Monday, December 3, 2018

ഉസൂലുസ്സുന്ന - ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ

ഇമാം അഹ്മദ്‌ ബിൻ ഹമ്പൽ റഹിമഹുള്ളാ പറഞ്ഞു : നമ്മുടെ പക്കൽ ( അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ അരികിൽ) സുന്നത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ എന്നാൽ :-
1 - നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിനെ അവലംബിക്കലും
2 - അവരെ (സ്വഹാബത്തിനെ) പിൻപറ്റലും (മത കാര്യങ്ങളിൽ)
3 - ബിദ്‌അത്തുകൾ വെടിയലും
4 - ബിദ്‌അത്തുകൾ എല്ലാം വഴികേടാണ് -
5 - ബിദ്അത്തിന്റെ ആളുകളുടെ കൂടെ ഇരിക്കാതിരിക്കലും തർക്കങ്ങൾ ഒഴിവാക്കലും
6 - മതത്തിൽ കുതർക്കങ്ങളിലും വാഗ്വാദങ്ങളിലും വാദ -പ്രതിവാദങ്ങളിലും ഏർപ്പെടാതിരിക്കലുമാണ്.7 - നമ്മുടെ പക്കൽ സുന്നത്ത് എന്നാൽ : റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്നുള്ള അസറുകൾ ( ഹദീസുകൾ) ആണ്.
8 - സുന്നത്ത്, ഖുർആനിന്റെ വിശദീകരണമാണ്‌. അത് ഖുർആനിന്റെ ദലീലുകളാണ്.
9 - സുന്നത്തിൽ (ബുദ്ധിപരമായ) താരതമ്യങ്ങളോ, ഉദാഹരണങ്ങളോ പാടില്ല. അവ (സുന്നത്ത്) ബുദ്ധി കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നതുമല്ല. മറിച്ച്, അവ ബുദ്ധിപരമായ നിഗമനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള "ഇത്തിബാഉ" മാത്രമാണ്.
( ഉസൂലുസ്സുന്ന - ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ )


قال عبدوس بن مالك العطار - رحمه الله - : سمعت أبا عبدالله أحمد بن حنبل - رضى الله عنه - يقول:

" أصول السنة عندنا:
________________


1 - التمسك بما كان عليه أصحاب الرسول - صلى الله عليه وسلم -

2 - و الإقتداء بهم

3 - وترك البدع ..

4 - وكل بدعة فهي ضلالة .

5 - وترك الخصومات والجلوس مع أصحاب الأهواء .

6 - وترك المراء والجدال والخصومات في الدين .

7- والسنة عندنا آثار رسول الله - صلى الله عليه وسلم -
8 - والسنة تفسر القرآن، وهي دلائل القرآن .
9 - وليس في السنة قياس، ولا تضرب لها الأمثال، ولا تدرك بالعقول والأهواء. إنما هو الاتباع وترك الهوى

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.