും എന്നർത്ഥമില്ല .
നബിയുടെ കൽപനകൾ, ആജ്ഞകൾ, നിർദ്ദേശങ്ങൾ വിലക്കുകൾ എല്ലാം സുന്നത്തിന്റെ അവിഭാജ്യ ഘടകങ്ങൾ തന്നെ.
സുന്നത്ത് സ്വീകരിക്കേണ്ട രീതിയെക്കുറിച്ചു ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ പറഞ്ഞു
طاعته فيما أمر, وتصديقه فيما أخبر, واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع
" അദ്ദേഹത്തിന്റെ ( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ) കൽപ്പനകൾ (നിരുപാധികം )അനുസരിക്കുകയും പറഞ്ഞ കാര്യങ്ങൾ ( ചോദ്യം ചെയ്യാതെ ) വിശ്വസിക്കലും വിലക്കുകയും വിരോധിക്കുകയും ചെയ്ത കാര്യങ്ങൾ വർജ്ജിക്കലും ഷറആക്കിയത് കൊണ്ട് മാത്രം അവനെ ഇബാദത് ചെയ്യലുമാണ്.
നബിയെ സമഗ്രമായി ഇത്തിബാഉ ചെയ്യുന്നതിന്റെ രൂപം എങ്ങിനെയെന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.