Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 6

സത്യങ്ങൾ എത്ര മൂടി വെച്ചാലും, എല്ലാ മറയും നീക്കി ഒരിക്കലത് പുറത്തു വരിക തന്നെ ചെയ്യും.
മുസ്‌ലിം ലോകത്തു ആദ്യമൊക്കെ അനുഭാവവും പൊതു ജന പിന്തുണയും കിട്ടിയ ഇഖ് വാനികൾക്ക്, അവരുടെ മറച്ചു വെക്കപ്പെട്ട വികൃതമായ മുഖം ബോധ്യപ്പെട്ടപ്പോൾ പൊതുജനം അവരെ കയ്യൊഴിഞ്ഞു. വാസ്തവത്തിൽ അറിഞ്ഞതിനേക്കാൾ എത്രയോ അധികം ഭീകരമാണ് ഇഖ് വാനുൽ മുസ്‌ലിമൂന്റെ യഥാർത്ഥ മുഖം.
ഇഖ് വാനുൽ മുസ്ലിമൂനെയും അതിന്റെ ആചാര്യന്മാരെയും നിശ്പക്ഷമായ പഠനങ്ങൾക്ക് വിധേയമാക്കിയാൽ ആരും അത്ഭുതപ്പെട്ടു പോകും.
സയ്യിദ് ഖുതുബിന്റെ വീക്ഷണപ്രകാരം ഇഖ് വാനികളല്ലാത്ത മറ്റു മുസ്‌ലിം ബഹു ജനങ്ങളെല്ലാം ഇസ്‌ലാം ദീനിൽ നിന്ന് പുറത്തു പോയ ( കാഫിർ) വരാണ്.
അദ്ദേഹം എഴുതിയ ഫീ ദിലാലിൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ പറയുന്നു.
( إنه ليس على وجه الأرض اليوم دولة مسلمة ولا مجتمع مسلم؛ قاعدة التعامل فيه هي شريعة الله والفقه الإسلامي). (في ظلال القرآن ـ 4/4122- ).
" ...അള്ളാഹുവിന്റെ ശറഉം, ഇസ്‌ലാമിക കർമ്മശാസ്ത്രവും അടിസ്ഥാന ആധാരമാക്കി പ്രവർത്തിക്കുന്ന ഒരു മുസ്‌ലിം രാഷ്ട്രമോ ഒരു മുസ്‌ലിം സമൂഹമോ ഇന്ന്, ഭൂമുഖത്തില്ല... ( ഫീ ദിലാലിൽ ഖുർആൻ- വോള്യം 4 പേജ് 4122)
അദ്ദേഹം അതേ ഗ്രന്ഥത്തിൽ തുടർന്ന് പറയുന്നു.
البشرية عادت إلى الجاهلية، وارتدّت عن لا إله إلا الله، فأعطت لهؤلاء العباد [الذين شرعوا التقاليد والعادات، والأعياد والأزياء] خصائص الألوهية، ولم تعد توحّد الله وتخلص لـه الولاء؛ البشرية بجملتها بما فيها أولئك الذين يرددون على المآذن في مشارق الأرض ومغاربها كلمات لا إله إلا الله بلا مدلول ولا واقع، وهؤلاء أثقل إثماً وأشد عذاباً يوم القيامة، لأنهم ارتدّوا إلى عبادة العباد بعدما تبين لهم الهدي، ومن بعد أن كانوا في دين الله). (في ظلال القرآن ـ 2/1057-).
" മാനവത, ജാഹിലിയ്യത്തിലേക്ക് തിരിച്ചു പോയി. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനത്തെ അവർ പരിത്യചിച്ചു. ആചാരങ്ങളും അലങ്കാരങ്ങളും അനുഷ്ട്ടാനങ്ങളും ഉണ്ടാക്കിയ ആളുകൾക്ക് ഉലൂഹിയ്യത്ത് കൽപിച്ചു നൽകി. അള്ളാഹുവിനെ ഏകത്വപ്പെടുത്തുകയും അവന് വലാഉ കൽപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായില്ല. ലോകത്തിന്റെ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിൽ പള്ളി മുനാരങ്ങളിൽ ആത്മാവ് ചോർന്നുപോയ നിലയിൽ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന ചില വചനങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കുന്ന ആളുകൾ അടക്കം മാനവരാശി ഒന്നടങ്കം ജാഹിലിയ്യത്തിലേക്ക് മടങ്ങിക്കഴിഞ്ഞു......കാരണം അവർ സന്മാർഗം വ്യക്തമായതിന് ശേഷം, അള്ളാഹുവിന്റെ ദീനിൽ പ്രവേശിച്ചതിന് ശേഷം അടിയാറുകളെ ഇബാദത്ത് ചെയ്‌ത്‌ മത പരിത്യാഗികളായി (മുർതദ്ദ്). ( ഫീ ദിലാലിൽ ഖുർആൻ - വോള്യം 2 - പേജ് 1057)
സാധാരണ ഗതിയിൽ ഒരു ശെരാശെരി ജമാഅത്തുകാരൻ വാങ്ങി വീട്ടിൽ ചില്ലലമാരയിൽ സൂക്ഷിക്കുന്ന ഗ്രന്ഥമാണ് ഫീ ദിലാലിൽ ഖുർആൻ. അതിലദ്ദേഹം ലോകത്തുള്ള മുഴുവൻ മുസ്ലിംകളും ഇസ്‌ലാം ദീനിൽ നിന്ന് പുറത്തു പോയെന്നാണ്‌ ആരോപിക്കുന്നത്. പള്ളികളുടെ മുനാരങ്ങളിൽ നിന്ന് യാതൊരു സ്വാധീനവുമില്ലാത്ത നിലയിൽ ബാങ്കൊലി മുഴങ്ങുന്നുവെന്നല്ലാതെ ആശയവും ആത്മാവും ചോർന്നു പോയ ജീവച്ഛവമായി മുസ്‌ലിംകൾ മാറുകയും മാനവരാശി മൊത്തം ഇസ്‌ലാം മതത്തിൽ നിന്ന് പുറത്തു പോയി എന്നും സയ്യിദ് ഖുതുബ് അവകാശപ്പെടുന്നു.
