Friday, September 13, 2019

നബി ചര്യ പിൻപറ്റുക - 2

#നബി #ചര്യ #പിൻപറ്റുക

ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയതെങ്ങിനെയാണോ അതുപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ പൂർണ്ണമായ തോതിൽ പിന്തുടരലാണ് നബി ചര്യ പിൻപറ്റുക എന്ന് പറയുന്നതിന്റെ താൽപ്പര്യം. ഇന്ന് പലരും ചെയ്യുന്ന പോലെ ഖുർആനും സുന്നത്തും പിൻപറ്റുന്നവരാണെന്നു സ്വയം അവകാശപ്പെടുകയും അതേ സമയം തന്നെ തങ്ങൾക്ക് പല കാരണങ്ങൾ കൊണ്ടും യോജിക്കാൻ കഴിയാത്ത, പല സുന്നത്തുകളെയും അവർ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.

ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാലോ അയാളുടെ യുക്തിക്കും ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പേരിലോ സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ട ഒരു കാര്യം നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പാടില്ല. അതാണ് സുന്നത്തു പിൻപറ്റുന്നതിന്റെ കാതൽ.


ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും സാധാരണയായി പലരും നിസ്സാരമായി കരുതുന്ന സുന്നത്തുകളെ പരിഗണിക്കുകയും ചെയ്യുന്ന മുജാഹിദുകൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിച്ചതായി കാണാം. ഒരു പക്ഷെ അറിവില്ലായ്മയോ വിഷയങ്ങളെക്കുറിച്ചു വ്യക്തതക്കുറവോ ഇതിന് കാരണമായിരിക്കാം. പക്ഷെ, ഈ മതസംഘടനകളുടെയെല്ലാം ചിറകുകൾക്കുള്ളിൽ കരുതിക്കൂട്ടി തികഞ്ഞ യുക്തിവാദവും സ്വതന്ത്ര ചിന്തയും സുന്നത്തു നിഷേധവും ചേകനൂരിസവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്ന് വേണം കരുതാൻ. നേതൃത്വത്തെയും അവരുടെ നിലപാടുകളെയും പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഘം.

വാൽക്കഷ്ണം : " ശഅബാൻ 29 -ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും.......മെയ് 6-നു തിങ്കളാഴ്ച റംസാൻ ഒന്നായിരിക്കുമെന്നു" ഹിലാൽ കമ്മറ്റി ചെയർമാന്റെ പത്രപ്രസ്താവന. !!

പിറവി ദർശനം കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് പറയുന്നവർ തന്നെയാണ് മുകളിലെ കണക്കിനെ പ്രമോട്ട് ചെയ്യുന്നത്. ഇക്കാര്യം പത്രപ്രസ്താവന നടത്തി പറയുന്നതിലും എളുപ്പമല്ലേ കലണ്ടറിൽ ചേർക്കുന്നത്? അത് രണ്ടും തമ്മിലെന്ത് വിത്യാസം? ചുരുക്കത്തിൽ സുന്നത്തു പിൻപറ്റുക എന്ന് പറയുന്നതും ശെരിക്കു പിൻപറ്റലും തമ്മിൽ നല്ല അന്തരമുണ്ടെന്നർത്ഥം !!

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.