Saturday, August 20, 2016

​ശറഹുസ്സുന്നയിൽ നിന്ന്

ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ആരെങ്കിലും സന്മാർഗമാണെന്നു കരുതി പിഴച്ച മാർഗത്തിൽ പ്രവേശിച്ചാലും ദുഷിച്ച മാർഗമെന്ന് വിചാരിച് സന്മാർഗം ഉപേക്ഷിച്ചാലും അവനു ബോധിപ്പിക്കാൻ ഒരു ന്യായവുമില്ല. കാരണം, കാര്യങ്ങൾ വ്യക്തമാക്കപ്പെടുകയും തെളിവുകൾ സ്ഥാപിക്കപ്പെടുകയും ഒഴിവു കഴിവ് പറയാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ( ശറഹുസ്സുന്ന - ബർബഹാരി)


​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 4

കേരള നദ് വത്തുൽ മുജാഹിദീൻ എന്ന് ഔദ്യോഗിക രേഖകളിലും ഇസ്‌ലാഹീ പ്രസ്ഥാനമെന്ന് വിളിപ്പേരിനാലും അറിയപ്പെട്ട സാക്ഷാൽ മുജാഹിദ് പ്രസ്ഥാനം ആദർശം സ്വീകരിച്ചതും നയ-നിലപാടുകൾ രൂപപ്പെടുത്തിയതും റഷീദ് റിദയുടെയും മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ നിന്നായിരുന്നു. ഇക്കാര്യം എഴുതിയപ്പോൾ ചില കെ എൻ എം സഹയാത്രികർക്കു പ്രയാസമുണ്ടായി. റഷീദ് രിദയും, അഫ്‌ഗാനിയും അറിയപ്പെട്ടത് പോലെ സലഫീ ഉലമാക്കൾ കേരളത്തിൽ അറിയപ്പെടുകയോ അവരുടെ രചനകൾ വായിക്കപ്പെടുകയോ ചെയ്തില്ല എന്ന എന്റെ നിരീക്ഷണത്തെ ഖണ്ഡിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളയുടെ 'ഉസൂലു സലാസ' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ചിലർ "ഞങ്ങൾ അങ്ങിനെയൊന്നും അല്ല" എന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോൾ പ്രചരിപ്പിക്കുന്നു. 1948-ൽ പ്രസ്തുത ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ, മുജാഹിദുകൾ എത്ര പേർ അത് വായിച്ചിട്ടുണ്ട് ? മാത്രമല്ല പ്രസ്ഥാനം, ആദർശത്തിന്റെ ആധാരമായി എന്നെങ്കിലും കരുതുകയോ അതിനു ലഭിക്കേണ്ട പരിഗണന നൽകുകയോ ചെയ്തിട്ടുണ്ടോ ? തൗഹീദ് പോലും-അതിന്റെ മൂന്നു വിഭജനം അടക്കം പൂർണമായി കേൾക്കാൻ മുജാഹിദ് കേരളത്തിന് വാഴക്കാട് സംവാദം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് വരുമ്പോൾ ഇത്രയും കാലം ചെയ്തു കൊണ്ടിരുന്നത് പിന്നെയെന്തായിരുന്നു എന്ന് ചോദിക്കേണ്ടി വരുന്നു. അതേ സമയം, ഒരു കാലത്ത്‌ കേരളത്തിൽ പ്രാദേശികമായി വ്യാപകമായ വിധത്തിൽ സംഘടിപ്പിച്ചിരുന്ന 'വയള് പരമ്പരകളിൽ, പരിചയപ്പെടുത്തിയിരുന്ന "ഇസ്‌ലാഹീ പ്രസ്ഥാന"ത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത പേരായിരുന്നു റഷീദ് രിദയുടേത്. അദ്ദേഹത്തിന്റെ "അൽമനാർ" കേരള ജംഇയ്യത്തുൽ ഉലമയുടെ "അൽമനാർ" ആയി. ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അൽമനാറിനു കേരളത്തിൽ വരിക്കാറുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

സിഹ്ർ നിഷേധം, സിഹ്റുമായി ബന്ധപ്പെട്ട ബുഖാരിയിലെ ഹദീസ് ഖുർആനിന്റെ നസ്സിനു എതിരാണെന്ന വാദം, ഇമാം മഹ്ദിയുടെ വരവിനെ നിഷേധിക്കൽ, ഈസാ നബിയുടെ വരവിനെ നിഷേധിക്കൽ, ഖബറുൽ ആഹാദ് (ഒറ്റ നിവേദക) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങൾക്കു സ്വീകാര്യമല്ല, തുടങ്ങിയ വാദങ്ങൾ കേരള മുജാഹിദുകൾക്കിടയിൽ വേരോടിയതു സയ്യിദ് റഷീദ് രിദയിൽ നിന്നാണ്.

ഇസ്‌ലാഹീ പ്രസ്ഥാനം എന്ന പേര് പോലും ഈജിപ്തിലെ " അൽ ഹർകത്തുൽ ഇസ്‌ലാഹിയ്യ " യിൽ നിന്ന് കടം കൊണ്ടതാണ്. ജമാലുദീൻ അഫ്‌ഗാനിയുടെ വിപ്ലവാത്മക (ഹറകീ-തൗരീ) ചിന്തകൾക്ക് ആദർശത്തിന്റെ ഛായ നൽകിയത് റഷീദ് രിദയാണ്. ഇത് തന്നെയാണ് ടി പി തന്റെ മാതൃഭൂമിയിലെ ലേഖനത്തിൽ ആവർത്തിച്ചത്. കേരള നദ് വത്തുൽ മുജാഹിദീൻ ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന സാരഥിയുടെ ഈ തുറന്നു പറയൽ നിസാരമായ ഒരു കുമ്പസാരമായി കാണാൻ കഴിയില്ല.

ഈജിപ്തിലെ "നവോദ്ധാന നായകർക്കു" കിട്ടിയ പരിഗണനയും സ്വീകാര്യതയും സലഫീ ഉലമാക്കൾക്കു ലഭിച്ചില്ല എന്നാണു ഞാൻ പറഞ്ഞത്. അതിനു ചരിത്രം സാക്ഷി.