അബദ്ധങ്ങളുടെയും അസത്യങ്ങളുടെയും അനിസ്‌ലാമിക ചിന്തകളുടെയും തെറ്റായ ആശയങ്ങളുടെയും മഹാ പ്രളയമാണ് സയ്യിദ് ഖുതുബിന്റെ രചനകൾ. മൗദൂദിയും സയ്യിദ് ഖുതുബും ഹസനുൽ ബന്നയുമാണ് ഇഖ് വാനുൽ മുസ്‌ലിമൂന്റെ ജീവ വായു.
പ്രവാചകന്മാരെ അവഹേളിക്കൽ, സ്വഹാബിമാരെക്കുറിച്ചു ദുഷിച്ചു പറയൽ, പള്ളികളെ ജാഹിലീ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിക്കൽ, ഇഖ് വാനികളല്ലാത്തവർ അറുത്തതു ഭക്ഷിക്കാതിരിക്കൽ, ഇസ്‌ലാം ഇല്ലാത്തത് കൊണ്ട് ജുമുഅയിൽ പങ്കെടുക്കാതിരിക്കൽ ഹൈന്ദവ വിശ്വാസത്തിലെ ദൈവാവതാര വാദം, സർവ്വ മത സത്യവാദം, മുസ്‌ലിം സമൂഹത്തെയും ഭരണാധികാരികളെയും കാഫിറാക്കൽ, തുടങ്ങി ധാരാളം പിഴച്ച ദുഷിച്ച വഴി തെറ്റിയ ചിന്തകളുടെ ഗാർബേജ് ആയിരുന്നു സയ്യിദ് ഖുതുബ്.
ഇഖ്‌വാനുൽ മുസ്‌ലിമിനെയും സയ്യിദ് ഖുതുബിനെയും വെള്ള പൂശാൻ ഒരുമ്പെട്ടിറങ്ങുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ചോറ്റുപട്ടാളങ്ങൾ ഇനിയെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണം. മാളത്തിലിരുന്ന് ഈ കുറിപ്പ് വായിച്ചു പ്രഷർ കയറുന്ന ഓരോ ജമാഅത്ത് കാരനും സത്യം പറയാൻ ശീലിക്കണം. ആത്മാഭിമാനത്തോടെ സത്യത്തിന്റെ കൂടെ നെഞ്ച് വിരിച്ചു നിൽക്കാൻ പരിശീലിക്കണം.
ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേതാവായ അലി അഷ്‌മാവിക്ക് " ഇഖ്‌വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം" ( التاريخ السري لجماعة الإخوان المسلمين) എന്ന ഒരു ഗ്രന്ഥമുണ്ട്. അതിലദ്ദേഹം ഇഖ്‌വാനികളുടെ പല പിതൃശൂന്യ കഥകളും പറയുന്നുണ്ട്. ലോകത്താദ്യമായി ബെൽറ്റ്‌ ബോംബ് ഉപയോഗിച്ചതും ( ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാൽ അബ്ദുൽ നാസിറിനെ വക വരുത്താൻ ) ചാവേർ രീതി കണ്ടു പിടിച്ചതും അക്കൂട്ടത്തിൽ ചിലത് മാത്രം. അവരിൽ നിന്നാണ് തമിഴ് പുലികളും ഹമാസുമൊക്കെ ഈ രീതി സ്വീകരിച്ചത്.
