Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 3

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും -3
ഇഖ് വാനുൽ മുസ്‌ലിമൂൻ, അതിന്റെ പ്രവർത്തനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചത് ഭരണാധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടി മാത്രമായിരുന്നു. ഖുർആനും സുന്നത്തും അനുസരിച്ചുള്ള നിലപാടുകളോ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന നീക്കങ്ങളോ അവരുടെ ഭാഗത്തു നിന്ന് ഒരിക്കലും കാര്യമായി ഉണ്ടായില്ല.
എന്ന് മാത്രമല്ല, ഭരണാധികാരികളുമായി ഒരു മുസ്‌ലിമിന് ഉണ്ടായിരിക്കേണ്ട നിലപാടിന് എതിരായിരുന്നു എന്നും ഇഖ് വാനുൽ മുസ്‌ലിമൂന്റെ നിലപാടുകൾ.
മുസ്‌ലിംകളുടെ ഭരണാധികാരികളോട് മുസ്‌ലിംകളായ പ്രജകൾക്ക് ഉണ്ടായിരിക്കേണ്ട നിലപാടും സമീപനങ്ങളും എന്തായിരിക്കണമെന്നും അവരോട് എങ്ങിനെയാണ് വർത്തിക്കേണ്ടതെന്നും വ്യക്തമാക്കുന്ന നൂറു കണക്കിന് സ്വഹീഹായ ഹദീസുകൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലേക്ക് വ്യക്തമായി വെളിച്ചം വീശുന്ന ഏതാനും ഹദീസുകൾ താഴെ;-
ഒന്ന് -
يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم
സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും(ഭരണാധികാരികൾ) അനുസരിക്കുക.
രണ്ടു-
«اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ» رواه البخاري
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും!
മൂന്നു-
سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم
"اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ”
സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്)
നാല്-
وقال رسول الله صلى الله عليه وسلم لحذيفة بن اليمان "تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ» رواه مسلم
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
അഞ്ചു-
"إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم
നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്)
അവർ ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്)
ആറു-
وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسلم
ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )
ഇതല്ലാതെ വേറെയും ഒരുപാടൊരുപാട് ഹദീസുകൾ ഈ വിഷയത്തിൽ സ്വഹീഹായി വന്നിട്ടുണ്ട്. ഇത്തരം സുവ്യകതമായ ഹദീസുകളുടെ അടിസ്ഥാനമാക്കിയായിരുന്നു സലഫുകൾ ഈ വിഷയത്തിൽ അമല് ചെയ്തത്.
ഭരണാധികാരികൾ തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്.
ഭാരാണധികാരികൾ നീചന്മാരും നികൃഷ്ടരുമായ ആളുകളായാൽ പോലും അവർക്കെതിരിൽ ആയുധമെടുത്തോ അല്ലാതെയോ പടപ്പുറപ്പാട് നടത്താൻ പാടില്ലെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ അരികിൽ ഇജ്മാഉ ആയ കാര്യമാണ്.
ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ തന്റെ ഉസൂലുസ്സുന്നയിൽ പറയുന്നു
ولا يحل قتال السلطان والخروج عليه لأحد من الناس فمن فعل ذلك فهو مبتدع على غير السنة والطريق
" ഭരണാധികാരിയോട് യുദ്ധം ചെയ്യുകയോ അദ്ദേഹത്തിനെതിരിൽ പടപ്പുറപ്പാട് നടത്തുകയോ ചെയ്യാൻ ഒരാൾക്കും അനുവദിക്കപ്പെട്ട കാര്യമല്ല. ആരെങ്കിലും അങ്ങിനെ ചെയ്യുന്ന പക്ഷം സുന്നത്തിൽ നിന്നും യഥാർത്ഥ മാർഗത്തിൽ നിന്നും പിഴച്ച ബിദ്‌അത്തുകാരനാണ് "
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ തന്റെ ഫതാവയിൽ പറയുന്നു.
قال شيخ الإسلام ابن تيمية رحمه الله: ( وأما أهل العِلم والدين والفضل فلا يرخصون لأحد فيما نهى الله عنه من معصية ولاة الأمور وغشهم والخروج عليهم بوجه من الوجوه، كما قد عُرف من عادات أهل السُنة والدين قديماً وحديثاً، ومن سيرة غيرهم ). مجموع الفتاوى 35/12 .