കെ എൻ എം പ്രവർത്തകർ ഇനിയെങ്കിലും കാര്യങ്ങൾ ഉൾക്കൊള്ളുകയും ശെരിയായ തീരുമാനങ്ങൾ ധീരമായി സ്വീകരിക്കുകയും ചെയ്യണം. പ്രസ്ഥാനത്തിന്റെ കാലിനടിയിലെ മണ്ണ് ഇളകിപ്പോകുന്നത് മാത്രമല്ല പ്രശ്നം. നാളെ അള്ളാഹുവിന്റെ മുമ്പിൽ ഉത്തരം പറയാനുള്ള ബാധ്യത കാര്യം മനസ്സിലാക്കിയവർക്കുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനെ ചവിട്ടി മെതിക്കാൻ നിങ്ങൾ കൂട്ടു നിൽക്കരുത്. കാര്യങ്ങൾ മനസ്സിലാക്കി പ്രമാണത്തിന്റെ താൽപര്യങ്ങളിലേക്കു നിങ്ങൾ മടങ്ങി വരികയാണെങ്കിൽ, നിങ്ങൾ നിങ്ങളോടും, മുസ്‌ലിം കൈരളിയോടും ചെയ്യുന്ന വിലമതിക്കാനാവാത്ത നന്മയായിരിക്കും അത്.​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 3

അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ദാർശനികാചാര്യനെന്നു അവർ തന്നെ അവകാശപ്പെടുന്ന ജമാലുദ്ധീൻ അഫ്‌ഗാനിയുടെ ജീവ ചരിത്രം പരിശോധിച്ചാൽ ഏതൊരാളും മൂക്കിൽ വിരലു വെച്ചു പോകും. അതിനു മാത്രം അവ്യക്തതകളും നിഗുഡതകളും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ആദർശവൽക്കരിക്കുകയും ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തത് ശിഷ്യനായ റഷീദ് രിദയാണ്.

തികച്ചും രാഷ്ട്രീയ പ്രചോദിതനായ അഫ്‌ഗാനി ലണ്ടൻ, ഇറാൻ, പാരീസ് ഈജിപ്ത്, ഇന്ത്യ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ചുറ്റി സഞ്ചരിക്കുകയും താമസിക്കുകയും പോയ സ്ഥലങ്ങളിലെല്ലാം രാഷ്ട്രീയ ഇടപെടലുകൾക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഒരു നിലക്കും സലഫീ അഖീദയുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. റഷീദ് രിദയും മുഹമ്മദ് അബ്ദയും അഫ്‌ഗാനിയുടെ ചിന്തകൾക്ക് ലിഖിത രൂപം നൽകുകയും പ്രചരിപ്പിക്കുകയും ആദർശ പരിവേഷം നൽകുകയും ചെയ്തു.

കേരളത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയപ്പോഴെല്ലാം റഷീദ് രിദ മുൻനിര നായകനായി പരാമർശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തഫ്സീർ ആയ അൽമനാർ പ്രധാന റഫറൻസ് ഗ്രന്ഥമായി. അദ്ദേഹത്തിന്റെ ഫത് വകൾ മൊഴിമാറ്റപ്പെട്ടു. ഇൽമുൽ കലാമിന്റെ അഖീദ വിവരിക്കുന്ന രിസാലത്തുതൗഹീദ് പഠിച്ചു അനേകം മദനിമാരും സുല്ലമിമാരും വെള്ളിയാഴ്ച ഖുതുബകളിലൂടെയും ഖുർആൻ ക്ലാസ്സിലൂടെയും പൊതു ജനങ്ങളെ 'നവോദ്ധാ'നിച്ചു കൊണ്ടിരുന്നു.ആദർശത്തിന് സംഘടനയേക്കാൾ സ്ഥാനം നൽകിയ ആദ്യ കാലത്തിനു വിരുദ്ധമായി ആദർശം പോലെയോ അതിലുപരിയോ ആയ നിലയിൽ സംഘടന പരിചയപ്പെടുത്തപ്പെട്ടു. ആദ്യ കാല മുജാഹിദ് നേതാക്കളിൽ നിലനിന്നിരുന്ന ആദർക്കൂറ് പതിയെപ്പതിയെ സംഘടനാ കൂറും ബന്ധവുമായി മാറി. പ്രമാണങ്ങൾക്ക് എതിരായാൽ പോലും സംഘടനാ തീരുമാനങ്ങളും ധാരണകളും മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി. ഈജിപ്തിൽ നിന്നും അടിച്ചു വീശിയ "നവോദ്ധാന" ത്തിന്റെ കാറ്റേറ്റ്, കാലക്രമേണ കേരള മുസ്‌ലിം മത സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം പല രൂപത്തിലുള്ള വിഷപ്പൂക്കൾ വിരിഞ്ഞു. അവസാനം ഇസ്‌ലാഹീ പ്രസ്ഥാനമെന്ന പേരിൽ വെള്ളത്തിലിട്ടാൽ ചീയുകയോ വെയിലത്തിട്ടാൽ ഉണങ്ങുകയോ ചെയ്യാത്ത ഒരു സംഘടിത രൂപമുണ്ടായി.

സ്വഹീഹുൽ ബുഖാരിയിൽ പോലും സ്ഥിരപ്പെട്ട ഹദീസുകൾ ബുദ്ധിക്കു നിരക്കാത്തത് എന്ന ന്യായം പറഞ്ഞു നിഷേധിക്കുകയും പ്രമാണങ്ങളുടെ സ്ഥാനം പലപ്പോഴും യുക്തിയോ നാട്ടാചാരമോ ഒക്കെയായി. പൊറുക്കപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ന്യുനതകൾ ഉണ്ടെങ്കിൽ പോലും മുജാഹിദ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ച തൗഹീദിന്റെ ധ്വജം വിശ്വാസ വിമലീകരണ രംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.

