Tuesday, September 1, 2015

::: ബുദ്ധിയെ പ്രമാണമാക്കിയാൽ ........!!! :::

സ്വഹീഹായ ഹദീസുകളിൽ വന്ന കാര്യങ്ങൾ തള്ളിക്കളയാൻ ചിലർക്കുള്ള പ്രചോദനം, അത് ഖുർആനിന്റെ നസ്സ്വിനു എതിരാണ് എന്ന ദുർന്യായമാണ്. വാസ്തവത്തിൽ വിചിത്രവും അടിസ്ഥാന രഹിതവുമായ ഒരു വാദമാണ് ഇത്. കാരണം, ഈ വാദം ആദ്യം ഉന്നയിച്ചത് ഖവാരിജുകളാണ്. 'വിധി നടത്താനുള്ള അധികാരം അള്ളാഹുവിനു മാത്രമേയുള്ളൂ' എന്ന് പറഞ്ഞു കൊണ്ട് അലി റദിയള്ളാഹു അൻഹുവിനെതിരിൽ ഖുർആനിൽ നിന്നുള്ള ഒരു ആയത്ത് തന്നെയായിരുന്നു അവരും ഉയർത്തിപ്പിടിച്ചത്. അലി റദിയള്ളാഹു അൻഹു അവരോടു പറഞ്ഞതാകട്ടെ, كلمة حق أريد بها الباطل തെറ്റായ ലക്ഷ്യത്...തിനു വേണ്ടി ഉപയോഗിച്ച പ്രമാണ വാക്യം " എന്നാണ്. പ്രമാണങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്ന എല്ലാ ആളുകളുടെയും അവസ്ഥ ഇത് തന്നെയാണ്; അവർ, ഞങ്ങൾ നവോദ്ധാനത്തിന്റെ അപ്പോസ്തലന്മാരാണെന്ന് ആണയിട്ടാലും !

അത് കൊണ്ട് തന്നെ, ഖവാരിജുകളെ കാര്യം ബോധ്യപ്പെടുത്താൻ അലി റദിയള്ളാഹു അൻഹു, ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിനെ അയച്ചപ്പോൾ അദ്ദേഹത്തെ പ്രത്യേകം ഓർമിപ്പിച്ച ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. " താങ്കൾ പോയിക്കൊള്ളുക, എന്നിട്ടവരോട് സംവദിക്കുക, ഖുർആൻ കൊണ്ട് അവരോട് തർക്കിക്കാൻ നിൽക്കരുത്. കാരണം അതിനു വിത്യസ്ഥ മുഖങ്ങളുണ്ട്.മറിച്ചു അവരോടു സുന്നത്ത് കൊണ്ട് സംവദിക്കുക "
(( വിത്യസ്ഥ മുഖങ്ങളുണ്ട് )) എന്ന് പറഞ്ഞാൽ, ഖുർആനിലെ ആയത്തുകൾ ഒരു പാട് ആശയങ്ങളും അർത്ഥങ്ങളും ഉൾക്കൊള്ളുന്നതിനാൽ പല രൂപത്തിലും, പല ലക്ഷ്യത്തിനും (തെറ്റായ വിധത്തിൽ) വ്യാഖ്യാനിക്കാനുള്ള പഴുതുകൾ ഉണ്ട് എന്നുള്ളതാണ്.
അലി റദിയള്ളാഹു അൻഹുവിൽ നിന്ന് തന്നെ ലാലകാഇ തന്റെ സുന്നയിൽ ഉദ്ധരിക്കുന്നു. " ഒരു വിഭാഗം ആളുകൾ വരും. അവരോടു നിങ്ങൾ സുന്നത്തുമായി സമീപിക്കുക, നിശ്ചയമായും സുന്നത്തിന്റെ ആളുകളാണ് ഖുർആനിനെക്കുറിച്ച് അവരെക്കാൾ കൂടുതൽ അറിവുള്ളവർ."
ഉമർ ഇബ്ൻ അൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ഖുർആനിലെ ശുബ്ഹാതുകളുമായി ഒരു കൂട്ടം ആളുകൾ വരും. അവരോടു നിങ്ങൾ സുന്നത്തുമായി സമീപിക്കുക, നിശ്ചയമായും സുന്നത്തിന്റെ ആളുകളാണ് ഖുർആനിനെക്കുറിച്ച് അവരെക്കാൾ കൂടുതൽ അറിവുള്ളവർ."
"ഖുർആനിനു എതിരാണ്" എന്ന വാദമുഖം ഉന്നയിച്ചു കൊണ്ട് സ്വഹീഹായ ഹദീസുകളെ നിഷേധിക്കുന്ന ആളുകളോട് നമുക്ക് പറയാനുള്ളതും അലി റദിയള്ളാഹു അൻഹു ഖവാരിജുകളോട് പറഞ്ഞ അതേ മറുപടിയാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.