Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 1

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 1

കേരളത്തിലെ മത സംഘടനകൾക്കിടയിൽ കേരള നദ് വത്തുൽ മുജാഹിദീൻ (സീഡീ ടവർ) വിഭാഗം മുജാഹിദുകൾ ഞങ്ങൾ സലഫികളാണ്, സലഫീ മൻഹജാണ് ഞങ്ങൾ പിന്തുടരുന്നത് എന്ന് അവകാശപ്പെടുന്നവരാണ്. മറ്റു മത സംഘടനകളൊന്നും കെ എൻ എം അവകാശപ്പെടുന്നത് പോലെ സലഫിയ്യത്തു അവകാശപ്പെടാറില്ല. പലപ്പോഴും അവരുടെ ഈ അവകാശവാദം സാധാരണക്കാരായ ആളുകളെ ആശയക്കുഴപ്പത്തിൽ വീഴ്ത്താറുണ്ട്. സലഫീ മൻഹജുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിഷയങ്ങളിൽ അവർ പൊരുത്തപ്പെടാറുണ്ടെങ്കിലും വേറെ പല വിഷയങ്ങളിലും സലഫിയ്യത്തുമായി വൈരുധ്യം പുലർത്തുന്നതായി കാണാം. അഭിപ്രായ വ്യത്യാസത്തിന് സാധ്യതകളുള്ള ഏതെങ്കിലും കർമ്മശാസ്ത്രപരമായ വിഷയങ്ങളിലുള്ള വിത്യസ്ത വീക്ഷണഗതിയെയോ, ഒരു മസ്അലയിൽ തെറ്റായ ധാരണ മൂലം സംഭവിക്കുന്ന അബദ്ധങ്ങളെയോ കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. മറിച്ച്‌, മുസ്‌ലിം ലോകത്തു ചിരപ്രതിഷ്ട്ടവും അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ തർക്കമില്ലാതെ സ്വീകരിച്ചതുമായ ഉസ്വൂലീ (അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട) വിഷയങ്ങളിൽ നദ് വത്തുൽ മുജാഹിദ് വീക്ഷണ വൈജാത്യം പുലർത്തുന്ന പല കാര്യങ്ങളുമുണ്ട്. അവ ചുണ്ടിക്കാണിക്കുകയോ ഗുണകാംക്ഷയോടെ വിമർശിക്കുകയോ ചെയ്യുമ്പോൾ "കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശങ്ങൾ" എന്ന പുക മറ സൃഷ്ട്ടിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ യഥാർത്ഥ വസ്തുതയിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കുകയോ ചെയ്യാറാണ് പതിവ്. ഒരാൾ സത്യസന്ധനാണെങ്കിൽ, അയാൾക്ക് അള്ളാഹുവിന്റെ ദീനിനോടും റസൂലിന്റെ സുന്നത്തിനോടുമാണ് കൂറെങ്കിൽ "കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം ആദർശമായി കൊണ്ട് നടന്നത് ഹദീസിന്‌ എതിരാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുന്നതിന് എന്താണ് തടസ്സം? ഒരാൾ പിന്തുടരേണ്ടത് സുന്നത്തിനെയല്ലേ? പ്രസ്ഥാനത്തെയല്ലല്ലോ? ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.





ഒരു മുസ്‌ലിമായ മനുഷ്യനെ സംബന്ധിച്ചേടത്തോളം, ഒരു വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത് ഇന്ന കാര്യമാണ് എന്ന് ബോധ്യമുണ്ടെങ്കിൽ പിന്നെ അക്കാര്യം സംഘടന തീരുമാനിച്ചു സർക്കുലർ വരാൻ കാത്തിരിക്കണോ? എന്നാൽ മാത്രമേ അത് പ്രമാണമാകൂ എന്നുണ്ടോ? പ്രമാണങ്ങൾക്ക് പ്രാധാന്യവും പരിഗണനയും നൽകുകയെന്ന് പറഞ്ഞാൽ, അവയുടെ താൽപര്യം ഉൾക്കൊണ്ട് ജീവിക്കലാണ്. ഏതൊരു വിഷയം ചർച്ച ചെയ്യുമ്പോഴും, പ്രസ്ഥാനം, പ്രസ്ഥാനത്തിന്റെ നിലപാട് തുടങ്ങിയ സ്രോതസ്സുകളിലേക്കു ചുരുക്കുന്നതിനു പകരം, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്ത് എന്നതിലേക്ക് നമ്മുടെ ചിന്തകളും താൽപര്യങ്ങളും ഉയരേണ്ടതുണ്ട്. കാരണം, പ്രാമാണികത എപ്പോഴും ഖുർആനിനും സുന്നത്തിനുമാണ്. അവ റസൂലിൽ നിന്ന് കേൾക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്ത സ്വഹാബത്തിനാണ്. സംഘടനക്കും അതിന്റെ നേതാക്കൾക്കും പ്രാമാണികതയില്ല; ഒരിക്കലും. ഉലമാക്കൾക്ക് പോലും പ്രസക്തി കൈവരുന്നത് അവർ ഖുർആനും സുന്നത്തും സലഫുകളുടെ ധാരണ അനുസരിച്ചു സംസാരിക്കുമ്പോൾ മാത്രമാണ്.

( തുടരും) ഇൻഷാ അള്ളാഹ്

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.