സലഫിയ്യത്തിലേക്കു എത്തിയില്ലെങ്കിലും മതപരമായ ഉൽക്കർഷയും ഔന്നിത്യബോധവും അത് ജനങ്ങളിൽ പ്രദാനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാം തലമുറ രംഗം വിടുകയും രണ്ടാം തലമുറയുടെ ആദർശ വായനയുടെ വൃത്തം വിസ്തൃതമാവുകയും ചെയ്തതോടെ ഇസ്‌ലാമിന്റെ കറകളഞ്ഞ സ്രോതസ്സ് ഈജിപ്ത്യൻ കൈ വഴിയല്ലായെന്നും സലഫുകളായ സ്വഹാബത്തിന്റെ പാത അതെ പടി പിന്തുടരുന്ന ഷെയ്ഖ് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് റഹിമഹുള്ളായടക്കമുള്ള ഉലമാക്കളാൽ സമ്പന്നമായ വൈജ്ഞാനിക ധാര അറബ് നാടുകൾ കേന്ത്രീകൃതമായി ഉള്ളതാണെന്നുമുള്ള തിരിച്ചറിവ് മാറ്റത്തിന്റെ കൊടുങ്കാറ്റായി. ഏതാണ്ട് അതേ കാലയളവിൽ തന്നെയാണ്, പ്രസ്ഥാനത്തിന്റെ യുവ നേതൃത്വം ഹുസ്സൈൻ മടവൂർ സാഹിബിന്റെ കൈകളിലെത്തിചേർന്നത്. ഈജിപ്തിലെ 'ഇസ്‌ലാഹീ' നവോധാനത്തിനു സലഫിയ്യത്തിനേക്കാൾ അടുപ്പം ഇഖ് വാനിയ്യത്തിനോടായിരുന്നു. എന്നല്ല, ഒരു വേള, ഇസ്‌ലാഹിയ്യത്തിന്റെ ആചാര്യന്മാർ തന്നെയായിരുന്നു ഇഖ് വാനിസത്തിന്റെ ദാർശനികാചാര്യന്മാരും!!. തന്റെ വ്യക്തിപ്രഭാവവും ചടുലമായ നീക്കങ്ങളും ഉപയോഗപ്പെടുത്തി ആദർശത്തിനെ സംഘടനാവൽക്കരിക്കാൻ മടവൂരിനു കൂടുതൽ അദ്ധ്വാനിക്കേണ്ടി വന്നില്ല. അതോടെ സുന്നത്തിനോട് ബഹുമാനവും താത്പര്യവുമുണ്ടായിരുന്ന യുവ സമൂഹത്തിന്റെ മനസ്സിനെ മൊത്തത്തിൽ താനുദ്ദേശിച്ച തരത്തിലേക്ക് തിരിച്ചു വിടാൻ എളുപ്പം സാധിച്ചു. പ്രസ്ഥാനത്തിൽ തന്നെ വളർന്നു വരുന്ന സലഫീ ധാരയെ മുളയിലേ നുള്ളിക്കളയാനും സലഫിയ്യത്തിനോട് അതൃപ്തിയും അസഹിഷ്ണുതയും സൃഷ്ടിക്കാനും പറ്റുന്ന വിധത്തിൽ തന്റെ അടുത്ത അനുയായി വൃന്ദം അപ്പോഴേക്കും വളർന്നു കഴിഞ്ഞിരുന്നു. രണ്ട്‌ വ്യത്യസ്തമായ ആശയ സമുച്ചയങ്ങളുടെ സംഘട്ടനങ്ങൾ സംഘടനയുടെ പിളർപ്പിൽ കലാശിച്ചതോടെ രണ്ടു വിഭാഗവും ആശ്വാസ നിശ്വാസങ്ങൾ പൊഴിച്ചു. പിളർപ്പിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ

അതു വരെ നിലനിന്നിരുന്ന ഇസ്‌ലാമിക മത സംഘടന എന്ന മുഖം മാറ്റി, പുരോഗമന സ്വഭാവമുള്ള ഒരു മത സാമൂഹ്യ സംഘടന എന്ന നിലവാരത്തിലേക്ക് ഉയരാനുള്ള തീവ്ര പ്രയത്നമായിരുന്നു. ബാലാരിഷ്ടതകൾ നിറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ ഛായ തന്നെ മാറ്റികൊണ്ടു ശത്രുക്കൾ പോലും ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള പരിണാമത്തിനും പരിവർത്തനത്തിനുമാണ് പിന്നീട് മർകസ് ദഅവ കേന്ദ്രീകരിച്ചുള്ള ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് ഗ്രുപ് സാക്ഷ്യം വഹിച്ചത്.

ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നും അത് ജീവിതത്തിൽ പരമാവധി പകർത്തണമെന്നും മിമ്പറുകളിൽ ആവർത്തിച്ചുപദേശിക്കുമ്പോഴും, ജീവിതത്തിൽ സുന്നത്തു പ്രയോഗവൽക്കരിക്കുന്നവർ നവ സലഫിസമായി പരിഹസിക്കപ്പെട്ടു. കേരളത്തിലെ മുജാഹിദുകൾക്ക് ലോകത്തു ആരുമായും ബന്ധമില്ലെന്നും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ഒരു സ്വതന്ത്ര ചിന്തയാണെന്നും അതിന്റെ ആളുകൾ തുറന്നു പറയാൻ തുടങ്ങി. സംഘടനാ സംവിധാനം വളർന്നു വലുതായി തടിച്ചു കൊഴുത്തു. സ്ഥാനമാനങ്ങൾ ഇല്ലാതെ ഒരു നിമിഷവും നിലനിൽക്കാൻ കഴിയാത്തതു കൊണ്ട് യുവ നേതൃ നിരയിൽ നിന്ന് റിട്ടയർ ചെയ്തവരെ പുതിയ പദവികൾ സൃഷ്ടിച്ചു 'കുടിയിരുത്തുന്ന' ആചാരം വന്നു. റഷീദ് രിദയെ അന്ധമായി അനുകരിക്കുന്ന സലാം സുല്ലമി കേരളത്തിലെ പകരം വെക്കാനില്ലാത്ത മുഹദ്ദിസ് ആയി അവരോധിക്കപ്പെട്ടു. അറബി ഭാഷയോ ഉസൂലുകളോ വഴങ്ങാത്ത അദ്ദേഹത്തിന്റെ തികച്ചും സ്വതന്ത്രവും, മുന്മാതൃക അവകാശപ്പെടാനില്ലാത്തതുമായ നിരീക്ഷണങ്ങളും ആശയങ്ങളും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത മാഗ്നാകാർട്ടയായി. കാന്തപുരം കഴിഞ്ഞാൽ പേരോടെന്ന പോലെ മടവൂർ കഴിഞ്ഞാൽ കിനാലൂരെന്ന സമവാക്യങ്ങൾ അലിഖിതമായി കൂട്ടിക്കെട്ടി. ഇതാണ് ഈജിപ്തിലെ നവോദ്ധാനം കേരള മുസ്‌ലിംകൾക്ക് നൽകിയ സംഭാവന.