( ദീനും ഇൽമുമുള്ള ആളുകൾ, അള്ളാഹു വിലക്കിയ അധർമ്മങ്ങൾ പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കെതിരിൽ ഏതെങ്കിലും വിധത്തിൽ പടപ്പുറപ്പാട് നടത്താനോ വഞ്ചന കാണിക്കാനോ ആർക്കും അനുവാദം നൽകുന്നില്ല. ഇക്കാര്യം അഹ്‌ലുസ്സുന്നത്തിന്റെ ആദ്യ കാലത്തും അതിനു ശേഷമുള്ളവരുമായ ആളുകളിൽ നിന്നും അവരല്ലാത്തവരിൽ അറിയപ്പെട്ടതാണ്."
ഇമാം ഇബ്നു ഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു.
قال الحافظ ابن حجر رحمه الله: قال ابن بطال: ( وقد أجمع الفقهاء على وجوب طاعة السلطان المتغلب، والجهاد معه، وأن طاعته خير من الخروج عليه، لما في ذلك من حقن للدماء، وتسكين الدهماء ). فتح الباري 13/7
ഇബ്‌നു ബത്വാൽ പറയുന്നു.
ആധിപത്യമുറപ്പിച്ച ഭരണാധികാരിയെ അനുസരിക്കുകയും അദ്ദേഹത്തോടൊപ്പം ജിഹാദ് ചെയ്യണമെന്നതിലും ഫുഖഹാക്കളുടെ ഇജ്മാഉ ഉണ്ടായിട്ടുണ്ട്. അതിക്രമം ലഘൂകരിക്കാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും വേണ്ടി. അദ്ദേഹത്തെ അനുസരിക്കുന്നതാണ് ഖുറൂജ് നടത്തുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്.
ഇമാം നവവി റഹിമഹുള്ളാ ശറഹു മുസ്‌ലിമിൽ പറയുന്നു.
قال النووي رحمه الله: ( أجمع العلماء على وجوب طاعة الأمراء في غير معصية ). شرح مسلم-12/22
ഭരണാധികാരികളെ അധർമങ്ങളിൽ ഒഴികെ അനുസരിക്കൽ വാജിബാണ്‌ എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്."
അബുൽ ഹസനുൽ അശ്അരീ റഹിമഹുള്ളാ പറയുന്നു.
قال أبو الحسن الأشعري رحمه الله، في رسالته إلى أهل الثغر ص296: ( وأجمعوا – أي العلماء – على السمع والطاعة لأئمة المسلمين ).
മുസ്‌ലിം ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന കാര്യത്തിൽ ഉലമാക്കളുടെ ഇജ്മാഉ ഉണ്ടായിട്ടുണ്ട്.
ശൈഖുൽ ഇസ്‌ലാം റഹിമഹുള്ളാ പറയുന്നു.
قال ابن تيمية رحمه الله: ( الصبر على جور الأئمة أصل من أصول أهل السُنة والجماعة ). الفتاوى 28/179
ഭരണാധികാരികളുടെ അതിക്രമങ്ങളിൽ ക്ഷമ അവലഭിക്കുകയെന്നത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽപെട്ടതാണ്."
ഇമാം ത്വഹാവി റഹിമഹുള്ളാ പറയുന്നു.
قال الإمام الطحاوي ولا نرى الخروج على أئمتنا وولاة أمورنا ، وإن جاروا ، ولا ندعوا عليهم ، ولا ننزع يداً من طاعتهم ، ونرى طاعتهم من طاعة الله عز وجل فريضة ، ما لم يأمروا بمعصية ، وندعو لهم بالصلاح والمعافاة)
അതിക്രമകാരികളായാൽ പോലും ഭരണാധികാരികൾക്കെതിരിൽ പടപ്പുറപ്പാട് നടത്താനും അവർക്കെതിരിൽ ദുആ ചെയ്യാനും അനുസരണ പ്രതിജ്ഞ ലംഘിക്കാനും പാടില്ലെന്നാണ് നമ്മുടെ അഭിപ്രായം.
ഇതുപോലെ പൗരാണികരും ആധുനികരുമായ പ്രാമാണികരായ അഹ്‌ലുസ്സുന്നത്തിന്റെ അസംഖ്യം ഉലമാക്കളുടെ വാക്കുകൾ അവരുടെ വിവിധങ്ങളായ ഗ്രന്ഥങ്ങളിൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു.
ഭരണാധികാരികൾക്കെതിരിൽ പുറപ്പാട് നടത്താൻ പാടില്ലെന്ന നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വ്യക്തമായ വിലക്കും അഹ്‌ലുസ്സുന്നയുടെ ഇജ്മാഉം കാറ്റിൽ പറത്തിയാണ് ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ തുടർച്ചക്കാരായ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ ആദർശാടിത്തറ പടുത്തുയർത്തിയത്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.