അത് പോലെ ഇഖ്‌വാനികളുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മഹ്‌മൂദ്‌ അബ്ദുൽ ഹലീം രചിച്ച
" ഇഖ്‌വാനുൽ മുസ്‌ലിമൂൻ : ചരിത്രം രചിച്ച സംഭവങ്ങൾ"( الإخوان المسلمون : أحداث صنعت التاريخ ) എന്ന ഗ്രന്ഥത്തിലും ഇഖ്‌വാനികളുടെ നെറികേടുകൾ നിർലജ്യം തുറന്നു പറയുന്നുണ്ട്.
അദ്ദേഹം എഴുതുന്നു. " സംഘടനക്ക് (അതായത്, ഇഖ്‌വാനുൽ മുസ്ലിമൂന്) സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോഴെല്ലാം ഞങ്ങൾ ഫലസ്തീൻ പ്രശ്‌നം പറഞ്ഞു ധനശേഖരണം നടത്തി. ആ പണം ഒരിക്കലും ഫലസ്തീനിലേക്ക് എത്തിയില്ല " ഇതിനു പിതൃശൂന്യത എന്ന് പറഞ്ഞാൽ തൃപ്തിയാകാത്തത് കൊണ്ട് ഞാൻ "തന്തയില്ലായ്‌മ" എന്ന് അക്ഷരം തെറ്റാതെ പറയുകയാണ്. ( വായനക്കാർ ക്ഷമിക്കുക) ഇങ്ങിനെ ചെയ്തു കൂട്ടിയ നെറികേടുകൾ നിരവധി.
"അവരെന്തിനെന്നെ തൂക്കിലേറ്റി" ( لماذا أعدموني ) എന്ന ഗ്രന്ഥത്തിൽ കാര്യമായി ഉള്ളത് സയ്യിദ് ഖുതുബിന്റെ കുമ്പസാരമാണ്. സത്യത്തിൽ പുസ്തകത്തിന്റെ പേര് പോലെത്തന്നെ അതിന്റെ ഉത്തരവും കൂടിയാണ് ആ കൃതി.
ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ തെറ്റായ നിലക്ക് പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും ഇമാം മാലിക്, ഇമാം അഹ്‌മദ്‌ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുമുള്ളാഹ് - തുടങ്ങിയ പണ്ഡിതന്മാരുടെ വാക്കുകളും ദുർവ്യാഖ്യാനിക്കുകയും തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നതിൽ യാതൊരു ലജ്ജയും ഇവർക്കില്ല.
പൂർവ്വീകരായ അഹ്‌ലുസ്സുന്നതിന്റെ ഉലമാക്കളെല്ലാം സയ്യിദ് ഖുതുബിന്റെ പിഴച്ച മൻഹജിൽ ആയിരുന്നുവെന്നും ആധുനികരായ ചില കൊട്ടാര മുഫ്‌തിമാരും, നവ സലഫികളും ( പ്രയോഗം ജമാഅത്തു കൂലിത്തൊഴിലാളികളുടേത്) മാത്രമേ അതിന് എതിര് പറഞ്ഞിട്ടുള്ളുവെന്നും പറഞ്ഞു സ്ഥാപിക്കാൻ ജമാഅത്തു മുഫ്‌തിമാർ ഒരു പിശുക്കും കാണിക്കാറില്ല.
സത്യം പറഞ്ഞാൽ, ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ ആഹ്വാനം ചെയ്യുന്ന ഒരു വാചകം, വെറും ഒരു വരി പോലും ഇമാം മാലിക് തൊട്ട് ശൈഖ് അൽബാനി റഹിമഹുമുള്ളാഹ്‌ അജ്‌മഈൻ വരെയുള്ള പ്രാമാണികരായ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കാൻ ആർക്കും സാധ്യമല്ല. എന്നാൽ ഇഖ്‌വാനീ ആചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽ ഒന്നിൽ നിന്ന് തന്നെ ഒരു സമൂഹത്തെ മുഴുവൻ ചുട്ടു ചാമ്പലാക്കാൻ പര്യാപ്തമായ വെടി മരുന്ന് കിട്ടുകയും ചെയ്യും.
ചുരുക്കത്തിൽ മുസ്‌ലിം സമൂഹം കണ്ണിലെണ്ണയൊഴിച്ചു ഇഖ്‌വാനുൽ മുസ്ലിമൂന്റെ സാന്നിധ്യത്തെയും അവരെ ന്യായീകരിക്കുന്ന കൂലിത്തൊഴിലാളികളെയും കരുതിയിട്ടില്ലെങ്കിൽ, അവരൊരുക്കുന്ന കുരുതിയിൽ, നാമോ നമ്മുടെ മക്കളോ ചാവേറുകളോ മനുഷ്യബോംബൊ ആയി അകപ്പെടുക തന്നെ ചെയ്യും. അള്ളാഹു കാവൽ നൽകട്ടെ; എല്ലാവർക്കും !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.