​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 2

മുജാഹിദ് പ്രസ്ഥാനത്തിലെ ഒന്നാം തലമുറയിലെ നേതൃ നിരയിലെ ഏതാണ്ടെല്ലാവരും, ഈജിപ്തിൽ നിന്നുള്ള നവോഥാന നായകരെന്നു വിശേഷിപ്പിക്കപ്പെട്ട അഫ്‌ഗാനി-രിദ-അബ്ദു അച്ചുതണ്ടിൽ അങ്ങേയറ്റം ആകൃഷ്ടരായിരുന്നുവെങ്കിൽ, രണ്ടാം തലമുറയിലെ ചുരുക്കം പേരൊഴിച്ചു ബാക്കിയുള്ളവർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളയുടെ ശെരിയായ സലഫീ ദഅവത്തിനെക്കുറിച്ചു ഏറ്റവും കുറഞ്ഞത് കേൾക്കുകയെങ്കിലും ചെയ്തിരുന്നുവെന്ന് വേണം കരുതാൻ. ഈജിപ്ത്യൻ നവോദ്ധാനത്തിൻറെ അടയാളമായ വിപ്ളവാത്മകതയും ചലനാത്മകതയും മുജാഹിദ് പ്രസ്ഥാനത്തെശക്തമായി സ്വാധീനിച്ചിട്ടുണ്ട്. സലഫിയ്യത്തിൽ സാധാരണ കാണപ്പെടുന്ന ശാന്തവും മിതവുമായ രീതികൾ ഒരിക്കലും മുജാഹിദ് പ്രസ്ഥാനത്തിൽ കാണാൻ കഴിയില്ല. ഒന്നുകിൽ, വെട്ടൊന്ന് കഷ്ണം രണ്ടു എന്ന പോലെ വിട്ടുവീഴ്ചയില്ലാത്ത അങ്ങേയറ്റത്തെ തീവ്രമായ നിലപാടും, അതല്ലെങ്കിൽ, ആത്മാവ് നഷ്ട്ടപ്പെട്ട തണുത്ത നിലപാടും. അസന്തുലിതമായ ഈ രണ്ടു നിലപാടുകളും മുജാഹിദ് പ്രസ്ഥാനത്തിൽ എന്നും നിലനിന്നു പോന്നിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യൻ സാമൂഹ്യ സാഹചര്യവും നിലനിന്നിരുന്ന മുസ്‌ലിം പശ്ചാത്തലവുമൊക്കെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നയനിലപാടുകൾ രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ആശയപരമായ രണ്ടു വ്യത്യസ്തമായ കൈവഴികൾ ഒരു കുടക്കീഴിൽ അലക്ഷ്യമായി വരുമ്പോൾ സംഭവിക്കുന്ന അസ്വാരസ്യങ്ങൾ പരോക്ഷമായിട്ടാണെങ്കിൽ പോലും പ്രസ്ഥാനത്തിന്റെ ഉള്ളിൽ കനലായി നിലനിന്നുവെന്നതാണ് വസ്തുത. ഈ രണ്ടു ധാരയും ഓരോന്നിനും അനുകൂല സാഹചര്യങ്ങളിൽ മേൽകൈ നേടുകയും ആദർശമായി വിലയിരുത്തപ്പെടും ചെയ്തുവെങ്കിലും, ബാഹ്യമായി ഒരു നിലപാട് സ്വീകരിക്കുക എന്നതിലേക്ക് നയിച്ച് അനൈക്യത്തിന്റെ നാരായ വേരായി അതൊരിക്കലും വ്യവഹരിക്കപ്പെട്ടില്ല എന്നത് അത്ഭുതമായി നിലനിൽക്കുന്നു.

ഈ രണ്ടു ധാരകളും ഒരളവു വരെ പരസ്പരം സഹകരിച്ചു കൊണ്ട് ഏറ്റുമുട്ടാതെ മുന്നോട്ടു പോയെങ്കിലും ആശയ സംഘട്ടനത്തിന്റെ കനൽ ഉള്ളിലുണ്ടായിരുന്നു എന്നതാണ് വസ്തുത.
ഇസ്‌ലാമിനെ ഏറ്റവും സത്യസന്ധമായി മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവർ തങ്ങളാണ് എന്ന ധാരണ മുജാഹിദുകൾ വെച്ചു പുലർത്തുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ജമാലുദ്ധീൻ അഫ്‌ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് രിദയുമെല്ലാം ഏറെ കേൾക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തുവെങ്കിലും അതിന്റെ നാലിലൊന്നു പോലും ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയയോ ഷെയ്ഖ് മുഹമ്മദ് അബ്ദുൽ വഹാബോ (റഹിമഹുമുള്ളാ അജ്‌മഈൻ) വായിക്കപ്പെട്ടില്ല. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദർശ ധീരരായ ധ്വജവാഹകരായി ഈജിപ്ത്യൻ ധാര വാഴ്ത്തപ്പെട്ടു.
ഇതിന്റെ ഫലമായി ഖുർആനും സുന്നത്തും പ്രമാണമാണെന്നു അവകാശപ്പെടുന്നതോടൊപ്പം തന്നെ, യുക്തിഭദ്രമല്ലെന്നു തോന്നുന്ന പ്രമാണവാക്യങ്ങളെ വ്യാഖ്യാനിക്കാനോ നിരാകരിക്കാനോ ഉള്ള പ്രവണത വളരുകയും അത് ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മുജാഹിദുകളുടെ എല്ലാ വിഭാഗങ്ങളിലും ഈ പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും ഈജിപ്ത്യൻ ധാരക്ക് മുൻഗണന നൽകുന്ന ഹുസ്സൈൻ മടവൂർ ഗ്രുപ്പിൽ ഇത് അനിയന്ത്രിതമാംവിധം പ്രകടമാണ്.

ഇന്ന് കെ എം മൗലവിയുടെയും എം സി സി സഹോദരന്മാരുടെയും ഉമർ മൗലവിയുടേയുമെല്ലാം പൈതൃകം അവകാശപ്പെടുമ്പോൾ തന്നെ, സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളും നിഷേധിക്കാനും നിരാകരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനുമുള്ള ഊർജം മുജാഹിദ് ആശയക്കാർക്ക് ലഭിച്ചത് നേരത്തെപറഞ്ഞ ഈജിപ്ത്യൻ കൈവഴിയിൽ നിന്നാണ്. ആ സ്വാധീനത്തിന്റെ സാന്നിധ്യമാണ് ടി പി മാതൃഭൂമിയിൽ വ്യക്തമാക്കിയതും.

​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 1കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് ആദർശാടിത്തറ നിശ്ചയിക്കുന്നതിലും ദിശാബോധം നിർണ്ണയിക്കുന്നതിലും വലിയ പങ്കു വഹിച്ചത് ജമാലുദ്ധീൻ അഫ്‌ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിദ എന്നീ മൂന്നു വ്യക്തികളാണ്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കൾക്ക് ഇവരുടെ ചിന്തകളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മുജാഹിദ് വിരോധികൾ ഇസ്‌ലാഹീ നേതാക്കളെ വഹാബികൾ എന്ന് വിശേഷിപ്പിക്കുമ്പോഴും, മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളായുടെ ആശയങ്ങളോട് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബൃഹത്തായ രചനകളിൽ ഒന്ന് പോലും കേരളത്തിലെ ആദ്യ കാല മുജാഹിദുകൾ ആദർശസംഹിതയുടെ ആധാരമായി കാണുകയോ പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. അതേ സമയം, മുഹമ്മദ് അബ്ദുവിന്റെ രിസാലത്തു തൗഹീദ് എന്ന ഗ്രന്ഥം അഫ്ദലുൽ ഉലമയുടെ സിലബസിൽ പോലും ഇടം പിടിക്കുകയും ചെയ്തു എന്ന കാര്യം ചേർത്തു വായിക്കുക. അത് കൊണ്ട് തന്നെ കേരളത്തിലെ പരിഷ്കരണ പ്രവർത്തകർക്ക് സലഫിയ്യത്തു എന്നും അന്യമായും അപരിചിതമായും നിലനിന്നു.

