Thursday, August 13, 2015

തൗഹീദിന്റെ പ്രാധാന്യം -4



തൗഹീദിനു പോറലേൽപ്പിക്കാൻ വളരെക്കൂടുതൽ സാധ്യതയുള്ള ഒരു വിഷയമാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഖബറിനെ നിങ്ങൾ ആഘോഷ കേന്ദ്രങ്ങളാക്കരുത്."

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മരണാസന്നനായി കിടക്കുന്ന സന്ദർഭം. ഇടയ്ക്കു ബോധം മറഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടയിൽ അവിടുന്ന് പറഞ്ഞു " യഹൂദികളേയും നസ്വാറാക്കളെയും അള്ളാഹു ശപിച്ചിരിക്കുന്നു. കാരണം, അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകൾ ആരാധനാകേന്ദ്രങ്ങളാക്കി."

...

മറ്റൊരിക്കൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു" അമ്പിയാക്കളുടെ ഖബറുകൾ പള്ളികളാക്കുക നിമിത്തം ജൂതന്മാരെ അള്ളാഹു ശപിച്ചിരിക്കുന്നു." ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ളാ ഖബറിനു മേൽ പള്ളിയുണ്ടാക്കുന്നത് ഹറാമാണ് എന്ന് പറഞ്ഞതായി കാണാം.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങളിൽ ഏറ്റവും ദുഷിച്ചവർ അന്ത്യ നാളിൽ ജീവിച്ചിരിക്കുന്നവരും, ഖബറുകൾ പള്ളികളാക്കിയവരുമാണ്".

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്, ഖബറിനു മുകളിൽ ഇരിക്കുകയും ചെയ്യരുത്."

ഖബറുകൾക്ക് മുകളിൽ പള്ളിയുണ്ടാക്കാൻ പാടില്ല എന്നതിന് മുസ്‌ലിം ലോകത്ത് ഇജ്മാഉ സംഭവിച്ചിട്ടുണ്ട്.

പള്ളികൾക്ക് മുൻ വശത്തോ പിറകിലോ ആണെങ്കിൽ പോലും ആ പള്ളികളിൽ വെച്ച് നമസ്കാരം നിർവ്വഹിക്കാൻ പാടില്ല. ( വിശദ വായനക്ക് ഷെയ്ഖ്‌ അൽബാനിയുടെ 'തഹ് ദീറുസാജിദ്' എന്ന ഗ്രന്ഥം പരിശോധിക്കുക )

പക്ഷെ, കേരളത്തിന്റെ പല സ്ഥലങ്ങളിലുമുള്ള, പ്രത്യേകിച്ച് പഴയ പള്ളികളിൽ പലതിലും മുൻ വശത്തോ വശങ്ങളിളുമോ പിൻ വശത്തോ ആയി ഒന്നോ അതിലധികുമോ ഖബറുകൾ കാണാമെന്നതാണ് ദുഃഖകരമായ വസ്തുത. ഇതിൽ ഏറെ ആശ്ചര്യകരമായ കാര്യം തൗഹീദും സുന്നത്തും അവകാശപ്പെടുന്നവരടക്കം എല്ലാ ഗ്രൂപ്പുകാരുടെയും പള്ളികൾ ഉണ്ട് എന്നതാണ്. എന്നാൽ അതിനേക്കാൾ ആശ്ചര്യകരം, ഇക്കാര്യം ചൂണ്ടിക്കാണിച്ചാൽ പോലും അത് ഉൾക്കൊള്ളാനും സ്വീകരിക്കാനും ഈ പ്രസ്ഥാന തമ്പുരാക്കന്മാർക്ക് അവരുടെ അഹങ്കാരം അനുവദിക്കാറില്ലായെന്നതാണ്.

ചുരുക്കത്തിൽ, തൗഹീദും സുന്നത്തുമൊക്കെ കേവലം ആലങ്കാരികമായ ചില പദങ്ങൾ എന്നതിൽ കവിഞ്ഞു വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത ആദർശമായി പലരും ഉൾക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.