Sunday, August 14, 2016

സ്ത്രീകളുടെ മുഖാവരണ - 2

" മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അതിനു യാതൊരു വിധ തെളിവും കണ്ടെത്തുക സാധ്യമല്ല". 
" മുഖം മറക്കൽ നബി ചര്യയാണെന്നും നിർബന്ധമാണെന്നും ശഠിക്കുന്ന ചിലർ" 
" മുസ്‌ലിം സ്ത്രീ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മതവിരുദ്ധം തന്നെ." 
"സ്ത്രീകൾ മുഖം മറക്കുന്നത് മത വിരുദ്ധം" എന്ന പേരിൽ ജലീൽ മാമാങ്കര എന്ന മടവൂരി പയ്യന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിച്ച ഒരു വാചകം വിശദീകരിച്ചു പണ്ടാരമടങ്ങിയതിലെ ചില വരികളാണ് മുകളിൽ കൊടുത്തത്.
ഇവിടെ ചില കാര്യങ്ങൾക്ക് അയാൾ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്.
മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ലെങ്കിൽ "
1- അവർ അവരുടെ ശിരോവസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ" എന്ന ആയതു അവതരിച്ചപ്പോൾ, സഹാബീ വനിതകൾ ഒന്നടങ്കം, വസ്ത്രം കീറി മുഖം മറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
2 - പ്രമാണങ്ങളിൽ അതിനു തെളിവില്ലെങ്കിൽ സ്വഹാബീ വനിതകൾ തെളിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അമൽ ചെയ്തുവോ
3 -മുസ്‌ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മത വിരുദ്ധമെങ്കിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജീവിച്ചിരിക്കെ, സ്വഹാബി വനിതകൾ മത വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അതിനെ വിലക്കാതെ മൗനം പാലിച്ചുവോ?
ഇബ്നു ഹാജർ ഫത് ഹുൽ ബാരിയിൽ പറയുന്നത് കാണുക. " പണ്ട് കാലത്തും ഇപ്പോഴും (ഇബ്നു ഹജർ ജീവിക്കുന്ന കാലത്തു) സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്ന് മുഖം മറക്കുന്നവരാണ്. (ഫത് ഹുൽ ബാരി 9/ 324 )
മുസ്‍ലിം ലോകത്തു സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ അത് വാജിബാണോ അല്ലേ എന്നതിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സുന്നത്താണ് എന്ന വിഷയത്തിൽ തർക്കമേയില്ല.!!

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.