മുസ്‌ലിം ലോകത്തു വിപ്ലവ ചിന്തകളിൽ അഭിരമിക്കുകയും അത് വിപണനം നടത്തുകയും ചെയ്തു എന്നതിൽ കവിഞ്ഞു ജമാലുദ്ധീൻ അഫ്‌ഗാനി മതപരമായ ഒരു നവോദ്ധാനത്തിനു കാർമികത്വം വഹിച്ചു എന്ന് പറയാൻ കഴിയില്ല. അതിനു ഉപോൽബലകമായ രചനകളോ ശേഷിപ്പുകളോ അദ്ദേഹത്തിന്റേതായി കാണാനും കഴിയില്ല. ഷിയാ ജീവിത പശ്ചാത്തലമുള്ള അഫ്‌ഗാനിയുടെ ശിഷ്യനാണ് മുഹമ്മദ് അബ്ദു. ഇസ്‌ലാമിക വിശ്വാസ കർമ്മ രംഗങ്ങളിലൊന്നും സൂഷ്മതയും വ്യക്തി ജീവിത വിശുദ്ധിയും പുലർത്താത്ത ജമാലുദ്ധീൻ അഫ്‌ഗാനി കേരള മുജാഹിദുകളുടെ ആദർശ പിതാവായി അവർ തന്നെ വിശേഷിപ്പിക്കുമ്പോൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഗതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സത്യത്തിൽ സലഫിയ്യത്തു ആദർശത്തിന് ആധാരമായി സ്വീകരിക്കുന്നത്, സലഫുകളുടെ ധാരണയാണെങ്കിൽ, അഫ്‌ഗാനി-അബ്ദു-രിദ കൂട്ടു കെട്ട് 'ബൗദ്ധിക ചിന്താ സരണിയുടെ അച്ചുതണ്ടായിരുന്നു. അത് സലഫിയ്യത്തിനോട് നിരന്തരം പൊരുതുന്ന മുഅതസലീ ചിന്തയുടെ പുനരാവിഷ്കാരമാണ്. പ്രമാണങ്ങളെക്കാൾ ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നൽകുന്ന രീതി കേരളത്തിൽ വേരൂന്നാൻ ഈ അച്ചുതണ്ടുമായുള്ള കേരളത്തിലെ നവോഥാന നായകരുടെ ബന്ധം കാരണമായി. അവസാനം, മുഹമ്മദ് അബ്ദുൽ വഹാബ് റഹിമഹുള്ളായുടെ സലഫീ ദഅവത്തും ഈജിപ്തിൽ നിന്ന് വന്ന അഫ്‌ഗാനി-രിദാ-മുഹമ്മദ് അബ്ദു-കൂട്ടു കെട്ടിന്റെ ഇൻഡലക്ച്വൽ തോട്സും രണ്ടാണെന്നും പൊരുത്തപ്പെടാനുള്ള വഴികളേക്കാൾ സാധ്യത ഏറ്റുമുട്ടാനാണെന്നും എന്ന അവസ്ഥ വന്നു. സലഫിയ്യത്തു എന്തെന്നും അതിന്റെ അടിസ്ഥാന ആശയങ്ങൾ എങ്ങനെയെന്നും അറിയില്ലെങ്കിൽ കൂടി, യുക്തിക്കനുസൃതമായി പ്രമാണങ്ങളെ സ്വതന്ത്ര വ്യാഖ്യാനത്തിനു വിധേയമാക്കാൻ കഴിയാത്ത ഔദ്യോഗിക മുജാഹിദുകളും പ്രമാണങ്ങളെ യുക്തിക്കു അനുസൃതമായി വ്യാഖ്യാനിക്കണമെന്നു പറയുന്ന ആളുകളും തമ്മിൽ നില നിന്ന ശീത സമരം മറനീക്കി പുറത്തു വന്നു. ഈ രണ്ടു ആശയ സംഘട്ടനങ്ങളുടെ ബഹിർസ്‌ഫുരണമാണ് പിളർപ്പായി രൂപാന്തരപ്പെട്ട് സീഡീ ടവറും മർകസ് ദഅവയുമായി ഉദയം ചെയ്തത്. ഇതാണ് കേരള നദ് വത്തുൽ മുജാഹിദീനെന്നും ഇസ് ലാഹീ പ്രസ്ഥാനമെന്നുമൊക്കെ പറയപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം.

​വേലി തന്നെ വിള തിന്നുന്പോൾ!​ ​"ചിന്താ പ്രഭാത" ക്കാരന്റെ സുന്നത്തു നിഷേധത്തിനുള്ള മറുപടി

