Sunday, August 5, 2018

എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' - 1 ?

അള്ളാഹുവിൽ നിന്ന് അവതീർണമായ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. മാനവരാശിയുടെ ഇഹപര വിജയത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അത് വഴി പാരത്രിക ജീവിതം ഭദ്രമാക്കുകയും ചെയ്യുകയെന്നതാണ് അത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

അള്ളാഹു ജനങ്ങൾക്ക് സത്യാസത്യ വിവേചനത്തിന് ഖുർആൻ അവതരിപ്പിക്കുന്നതിൽ മാത്രം ഒതുക്കാതെ അതിന്റെ സന്ദേശം കൃത്യമായി അക്ഷരം തെറ്റാതെ യാതൊരു തെറ്റിധാരണക്കും ഇട നൽകാതെ, ജനങ്ങൾക്ക് വിശതീകരിച്ചു കൊടുക്കാൻ ദൂതൻമാരെ നിശ്ചയിച്ചയച്ചു. അള്ളാഹു എന്താണോ ഉദ്ദേശിച്ചത് അക്കാര്യം ഒരു സംശയത്തിനും പഴുതില്ലാതെ തെറ്റായ നിലക്ക് മനസ്സിലാക്കപ്പെടാതെ പൂർണ്ണമായ അർത്ഥത്തിൽ ജനങ്ങൾക്ക് കൈമാറിയിട്ടാണ് പ്രവാചകന്മാർ കടന്നു പോയത്. ഖുർആനിനെക്കുറിച്ചു പറഞ്ഞു കൊണ്ട് അള്ളാഹു സൂറത്തുൽ ഖിയാമയിൽ إن علينا جمعه وقرآنه ثم إن علينا بيانه എന്ന് പറയുന്നതായി കാണാം. ഈ ആയതിനു തഫ്‌സീർ നൽകിയതിൽ ഇബ്നു കസീർ റഹിമഹുള്ളാ പറയുന്നു. " അതായത്, അത് പാരായണം ചെയ്യുകയും ഹൃദിസ്ഥമാക്കുകയും ചെയ്തതിനു ശേഷം നാം അത് നിനക്ക് വിശദീകരിച്ചു തരികയും വ്യക്തമാക്കിത്തരികയും ചെയ്യും. നമ്മുടെ ഉദ്ദേശവും നമ്മുടെ നിയമവും നിനക്ക് നാം തോന്നിപ്പിച്ചു തരുന്നതാണ്".


ഇത്രയ്ക്കു സ്വതസ്പഷ്ടമായി ദുർവ്യാഖ്യാനത്തിനുള്ള മുഴുവൻ പഴുതുകളുമടച്ചു, നന്മ ഉദ്ദേശിച്ചു കൊണ്ട് ഖുർആനിനെ സമീപിക്കുന്ന ഒരാൾക്കും തന്നെ അവ മനസ്സിലാക്കുന്നതിൽ അബദ്ധം സംഭവിക്കാതിരിക്കാനും തെറ്റായ ധാരണയിൽ അകപ്പെട്ടു ഒരാളുടെ പരലോകവും നഷ്ട്ടപ്പെടാതിരിക്കാനും അള്ളാഹു തന്നെ അതിനു സുരക്ഷാ കവചം തീർത്തു. ജനങ്ങൾ എങ്ങിനെയെങ്കിലും അവർക്ക് തോന്നുന്നവിധം ഖുർആൻ മനസ്സിലാക്കുകയും സൗകര്യം പോലെ അമലുകൾ ചെയ്തു കൊള്ളട്ടെയെന്നും അള്ളാഹു ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തം. ഖുർആനിലെ ഓരോ ആയത്തും പേർത്തും പേർത്തും ജിബ്‌രീൽ അലൈഹി സലാമിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഓതിക്കൊടുക്കുകയും, അവ്യക്തതകൾ ദുരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂറത്തു സുമറിലെ 68-മത്തെ വചനം وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ എന്ന ആയത്തു എത്തിയപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജിബിരീലിനോട് " ആരാണ് അബോധാവസ്ഥയിലാകാതിരിക്കാൻ അള്ളാഹു ഉദ്ദേശിച്ചവർ" എന്ന് ചോദിച്ചു " അവർ അള്ളാഹുവിന്റെ സാക്ഷികളാണ്" എന്ന് ജിബ്‌രീൽ മറുപടി നൽകി.

ഖുർആനിന്റെ ആദ്യാവസാനം വരെയുള്ള മുഴുവൻ കാര്യങ്ങളും സ്വഹാബത്തിനു വിശദീകരിച്ചതിനു ശേഷമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിട പറഞ്ഞത്.

ഖുർആനിന്റെ കാര്യത്തിലെന്ന പോലെ സുന്നത്തിന്റെ കാര്യത്തിലും കർശനമായ ജാഗ്രത ഉണ്ടായിട്ടുണ്ട്. അള്ളാഹുവിന്റെ ഉദ്ദേശത്തിനു എതിരായ നിലക്ക് പ്രമാണ വാക്യങ്ങൾ - അവ ഖുർആനാകട്ടെ, ഹദീസാകട്ടെ, -തെറ്റായ നിലക്ക് മനസ്സിലാക്കപ്പെടുകയും അവ അങ്ങിനെതന്നെ പിന്തുടർന്ന് മുസ്‌ലിം ഉമ്മത്തു അമൽ ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും ഉണ്ടായിട്ടില്ല;ഉണ്ടാവുകയുമില്ല;ഉണ്ടാവാൻ പാടുമില്ല.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.