Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 5

ഇഖ് വാനുൽ മുസ്‌ലിമൂന്റെയും അതിന്റെ നേതൃത്വത്തിന്റെയും പ്രവർത്തനങ്ങളും നിലപാടുകളും നയങ്ങളും ചിന്തകളും രീതികളും എല്ലാം തികച്ചും ഇസ്‌ലാമിക വിരുദ്ധമായിരുന്നു. അക്കാര്യം ആ സംഘടനയുടെ ആരംഭ കാലത്തും അതിനു ശേഷവും ഇപ്പോഴും സാത്വികരായ ഉലമാക്കളും സാമൂഹിക വിചക്ഷണരും ബുദ്ധി ജീവികളും പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാൽ അതൊന്നും ചെവി കൊടുക്കാതെ ഇഖ് വാനുൽ മുസ്‌ലിമൂൻ 22 കാരറ്റ് ഇസ്‌ലാമിക സംഘടനയാണെന്നും ഇസ്‌ലാമിക ശരീഅത് നടപ്പാക്കലാണ് അതിന്റെ ലക്ഷ്യമെന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുറച്ചാളുകളുണ്ട്. കേരളത്തിൽ ഇഖ് വാനുൽ മുസ്‌ലിമൂന്റെ ആശയങ്ങൾ സ്വീകരിക്കുകയും അതിന്റെ നേതൃത്വത്തെ വെള്ളപൂശുകയും അവരുടെ പ്രവർത്തന നിലപാടുകളെ അനുഭാവപൂർവ്വം പ്രകീർത്തിക്കുകയും ചെയ്യുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി.
ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും മുസ്‌ലിം ചെറുപ്പക്കാരെ ഭരണാധികാരികളുടെ അധാർമ്മികതയും ദുഷ്‌ചെയ്തികളും പെരുപ്പിച്ചു കാണിച്ച്, അവരിൽ പ്രകോപനം സൃഷ്ട്ടിച്ചു സായുധ വിപ്ലവത്തിന് ഇന്ധനം നിറച്ച്, ഏത് സമയത്തും എവിടെ വെച്ചും പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള മനുഷ്യബോംബാക്കിയത് ഇഖ് വാനുൽ മുസ്‌ലിമൂന്റെ ഇസ്‌ലാമിക വിരുദ്ധമായ ചിന്തകളാണ്.
ലോകത്തു നടക്കുന്ന മുഴുവൻ തീവ്രവാദത്തിന്റെയും പ്രഭവ കേന്ദ്രം സലഫികളും സലഫീ ഉലമാക്കളുമാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്ന പെരും കള്ളന്മാർ ഇവരുടെ കൂട്ടത്തിലുണ്ട്. തങ്ങളുടെ വികൃതമായ മുഖം രക്ഷിക്കാൻ ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ പോഷക സംഘടനകളും നിരന്തരം കഠിനാദ്ധ്വാനം ചെയ്യുകയും തീവ്രവാദ ഭാണ്ഡം സലഫികളുടെ തലയിൽ അന്യായമായി വെച്ച് കെട്ടി തടിയെടുക്കുകയും ചെയ്യാൻ സമർത്ഥരാണവർ .
സാധാരണക്കാരായ ഒരുപാട് ജനങ്ങളെ ഇവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇഖ് വാനുൽ മുസ്ലിമൂന് ഈജിപ്തിൽ ഭരണം ലഭിച്ചപ്പോൾ സന്തോഷിച്ച ഒരുപാട് സാധുക്കളുണ്ട്. ഈജിപ്തിൽ ഒരു ഇസ്‌ലാമിക ഭരണം വരുന്ന സുദിനം അവർ സ്വപ്നം കണ്ടു. ലോകത്തു എവിടെയും ഇസ്‌ലാമിക ഭരണമില്ലായെന്നും തൗഹീദും സുന്നത്തും നടപ്പാക്കുകയും ബിദ്അത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന സൗദി അറേബ്യയെ അവരങ്ങേയറ്റം വെറുക്കുകയും ചെയ്തു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത്തിനെ ആക്ഷേപിക്കുകയും മഹതിയായ ഉമ്മുൽ മുഉമിനീൻ ആയിഷ റദിയള്ളാഹു അൻഹയെ അപവാദം പറയുകയും ചെയ്യുന്ന ഇറാനിലെ റാഫിദീ ഷിയാ ഭരണാധികാരികളെയും അവരുടെ അപദാനങ്ങളും അവർ എന്നും വാഴ്ത്തിക്കൊണ്ടിരുന്നു. അമേരിക്കയെ വിമർശിക്കൽ ദീനിന്റെ ഭാഗം പോലെ കൊണ്ട് നടന്നു.
ഐസിസ് എന്ന പേരിൽ അറിയപ്പെടുന്ന ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക ഗവണ്മെന്റ് ( ദായിഷ്) എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ അമരത്തുള്ള അബുബക്കർ ബഗ്‌ദാദി ഇഖ് വാനുൽ മുസ്‌ലിമൂന്റെ ശിക്ഷണം ലഭിച്ച ആളായിരുന്നുവെന്ന് പറഞ്ഞാൽ നിഷേധിക്കുമോ? അൽഖായിദ തലവൻ അയ്മൻ ദവാഹിരി ഇഖ് വാനിയാണെന്ന കാര്യം നിഷേധിക്കുമോ? എന്നല്ല, ഇന്ന് മുസ്‌ലിം ലോകത്തും യൂറോപ്പിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന, ജമാഅത്തു തക്ഫീർ വൽ ഹിജ്‌റ, ഹര്കത്തുൽ നുസ്‌റ തുടങ്ങിയ എല്ലാ ഭീകരവാദ പ്രസ്ഥാനങ്ങൾക്കും ഇഖ് വാനുൽ മുസ്ലിമൂനുമായി നേരിട്ട് ബന്ധമുണ്ട്. ഫലസ്തീനിലെ ഹമാസ്, ലബനാനിലെ ഹിസ്ബുള്ള തുടങ്ങിയ (ഇറാൻ പരസ്യമായി സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന)വയും ചെന്ന് മുട്ടുന്നത് ഇഖ് വാനുൽ മുസ്ലിമൂനിൽ തന്നെയാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.