"ചിന്താ പ്രഭാത"ത്തിന്റെ സുന്നത്തിനോടുള്ള കലിപ്പ് തീരുന്നില്ല. *സുന്നത്തിനെ പ്രഹരിക്കാൻ കിട്ടിയ അവസരം മുതലാക്കുകയാണ് മടമൂരിക്കുട്ടന്മാർ.*** സ്ത്രീകൾ മുഖം *മറക്കുന്നത് മതവിരുദ്ധമെന്നു ഒരുത്തൻ മൈക്ക് കെട്ടിപ്പറഞ്ഞപ്പോൾ ^ചിന്താ പ്രഭാതക്കാരൻ ^എഴുതിപ്രചരിപ്പിക്കുകയാണ്. ചുരുക്കത്തിൽ സുന്നത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് മർക്കസുദ്ദഅവയിലെ മുറിവൈദ്യന്മാർ. 
>ചിന്താ പ്രഭാതമെന്നാൽ നേരം വെളുക്കുമ്പോൾ തലയിൽ തെളിയുന്ന ഒരുത്തന്റെ ചിന്ത മാത്രമാണ്. അതിനു 🔺എരിവും പുളിയും കൂട്ടി ഓരോന്ന് എഴുതി വിടുന്ന കൂട്ടത്തിൽ മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ തന്നെ കാണാൻ വന്ന അനുഭവം പങ്കു വെക്കുന്നുണ്ട്.👁‍🗨 തന്റെ ശിഷ്യയുടെ മുഖമടക്കം ആകാര വടിവും ശരീര മുഴുപ്പും കാണാൻ കഴിയാത്തതിലുള്ള പരിഭവം അതിൽ മുഴുക്കെ പറഞ്ഞു അരിശം തീർക്കുകയാണ്. ♨️പോരാത്തതിന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഇതുപോലുള്ള മറ്റൊരനുഭവവും ചേർത്തിട്ടുണ്ട്. 🏴കേരളത്തിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ആളൊന്നുമല്ലല്ലോ 💉💊അയാൾ. പക്ഷെ, ഇവിടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ. 🎏അതിനു എരിവ് കൂട്ടാൻ പറ്റിയത് എന്ന നിലയിൽ കൊടുത്തതാണ്. 
ഏറ്റവും പുതിയതായി ടീപിയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെട്ടു എഴുതിയ കൂട്ടത്തിൽ എഴുതിയത് ഇങ്ങിനെ :- 
" ജിന്ന് ബാധ, സിഹ്ർ ബാധ, വിരലനക്കൽ, കാൽ വിരൽ കൊണ്ട് നമസ്കാരത്തിൽ ചവിട്ടൽ(മുട്ടൽ), താടി ക്രമാതീതമായി വളർത്തൽ, തുണിയും പാന്റും കാൽമുട്ടിനു തൊട്ടു താഴെ വെച്ച് മുറിക്കൽ, സ്ത്രീകൾ മുഖം മറക്കൽ, ആട് ജീവിതം തുടങ്ങിയ എത്രയെത്ര അറബി വേഷപ്പകർച്ചകൾ" 
1 - ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. 
2 - സിഹ്ർ ബാധ സംഭവിക്കും. 
3 - അത്തഹിയ്യാത്തിൽ വിരൽ അനക്കണമെന്ന സുന്നത്ത് 
4 - നമസ്കാരത്തിൽ കാൽ മടമ്പു ചേർത്ത് വെക്കണമെന്ന ഹദീസ്. 
5 - താടി വളർത്താനുള്ള കൽപന. 
6 - നെരിയാണിക്കു മുകളിൽ വസ്ത്രം ആക്കൽ. 
7 - സ്ത്രീകൾ മുഖം മറക്കൽ. 
സ്വഹീഹ് ആയ ഹദീസുകൾ കൊണ്ട് വ്യക്തമായി സ്ഥിരപ്പെട്ട അഞ്ചോളം സുന്നത്തുകളെ ഒറ്റശ്വാസത്തിൽ വെട്ടി നിരത്തുന്ന ഇവൻ മടവൂരിയല്ല, ഇഖ് വാനികൾക്കു കഞ്ഞി വെച്ച കള്ളനാണ്. 🎌അനിഷേധ്യമായ തെളിവുകൾ കൊണ്ട് മുകളിലുള്ള ഏഴു കാര്യവും ഖണ്ഡന ഭയമില്ലാതെ സ്ഥാപിക്കാൻ സാധിക്കും. പക്ഷെ, പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം? 📖
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ സ്നേഹിക്കുകയെന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. 🕌അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ കൊണ്ട് വന്ന കാര്യങ്ങൾ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. 🕋അതിനു പകരം പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് കുഫ്‌റിലേക്കു പോലും എത്തിച്ചേരുമെന്ന് നാം അറിയുക. 
"താടി ക്രമാതീതമായി വളർത്തൽ" എന്ന് പറഞ്ഞാൽ എന്താണ് ?🔭താടിയുടെ ക്രമം എങ്ങിനെയാണ്? 🔦സലാഹുദ്ധീൻ മദനിയും സലാം സുല്ലമിയുമൊക്കെ വെച്ച ഉമിക്കരി താടി ക്രമപ്രകാരമാണോ? ഇനി അതല്ല മടവൂരും ഹമീദ് മദീനിയുമൊക്കെ വെച്ച ഒരിഞ്ചു താടി മതിയോ? അതുമല്ല ഉമർ സുല്ലമിയുടെ ഒരു ചാൺ താടി? സയീദ്-ജമാലുദ്ധീൻ ഫാറൂഖിമാരുടെ നെഞ്ചിലേക്ക് പടർന്നിറങ്ങിയ താടി ക്രമാതീതമാവുമോ? ഒന്ന് വിശതീകരിച്ചു തരണം! ഇനി ഇവരൊക്കെ ഈ അറബി വേഷപ്പകർച്ചകൾ കെട്ടിയാടുന്നത് 💸അറബികളുടെ കീശ കണ്ടിട്ടാണോ? 💰 പാലക്കോടും💥പാറക്കടവുമൊക്കെയാണ് ഇപ്പോൾ മത കാര്യങ്ങൾ⚡️നിശ്ചയിക്കുന്നത്. പൊതു സമൂഹത്തിൽ ലയിച്ചു ചേർന്ന് ബഹുസ്വരത ഉണ്ടാക്കാൻ സുന്നത്തു (ചേലാകർമ്മം) ✂️ചെയ്യാൻ പാടില്ലെന്നും മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തരുതെന്നുമൊക്കെ ചിലപ്പോൾ ഇവർ ഫത് വ ഇറക്കിക്കളയും !! അറബി ആചാരങ്ങൾ ഇഷ്ടമില്ലാത്ത 'പരുഷ്കാരി'കളാണ്. 🔥
ആനുകാലിക ചർച്ചകളുടെ കൂട്ടത്തിൽ, മുജാഹിദ് പ്രസ്ഥാനവും, 🚽മർകസ് ദഅവയും മടവൂരുമൊക്കെ 🛁 മുസ്‌ലിം കൈരളിക്കു ഇനിയും ഒരു ബാധ്യതയായി ആവശ്യമുണ്ടോ എന്ന് കൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടണം. 🚩സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടരുത്. 📍മുസ്ലിംകളുടെ ശത്രുക്കൾ ഹൈന്ദവ തീവ്രവാദികളോ മാധ്യമങ്ങളോ അല്ല. അവരാരും ഒരു ആയത്തോ ഹദീസോ ദുർവ്യാഖ്യാനിച്ചിട്ടില്ല. 📚മറിച്ചു മുസ്‌ലിമിന്റെ യഥാർത്ഥ ശത്രു, പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരാണ്. കാരണം, പുറത്തുള്ള ശത്രുക്കൾക്കു പിൻവാതിൽ തുറന്നു 🚫കൊടുക്കുന്നത് ഉള്ളിലുള്ള ശത്രുക്കളാണ്. 💯ഉള്ളിലുള്ള ചതിയന്മാരായ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പുറത്തുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. ⚠️🚫

