Monday, August 31, 2015

ബിദ്അത്തിന്റെ സ്വാധീനം


إِنَّهُ سَيَخْرُجُ مِنْ أُمَّتِي أَقْوَامٌ تَتَجَارَى بِهِمُ الأَهْوَاءُ كَمَا يَتَجَارَى الْكَلَبُ بِصَاحِبِهِ، فَلا يَبْقَى مِنْهُ عِرْقٌ وَلا مَفْصِلٌ إِلا د...َخَلَهُ.
إسناده صحيح : أخرجه أحمد (4/102 ، رقم 16979) ، والدارمي (2521) ، والطبرانى في الكبير (19/377 ، رقم 885) ، والحاكم (1/218 ، رقم 443) . ومحمد بن نصر في السنة (50-51) ، وابن بطة في الإبانة (1/371) وأخرجه أيضًا : أبو داود (4/198 ، رقم 4597) ، وابن أبى عاصم فى السنة (1/7 ، رقم 2) . وصححه الألباني في ظلال الجنة : رقم 2 والصحيحة ( 204 ) وصحيح الجامع الصغير ( 2641 )


നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു (( ഒരു വിഭാഗം ആളുകൾ ഉണ്ടാകും, പേ ബാധിച്ചവനിൽ അത് എപ്രകാരം അവശേഷിക്കുകയും വിട്ടുമാറാതെ മറ്റുള്ളവരിലേക്ക് പകർ ത്തുകയും ചെയ്യുമോ അത് പോലെ (( ഹവാ )) അവരിൽ വ്യാപരിക്കും. ഒരു ഞരമ്പോ കെണുപ്പോ അവശേഷിക്കാതെ.

ചില ആളുകളുടെ കാര്യം മുകളിൽ പറഞ്ഞ ഹദീസിലേത് പോലെയാണ്. സുന്നത്തായ കാര്യങ്ങൾ കേൾക്കുകയോ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. മറിച്ചു അത് തിരസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതോടൊപ്പം തങ്ങളിൽ കുടി കൊള്ളുന്ന ശുബ്ഹതുകൾ മറ്റുള്ളവരിലേക്ക് ഇട്ടു കൊടുക്കുക കു‌ടി ചെയ്യും. നേർക്ക് നേർ എതിർക്കാൻ പറ്റാത്തതിനാൽ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു എപ്പോഴും "ഞോണ്ടി" ക്കൊണ്ടിരിക്കുക. എന്നാൽ പ്രത്യക്ഷത്തിൽ എതിർക്കുന്നു എന്ന് തോന്നുകയുമില്ല. സംഘടനാ ഹവ ഇവരുടെ നാഡി ഞരമ്പുകളിൽ പതഞ്ഞു കയറി നുരയുണ്ടാക്കുമ്പോൾ മറ്റൊന്നും അവർക്ക് കാണാനോ കേൾക്കാനോ കഴിയില്ല. ഈ ആളുകളുടെ ഷറിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത്ത് നൽകട്ടെ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.