Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 4

ഒരു നാട്ടിൽ അധികാരത്തിലിരിക്കുന്ന ഭരണാധികാരി എത്ര മാത്രം ദുഷ്ടനും തെമ്മാടിയും തന്നിഷ്ടക്കാരനും സ്വാർത്ഥനുമായാൽ പോലും പൊതു ജനങ്ങൾ അദ്ദേഹത്തിനെതിരിൽ ആയുധമെടുക്കുകയോ ജനങ്ങളെ പ്രകോപിതരാക്കി പടപ്പുറപ്പാടിന് ആഹ്വാനം ചെയ്യുകയോ ചെയ്യാൻ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ കൽപന. ഈ നിലപാടിൽ തന്നെയായിരുന്നു സലഫുകൾ ഏകാഭിപ്രായത്തോടെ നില കൊണ്ടത്.
എന്നാൽ ഇഖ് വാനുൽ മുസ്‌ലിമൂന്റെ കടന്നു കയറ്റവും അധികാരക്കൊതിയും മുസ്‌ലിം പൊതുസമൂഹത്തിന്റെ സമാധാന ജീവിതാന്തരീക്ഷം വഷളാക്കുകയും ഭരണാധികാരികളുമായി നിരന്തരം കൊമ്പ് കോർക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമാവുകയും ചെയ്തു.
ഇഖ് വാനുൽ മുസ്‌ലിമൂന്റെ പേറ്റില്ലവും പോറ്റില്ലവുമായ ഈജിപ്തിൽ അതിന്റെ പ്രാരംഭ ദശയിൽ തന്നെ സായുധ വിപ്ലവത്തിന്റെയും ഭരണാധികാരികളോടുള്ള പോരാട്ടത്തിന്റെയും രക്ത രൂക്ഷിതമായ അദ്ധ്യായം അവർ തുന്നിച്ചേർത്തു. ഇക്കാര്യം സയ്യിദ് ഖുതുബ് തന്നെ "അവരെന്തിനെന്നെ തൂക്കിലേറ്റി" എന്ന ഗ്രന്ഥത്തിൽ പറയുന്നു.
" ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനോ നിലവിലെ വ്യവസ്ഥിതിയെ മാറ്റാനോ ബലപ്രയോഗം നടത്തേണ്ടതില്ല എന്ന നിലപാടിൽ ഞങ്ങളെത്തിച്ചേർന്നിരുന്നു. എന്നാൽ അതെ സമയം ഇങ്ങോട്ട് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കണമെന്നും " (അവരെന്തിനെന്നെ തൂക്കിലേറ്റി - പേജ് 49 - സയ്യിദ് ഖുതുബ് )
كنا قد اتفقنا على استبعاد استخدام القوة كوسيلة لتغيير نظام الحكم أو إقامة النظام الإسلامي وفي الوقت نفسه قررنا استخدامها في حالة الاعتداء على هذا التنظيم
അദ്ദേഹം തുടർന്ന് പറയുന്നു.
(തോക്ക് പോലുള്ള ആയുധങ്ങൾ) പരിശീലനത്തിന് പോലും കിട്ടാനില്ലായെന്ന് മനസ്സിലായപ്പോൾ പ്രാദേശികമായി ചില സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. ആ പരീക്ഷണം വിജയിക്കുകയും ശെരിക്കും ബോമ്പുകൾ നിർമ്മിക്കുകയും ചെയ്തു. പക്ഷെ, കൂടുതൽ പരീക്ഷണങ്ങളും നവീകരണ പ്രവർത്തനങ്ങളും ആവശ്യമായിരുന്നു. " അതേ പുസ്തകം - പേജ് -50
(..... نظرا لصعوبة الحصول على ما يلزم منه حتى للتدريب فقد أخذوا في محاولات لصنع بعض المتفجرات محليا( . وأن التجارب نجحت وصنعت بعض القنابل فعلا ولكنها في حاجة إلى التحسين والتجارب مستمرة....)
ഈ വരികൾ വായിക്കുന്ന ഒരു അനുവാചകൻ ഇഖ് വാനുൽ മുസ്‌ലിമൂന്റെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികൾ കാണുമ്പോൾ അത്ഭുത പരതന്ത്രനാവുകയും വിശ്വസിക്കാൻ പ്രയാസപ്പെടുകയും ചെയ്യും. എന്നാൽ വിശ്വസിച്ചേ പറ്റൂ. പിടിച്ചതിനേക്കാൾ വലുത് മാളത്തിലുണ്ട്. ഇനി പറയുന്നത് സശ്രദ്ധം വായിക്കണം; ഓർത്തു വെക്കണം.
وهذه الأعمال هي الرد فور وقوع اعتقالات لأعضاء التنظيم بإزالة رؤوس في مقدمتها رئيس الجمهورية ورئيس الوزارة ومدير مكتب المشير ومدير المخابرات ومدير البوليس الحربي ، ثم نسف لبعض المنشآت التى تشل حركة مواصلات القاهرة لضمان عدم تتبع بقية الإخوان فيها وفي خارجها
كمحطة الكهرباء والكباري
...പ്രസ്ഥാന പ്രവർത്തകരെ നിരന്തരമായി ആക്രമിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തപ്പോൾ പ്രതികരിക്കേണ്ടതായി വന്നു. ഈജിപ്ത് പ്രസിഡണ്ട്, പ്രധാന മന്ത്രി, പോലീസ് ഹെഡ്, രഹസ്യ പോലീസ് ഹെഡ്, സൈനിക മേധാവി, തുടങ്ങിയവരെ വക വരുത്താനും അതിനു പുറമെ പ്രസ്ഥാന ബന്ധുക്കളുടെ അറസ്റ്റു ഒഴിവാക്കാൻ കൈറോ നഗരത്തിന്റെ വാർത്താ വിനിമയ ബന്ധം താറുമാറാക്കാൻ പര്യാപ്തമായ സ്ഥാപനങ്ങളെയും വൈധ്യുതി നിലയങ്ങളും പാലങ്ങളും ബോംബ് വെച്ച് തകർക്കാനും തീരുമാനമായി." അതേ പുസ്തകം - പേജ് 55
എങ്ങിനെയുണ്ട് ഇഖ് വാനുൽ മുസ്‌ലിമൂന്റെ നവോഥാന പ്രവർത്തനം ? ഭരണാധികാരി അതിക്രമം കാണിച്ചാൽ ക്ഷമ അവലംബിക്കാൻ കൽപിച്ച മഹത്തായ ഒരു മതത്തിന്റെ അനുയായികൾ തീവ്രവാദ പ്രവർത്തനത്തിന് കോപ്പു കൂട്ടുകയും ബോംബ് നിർമ്മിക്കുകയും ഭരണാധികാരികളെയും മുസ്‌ലിം പൊതു ജനങ്ങളെയും കൊല്ലാക്കൊല നടത്താനും തീരുമാനിക്കുന്നു. ഈ നിലപാട് തെറ്റാണെന്നും ഇസ്‌ലാമിക വിരുദ്ധമാണെന്നും സലഫുകളുടെ ഇജ്‌മാഇന് എതിരാണെന്നും പറയുന്നവരെല്ലാം പാദസേവകരും കൊട്ടാര മുഫ്‌തിമാരും മുസ്‌ലിം ഉമ്മത്തിന്റെ ഒറ്റുകാരുമായി വിലയിരുത്തപ്പെടുകയും വെറുപ്പിന്റെ തത്വ ശാസ്‌ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.