Sunday, August 14, 2016

സ്ത്രീയുടെ വസ്ത്രധാരണം

ആയിഷ റദിയള്ളാഹു അൻഹ പറയുന്നു. " അള്ളാഹുവിന്റെ കിതാബിനെ വളരെ കൂടുതലായി സത്യപ്പെടുത്തുകയും വഹ് യിനെ അങ്ങേയറ്റം വിശ്വസിക്കുകയും ചെയ്യുന്നവരായി അൻസ്വാരി സ്ത്രീകളെക്കാൾ ഉത്തമരായി ആരെയും ഞാൻ കണ്ടിട്ടില്ല. സൂറത്തുന്നൂറിലെ " അവർ അവർ ശിരോവസ്ത്രങ്ങൾ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ " എന്ന ആയത്ത് അവതരിച്ചപ്പോൾ അവരുടെ ഭർത്താക്കന്മാർ അവരുടെ വിഷയത്തിൽ അവതീർണമായതു അവർക്കു പാരായണം ചെയ്തു കൊടുത്തപ്പോൾ അവരോരോരുത്തരും അവരുടെ ശിരോവസ്ത്രം കൊണ്ട് ശരീരം ചുറ്റിപ്പുതച്ചു കൊണ്ട്, അവരുടെ തലക്കു മുകളിൽ കാക്കകൾ ഇരിക്കുന്ന പോലെ (ശാന്തരായി) സുബ്ഹ് നമസ്കാരത്തിന് സന്നിഹിതരായി. മറ്റൊരു രിവായത്തിൽ " فاختمرن" അതായത് " അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്നാണ് - ഫത് ഹുൽ ബാരി 490/8

സ്ത്രീകളുടെ മുഖാവരണ - 2

" മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അതിനു യാതൊരു വിധ തെളിവും കണ്ടെത്തുക സാധ്യമല്ല". 
" മുഖം മറക്കൽ നബി ചര്യയാണെന്നും നിർബന്ധമാണെന്നും ശഠിക്കുന്ന ചിലർ" 
" മുസ്‌ലിം സ്ത്രീ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മതവിരുദ്ധം തന്നെ." 
"സ്ത്രീകൾ മുഖം മറക്കുന്നത് മത വിരുദ്ധം" എന്ന പേരിൽ ജലീൽ മാമാങ്കര എന്ന മടവൂരി പയ്യന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിച്ച ഒരു വാചകം വിശദീകരിച്ചു പണ്ടാരമടങ്ങിയതിലെ ചില വരികളാണ് മുകളിൽ കൊടുത്തത്.
ഇവിടെ ചില കാര്യങ്ങൾക്ക് അയാൾ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്.
മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ലെങ്കിൽ "
1- അവർ അവരുടെ ശിരോവസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ" എന്ന ആയതു അവതരിച്ചപ്പോൾ, സഹാബീ വനിതകൾ ഒന്നടങ്കം, വസ്ത്രം കീറി മുഖം മറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
2 - പ്രമാണങ്ങളിൽ അതിനു തെളിവില്ലെങ്കിൽ സ്വഹാബീ വനിതകൾ തെളിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അമൽ ചെയ്തുവോ
3 -മുസ്‌ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മത വിരുദ്ധമെങ്കിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജീവിച്ചിരിക്കെ, സ്വഹാബി വനിതകൾ മത വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അതിനെ വിലക്കാതെ മൗനം പാലിച്ചുവോ?
ഇബ്നു ഹാജർ ഫത് ഹുൽ ബാരിയിൽ പറയുന്നത് കാണുക. " പണ്ട് കാലത്തും ഇപ്പോഴും (ഇബ്നു ഹജർ ജീവിക്കുന്ന കാലത്തു) സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്ന് മുഖം മറക്കുന്നവരാണ്. (ഫത് ഹുൽ ബാരി 9/ 324 )
മുസ്‍ലിം ലോകത്തു സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ അത് വാജിബാണോ അല്ലേ എന്നതിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സുന്നത്താണ് എന്ന വിഷയത്തിൽ തർക്കമേയില്ല.!!

