Friday, March 22, 2019

സ്ത്രീ തന്റെ ഭർത്താവിനെ ദ്രോഹിക്കുമ്പോൾ

മുആദ് ബിൻ ജബൽ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു:

ഏതൊരു സ്ത്രീ തന്റെ ഭർത്താവിനെ ഈ ദുനിയാവിൽ വെച്ച് ദ്രോഹിക്കുമ്പോഴും ഹൂറികളിൽപെട്ട അവന്റെ ഇണ പറഞ്ഞുകൊണ്ടിരിക്കും:
അദ്ദേഹത്തെ നീ ഉപദ്രവിക്കരുത്, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെയടുക്കൽ താൽക്കാലികമായി തങ്ങുന്നവൻ മാത്രമാണ്. (നീ അവനു യോജിച്ച ഇണയല്ല) അദ്ദേഹം നിന്നെ പിരിഞ്ഞ് ഞങ്ങളുടെ അടുക്കലേക്ക് വരാറായിരിക്കുന്നു.

(തിർമുദി, അൽബാനി സ്വഹീഹാക്കിയത്)

വിവർത്തനം: അബൂ ത്വാരിഖ് حفظه الله

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ: لَا تُؤْذِيهِ قَاتَلَكِ اللهُ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا " 
(رواه أحمد والترمذي وصححه الألباني)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.