Thursday, June 2, 2016

റമദാൻ മാസത്തിലെ പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണവും മരവൽക്കരണവും !

റമദാൻ പുണ്യങ്ങളുടെ മാസമാണ്. ഖുർആനിന്റെ മാസമാണ്. സലഫുകൾ റമദാൻ മാസം സമാഗതമായാൽ മറ്റെല്ലാം മാറ്റി വെച്ച് ഖുർആൻ പാരായണത്തിലും പഠനത്തിലും മുഴുകുമായിരുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിലെ ഒരു യുവജന മത പ്രസ്ഥാനത്തിന്റെ റമദാൻ മാസത്തിലെ പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണവും മരവൽക്കരണവും ! ഇവരുടെ പോസ്റ്റർ കണ്ടാൽ അള്ളാഹു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത് തന്നെ പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് സമ്പൂർണ പരിസ്ഥിതി സമ്പന്നമായ ദഅവത്ത് ! അള്ളാഹു ഇത്തരം ആൾക്കാരുടെയും പ്രസ്ഥാനങ്ങളുടെയും ഷറിൽ നിന്ന് മുസ്‌ലിം ഉമ്മത്തിന് സലാമത് നൽകട്ടെ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.