സ്ത്രീകളുടെ മുഖാവരണ - 1

" സ്ത്രീകൾ മുഖം മറക്കണമെന്നു അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ചില വ്യാഖ്യാനമോ അഭിപ്രായമോ മാത്രമാണിത്." മുഖത്ത് കർട്ടനിടുന്ന പെണ്ണുങ്ങൾ എന്ന തലക്കെട്ടിൽ "ചിന്താ പ്രഭാതം" എന്ന പരമ്പരയിൽ മടവൂരി സഹയാത്രികൻ ശംസുദ്ധീൻ പാലക്കോട് എന്ന മൊയന്തു ( എല്ലാ മൊയന്തുകളും ക്ഷമിക്കുക) എഴുതിയ "ചിന്തകളിലെ" വരികളാണ് മുകളിൽ കൊടുത്തത്. സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ ആ വിഷയത്തിൽ സുന്നത്തിനെ പരിഹസിക്കുന്ന കൂട്ടത്തിൽ എഴുതിയതാണ്. 
ഖുർആനും ഹദീസുമാണ് പ്രമാണമെന്നു പറയുകയും മരം നട്ടും പിച്ചയെടുത്തും നടക്കുന്ന മടവൂർ മുജാഹിദുകളോട് ഖുർആനും ഹദീസും തെളിവായി പറഞ്ഞാൽ അനുഷ്ഠാന തീവ്രതയെന്നു ആക്ഷേപിക്കുകയും സ്വന്തം അഭിപ്രായങ്ങൾ ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. 
സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളോടും അവർക്കു വെറുപ്പും അനിഷ്ടവുമാണ്. സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായി അവരുടെ സംഘടനാ ആചാര്യന്മാരും എടവണ്ണക്കാരൻ ഒരു സലാം സുല്ലമിയുമാണ് ഇവരുടെ ആദർശ സ്രോദസ്സുകൾ. 
ആനുകാലികമായി കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീവ്രവാദ ചർച്ചകളുടെ മറ പിടിച്ചു മുഖം മറക്കുന്നതടക്കമുള്ള സുന്നത്തുകളെ മൃഗീയമായി തമസ്കരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ദ്രംഷ്ടങ്ങൾ മുസ്‌ലിം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ ആദ്യ കാലത്തു സ്ത്രീകൾ പഠിച്ചിരുന്നത് മുഖം മറച്ചു കൊണ്ടായിരുന്നുവെന്നു അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. താടി വളർത്തലും സ്ത്രീകൾ മുഖം മറക്കലുമൊക്കെ തീവ്രവാദത്തിന്റെ ബ്രാൻഡ് സിമ്പൽ ആയതു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന് ശേഷം മടവൂർ മുജാഹിദുകളിലെ രണ്ടാം തലമുറ സംഘടനയിൽ പിടിമുറുക്കുകയും സലാം സുല്ലമിയെ ആസ്ഥാന പണ്ഡിതനായി വാഴിക്കുകയും ചെയ്തതിനു ശേഷമാണ്. മുസ്‌ലിം ലോകം പരക്കെ അംഗീകരിക്കുന്നതും തെളിവുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമായ ഏതാണ്ടെല്ലാ മസ് അലകളിലും അവർ വേർപിരിയുകയും സ്വന്തം "ഒരു മത"മായി വേറിട്ട് നിൽക്കാൻ മത്സരിക്കുകയും ചെയ്യുന്നു. 
അനുഷ്ഠാന തീവ്രത, പ്രമാണങ്ങളുടെ അക്ഷരവായന, നവ സലഫിസം, മത തീവ്രത, അക്ഷരപൂജ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവർ ആക്ഷേപിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെത്തന്നെയാണ്. മതത്തിൽ മൊത്തത്തിൽ വിലക്കപ്പെട്ട 'ഗുലുവ്വ്' അഥവാ അതിവായനകൾ അല്ലെങ്കിൽ അതിരു കവിയലുകളാണ് അത് കൊണ്ട് ഉദ്ദേശം എന്ന് വരുത്തിതീർത്തു പിന്തുണ നേടാൻ ചില ചോട്ടാ മൊല്ലകൾ ശ്രമിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു അതീതമായ രൂപത്തിൽ പ്രമാണങ്ങളുടെ മുൻകാല മാതൃകയില്ലാതെ, കൽപനക്കു വിരുദ്ധമായ നിലയിൽ വ്യാഖ്യാനിക്കപ്പെട്ട വ( ഗുലുവ്വ്) ആയിരുന്നു ഉദ്ദേശമെങ്കിൽ, താടി വളർത്തുന്നതും, നെരിയാണിക്കു മുകളിൽ വസ്ത്രമാകുന്നതും, സ്ത്രീകൾ മുഖം മറക്കുന്നതും, അറാക് കൊണ്ട് ദന്തശുദ്ധി വരുത്തുന്നതുമൊന്നും പ്രാമാണികമായി സ്ഥിരപ്പെട്ടതിനാൽ ഈ ഗണത്തിൽ വരുമായിരുന്നില്ല. 
ചുരുക്കത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് പോയ മടവൂർ വിഭാഗം വ്യക്തമായ അജണ്ടകളോടെയാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തം. സുന്നത്തിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ ഇസ്‌ലാമിന് പുറത്തുള്ള ഹൈന്ദവ തീവ്രവാദികളോ മീഡിയയോ ഒന്നുമല്ല. മറിച്ചു സുന്നത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും പ്രാമാണികത ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒറ്റുകാരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം കയ്യാളുകയും അതി വിദഗ്ദമായി അതിന്റെ ദിശ മാറ്റുകയും ചെയ്ത ഹുസൈൻ മടവൂർ സാഹിബ് അനുയായികളുടെ അമ്പരപ്പിക്കുന്ന പരിണാമം കണ്ടു എവിടെയോ ഇരുന്നു ഊറിച്ചിരിക്കുന്നുണ്ടാകണം. !

" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 )قال الإمام البخاري رحمه الله :

بَابُ {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١]

ഇമാം ബുഖാരി ( എന്ന പണ്ഡിതൻ ) പറയുന്നു : " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന ( ഖുർആനിലുള്ള ആയത്തിനെ തഫ്സീർ ചെയ്യുന്ന ) അദ്ധ്യായം .


عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: " يَرْحَمُ اللَّهُ نِسَاءَ المُهَاجِرَاتِ الأُوَلَ، لَمَّا أَنْزَلَ اللَّهُ: {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] شَقَّقْنَ مُرُوطَهُنَّ فَاخْتَمَرْنَ بِهَا "

ആഇശ പറയുന്നു : ആദ്യകാലക്കാരായ മുഹാജിർ വനിതകൾക്ക്
അല്ലാഹുകാരുണ്യം വർഷിക്കട്ടെ.
" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അല്ലാഹു അവതരിപ്പിച്ചപ്പോൾ, അവർ അവരുടെ ഉടുവസ്ത്രത്തിൽ നിന്ന് കീറി അതുകൊണ്ട് മുഖം മൂടി .

ബുഖാരിയുടെ സ്വഹീഹിലെ വാക്കുകളെ വിശദീകരിച്ചവരിൽ ഏറ്റവും പ്രാമാണികനായി ലോക മുസ'ലിം ജനത ഒരുപോലെ അംഗീകരിക്കുന്ന പണ്ഡിതനായ ഹാഫിള് അഹ'മദ് ഇബ'നു ഹജർ പറഞ്ഞു :
فَاخْتَمَرْنَ أَيْ غَطَّيْنَ وُجُوهَهُنَّ...
"فَاخْتَمَرْن"َ
എന്നു പറഞ്ഞാൽ അർത്ഥം അവർ അവരുടെ മുഖം മൂടി എന്നാണ്.

അദ്ദേഹം മറ്റൊരു ഹദീസ് വിശദീകരിക്കവേ പറഞ്ഞു :
وَلَمْ تَزَلْ عَادَةُ النِّسَاءِ قَدِيمًا وَحَدِيثًا يَسْتُرْنَ وُجُوهَهَنَّ عَنِ الْأَجَانِبِ
പഴയകാലത്തും ആധുനിക കാലത്തും സ്ത്രീകളുടെ നടപടി തുടർന്നു കൊണ്ടേയിരുന്നു ; പരപുരുഷൻമാരിൽ നിന്നും അവർ അവരുടെ മുഖം മറക്കുന്നവരായിക്കൊണ്ട്.

عَنْ أُمِّ سَلَمَةَ، قَالَتْ: " لَمَّا نَزَلَتْ: {يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ} [الأحزاب: ٥٩]، خَرَجَ نِسَاءُ الْأَنْصَارِ كَأَنَّ عَلَى رُءُوسِهِنَّ الْغِرْبَانَ مِنَ الأَكْسِيَةِ .
( رواه أبو داود وصححه الألباني )

ഉമ്മു സലമ പറയുന്നു:
" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അവതരിച്ചുകഴിഞ്ഞപ്പോൾ അൻസാരീ വനികൾ പുറത്തിറങ്ങിയിരുന്നത് വസ്ത്രം കൊണ്ട് മറച്ചിട്ട് അവരുടെ തലകളിൽ കാക്കകൾ ഇരിക്കുന്നതുപോലെയായിരുന്നു.

വാൽ കഷണം :
സ്വന്തം ഉമ്മാനെ പരിഹസിക്കാനുള്ള തൊലിക്കട്ടി മടവൂരീ ജാഹിലുകൾക്ക് മാത്രം സ്വന്തം !!

അബൂ തൈമിയ്യ ഹനീഫ് حفظه الله

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.