Friday, September 13, 2019

മർകസ് ദഅവ വിഭാഗം

വരണ്ട വേനലിനു ശേഷം കനത്ത ഒരു മഴ പെയ്താൽ എന്തെല്ലാം ക്ഷുദ്ര ജീവികളാണ് വെള്ളത്തോടൊപ്പം ഒലിച്ചു വരിക ? പാമ്പ്, തേള്, പഴുതാര, തേരട്ട, എലി തുടങ്ങി ഒരുപാടൊരുപാട് ജന്തുക്കൾ ചപ്പുചവറുകൾക്കൊപ്പം ഒലിച്ചു അടിഞ്ഞു കൂടും ! അപ്പോഴാണ് നമുക്ക് ചുറ്റിലും ഇത്രയും കാലം ഇവയെല്ലാം ജീവിച്ചിരുന്നുവല്ലോ എന്നോർത്ത് വേവലാതിപ്പെടുക ! ഒരു മഴ പെയ്യാനുള്ള അവസരത്തിനായി ഇവയെല്ലാം നമ്മെ ഭയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു എന്ന് ആരുമപ്പോൾ ചിന്തിച്ചു പോകും.
അത് പോലെ ചില അവസരങ്ങൾ വീണു കിട്ടാൻ കാത്തിരിരിക്കുന്ന ചില ക്ഷുദ്ര ജീവികളുണ്ട് മനുഷ്യരിൽ. ഒരു വഷളൻ ഡോക്റ്റർ പൊതു സമൂഹത്തിന്റ മുമ്പിൽ തീവ്ര മതേതരനും മാനവികനുമാണെന്നു വരുത്താൻ ഒരഭ്യാസം കാണിക്കുന്നു. അതോടെ നവോദ്ധാനം അവകാശപ്പെട്ട് തോട്ടിപ്പണിയുമായി നടക്കുന്ന മർകസ് ദഅവ സൈബർ പോരാളികൾ വിഷയം ഏറ്റെടുക്കുന്നു. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് പറയുകയും അതിന് വേണ്ടി, നമസ്കാരത്തിൽ കൈ എവിടേക്കെട്ടണമെന്ന പേരിൽ പോലും ഖണ്ഡനമണ്ഡനങ്ങൾ നടത്തുകയും ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇവർ. നബിചര്യയിൽ സ്ഥിരപ്പെട്ട ഒരുപാട് സുന്നത്തുകളെ ദുർവ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിൽ ഒരു മനസ്താപവുമില്ലാത്ത ഇവർ ഇപ്പോഴും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നു എന്നതാണ് വിരോധാഭാസം.
ഒരു കാലത്തു യുക്തിക്ക് യോജിക്കാത്ത ഹദീസുകൾ നിഷേധിക്കുന്ന രീതി ജമാഅത്തുകാരുടേതായിരുന്നു. അവരൊക്കെ കളം വിട്ടു. ഇന്ന് ആ അധമത്വം ഏറ്റെടുത്തത് ഹുസൈൻ മടവൂർ സാഹിബ് വളർത്തിയ മർകസ് ദഅവക്കാരാണ്.
കെ എൻ എം ഔദ്യോഗിക വിഭാഗം വിഷയത്തോട് പ്രതികരിക്കാതെ അർത്ഥഗർഭമായ മൗനവാൽമീകത്തിൽ അടയിരുന്നഭിരമിക്കുകയാണ്. പ്രത്യക്ഷത്തിൽ ശത്രുതയിലാണെങ്കിലും നല്ലൊരു വിഭാഗം അണികളും ഇവരുമായി ഉള്ള അന്തർധാര ശക്തമായതിനാൽ അവരോട് ചാഞ്ഞു നിൽക്കാൻ തന്നെയാണ് സാധ്യത. ഏതായാലും സുന്നത്തിന്റെ ശത്രുക്കൾ സമുദായത്തിന്റ പുറത്തുള്ളവരല്ല. അത് പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചാവേറാക്രമണത്തിലൂടെ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളായിരുന്നാലും, സുന്നത്തിനെ നിഷേധിച്ചു അൾട്രാ മതേതരന്മാരാകാൻ ശ്രമിക്കുന്ന പുരോഗമന പുങ്കവന്മാരായിരുന്നാലും !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.