Monday, August 31, 2015

ബിദ്അത്തിന്റെ അപകടം

ഇമാം മാലിക് ബിൻ അനസ് റഹിമഹുള്ളാ പറഞ്ഞു << ആരെങ്കിലും നല്ലതാണെന്ന് വിചാരിച്ചു കൊണ്ട് മതത്തിൽ പുതിയതായി വല്ലതും ഉണ്ടാക്കിയാൽ, മുഹമ്മദ്‌ നബിസ്വല്ലള്ളാഹു... അലൈഹി വ സല്ലം തന്റെ രിസാലത്തിൽ (അള്ളാഹുവിൽ നിന്നുള്ള ദഅവത്തിന്റെ ഉത്തരവാദിത്വത്തിൽ) തട്ടിപ്പ് കാണിച്ചുവെന്ന് (സ്വയംകൃതമായി) വാദിച്ചിരിക്കുന്നു.>> കാരണം അള്ളാഹു പറയുന്നു (( ഇന്നേ ദിവസം ഞാൻ നിങ്ങളുടെ ദീൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു))

{ഇമാം ശാത്വിബിയുടെ ഇ:അത്വിസ്വാം - പേജു 37}
മതത്തിൽ മുഹമ്മദ്‌ നബിസ്വല്ലള്ളാഹു അലൈഹിവസല്ലം മാതൃക കാണിക്കാത്ത ഒരു കാര്യവും, അതെത്രമാത്രം യുക്തിഭദ്രവും, ഗുണപരവുമായി തോന്നിയാലും ശെരി, പുതിയതായി ഉണ്ടാക്കുന്നത്‌ (( ബിദ്അത്ത്)) ആയാണ് സലഫുകൾ മനസ്സിലാക്കിയത്.
അങ്ങിനെയാവുമ്പോൾ, നല്ലതാണ് എന്ന് ധരിച്ചു കൊണ്ട് നബിയുടെ ജന്മദിനം ആഘോഷിക്കൽ , നമസ്കാരശേഷം കൂട്ടുപ്രാർത്ഥന നടത്തൽ, ദഅവത്തിന് വേണ്ടി സംഘടനയുണ്ടാക്കൽ തുടങ്ങിയവയുടെ ഇസ്‌ലാമിക വിധിയെന്തായിരിക്കും?


No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.